D.I.L.P.S Vettipuram

Schoolwiki സംരംഭത്തിൽ നിന്ന്
17:34, 27 സെപ്റ്റംബർ 2021-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38632 (സംവാദം | സംഭാവനകൾ)


D.I.L.P.S Vettipuram
പ്രമാണം:Jpj
വിലാസം
vettippuram

DILPS VETTIPURAM PATHANAMTHITTAപി.ഒ,
പത്തനംതിട്ട
,
689645
വിവരങ്ങൾ
ഇമെയിൽdilpsvettipuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്38632 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-09-202138632


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1963-1964വർഷത്തിൽ ശ്രീ കാവിരാജൻ മീരാപിള്ള ,ശ്രീ മുഹമ്മദ് ലബ്ബ ,ശ്രീ അലിയാർ മുഹമ്മദ് ,എന്നിവരുടെ ശ്രമഫലമായി സ്ഥാപിച്ചതാണ് ഈ വിദ്യാലയം .

കുന്നുകളും മലകളും നിറഞ്ഞ ഈ പ്രദേശം വിദ്യാഭ്യാസപരമായും സാമ്പത്തികപരമായും പിന്നോക്കം നിൽക്കുന്നു .പട്ടികജാതിക്കാർ ധാരാളമായി വസിക്കുന്ന ഈ പ്രദേശത്തെ കർഷകരുടെയും കര്ഷകത്തൊഴിലാളികളുടെയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്കു പരിഹാരം കാണുക എന്നതായിരുന്നു ഈ സ്കൂൾ സ്ഥാപകരുടെ ലക്‌ഷ്യം .പരേതരായ ശ്രീ മുഹമ്മദ് ലബ്ബ , ശ്രീ അലിയാർ മുഹമ്മദ് , എന്നിവർക്കു ശേഷം 2000-2020 വരെ ശ്രീ കവിരാജൻ മീരാപിള്ള സ്കൂൾ മാനേജരായി .അബ്‌ദുൾ മജീദ് , കാവിരാജൻ മീരാപിള്ള അവർകളുടെ നിര്യാണത്തെ തുടർന്ന് 2021ഏപ്രിൽ മുതൽ ശ്രീ അബ്‌ദുൾ നജീബ് .എ മാനേജരായി സ്ഥാനമേറ്റു.

ഭൗതിക സാഹചര്യങ്ങൾ നാല് ക്ലാസ് മുറികളും ഓഫിസും അടങ്ങുന്ന പെർമനന്റ് ബിൽഡിങ്ങും ഒരു സെമി പെർമനന്റ് ബിൽഡിങ്ങും പാചകപ്പുരയും ടോയ്ലറ്റും കിണറും സ്കൂളിന് സ്വന്തമായുള്ള ഒരു ഏക്കർ വസ്തുവിൽ സ്ഥിതി ചെയ്യുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ബാലകലോത്സവം , ശാസ്ത്രമേള ,ഗണിതമേള , ബാലരമ ചിത്രരചനാമത്സരം ശിശുദിനാഘോഷ മത്സരങ്ങൾ , ഇംഗ്ലീഷ് ഫെസ്റ്റ് , മലയാളത്തിളക്കം , ടാലെന്റ് ലാബ് എന്നിവ കുട്ടികളുടെ കുട്ടികളുടെ കലാകായിക മികവുകൾ തെളിയിക്കുവാൻ ഉപകരിക്കുന്നു .

മുൻ സാരഥികൾ

1963 ൽ സ്ഥാപിതമായ ഈ സ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ പി കെ സത്യൻ ആയിരുന്നു .തുടർന്ന് 1979 ജനുവരി മുതൽ ശ്രീ എം കെ വിജയൻ ഹെഡ്മാസ്റ്റർ ആയി .തുടർന്ന് 31/05/1999 ൽ ശ്രീമതി കെ എൻ രാജമണി സ്കൂൾ ഹെഡ്മിസ്ട്രെസ്സ്‌ ആയി സേവനം അനുഷ്ഠിച്ചു .പിന്നീട് 1999 ജൂൺ മുതൽ 1999 ആഗസ്ത് വരെ ടീച്ചർ ഇൻ ചാർജ് ആയി ശ്രീമതി സൈനബ ബീവി  എൻ സ്ഥാനം വഹിച്ചു . അതിനുശേഷം 18/08/1999 മുതൽ ശ്രീമതി വസീല കാവിരാജൻ പ്രഥമാധ്യാപികയായി സ്ഥാനം ഏറ്റെടുത്തു പ്രവർത്തിച്ചു വരുന്നു .

സ്കൂളിലെ മുൻ അദ്ധ്യാപകർ : ശ്രീ സുകുമാരൻ സി കെ , അന്നമ്മ കുര്യൻ , അന്നമ്മ വർഗീസ് , അമ്പിളി കെ , റസീന ,ഇസ്മായിൽ , തസ്‌നിം കെ എം ,ഷംല ബീഗം .എം എന്നിവരും പ്രൊട്ടക്ടഡ് അധ്യാപികയായി വയ്യാറ്റുപുഴ VKNMVHSS സ്കൂളിലെ ജയകുമാരി എം ജി 22/07/2009 മുതൽ 26/07/2019 വരെ ഈ സ്കൂളിൽ സേവനം അനുഷ്ഠിച്ചു .

നേട്ടങ്ങൾ

2019-2020 അധ്യയനവർഷം രണ്ടുകുട്ടികൾക്ക് സ്കോളർഷിപ്പ് ലഭിച്ചു .ആദിനാഥ്  പി എസ് .ഹരിപ്രിയ എച്ച് എന്നിവർക്കാണ് സ്കോളർഷിപ്പ് ലഭിച്ചത് .2019-2020 ബാലകലോത്സവം കടംകഥ മത്സരം രണ്ടാംസ്ഥാനം 2018-2019 കലോത്സവത്തിൽ ചിത്രരചന കടംകഥ 2017-2018 ബാലരമ ചിത്രരചന പ്രാദേശിക സമ്മാനങ്ങൾ 2017-2019 വർഷങ്ങളിൽ ശിശുദിന പ്രസംഗമത്സരത്തിലും കുട്ടികൾ ഒന്നാംസ്ഥാനം കരസ്ഥമാക്കി 2016-2017 ഗണിത മോഡൽ 2017-2018 ബാലകലോത്സവം ഇംഗ്ലീഷ് പദ്യപാരായണം , English fest മത്സരങ്ങളിൽ കുട്ടികൾ വിജയികളായി .

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Rtd. H M സൂസമ്മ ( Gov LPS Chitar)

Dr .ആശാ റെയ്‌ച്ചൽ സാം (മുംബൈ )

Dr. അനുപമ വി ആനന്ദ്

തുടങ്ങി സമൂഹത്തിന്റെ ഉന്നത നിലയിൽ പ്രവർത്തിക്കുന്ന പലരും ഈ സ്കൂളിലെ പൂര്വവിദ്യാര്ഥികളാണ്

വഴികാട്ടി

"https://schoolwiki.in/index.php?title=D.I.L.P.S_Vettipuram&oldid=1077129" എന്ന താളിൽനിന്ന് ശേഖരിച്ചത്