സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി
സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി | |
---|---|
![]() | |
വിലാസം | |
ഇടപ്പിപള്ളി പി.ഒ, , 682024 | |
വിവരങ്ങൾ | |
ഫോൺ | 04842334462 |
ഇമെയിൽ | stgeorgelp@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 26213 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | എറണാകുളം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗ്ലിസ്സി ജോർജ്ജ് എം |
അവസാനം തിരുത്തിയത് | |
19-12-2021 | Sreejithkoiloth |
പ്രോജക്ടുകൾ |
---|
................................
ചരിത്രം
എറണാകുളം അങ്കമാലി അതിരൂപതയിലെ അതിപുരാതനമായ സെ. ജോർജ്ജ് ഫൊറോന പള്ളിക്ക് കീഴിൽ 1914 ൽ ആണ് സെ. ജോർജ്ജ് സ് എൽ. പി സ്ക്കൂൾ സ്ഥാപിതമായത്. വിദ്യാഭ്യാസവും വിജ്ഞാന സ്രോതസ്സുകളും അത്യപൂർവമായിരുന്ന കാലഘട്ടത്തിൽ നാടിന്റെ ശ്രേയസ്സിനും സാധാരണക്കാരുടെ വിദ്യാസമ്പാദനത്തിനും വേണ്ടി ആരംഭിച്ച സെ. ജോർജ്ജ് എൽ. സ്ക്കൂൾ വിദ്യാഭ്യാസരംഗത്ത് കത്തോലിക്കാസഭ അനുഷ്ഠിച്ചു പോരുന്ന നിസ്തുല സംഭാവനകളുടെ സ്മാരകമായി നിലകൊള്ളുന്നു. നൂറു വർഷങ്ങൾ പിന്നിട്ട ഈ സ്ക്കൂളിലൂടെ അനേകായിരങ്ങൾക്ക് അക്ഷര വെളിച്ചം പകർന്ന് കിട്ടിയിട്ടുണ്ട്. രാഷ്ട്രീയ- സാമൂഹിക- മത- സാംസ്കാരിക രംഗങ്ങളിലും കല- കായിക - സാഹിത്യ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ഒട്ടേറെപ്പേർ ഇടപ്പള്ളി സെ. ജോർജ്ജ് എൽ. പി സ്ക്കൂളിന്റെ സന്താനങ്ങളാണ്. പ്രഗത്ഭരായ വളരെയേറെ അദ്ധ്യാപകരുടെ സേവനങ്ങൾ സ്ക്കൂളിന്റെ ഭാഗധേയത്തിൽ നിർണായക സ്ഥാനം വഹിച്ചിട്ടുണ്ട്.
എറണാകുളം വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ചുരുക്കം ചില സ്ക്കൂളുകളിൽ ഒന്നാണ് സെ. ജോർജ്ജ് എൽ. പി സ്ക്കൂൾ. കുട്ടികളുടെ പഠനപ്രവർത്തനത്തോടൊപ്പം അവരുടെ കലാകായിക പ്രവർത്തി പരിചയ പഠനങ്ങൾക്ക് തുല്യ പ്രാധാന്യത്തോടെ ഇവിടെ പരിശീലനം നൽകുന്നുണ്ട്. നഴ്സറിക്ലാസുമുതൽ നാലാം ക്ലാസു വരെ 350ഓളം വിദ്യാർത്ഥികളാണ് ഇപ്പോൾ ഉള്ളത്. ഞങ്ങളുടെ ഇപ്പോഴത്തെ മാനേജർ ഇടപ്പള്ളി സെ. ജോർജ്ജ് ഫൊറോനപള്ളി വികാരി റവ. ഫാ. കുര്യാക്കോസ് ഇരവിമംഗലവും, പ്രധാന അദ്ധ്യപിക ശ്രീമതി ഗ്ലിസ്സി ജോർജ്ജും ആണ്.
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്
- കമ്പ്യൂട്ടർ ലാബ്
- പാർക്ക്
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
- സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി / കായിക പരിശീലനം
- സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി /ബാൻഡ് പരിശീലനം
- ഐ.ടി. ക്ലബ്ബ്
- സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/ഹരിത ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സെന്റ് ജോർജ്ജസ് എൽ. പി. സ്കൂൾ ഇടപ്പള്ളി/കലാപരിശീലനം.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.02113,76.30680 |zoom=18}} വിദ്യാലയത്തിലെത്താനുള്ള മാർഗ്ഗങ്ങൾ
- ഇടപ്പള്ളി
- ഇടപ്പള്ളി