കൊടുമൺ എച്ച്.എസ്. കൊടുമൺ
പ്രത്യേക ശ്രദ്ധക്ക് :-ഈ സൈറ്റ് നല്ലതു പോലെ കാണുവാൻ Screen Resolution 1024 * 768 ആയിരിക്കണം.
പ്രമാണം:Starx.jpeg
| കൊടുമൺ എച്ച്.എസ്. കൊടുമൺ | |
|---|---|
![]() | |
| വിലാസം | |
കൊടുമൺ 691555 , പത്തനംതിട്ട ജില്ല | |
| സ്ഥാപിതം | 01 - 06 - 1982 |
| വിവരങ്ങൾ | |
| ഫോൺ | 04734285557 |
| ഇമെയിൽ | hskodumon@gmail.com |
| വെബ്‍സൈറ്റ് | http://hskodumon.webs.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 38054 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പത്തനംതിട്ട |
| വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ബിജു മാത്യൂ |
| അവസാനം തിരുത്തിയത് | |
| 26-11-2020 | Hskodumon |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
കൊടുമൺ ഹൈസ്കൂൾ
കൊടുമൺ ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കൊടുമൺ ഹൈസ്കൂൾ. ശ്രീ.കെ.ജി.കരുണാകര൯ എന്ന അദ്ധ്യാപകൻ 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ന്യൂ ജനറേഷ൯ വിദ്യാലയങ്ങളിലൊന്നാണ്. പ്രവാസി ബിസിനസ് മാഗ്നററും മുൻഅദ്ധ്യാപകനും ആനപ്രേമിയുമായ മുകളിൽ വീട്ടിൽ ശ്രീ.എം.കെ.രാധാകൃഷ്ണപിള്ള,സഹധ൪മ്മണി ശ്രീമതി.ശോഭന രാധാകൃഷ്ണ൯ എന്നിവർ സ്കൂൾ മാനേജർമാരായി മുൻ വർഷങ്ങളിൽ സേവനം അനുഷ്ഠിച്ചു.2020-ൽ കണ്ണൂർ സ്വദേശിയായ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.
ചരിത്രം
കൊടുമൺ ഹൈസ്കൂൾ ഇന്നലെകളിൽ നിന്ന് ഇന്നേക്ക്
പത്തനംതിട്ട ജില്ലയിൽ വിസ്തൃതിയിൽ ഏറ്റവും വലിയ ഗ്രാമപഞ്ചായത്ത് ആയ കൊടുമണ്ണിൽ ആശ്ചര്യചൂഢാമണിയുടെ രചയിതാവായ ശക്തിഭദ്രന്റെ പാദസ്പർശം കൊണ്ട് പുണ്യം നേടിയ കൊടുമൺ എന്ന സ്വർണ ഭൂമിയിൽ സാമൂഹിക പിന്നോക്കാവസ്ഥയും ജീവിത പ്രാരാബ്ദങ്ങളും നെഞ്ചിലേറ്റിയ കുടുംബ നിവാസികളുടെ ആശയവും നാടിന്റെ തുടിപ്പും നൊമ്പരങ്ങളും നെഞ്ചിലേറ്റിയ ഈ സരസ്വതി മന്ദിരം 1982 ജൂൺ ഒന്നാം തീയതി ആരവങ്ങളും ആർപ്പുവിളികളും ഇല്ലാതെ പ്രവർത്തനമാരംഭിച്ചു.
നല്ലവരായ നാട്ടുകാരുടെ നിർലോഭമായ സഹായ സഹകരണങ്ങളും അധ്യാപക-അനധ്യാപകരുടെ സമർപ്പണ ബോധവും ഈ കലാലയത്തെ ഊട്ടി വളർത്തി. മലയോര ഗ്രാമമായ കൊടുമണ്ണിലെ ഒരു വലിയകുന്നായ 'നെല്ലിക്കുന്നിൽ' ദുർഘടങ്ങളായ വഴികളേയും പ്രകൃതിയേയും സസ്യജാലങ്ങളെയും മനുഷ്യപ്രയത്നം കൊണ്ട് കീഴടക്കി ഒറ്റ നിലയിൽ ഉള്ള രണ്ടു കെട്ടിടങ്ങൾ അവിടെ ഉയർന്നു. ആദ്യവർഷങ്ങളിൽ കുട്ടികളെ തേടി അങ്ങോട്ട് പോകാതെ ധാരാളം കുട്ടികൾ എത്തിച്ചേർന്നു. കാലം കടന്നു പോയപ്പോൾ, നാടും നഗരവും വളർന്നപ്പോൾ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിൽ നമ്മൾ വഴിമുട്ടി നിന്നു. നമ്മുടെ സ്കൂളിൽ നിന്നും ധാരാളം കുട്ടികൾ ഉയർന്ന മാർക്ക് വാങ്ങി പുറത്തിറങ്ങിയപ്പോൾ പുതിയ വാതായനങ്ങൾ അവർക്കുവേണ്ടി തുറക്കാൻ നമുക്ക് കഴിയാതെ പോയി.
