ജി എൽ പി എസ് കക്കഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട കൊയിലാണ്ടി താലൂക്കിലെ ഏറ്റവും പഴക്കമേറിയ സ൪ക്കാ൪ വിദ്യാലയങ്ങളിലൊന്നാണ് ജി.എൽ.പി.സ്കൂൾ കക്കഞ്ചേരി.

കുറുമ്പ്രനാട് താലൂക്കിൽ ബോ൪ഡ് സ്കൂൾ എന്ന പേരിൽ 1914-ൽ തേവർ മഠത്തിൽ എന്ന പറമ്പിലാണ് ആരംഭിച്ചത്. സ്കൂളിന്റെ പ്രഥമാധ്യാപകൻ പട്ടർമാഷ് ആയിരുന്നു.കുട്ടികൾ കുറവായിരുന്ന സ്കളിന് സ്വന്തംകെട്ടിട- മുണ്ടാക്കി വിദ്യാദാനത്തിന് സന്മനസ്സ് കാണിച്ചത് ബാപ്പറ്റ ഇല്ലത്തെ വാസുദേവൻ നമ്പൂതിരിയാണ്.പിന്നീട് പ്രസ്തുത ഇല്ലത്തെ മാധവൻ നമ്പൂതിരിയാണ് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് സ്കൂൾ മാറ്റിസ്ഥാപിച്ചത്.

       1943ൽ 5 ക്ലാസ് വരെ ഉയർത്തിയതായി പറയപ്പെടന്നു.പിന്നീട്  KER പരിഷ്കരണ കാലത്ത് IV-  ക്ലാസായി പരിമിതപ്പെടുത്തി. സ്കൂളിന്റെ എല്ലാ    പ്രവർത്തനത്തിലും കെട്ടിട ഉടമസ്ഥനായ മാധവൻ നമ്പൂതിരിയും കുടുംബ- വും വേണ്ടത്ര സഹായവും സഹകരണവും നൽകിയിരുന്നു.
വിദ്യാഭ്യാസ രംഗത്തെ കാലാനുസൃതമായ മാറ്റം സ്കൂളിന് ഒരു പുതിയ കെട്ടിടംഅനിവാര്യമാക്കിത്തീർത്തു. പി.ടി.എയുടെയും ഉളളിയേരി  ഗ്രാമ   പഞ്ചായത്തിന്റെയും   നാട്ടുകാരുടെയും ശ്രമഫലമായി സ്കൂളിന്സ്വന്തമായി കെട്ടിടം നിർമ്മിച്ചു. അതോടെ എം.എൽ.എ ഫണ്ടും,എസ്.എസ്.എ ഫണ്ടും ലഭ്യമായി.കൂടാ- തെ  എടമംഗലത്ത് കൃഷ്ണൻ മാസ്റ്ററുടെ സ്മരണയ്ക്കായി മകൻഎടമംഗലത്ത്  ഗംഗാധരൻനായർ കിണർ  കുഴിക്കുന്നതിനായി 2 സെന്റ് സ്ഥലം സംഭാവനയായി  നൽകി.

സേവനത്തിന്റെ പാതയിൽ 107 വർഷം പിന്നിട്ട ,കൊയിലാണ്ടി ഉപജില്ലയിലെ ഏറ്റവും പഴക്കമേറിയ ഒരു സർക്കാർ വിദ്യാലയമാണ് ജി എൽ പി എസ്.കക്കഞ്ചേരി.ചാലോട്ട് സ്ക്കൂൾ എന്നാണ് ഈ വിദ്യാലയം പൊതുവെ അറിയപ്പെടുന്നത്.കുറുമ്പ്രനാട് താലൂക്കിൽ ബോർഡ് സ്ക്കൂ‍ൾ എന്ന പേരിൽ 1914 ൽ കക്ക‍ഞ്ചേരി തേവർമഠത്തിലാണ് വിദ്യാലയം ആരംഭിച്ചത്.തുടക്കത്തിൽ സ്വന്തമായി കെട്ടിടം ഇല്ലായിരുന്നു.തേവർമഠത്തിൽ നിന്ന് ബാപ്പറ്റ ഇല്ലത്തിനടുത്തേക്ക് പിന്നീട് മാറിയ വിദ്യാലയത്തിലെ ആദ്യത്തെ പ്രധാനാധ്യാപകൻ പട്ടർ മാഷ് ആയിരുന്നു.

ദീർഘകാലം വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയത്തിനു നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ഉള്ളിയേരി പ‍ഞ്ചായത്തിന്റെയും ശ്രമഫലമായി സ്വന്തമായി സ്ഥലം വാങ്ങാൻ സാധിച്ചു.അതോടെ എസ്.എസ്.എ ഫണ്ടും എം.എൽ.എ ഫണ്ടും ലഭ്യമായി.നിലവിൽ, സ്വന്തമായുള്ള 20 സെന്റ് സ്ഥലത്ത് വിദ്യാലയവും ,എടമംഗലത്ത് കൃഷ്ണൻ നായർ സ്മരണാർത്ഥം 2 സെന്റ് സ്ഥലത്ത് കിണറും പ്രവർത്തന സജ്ജമാണ്.ഇപ്പോഴാകട്ടെ,ഹൈടെക് സൗകര്യങ്ങളോടു കൂടിയ ക്ലാസ്സ് മുറികളും ഇന്റർലോക്ക് പാകിയ മുറ്റവും ശുചിത്വമുള്ള മൂത്രപ്പുരകളും,ശൗചാലയങ്ങളും സുസജ്ജമായ പാചകപ്പുരയും പെയിന്റ് ചെയ്തു ഭംഗിയാക്കിയ ചുറ്റുമതിലും ആവശ്യത്തിനു ജലസേചന സൗകര്യങ്ങളും പൂന്തോട്ടവും സർവ്വോപരി ഉയർന്ന അക്കാദമിക നിലവാരവുമുള്ള ഈ വിദ്യാലയം പ്രദേശത്തിന്റെ അഭിമാനമാണ്.