സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


................................

ജി എൽ പി എസ് കക്കഞ്ചേരി
വിലാസം
കക്കഞ്ചേരി

കക്കഞ്ചേരി പി.ഒ,
കോഴിക്കോട്
,
673323
സ്ഥാപിതം1914
വിവരങ്ങൾ
ഫോൺ9497080535
ഇമെയിൽglpskakkanchery@gmail.com
കോഡുകൾ
സ്കൂൾ കോഡ്16305 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപുഷ്പ . എം
അവസാനം തിരുത്തിയത്
06-01-2021Tknarayanan


പ്രോജക്ടുകൾ


ചരിത്രം

                     ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി


           സേവനത്തിന്റെ പാതയിൽ 93 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ്   ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.

കുറുമ്പ്രനാട് താലൂക്കിൽ ബോ൪ഡ് സ്കൂൾ എന്ന പേരിൽ 1914-ൽ തേവർ മഠത്തിൽ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകൻ പട്ടർമാഷ് ആയിരുന്നു.കുട്ടികൾ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവൻ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചത്.

       1943ൽ 5 ക്ലാസ് വരെ ഉയർത്തിയതായി പറയപ്പെടന്നു.പിന്നീട്  KER പരിഷ്കരണ കാലത്ത് IV-  ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ    പ്രവർത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവൻ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നൽകിയിരുന്നു.
വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീർത്തു. പി.ടി.എയുടെയും ഉളളിയേരി  ഗ്രാമ   പഞ്ചായത്തിന്റെയും   നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിർമ്മിച്ചു. അതോടെ എം.എൽ.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ  എടമംഗലത്ത് കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി മകൻഎടമംഗലത്ത്  ഗംഗാധരൻനായർ കിണർ  കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി  നൽകി.

ഭൗതികസൗകര്യങ്ങൾ

ക്‌ളാസ് മുറികൾ നാല് . കഞ്ഞിപ്പുര .
മൂത്രപ്പുര - 2 , കക്കൂസ് - 3
കമ്പ്യൂട്ടർ - 3

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. പട്ടർമാസ്റ്റർ
  2. സുകുമാരൻ മാസ്റ്റർ
  3. ഗോപാലൻ മാസ്റ്റർ
  4. വിജയൻ മാസ്റ്റർ
  5. ജാനകി ടീച്ചർ
  6. എ. സി. മാധവൻ മാസ്റ്റർ
  7. ദാമോദരൻ മാസ്റ്റർ

നേട്ടങ്ങൾ

വാടകക്കെട്ടിടത്തിൽനിന്നും ഗ്രാമപഞ്ചായത്തിന്റെയും, നാട്ടുകാരുടെയും എം . എൽ . എ . യുടെയും ശ്രമഫലമായി സ്വന്തമായ കെട്ടിടത്തിലേക്ക് മാറാൻ കഴിഞ്ഞു . രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ക്രിയാത്മകമായ സഹകരണം . വിഭവ സമൃദ്ധമായ ഉച്ചഭക്ഷണപരിപാടി .സ്കൂൾ വികസന സെമിനാറിൽ വൻ ജന പങ്കാളിത്തം .............

 
പൊതുവിദ്യാഭ്യാസ സംരക്ഷണ പ്രതിജ്ഞ..........
 
അമ്മമാർക്കുള്ള ക്വിസ് മത്സരം - സമ്മാനദാനം(ഹെഡ്മിസ്ട്രസ് ശ്രീമതി .എം .പുഷ്പ യിൽനിന്നും ശ്രീമതി .അമ്പിളി എറ്റുവാങ്ങുന്നു )
 
സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .......


 
സ്കൂൾ പച്ചക്കറി വിളവെടുപ്പ്‌ .....


 
VIDYALAYA VIKASANA SILPASALA
 
VIDYALAYA VIKASANA SILPASALA
 
COMPUTER INAUGURATION

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. വിനീത. കെ
  2. ഡോ.രശിഷ
  3. ഡോ .റിംസത്ത്

വഴികാട്ടി

{{#multimaps:11.468821,75.751396}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കക്കഞ്ചേരി&oldid=1070186" എന്ന താളിൽനിന്ന് ശേഖരിച്ചത്