വളരെ പ്രതീക്ഷയോടെ കൊടുമണ്ണിന്റെ ഹൃദയ ഭാഗത്തേക്ക് 2005 ജൂൺ ഒന്നിന് നമ്മുടെ സ്കൂൾ മാറ്റപ്പെട്ടു. ജനങ്ങളുടെ ചിരകാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും, നമ്മുടെ കുട്ടികൾ ഉപരിപഠനത്തിന് പുറത്തേക്ക് പോകേണ്ടി വരില്ല എന്ന് നാം ആശിച്ചു. എന്നാൽ ഇന്നും ആ സ്വപ്നം പൂവണിയാതെ ബാക്കിനിൽക്കുന്നു.
കെ പി സുരേന്ദ്രൻനാഥൻ സാറിന്റെ നേതൃത്വത്തിൽ വളരെ കുറച്ചു ജീവനക്കാരുമായി പ്രവർത്തനമാരംഭിച്ച നമ്മുടെ കൊടുമൺ ഹൈസ്കൂൾ തുടർച്ചയായി 100% വിജയം, ഉയർന്ന ഗ്രേഡോടുകൂടി കുട്ടികളെ വിജയിപ്പിക്കാൻ കഴിയുന്ന ഒരു കലാലയം ആയി മാറിയിരിക്കുന്നു. സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ പഠനരീതിയും പാഠ്യേതര പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകാൻ പ്രാപ്തരായ അധ്യാപകർ, അനധ്യാപകർ ബഹുമാനപ്പെട്ട ബിജു സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് എന്നും താങ്ങായി തണലായി പ്രചോദനമായി മുന്നേറുന്നു..
ഭൗതികസൗകര്യങ്ങൾ
3.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. രണ്ട് കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടാതെ ആധുനികരീതിയിലുള്ള ജിംനേഷ്യവും, ലൈബ്രറിയും, സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും ഉണ്ട്.എല്ലാ ക്ലാസ്സുകളും സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. എല്ലാ ക്ലാസിലും ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ കായികപരമായ ഉന്നമനത്തിന് ഫുട്ബോൾ, ബാസ്ക്കറ്റ് ബോൾ, ക്രിക്കറ്റ്, വോളിബോൾ മുതലായവ പരിശീലിപ്പിക്കുന്നു. കുട്ടികൾക്ക് യാത്രാ സൗകര്യത്തിനായി സ്കൂൾബസ് സൗകര്യവുമുണ്ട്. എട്ടാം ക്ലാസിലെ മുഴുവൻ കുട്ടികളോടൊപ്പം പിന്നോക്കാവസ്ഥയിലുള്ള എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയ൯സ് ക്ലബ്ബ്. -കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
- ഇക്കോ ക്ലബ്ബ്.-കൺവീനർ -ശ്രീമതി.അനു.ആ൪
- ഐ.റ്റി. ക്ലബ്ബ്-കൺവീനർ -ശ്രീമതി.ഷിബി.റ്റി.ജോ൪ജ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.-കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
- സോഷൃൽ സയ൯സ്. - കൺവീനർ -ശ്രീമതി.ഷീലാ കുമാരി.റ്റി.എ.
- മാത് സ് ക്ലബ്ബ് - കൺവീനർ - ശ്രീ.അജിത് കുമാ൪
- ജൂനിയ൪ റെഡ് ക്രോസ് - കൺവീനർ -ശ്രീമതി.ദീപ്തി.ജെ.പൃസാദ്.
