വാകമോളി എ എൽ പി എസ്
വാകമോളി എ എൽ പി എസ് | |
---|---|
വിലാസം | |
വാകമോളി ഊരളളൂ൪പി.ഒ,കൊയിലാണ്ടി(വഴി),കോഴിക്കോട് , 673 620 | |
സ്ഥാപിതം | 1927 |
വിവരങ്ങൾ | |
ഫോൺ | 9946424254 |
ഇമെയിൽ | chitravakamoli@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16332 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സി ചിത്ര |
അവസാനം തിരുത്തിയത് | |
30-09-2020 | 16332 |
................................
ചരിത്രം
വാകമോളി എ എൽ പി സ്കൂൾ അരിക്കുളം ഗ്രാമപഞ്ചായത്തിലെ 6 –)c വാർഡിൽ വാകമോളി എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നു.1927 ൽ ‘വാകമോളി ഹിന്ദു എലിമെൻററി സ്കൂൾ’ എന്ന പേരിലാണ് ഈ വിദ്യാലയം തുടങ്ങിയത്. വാകമോളിയിലെ സി കെ ചന്തുക്കുട്ടി കിടാവും കണ്ണമ്പത്ത് കുഞ്ഞിക്കേളുനായരും ചേർന്നാണ് ഈ സ്ഥാപനം തുടങ്ങിയത്. ഇവർ തന്നെയായിരുന്നു ആദ്യ അദ്ധ്യക്ഷരും. വിദ്യാഭ്യാസ സൌകര്യം തീരെ ഇല്ലാതിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം സ്ഥാപിക്കാൻ 88 വർഷം മുൻപ് സന്മനസ്സ് കാട്ടിയ സി കെ ചന്തുക്കുട്ടി കിടാവ്, ചെറിയകണ്ണമ്പത്ത് കുഞ്ഞിക്കേളുനായർ എന്നിവരെ ഈ ദേശത്തിന്ഡറെ മാർഗ്ഗദർശകരായി ഇവിടുത്തുകാർ സ്മരിക്കുന്നു. വാകമോളിയിലെ ചെറുവത്ത് എന്ന പറമ്പിലായിരുന്നു വിദ്യാലയത്തിൻറെ തുടക്കം.പിന്നീട് മാനേജർമാരിൽ ഒരാളായ സി കെ ചന്തുക്കുട്ടി കിടാവിൻറെ വാര്യർകണ്ടിയില് എന്ന വീട്ടിൽ വെച്ച് ക്ലാസ്സുകൾ നടത്താനും അദ്ദേഹം തയ്യാറായി.പിന്നീട് അടു്ത്തുളള പെരുമ്പോർ പറമ്പിലേക്ക് മാറി.തുടർന്നാണ് ഇപ്പോഴ്‍ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന സ്ഥലത്തേക്ക് മാറിയത്.ഓലമേഞ്ഞ ഷെഡ്ഡിലായിരുന്നു വളരെക്കാലം വിദ്യാലയം പ്രവർത്തിച്ചിരുന്നത്. കെട്ടിടം ഇന്ന് 50X15,60X15 എന്നീ അളവുകളിലുളള L ആകൃതിയിലുളള ഒരു കെട്ടടവും 30X18 അളവുകളിലുളള 1 സെ മീ പെർമനൻറ് കെട്ടിടവും ഉണ്ട്.കെട്ടിടങ്ങൾ ഓട് മേഞ്ഞതും നിലം സിമൻറിട്ടതുമാണ്.ക്ലാസ്സുമുറികൾ പ്രത്യേകം വേർതിരിച്ചിട്ടുണ്ട്.ക്ലാസ്സുകളിൽ ബഞ്ചിനോടൊപ്പം ഡസ്കും ഇപ്പോൾ ഏർ്പ്പെടുത്തിയിട്ടുണ്ട്.ക്ലാസ്സുമുറികളിൽ ഫാൻ ഘടിപ്പിച്ചിട്ടുണ്ട്. പാചക ആവശ്യത്തിനായി ഒരു വാർപ്പ് കെട്ടിടവും ഈയടുത്ത് നിർമ്മിച്ചിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഓരോ മൂത്രപ്പുര ഉണ്ട്.2 കക്കൂസും ഉണ്ട്.കാലത്തിൻറെ മാറ്റത്തിനൊപ്പം ഭൌതിക പുരോഗതി ഉണ്ടാകാത്തത് വിദ്യാലയത്തിൻറെ വലിയപോരായ്മയായി നിലനിൽക്കുന്നു.ഇപ്പോഴത്തെ മാനേജർ ശ്രീമതി പി കെ മാധവി അമ്മ,തയ്യിൽ (വീട്)ഊരള്ളൂർ (പോസ്റ്റ്) ആണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- നേർക്കാഴ്ച്ച.
മുൻ സാരഥികൾ
- എം വി കുഞ്ഞിരാമൻ നായർ
- കെ കുഞ്ഞിരാമൻ കിടാവ്,
- കെ കെ നാരായണൻ
- മൂൻ അധ്യാപകർ ; കെ ചന്തുക്കുട്ടി കിടാവ്, കുഞ്ഞിക്കേളുനായർ ,എം കുഞ്ഞിരാമൻ നായർ ,കൃഷ്ണവാര്യർ ,രാഘവവാര്യർ ,സി കെ ഉണ്ണിക്കിടാവ്, കെ സി ഗോപാലൻ നായർ ,പി കെ കണാരൻ നായർ ,കെ കെ ശങ്കരൻ നായർ ,വി ബാലൻ നായർ , എൻ വി കല്ല്യാണി ടീച്ചർ,പി വി കൃഷ്ണൻ നമ്പീശൻ ,കെ ശ്രീധരൻ നായർ ,ബി ജിനചന്ദ്രൻ ,കെ ശ്രീധരൻ ,പി കുട്ട്യാലി എന്നിവർ വിവിധ കാലഘട്ടങ്ങളിൽ ഇവിടെഅധ്യാപകരായിട്ടുണ്ട്.
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ടി ബാലൻ (പോസ്റ്റൽ അസിസ്റ്റൻറ് സൂപ്രണ്ട്)
- ഷിബിലു (എം ബി ബി എസ് അവസാന വർഷ വിദ്യാർത്ഥിയും അകാലത്തിൽ ദാരുണമായി മരണപ്പെട്ട വ്യക്തിയുമാണ്)
- അരിക്കുളം കുഞ്ഞാണ്ടി (നാടകനടൻ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}