ഞെക്ലി എൽ പി സ്കൂൾ ഞെക്ലി
ഞെക്ലി എൽ പി സ്കൂൾ ഞെക്ലി | |
---|---|
പ്രമാണം:.png | |
വിലാസം | |
ഞെക്ലി ഞെക്ലി എ എൽ പി സ്ക്കൂൾ ഞെക്ലി പി ഒ , 670353 | |
സ്ഥാപിതം | 1946 |
വിവരങ്ങൾ | |
ഫോൺ | 04985236121 |
ഇമെയിൽ | nhekklialpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13938 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഇന്ദിര.സി.എം |
അവസാനം തിരുത്തിയത് | |
25-09-2020 | 13938 |
ചരിത്രം
ഒരു ഗ്രാമത്തിൻെറ ഉന്നമനത്തിന് നാന്ദി കുറിച്ച കേന്ദ്രമാണ് ഞെക്ലി എ എൽ പി സ്കൂൾ.അതി വിസ്തൃതമായ ഒരു പ്രദേശത്ത് അദ്ധ്വാനം മാത്രം കൈമുതലുണ്ടായിരുന്ന ഒരു ജനതയുടെ കൂട്ടായ്മയുടെ ഫലമായി സ്ഥാപിതമായതാണ് ഈ വിദ്യാലയം. 74 വർഷങ്ങൾക്ക് മുമ്പ് പൊതു കാര്യതൽപ്പരനായിരുന്ന ശ്രീ.കൊമ്മച്ചി അസ്സീൻ അവർകളുടെ നേതൃത്വത്തിൽ നാട്ടുകാർ കൂട്ടായി നടത്തിയ ശ്രമത്തിൻെറ ഫലമായി 35 വിദ്യാർത്ഥികളും ഏകാദ്ധ്യാപകനോടും കൂടി 1946 ജനുവരി 1 ന് വീരച്ചേരി രാമൻ അവർകൾ സംഭാവന ചെയ്ത 25 സെൻ്റ് സ്ഥലത്ത് നാട്ടുകാർ ശ്രമദാനമായി നിർമ്മിച്ച കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.
ശ്രീ.കൊമ്മച്ചി അസ്സീൻ അവർകൾക്ക് വിദ്യാലയത്തിൻെറ പ്രവർത്തനത്തിൽ സ്കൂളിൻെറ സമ്പൂർണ്ണ ഉടമസ്ഥാവകാശം ശ്രീ .കെ .പി .മൊയ്തു സാഹിബിന് കൈമാറി.അതോടെ മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി. പി.കെ.നബീസുമ്മ സ്കൂളിൻെറ മാനേജരായി യശ: ശരീരനായ ശ്രീ.പി.മൊയ്തീൻ കുട്ടി മാസ്റ്ററായിരുന്നു ആദ്യത്തെ അധ്യാപകനും പ്രധാനാധ്യാപകനും.
ഈ വിദ്യാലയത്തിന് സർവ്വതോന്മുഖമായ മാറ്റം വേണമെന്ന പ്രദേശവാസികളുടെ ആഗ്രഹപ്രകാരം 2010ൽ 46 പേർ ഉൾപ്പെടുന്ന ഞെക്ലി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും ശ്രീ.മൊയ്തു സാഹിബിൻെറ സഹധർമ്മിണി ശ്രീമതി.പി.കെ.നബീസുമ്മയിൽ നിന്നും ഞെക്ലി എ.എൽ.പി.സ്കൂൾ ഏറ്റെടുത്തു.2010 മുതൽ നാലു വർഷം ശ്രീ .പി.തമ്പാൻ ചെയർമാനും ശ്രീ.പി.ഗംഗാധരൻ സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മിറ്റിയും 2014 മുതൽ 2016 വരെ ശ്രീ പി.എസ്.ഉസ്മാൻ ചെയർമാനും ശ്രീ.മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ കമ്മറ്റിയുമാണ് മേൽനോട്ടം വഹിച്ചത്.2016 മുതൽ ശ്രീ.എൻ.എസ്.പൗലോസ് ചെയർമാനും ശ്രീ മുല്ലപ്പള്ളി മുഹമ്മദ് സെക്രട്ടറിയുമായ പതിനൊന്ന് അംഗ കമ്മറ്റിയാണ് ഇപ്പോൾ ഈ വിദ്യാലയത്തിൻ്റെ സാരഥികൾ. 2010 ന് ശേഷം സ്കൂളിൻെറ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന് ട്രസ്റ്റ് കണ്ണുവെച്ച പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.പുതിയ ക്ലാസ് മുറികൾ , വിശാലമായ കളിസ്ഥലം , എല്ലാ പ്രദേശങ്ങളിലേക്കും വാഹന സൗകര്യം , കുടിവെളള സൗകര്യം , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സുകൾ , ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പാചകപ്പുര , എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
ക്ലാസ് മുറികൾ , വിശാലമായ കളിസ്ഥലം , വാഹന സൗകര്യം , കുടിവെളള സൗകര്യം , കമ്പ്യൂട്ടർ ലാബ് , സ്മാർട്ട് ക്ലാസ്സുകൾ , ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള പാചകപ്പുര , എല്ലാ ക്ലാസ്സുകളിലും ക്ലാസ് ലൈബ്രറിയും ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
ഞെക്ലി എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ്