ഗവ. എൽ.പി.എസ്. തോട്ടക്കോണം
ഫലകം:Prettyurl G.L.P.S.Thottakonam
ഗവ. എൽ.പി.എസ്. തോട്ടക്കോണം | |
---|---|
വിലാസം | |
തോട്ടക്കോണം തോട്ടക്കോണം,മുടിയൂർക്കോണം പി.ഓ , 689501 | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഫോൺ | 9495269675 |
ഇമെയിൽ | thottakkonamgovtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38308 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡയ്സി വർഗ്ഗീ സ് |
അവസാനം തിരുത്തിയത് | |
09-11-2020 | 38308 |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
പത്തനംതിട്ട ജില്ലയിലെ പന്തളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം. അച്ചൻകോവിലാറിൻ തീരത്ത് പരിലസിക്കുന്ന പന്തളം മഹാദേവർ ക്ഷേത്രത്തിനടുത്ത് തെക്കുഭാഗത്തായിട്ടാണ് കരിപ്പത്തടം പള്ളിക്കൂടം എന്ന് മുൻപ് അറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ തോട്ടക്കോണം എൽ.പി.സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ചരിത്രം
കരിപ്പത്തടം പള്ളി ക്കൂടം എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1915 ലാണ് സ്ഥാപിതമായത്. മുളമ്പുഴ കരയിൽ അമ്പലാം കണ്ടത്തിൽ ശ്രീ. ശങ്കുപ്പിള്ള എന്ന കരപ്രമാണിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ആളുകളാണ് ഈ സ്കൂൾ സ്ഥാപിച്ചത് എന്ന് കരുതുന്നു. തോട്ടക്കോണം എം പി. സ്കൂൾ ( മലയാളം പ്രൈമറി ) എന്ന പേരിലാണ് സ്കൂൾ സ്ഥാപിതമായത്. സ്കൂളിന്റെ മുൻവശം മുളമ്പുഴ കരയും തെക്കുവശം മുടിയൂർക്കോണം കരയും ആണെന്നുള്ള ഒരു പ്രത്യേകതയും ഈ സ്കൂളിനുണ്ട്. 1955 ൽ തോട്ടക്കോണം എൽ.പി.സ്ക്കൂൾ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെട്ടു 105 വർഷം പഴക്കമുള്ള ഈ സ്കൂളിൽ 1 മുതൽ 4 വരെ യും പി.ടി.എ.യുടെ സഹകരണത്തോടെ പ്രീ-പ്രൈമറിയും പ്രവർത്തിക്കുന്നു
ഭൗതികസൗകര്യങ്ങൾ
3 ക്ലാസ്സ് മുറികളും ഒരു സ്മാർട്ട് ക്ലാസ്സും ഉണ്ട്. ഓഫീസ് മുറിയും ഉണ്ട്. എല്ലാ മുറികളും ടൈൽ പാകിയതാണ്. കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചി മുറി സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. പാചകപ്പുര, ചുറ്റുമതിൽ എന്നിവ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഉണ്ട് . കുടിവെള്ള സൗകര്യത്തിനായി കിണറും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
എസ് .എം .സി ., എസ്.എസ്.ജി. എന്നിവയുടെ സഹായത്തോടെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടന്നു വരുന്നു ടാലന്റ് ലാബ് പദ്ധതിയിലൂടെ കുട്ടികളിലെ കഴിവുകൾ കണ്ടെത്തി പ്രോത്‌സാഹനം നൽകിയിട്ടുണ്ട്. വിവിധ തരം ക്ലബ്ബുകളും പ്രവർത്തിക്കുന്നു.
== മികവുകൾ== ഡിജിറ്റൽ ക്ലാസ്സ് മുറികൾ, കമ്പ്യൂട്ടർ പഠനം, എൽ.എസ് എസ് സ്കോളർഷിപ്പ് പരിശീലനം, പരിഹാര ബോധന ക്ലാസ്സുകൾ, മികച്ച ലൈബ്രറി, ക്ലാസ്സ് ലൈബ്രറി, അമ്മമാർക്കും കുട്ടികൾക്കും വായനാ സൗകര്യം, ഹലോ ഇംഗ്ലീഷ് ക്ലാസ്സുകൾ .
==മുൻ ,സാരഥികൾ== 1 എൻ. തങ്കപ്പൻ ആചാരി
2 ലക്ഷ്മി ക്കുട്ടി
3. തമ്പുരാട്ടി
4.ഓമനാ ബായി
5 തങ്കമ്മ കമലമ്മ
6. തങ്കമ്മ
7 ചെല്ലമ്മ
8. ഇന്ദിരാ ബായി
9. കെ.പി.മത്തായി
10. സുധ.പി.എൻ.
11. രാധാമണി . കെ.എസ്.
പ്രശസ്തരായപൂർവവിദ്യാർഥികൾ
==ദിനാചരണങ്ങൾ== പരിസ്ഥിതി ദിനം, വായനാ ദിനം, ചാന്ദ്രദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപകദിനം, ഗാന്ധി ജയന്തി, ശിശു ദിനം., ഓണം, ക്രിസ്തുമസ് ==അധ്യാപകർ== 1. റീജാ മോൾ . എസ്. 2 രേണു ചന്ദ്ര. എൻ 3. അനില.എസ്.
==ക്ലബുകൾ== വിദ്യാരംഗം കലാ സാഹിത്യേ വേദി, ഗണിത ക്ലബ്ബ് , സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ് .
സ്കൂൾഫോട്ടോകൾ
==വഴികാട്ടി==ഫലകം:Multimaps:9.2352077, 76.6625423