ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട്
ഭാരത് മാതാ എ.യു.പി.സ്കൂൾ മുതുകാട് | |
---|---|
വിലാസം | |
നിലമ്പൂർ രാമംകുത്ത് പി.ഒ , 679329 | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 04931 222599 |
ഇമെയിൽ | bmaupsmuthukad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48462 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിദ്യാഭ്യാസം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ശ്രീ. മത്തായി വി.പി |
അവസാനം തിരുത്തിയത് | |
29-09-2020 | Bharathmatha |
ചരിത്രം
മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് നിലന്പൂർ സബ് ജില്ലയിലെ ഭാരത് മാതാ എ.യു.പി സ്കൂൾ.
ലോകോത്തര തേക്കിനാൽ സുപ്രസിദ്ധമായ നിലന്പൂരിലെ മുതുകാട് ഗ്രാമത്തിൽ 1930 ൽ പള്ളിയാളി മുതുകാട്ടിൽ ശ്രീ. വേലു മാസ്റ്റർ ആരംഭിച്ചതാണ് ഭാരത് മാതാ പ്രൈമറി സ്കൂൾ. 1939 ൽ സർക്കാരിൽ നിന്ന് അംഗീകാരം നേടുകയും, 1982 ൽ അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. സ്തുത്യർഹമായ രീതിയിൽ മാനേജർ പദം അലങ്കരിച്ചുവന്ന ശ്രീ. തയ്യിൽ രാവുണ്ണി മാസ്റ്റ്ർ, ശ്രീ. കൂട്ടായി വൈദ്യർ, ശ്രീ. തയ്യിൽ ഗോവിന്ദൻ, ശ്രീ. ജയകുമാർ എന്നിവരെ നന്ദിപൂർവ്വം ഓർക്കുന്നു. സ്കൂളിൻറെ പ്രധാനാധ്യാപകരായി വിശിഷ്ഠസേവനം ചെയ്തു സർവ്വീസിൽ നിന്നും വിരമിച്ച ശ്രീ. തയ്യിൽ രാവുണ്ണി മാസ്റ്റർ, ശ്രീമതി. പി. ദേവകിയമ്മട്ടീച്ചർ, ശ്രീ. സി. ശിവരാമൻ മാസ്റ്റർ, ശ്രീമതി. തങ്കമ്മട്ടീച്ചർ, ശ്രീമതി. പി. രത്നകുമാരിട്ടീച്ചർ, ശ്രീ. മുഹമ്മദ് അഷ്രഫ് മാസ്റ്റർ എന്നിവരുടെ സേവനങ്ങളും, അവരിലൂടെ ഈ സ്ഥാപനം വളർന്നു വികസിച്ചതും എക്കാലത്തും സ്മരണിയമാണ്.
ബത്തേരി രൂപതയുടെ പ്രഥമാദ്ധ്യക്ഷൻ ഭാഗ്യസ്മരണാർഹനായ മോറാൻ മോർ സിറിൾ ബസേലിയോസ് കാതോലിക്കാ ബാവായുടെയും, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. വർഗ്ഗീസ് മാളിയേക്കലിൻറെയും ദീർഘവീക്ഷണവും അവസരോചിതമായ ഇടപെടലുകളും 1990- 1991 കാലയളവിൽ ഈ സ്ഥാപനത്തെ ബത്തേരി രൂപതയുടെ വിദ്യാഭ്യാസ ശുശ്രൂഷയുടെ ഭാഗമാക്കി. മാനേജ്മെൻറ്, വിദ്യാഭ്യാസ ഡിപ്പാർട്ട്മെൻറ്, എംപി മാർ, എം എൽ എ, ജനപ്രധിനിധികൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, രക്ഷകർത്താക്കൾ, അധ്യാപകർ, പൂർവ്വവിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവരുടെയെല്ലാം കാലാകാലങ്ങളിലുള്ള ഇടപെടലുകളും, പ്രവർത്തനങ്ങളും, നേതൃത്വലും ഈ സ്ഥാപനത്തിൻറെ വളർച്ചയെ ഒരുപാട് സഹായിച്ചു.
