എൻ.എസ്.എസ്. എൽ .പി. എസ്. പാറക്കര
എൻ.എസ്.എസ്. എൽ .പി. എസ്. പാറക്കര | |
---|---|
![]() | |
വിലാസം | |
പാറക്കര പാറക്കര,പാറക്കര പി.ഒ , 691525 | |
സ്ഥാപിതം | 01 - 01 - 1956 |
വിവരങ്ങൾ | |
ഫോൺ | 8075561294 |
ഇമെയിൽ | nsslps1956@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38311 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | രാമാദേവി ടി കെ |
അവസാനം തിരുത്തിയത് | |
12-05-2021 | 38311 |
പ്രോജക്ടുകൾ |
---|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ശതാബ്‌ദിയുടെ നിറവും കഴിഞ്ഞ് അടുത്ത പതിറ്റാണ്ടിലേക്ക് എത്തികൊണ്ടിരിക്കുന്ന നമ്മുടെ കലാക്ഷേത്രം : എൻ. എസ്. എസ്. എൽ. പി. സ്കൂൾ പാറക്കര. സമൂഹത്തിന്റെ ഉന്നതശ്രേണിയിൽ പ്രവർത്തിക്കുന്ന ഒട്ടനവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ അധ്യാപകർ. സ്വന്തം വീടുപോലെ താലോലിച്ചു സംരക്ഷിച്ചുപോകുന്ന നാട്ടുകാർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ. എല്ലാവർക്കുമായി ഇത് ഞങ്ങൾ സമർപ്പിക്കുന്നു.
ചരിത്രം
പത്തനംതിട്ട ജില്ലയിലെ പന്തളം തെക്കേക്കര പഞ്ചായത്തിലേ 8 -ാം വാർഡായ മങ്കുഴി വാർഡിന്റെ വടക്കേയറ്റത്ത് പാറക്കര തെക്ക് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
പാറക്കരയിലും സമീപപ്രദേശിങ്ങളിലുമുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നടത്തുന്നതിനു പ്രൈമറി സ്കൂൾ ഇല്ലാത്തതിനാൽ മേച്ചേരിമഠത്തിൽ പുരുഷോത്തമൻ പോറ്റി ദാനമായി നൽകിയ സ്ഥലത്ത് ഈ പ്രദേശത്തെ നല്ലവരായ നാട്ടുകാരുടേയും കരയോഗകാരുടേയും ശ്രമഫലമായി 10-10-1955 ൽ ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചു. പിന്നീട് ഈ സ്കൂളിന്റെ ഭരണം ഒന്നുകൂടി കാര്യക്ഷമമായി നടത്തുന്നതിനുവേണ്ടി 1959-ാമാണ്ട് സെപ്റ്റംബർ മാസം 26-ാം തീയതി സ്കൂൾ നായർ സർവീസ് സൊസൈറ്റിക്ക് ദാനമായി എഴുതികൊടുത്തു.
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ പന്തളം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ അധീനതയിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. അവികസിത പ്രദേശം ആയിരുന്ന പാറക്കരയിലെ സമസ്ത ജനാവിഭാഗങ്ങൾക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കുന്നതിന് ചവിട്ടുപടിയാകാൻ സഹായിച്ച ഈ സരസ്വതീക്ഷേത്രം നാടിന്റെ പുരോഗതിയുടെ പാതയിലെ ഒരു നാഴികകല്ലാണ്.