സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമൺ താഴം
സെന്റ്.തോമസ് യു.പി.എസ്സ് തുമ്പമൺ താഴം | |
---|---|
വിലാസം | |
തുമ്പമൺ താഴം സെന്റ്.തോമസ് യു പി എസ്, തുമ്പമൺ താഴം , പത്തനംതിട്ട 689625 | |
സ്ഥാപിതം | 1949 |
വിവരങ്ങൾ | |
ഫോൺ | 1949 |
ഇമെയിൽ | stthomasupsthumpamon@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37431 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | ആറന്മുള |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബൻസി എബ്രഹാം |
അവസാനം തിരുത്തിയത് | |
06-10-2020 | Adithyak1997 |
ചരിത്രം
പത്തനംതിട്ട ജില്ലയിൽ ആറന്മുള വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതും കുളനട പഞ്ചായത്തിൽ സ്ഥിതിചെയ്യുന്നതുമായ സരസ്വതിക്ഷേത്രമാണിത്. തുമ്പമൺ സെഹിയോൻ ഇടവക അംഗങ്ങളുടെയും സമീപ നിവാസികളുടെയും ചിരകാല അഭിലാഷത്തിൽ നിന്നും ഉടലെടുത്ത ഈ സ്ഥാപനം ഈ പ്രദേശത്തിന്റെ സാംസ്‌കാരിക സിരാകേന്ദ്രമാണ്. ഒരു ഇംഗ്ലീഷ് സ്കൂളിന്റെ ആവശ്യകത ബോധ്യപ്പെട്ട ഇടവക ജനങ്ങൾ അന്നത്തെ വികാരി ജനറൽ ആയിരുന്ന വി.പി. മാമൻ അച്ഛന്റെ നിർദ്ദേശാനുസ്സരണം പ്രവർത്തിച്ചതിന്റെ ഫലമായി 1949 മെയ്31നെ തുമ്പമൺ താഴം സെന്റ്‌തോമസ് മിഡിൽ സ്കൂൾ എന്ന പേരിൽ ഒരു സ്കൂളിനെ അനുവാദം ലഭിച്ചു. പ്രാരംഭഘട്ടത്തിൽ ക്‌ളാസ്സുകൾ നടത്തിയത് സെഹിയോൻ പള്ളിയുടെ വരാന്തയിൽ വച്ചായിരുന്നു. തുടർന്ന് ഇടവകാംഗമായ പൂവൻമല ശ്രീ.നൈനാനൈനാനും സഹോദരൻ ശ്രീ. നൈനാൻ തോമസും സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലത്താണ് ഈ സ്കൂൾ എപ്പോൾ സ്ഥിതി ചെയ്യുന്നത്. പ്രഥമ അദ്ധ്യാപകനായി ശ്രീ.പി.ജെ. ചാണ്ടി സേവനം അനുഷ്ഠിച്ചു. പ്രസ്തുത സ്കൂളിനോട് അനുബന്ധിച്ചു1960ൽ ലോവർ പ്രൈമറി വിഭാഗത്തിന് അനുവാദം ലഭിച്ചു. ഇതിനുവേണ്ടി പ്രയത്നിച്ചത് അന്നത്തെ മാനേജർ ആയിരുന്ന ശ്രീ.കെ.എം.കോശി ആയിരുന്നു.
മുൻകാല പ്രഥമഅദ്ധ്യാപകർ
- ശ്രീ.പി.ജെ. ചാണ്ടി
- എൻ.വി.ജോൺ
- പി.ടി.തോമസ്
- എൻ.ജോർജ് സാമുവേൽ
- പി.എം.തോമസ്
- എബ്രഹാം ജോർജ്
- പി.എം.മാമൻ
- ടി.കെ.ഫിലിപ്പ്
- സി.കോശി
- പി.വി.ജോർജ്
- എബ്രഹാം ജോർജ്