ബത്തേരി രൂപതയുടെ ദ്വിദീയ മെത്രാപ്പോലിത്ത അഭിവന്ദ്യ ദിവന്നാസിയോസ് പിതാവ്, കോർപ്പറേറ്റ് മാനേജരായിരുന്ന റവ. ഫാ. ഫിലിപ്പ് കോട്ടുപ്പള്ളി, റവ. ഫാ. മത്തായി കണ്ടത്തിൽ, റവ. ഫാ. ജേക്കബ് ചുണ്ടക്കാട്ടിൽ, റവ. ഫാ. ജോർജ്ജ് വെട്ടിക്കാട്ടിൽ എന്നിവരുടെ സമുന്നതമായ വിദ്യാഭ്യാസ ശുശ്രൂഷയും അത്യധികം സ്തുത്യർഹമാണ്.
ബത്തേരി രൂപതയുടെ തൃതീയ ഇടയനും സ്കൂൾ മാനേജരുമായി സേവനം ചെയ്തുവരുന്ന അഭിവന്ദ്യ ഡോ. ജോസഫ് മാർ തോമസ് തിരുമേനിയുടെ നേതൃത്വം വിദ്യാഭ്യാസ രംഗത്തിന് കൂടുതൽ ഉണർവ് നൽകിയിട്ടുണ്ട്. സാന്പത്തീക ശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടിയ വിദ്യാഭ്യാസ വിചക്ഷണനായ വന്ദ്യ പിതാവിൻറെ കരങ്ങളിൽ സ്കൂൾ ഇനിയും മികവിൻറെയും വികസനത്തിൻറെയും പാതയിൽ മുന്നേറുമെന്നുറപ്പാണ്
സ്കൂൾ ഹെഡ് മാസ്റ്ററായ ശ്രീ. വി.പി മത്തായി സാറിൻറെ നേതൃത്വത്തിൽ പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ, ഒന്നു മുതൽ ഏഴാം ക്ലാസ്സുവരെ അധ്യാപകർ മികച്ച പരിശിലനം നൽകിവരുന്നു.
ഭാരത് മാതാ കംപ്യൂട്ടർ ലാബ്
സ്കൂളിൽ പ്രവർത്തിക്കുന്ന എല്ലാ സൗകര്യങ്ങളോടും കൂടിയ ഭാരത് മാതാ കംപ്യൂട്ടർ ലാബ് കുട്ടികൾക്ക് മെച്ചപ്പെട്ട കംപ്യൂട്ടർ പരിശിലനം നൽകുന്നു.
സ്കൂൾ സ്മാർട്ട് ഇ-ലൈബ്രറി
വിദ്യാർത്ഥികളെ വായനയുടെയും അറിവിൻറെയും വിഹായസ്സിലേക്ക് ആനയിക്കുവാൻ പര്യാപ്തമായ സ്മാർട്ട് ഇ-ലൈബ്രറി വൈ.ഫൈ സൗകര്യത്തോടുകൂടി പ്രവർത്തനക്ഷമമാണ്.
സ്മാർട്ട് ക്ലാസ്റൂം
എല്ലാവിധ ICT (Information Communication Technology) അധിഷ്ഠിത പഠന സംവിധാനങ്ങളോടും കൂടിയ സ്മാർട്ട് ക്ലാസ്സ് റൂം വിദ്യാർത്ഥികൾക്ക് കാര്യക്ഷമമായ പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യം ഒരുക്കുന്നു.
വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ കലാപരമായ കഴിവുകൾ കണ്ടെത്തി വളർത്തിയെടുക്കാൻ വിദ്യാരംഗം കലാ സാഹിത്യ വേദി സ്കൂളിൽ സജിവമായി തുടരുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- 1. വിദ്യാരംഗം കലാസാഹിത്യവേദി
- 2. ഗണിത ക്ലബ്ബ്
- 3. സയൻസ് ക്ലബ്ബ്
- 4. സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- 5. പ്രവൃത്തിപരിചയ ക്ലബ്ബ്
- 6. ഇംഗ്ലീഷ് ക്ലബ്ബ്
- 7. ഫോറസ്റ്ററി & പരിസ്ഥിതി ക്ലബ്ബ്
- 8. ഗാന്ധിദർശൻ ക്ലബ്ബ്
- 9. ഹെൽത്ത് ക്ലബ്ബ്
- 10. സ്കൗട്
- 11. ഗൈഡ്സ്