ജി.യു.പി.എസ് ക്ലാരി
ജി.യു.പി.എസ് ക്ലാരി | |
---|---|
വിലാസം | |
എടരിക്കോട് എടരിക്കോട് പി.ഒ, , മലപ്പുറം 676501 | |
സ്ഥാപിതം | 01 - ജൂൺ - 1911 |
വിവരങ്ങൾ | |
ഫോൺ | 0483 2751431 |
ഇമെയിൽ | gupsklari@gmail.com |
വെബ്‍സൈറ്റ് | http://gupsklari.blogspot.com , http://sametham.kite.kerala.gov.in/19866 |
കോഡുകൾ | |
സ്കൂൾ കോഡ് | 19866 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ABDUSALAM KATTI 9946849036 |
അവസാനം തിരുത്തിയത് | |
03-11-2021 | Gupsklari |
ചരിത്രം
ആയുർവേദ നഗരിയായ കോട്ടക്കലിന്റെ ഓരത്ത് കാൽ പന്ത് കളിയുടെയും കോൽക്കളിയുടെയും നാടായ എടരിക്കോട് ആണ് ഈ വിദ്യാലയം.1911-ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എടരിക്കോട് ടൗണിൽ നിന്ന് നൂറ് മീറ്റർ ദൂരത്തിൽ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ദേവർപറമ്പിൽ കുഞ്ഞിമുഹമ്മദ് മൊല്ല സ്ഥാപിച്ച ഓത്തുപള്ളി പിന്നീട് പ്രാഥമിക വിദ്യാലയമായി മാറുകയായിരുന്നു. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന എ. യു മേനോൻ ആണ് പിന്നീട് ആവശ്യമായ സ്ഥലം നൽകിയത്.എടരിക്കോട് പഞ്ചായത്തിന്റെ രൂപീകരണത്തോടെ മുൻ മന്ത്രി യു എ ബീരാൻ സാഹിബിന്റെയും പഞ്ചായത്ത് പ്രസിഡന്റ് പൂഴിക്കൽ ഇബ്രാഹിം ഹാജിയുടെയും ,പ്രദേശത്തെ വൈ എസ് സി ക്ലബ്ബിന്റെയും പ്രവർത്തനങ്ങൾ ഈ വിദ്യാലയത്തിന്റെ വളർച്ചക്ക് കരുത്തേകി. ജാതി മത ഭേദങ്ങൾക്കതീതമായി നാട്ടിൽ സാംസ്കാരിക ഔന്നിത്യം പ്രാപിച്ച ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്.
സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി
വളരെ ഊർജസ്വലരായ നാട്ടുകാരാണ് സ്‌കൂൾ പിടിഎ ഭാരവാഹിത്വം വഹിക്കുന്നത്. നിലവിൽ ഡോ ശരീഫ മുഹമ്മദ് പി.ടി.എ പ്രസിഡന്റും, ഖാദർ ഹാജി പന്തക്കൻ എസ്.എം.സി ചെയർമാനുമായി സ്‌കൂളിനെ നയിക്കുന്നു.
അധ്യാപകർ
ഹെഡ്മാസ്റ്റർ
പത്തുവർഷത്തിലധികമായി സ്‌കൂളിനെ നയിക്കുന്നത് റോയ് മാത്യു ആണ്. എല്ലാ പരിമിതികളെയും അതിജീവിച്ച് സ്‌കൂളിനെ ജില്ലയിലെ ഒരു പ്രശസ്ത പ്രാഥമിക വിദ്യാലയമായി ഉയർത്തിയത് ഇദ്ദേഹത്തിന്റെ പരിശ്രമഫലമായാണ്. പ്രദേശത്തെ സ്വകാര്യ സ്കൂളുകളെക്കാൾ മികച്ച അക്കാദമിക് നിലവാരം ഈ സ്ഥാപനം നിലനിറുത്താൻ ശ്രമിക്കുന്നു.
വിദ്യാലയത്തിൽ 27 സ്ഥിരാദ്ധ്യാപകരും 20 താത്കാലിക അദ്ധ്യാപകരും 2 അദ്ധ്യാപക ഇതര ജീവനക്കാരും 8 പ്രീപ്രൈമറി ജീവനക്കാരും ജോലി ചെയ്ത് വരുന്നു. അർപ്പണ ബോധമുള്ള അധ്യാപകരുടെ കൂട്ടായ്മയാണ് എല്ലാ വർഷങ്ങളിലും സ്‌കൂളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്.
ഭൗതിക സൗകര്യങ്ങൾ
- ലൈബ്രറി
- സ്‌കൂൾ ബസ്
- കളിസ്‌ഥലം
- കമ്പ്യൂട്ടർലാബ്
- ശിശുസൗഹൃദം
- പുസ്തകത്തൊട്ടിൽ
- ജൈവവൈവിധ്യം
- പരിസ്ഥിതി സൗഹൃദം
- ക്ലാരി റേഡിയോ
- മറ്റുള്ളവ
പഠനമികവുകൾ
- എൽഎസ്എസ്/യുഎസ്എസ്
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഉറുദു /മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- ഹിന്ദി/മികവുകൾ
- സാമൂഹ്യശാസ്ത്രം/മികവുകൾ
- അടിസ്ഥാനശാസ്ത്രം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- ഗാന്ധിദർശൻക്ലബ്
- പരിസ്ഥിതി ക്ലബ്
- പോർട്ടഫോളിയോ ബേസ്ഡ് മൂല്യ നിർണയ സംവിധാനം
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
- പി .രാധാകൃഷ്ണൻ (മുൻ ഹെഡ്മാസ്റ്റർ)
പ്രശസ്തരായ പൂർവ വിദ്യാർത്ഥികൾ
- മുഹമ്മദ് സലിം .ടി (പ്രിൻസിപ്പാൾ, ഫാറൂഖ് ട്രെയിനിങ് സെന്റർ)
വഴികാട്ടി
{{#multimaps:10.9925565, 75.9799134| width=600px | zoom=15 }}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- എടരിക്കോട് ജങ്‍ഷനിൽ നിന്ന് 100 മീ അകലെ തിരൂർ റോഡിന് അഭിമുഖമായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്..
- വേങ്ങരയിൽ നിന്ന് 12 കി.മി. അകലം.
കൂടുതൽ അറിയാൻ