ഗവ.എൽ.പി.എസ്. ചൂരക്കോട്
ഗവ.എൽ.പി.എസ്. ചൂരക്കോട് | |
---|---|
വിലാസം | |
ചൂരക്കോട് ചൂരക്കോട് പി.ഒ/<br>പത്തനംതിട്ട , 691551 | |
സ്ഥാപിതം | 1947 |
വിവരങ്ങൾ | |
ഫോൺ | 04734-211578 |
ഇമെയിൽ | glpschoorakodu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38238 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംത്തിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംത്തിട്ട |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-10-2020 | 38238 |
== ചരിത്രം ==1947 ൽ സ്‌ഥാപിതമായി.അടൂരിൽ നിന്നും 5 കി:മി : ദൂരെ ചൂരക്കോട് കുറ്റിയിൽ ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു. പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്ത് ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്. പ്രീപ്രൈമറി മുതൽ നാലാംക്ലാസ് വരെ 432 കുട്ടികൾ ഇവിടെ അധ്യയനം നടത്തുന്നു. ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ഉൾപ്പെടെ ഓരോ ക്ലാസ്സിനും മൂന്ന് ഡിവിഷനുകൾ വീതം ഉണ്ട്. 1947 ഓഗസ്റ്റ് മാസത്തോടെ പ്രവർത്തനം ആരംഭിച്ച ഈ സ്കൂളിൻറെ ആദ്യബാച്ചിൽ തന്നെ 250 ഓളം കുട്ടികൾ പ്രവേശനം നേടിയിരുന്നു.
.== ഭൗതികസൗകര്യങ്ങൾ ==
4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്. ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക് കൂടി അനുമതി കിട്ടിയിട്ടുണ്ട്. അതിന്റെ പണികൾ ആരംഭിച്ചു. പഴയ കെട്ടിടത്തിലെ എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ് ക്ലാസ്മുറികൾ ആണ്. ഓരോ ക്ലാസ്സിലും കമ്പ്യൂട്ടറും, പ്രൊജക്ടറും, സ്ക്രീനും, സ്പീക്കറും ഉൾപ്പെടുന്ന ഒരു സജ്ജീകരണം ഉണ്താൽക്കാലികമായി നിർമ്മിച്ചിരിക്കുന്ന ഒരു പാചകപ്പുരയും സ്കൂളിനുണ്ട്. ശുദ്ധജലം ലഭിക്കുന്നതിനായി ഒരു കിണർ ഉണ്ട്. കൂടാതെ പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്. കരനെൽ കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്. 14 ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്. ഒരു വലിയ മഴവെള്ളസംഭരണി സ്കൂളിൻറെ തെക്കുകിഴക്കുഭാഗത്തായി നിർമ്മിച്ചിട്ടുണ്ട്. ജൈവവൈവിധ്യ പാർക്കിൽ ശലഭങ്ങളെ ആകർഷിക്കുന്നതിനായി വിവിധ തരത്തിലുള്ള പൂക്കൾ ഉൾപ്പെടുന്ന ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.ജില്ലയിലെ ആദ്യത്തെ ഹരിതവിദ്യാലയം ആയിരുന്നു ഞങ്ങളുടെ സ്കൂൾ.ക്ലാസ് മുറികളിൽ വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച് ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു. ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്. ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|