സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.

സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി
വിലാസം
തലശ്ശേരി

സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ, ഗുണ്ടർട്ട് റോഡ്, തലശേരി
,
തലശേരി പി.ഒ.
,
670101
,
കണ്ണൂർ ജില്ല
സ്ഥാപിതം1886
വിവരങ്ങൾ
ഫോൺ0490 2324020
ഇമെയിൽsacredheartlpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്14228 (സമേതം)
യുഡൈസ് കോഡ്32020300231
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്45
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ267
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഡാലിയ എ സി
പി.ടി.എ. പ്രസിഡണ്ട്രാജീവൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ലേഖ കെ കെ
അവസാനം തിരുത്തിയത്
19-10-202414228prinkz


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഉത്തര മലബാറിലെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നൽകുന്നതിനായി അപ്പസ്തോലിക്ക് കാർമ്മൽ സന്യാസിനികൾ പടുത്തുയർത്തിയ സ്ഥാപനമാണ് തലശ്ശേരിയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന സേക്രട്ട് ഹാർട്ട് എൽ പി സ്കൂൾ . ഒരു ശതാബ്ദത്തിന് മുമ്പ് തന്നെ അനേകം ശാഖോപശാഖകളോടെ വൻവൃക്ഷമായിത്തീർന്ന് ഭാരതത്തിൽ വേരുറച്ച അപ്പസ്തോലിക് കാർമ്മൽ സഭയുടെ സ്ഥാപക-ധന്യയായ മദർവെറോണിക്ക , വിദ്യാഭ്യാസത്തിലൂടെയും സാമൂഹിക ആതുരസേവനത്തിലൂടെയും ക്രിസ്തീയമൂല്യങ്ങൾ പരിശീലിപ്പിക്കുന്നതിനായി ദേശീയവും അന്തർദേശീയവുമായി 150 ഓളം സ്ഥാപനങ്ങൾ നടത്തിവരുന്നു. സഭ ആരംഭിച്ചതിനുശേഷം 1886 ൽ മലബാർ മേഖലയിൽ സ്ഥാപിതമായതാണ് സേക്രഡ് ഹാർട്ട് എൽ പി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

1.5 ഏക്കറിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സേക്രഡ് ഹാർട്ട് എൽപി എസ് തലശ്ശേരി/സൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

കലാകായിക മേഖലകളിൽ ഉയർന്ന നിലവാരം പുലർത്തുകയും വർഷാവർഷം നടത്തപ്പെടുന്ന കലോത്സവങ്ങളിലും കായികമേളകളിലും തങ്ങളുടെ പ്രതിഭ തെളിയിക്കുകയും ചെയ്തിട്ടുള്ളവരാണ് ഞങ്ങളുടെ വിദ്യാർഥികൾ ‍. കലോത്സവങ്ങളിൽ തുടർച്ചയായി കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി എൽ പി വിഭാഗത്തിൽ ഓവറോൾ ട്രോഫി കരസ്ഥമാക്കിയ വിദ്യാലയമാണ് സേക്രഡ് ഹാർട്ട്‌ എൽപി സ്കൂൾ.

മാനേജ്മെൻറ്

അപ്പസ്തോലിക് കാർമൽ സന്യാസ സഭയുടെ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. നിലവിൽ കേരളത്തിൽ മാത്രം 23 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഞങ്ങളുടെ സുപ്പീരിയർ ജനറൽ സി. നിർമാലിനി എ.സി യും പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മരിയ ജെസീന എ.സി യും കോർപറേറ്റ് മാനേജർ സി. റെസി അലക്സ്‌ എ സി യുമാണ് . സ്കൂളിൻറെ ലോക്കൽ മാനേജർ സി. മിനിഷയും പ്രധാനാധ്യാപിക സി. ഏലിയാമ്മയുമാണ്.

മുൻസാരഥികൾ

സി.ഫിലോമിൻ മേരി, സി ട്രീസ ആൻ, സി. മാർഗരറ്റ്, സി. ആൻ മാത്യൂ, സി.മറിയാമ്മ, സി. ലീന റോസ്, സി. ലിമ, സി. മേരിക്കുട്ടി,സി. ഏലിയാമ്മ ടി സി, സി.ഷീജ കെപി

പേര് വർഷം
സി. ഫിലോമിൻ മേരി 1989 വരെ
സി.ട്രീസ ആൻ 1992 വരെ
സി. മാർഗരറ്റ് 1996 വരെ
സി. ആൻ മാത്യൂ 2000 വരെ
സി.മറിയാമ്മ 2006 വരെ
സി. ലീന റോസ് 2010 വരെ
സി. ലിമ 2014 വരെ
സി. മേരിക്കുട്ടി 2018 വരെ
സി. ഏലിയാമ്മ ടി സി 2022 വരെ
സി. ഷീജ( incharge ) 2023 വരെ
സി. ഷീന യോഹന്നാൻ 2024 വരെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ജാനകിയമ്മാൾ

സർവ്വ ഭാരതീയ പ്രശസ്തിനേടിയ സസ്യശാസ്ത്രജ്ഞ 1953 മുതൽ 1955 വരെ അലഹബാദിലെ സെൻട്രൽ ബൊട്ടാണിക്കൽ ലബോറട്ടറി ഡയറക്ടറായി സ്ഥാനം വഹിക്കുകയും ബൊട്ടാനിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ ഉയർന്ന സ്ഥാനം അലങ്കരിക്കുകയും ചെയ്ത പ്രശസ്ത. വിവിധ കരിമ്പിനങ്ങൾ തമ്മിലുള്ള സങ്കര പ്രക്രിയയിലൂടെ ഏറ്റവും മധുരമുള്ള കരിമ്പിനം കണ്ടെത്തിയ ശാസ്ത്രകാരി. 'ദി ക്രോമോസോം അറ്റ്ലസ് ഓഫ് കൾട്ടിവേറ്റഡ് പ്ലാൻറ് ' എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്. ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേൽനോട്ടത്തിൽ കൽക്കട്ടയിൽ വെച്ച് നടന്ന സസ്യശാസ്ത്രവുമായി ബന്ധപ്പെട്ട ദേശീയ പ്രദർശനം സമർപ്പിക്കപ്പെട്ടത് തലശ്ശേരിയുടെ മണ്ണിൽ ജന്മം കൊണ്ട ഈ സസ്യശാസ്ത്രജ്ഞയ്ക്കാണ്.

വഴികാട്ടി

തലശ്ശേരി റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (2km)

തലശ്ശേരി ബസ് സ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗമോ നടന്നോ എത്താം (1.2km)