ഗവ.എൽ.പി.എസ്. ചൂരക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി
സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്. രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല. പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്. വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്. കലാ -കായിക രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.
എല്ലാ ക്ലാസുകളിൽ നിന്നുള്ള കുട്ടികളും വിദ്യാരംഗം ക്ലബ്ബിൽ അംഗമാണ്. "പാട്ടുകൂട്ടം" എന്ന് കുട്ടികളുടെ ഒരു നാടൻ ഗ്രൂപ്പ് ഉണ്ട്. ചിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ സംഘടിപ്പിക്കാറുണ്ട്. രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഇതിനു വേണ്ട പ്രോത്സാഹനങ്ങൾ ലഭിക്കാറുണ്ട്. അതു മേഖലയിൽ കഴിവുകളുള്ള രക്ഷിതാക്കളുടെ സഹായങ്ങളും ഈ പ്രവർത്തനങ്ങൾക്ക് ലഭിക്കാറുണ്ട്. പ്രവർത്തിപരിചയമേള കൾക്ക് വേണ്ട പരിശീലനവും രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കിട്ടുന്നുണ്ട്. കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട ധാരാളം വേദികൾ ഒരുക്കാറുണ്ട്. പ്രശസ്തരായ വ്യക്തികളുടെ സഹായത്തോടെ ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തുന്നു