എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾവൊക്കേഷണൽ ഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
എസ്.എ.വി.എച്ച്.എസ്.ആങ്ങമൂഴി
വിലാസം
ആങ്ങമൂഴി

ആങ്ങമൂഴിപി.ഒ,
പത്തനംതിട്ട
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം27 - ജൂൺ - 1979
വിവരങ്ങൾ
ഫോൺ04735279545
ഇമെയിൽsavhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്38049 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം/‌English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവൈ അന്നമ്മ
അവസാനം തിരുത്തിയത്
31-01-202138049


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആങ്ങമൂഴിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് .1979-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'മലങ്കര കാത്തലിക് മാനേജ്മെന്റ് - പത്തനംതിട്ട രൂപതയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 50-ല് പരം വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. Most.Rev.Dr.Yoohanon Mar Chrysostom.ഡയറക്ടറായും Very.Rev. Fr.ABRAHAM MANNIL കോർപ്പറേറ്റ് മാനേജരായും Very.Rev.Fr....John Thundiyath..................................... ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.

ചരിത്രം

                                           ചരിത്രം    
                     
                                               സ്വാതന്ത്ര്യാനന്തരകാലത്ത് കേരളത്തിലാകെ പടർന്നുപിടിച്ച  വിശേഷിച്ച്  തിരുവിതാംകൂറിൽ നേരിട്ട     ഭക്ഷ്യക്ഷാമത്തെ   തുടർന്ന്   1947 ൽ ഗവണ്മെന്റ് കൃഷിക്കായി കർഷകർക്ക് വിട്ടുകൊടുത്ത സ്ഥലങ്ങളിൽ ഉൾപ്പെട്ടതാണ് ആങ്ങമൂഴി സീതത്തോട് പഞ്ചായത്തിലെ മിക്ക പ്രദേശങ്ങളും . കൃഷി  ആരംഭിക്കാനായി സംസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിൽനിന്നുമായി ഒട്ടേറെ കുടുംബങ്ങളും  ഈ പ്രദേശത്ത് കുടിയേറി.ഇന്നത്തേതുപോലെയുള്ള ഒരു ജിവിതസാഹചര്യമല്ല അന്നുണ്ടായിരുന്നത്.ഈ പ്രതികൂലസാഹചര്യങ്ങളിൽ വിദ്യാഭ്യാസമെന്നത് അവരുടെ ചിന്തകളിൽപോലുമുണ്ടായിരുന്നില്ല.വളരെ ദുസ്സഹമായ സാഹചര്യങ്ങളിലൂടെ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടയിൽ 1973 -74 കാലഘട്ടങ്ങളിൽ പ്രദേശവാസിയായ ശ്രീ എൻ എ രാമകൃഷ്ണൻ സീതത്തോട് ഗ്രാമപഞ്ചായത്തിൽ മെമ്പറായിരിക്കവേയാണ് ഗുരുകുലം യു പി എസ്സിന് പിന്നാലെ ഒരു ഹൈസ്കൂൾ വേണമെന്ന ചിന്ത ഉടലെടുത്തത്. അങ്ങനെ  1979   ജൂൺമാസം 27  നു    സാംസ്കാരികകേന്ദ്രമായി 103 കുട്ടികളുമായി  എസ് എ വി എച്ച് എസ് പ്രവർത്തനമാരംഭിച്ചു . മാനേജ്‌മെന്റിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ശ്രീ കെ .ജനാർദ്ദനൻ ആയിരുന്നു .തുടക്കത്തിൽ 4അധ്യാപകരും 2 അനധ്യാപകരും ആയിരുന്നു ഉണ്ടായിരുന്നത് 1982-ൽ 3ഡിവിഷനുകളോടെ ഹൈസ്കൂൾ പൂർണ്ണമായി .തിരുവന്തപുരം ആർച്ച്ബിഷപ്പ്  അഭിവന്ദ്യ  മാർ ഗ്രീഗോറിയോസ് തിരുമേനി മാനേജരായിട്ടുള്ള   എം എസ് സി കോർപ്പറേറ്റീവ് മാനേജ്മെന്റിലേക്ക് 1984-85 കാലഘട്ടത്തിൽ മാനേജ്മെന്റ് കൈമാറ്റം ചെയ്യപ്പെട്ടു .മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട ഭദ്രാസനത്തിന്റെ  ബിഷപ്പ് അഭിവന്ദ്യ  സാമുവേൽ മാർ ഐറേനിയോസ് തിരുമനസ്    മാനേജരായും  വെരി .റവ .ഫാ.വർഗ്ഗീസ് കാലായിൽ വടക്കേതിൽ കറസ്പോണ്ടന്റായും റവ.ഫാ .ജോൺ തുണ്ടിയത്  ഓ .ഐ .സി ലോക്കൽ മാനേജരായും സേവനം അനുഷ്ഠിക്കുന്നു. 
                                           അവികസിത മലയോരഗ്രാമത്തിന്റെ സമഗ്രമായ വളർച്ച നമ്മുടെ സ്ഥാപനത്തെ ആശ്രയിച്ചാണിരിക്കുന്നത്. പാഠ്യേതരപ്രവർത്തനങ്ങൾക്കും കലാകായികപ്രവർത്തനങ്ങൾക്കും കുട്ടികൾ തങ്ങളുടെ മികവ് ജില്ലാ സബ്ജില്ലാ സംസ്ഥാനതലങ്ങളിൽ പ്രകടിപ്പിച്ചിട്ടുണ്ട് . നാല്പതാം  വയസ്സിലേക്കു പ്രവേശിച്ച സ്കൂളിന്റെ ഭരണസാരഥ്യം ശ്രീമതി ലൂസി. എം നിർവ്വഹിക്കുന്നു. ആധുനീകരീതിയിലുള്ള ഒരു കമ്പ്യൂട്ടർലാബും, വിവിധ വിഷയ ലാബുകളും,ലൈബ്രറിയും സ്കൂളിൽ പ്രവർത്തിക്കുന്നുണ്ട് .പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുവാൻ മാനേജ്മെന്റും ,പി .ടി എ, ,മാതൃസംഗമം എന്നീ സംഘടനകളും ആത്മാർത്ഥമായി പരിശ്രമിക്കുന്നു .2010-11മുതൽ പി ടി എ  യുടെ തീരുമാനപ്രകാരം എസ് .എസ് .എൽ .സി യ്ക്ക് മെച്ചപ്പെട്ട വിജയശതമാനം നേടുന്ന 10 കുട്ടികൾക്ക്   ക്യാഷ് അവാർഡും ബാക്കിയുള്ളവർക്ക് പ്രോത്സാഹനസമ്മാനവും നൽകിവരുന്നു .
        ചിത്രം s38049.

ഭൗതികസൗകര്യങ്ങൾ

നാല്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 4 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളുണ്ട്. ഇവിടെ നന്നായി പ്രവർത്തിക്കുന്നഒരു കമ്പ്യൂട്ടർ ലാബു് ഉണ്ട് . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കുടിവെള്ളത്തിനായി ഒരു കിണർ.,കുഴൽ കിണർ,,മഴവെള്ളസംഭരണി ഇവയും ഉണ്ട്. ചിത്രംoldsav.jpg

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ -ഒരോ ക്ലാസ്സിനും പ്രത്യേകം പ്രത്യേകം ക്ലാസ് മാഗസിൻ പുറപ്പെടുവിക്കുന്നുണ്ട്
  • വിദ്യാരംഗം കലാ സാഹിത്യ വേദി-.വിദ്യാരംഗം കലാ സാഹിത്യ വേദി ഇവയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ നടത്തിവരുന്നു
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.കുടാതെ Health club,Green club ,Teen's Club,Eco Club ഇവയും നന്നായി പ്രവർത്തിക്കുന്നുണ്ട്.

മാനേജ്മെന്റ്

M.S.C മാനേജുമെന്റിന്റെ കീഴിലുള്ള ഒരു വിദ്യാലയമാണ് ഇത്.ലോക്കൽ മാനേജർ ഫാദർ ഫീലിപ്പോസ് നടമലയാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.


|1979 -97 | സി .ജെ.ജോർജ്ജ് |1997-99 | കെ ജോസഫ് ജോൺ |1999 - 2002 | ആബ്രോസ് .പി |2002 - 03 |ഫിലിപ്പ് തോമസ്സ് |2003 - 08 |തോമസ്സ് എബ്രഹാം |2008 - 12 |സേവ്യർ .കെ .ജേക്കബ് |-പ്രമാണം:HEADMASTER.jpg, |2012 - 15 |കെ പി ജേക്കബ് |2016-2018 |മറിയാമ്മ ജോ൪ജ്ജ് |2018- |വൈ അന്നമ്മ

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

മികവുകൾ

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോർട്ട് ഇവിടെ ഉൾപ്പെടുത്താം. )

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി