സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിലെ പുന്നത്തുറ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

സെന്റ് ജോസഫ്‌സ് എൽ പി എസ് പുന്നത്തുറ
വിലാസം
പുന്നത്തുറ

പുന്നത്തുറ ഈസ്റ്റ് പി ഒ, കിടങ്ങൂർ സൗത്ത്, കോട്ടയം 686583
,
പുന്നത്തുറ ഈസ്റ്റ് പി.ഒ.
,
686583
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1912
വിവരങ്ങൾ
ഫോൺ0481 2592436
ഇമെയിൽ31424lpspunnathura@gmail.com
കോഡുകൾ
സ്കൂൾ കോഡ്31424 (സമേതം)
യുഡൈസ് കോഡ്32100300205
വിക്കിഡാറ്റ01
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല ഏറ്റുമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംഅയർക്കുന്നം
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ10
ആകെ വിദ്യാർത്ഥികൾ2൦
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീനാ ജോസഫ്
പി.ടി.എ. പ്രസിഡണ്ട്സുനിൽ എസ്
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ജെയ് മോൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അയർക്കുന്നം പഞ്ചായത്തിലെ ആദ്യത്തെ എൽ പി സ്കൂളുകളിൽ ഒന്നായ ഈ സ്കൂൾ 1912 ൽ ബഹു. ഫാ. ജോൺ പൊറ്റേടത്തിൽ അച്ചനാൽ സ്ഥാപിതമായി.ആദ്യകാലത്ത് കുടിപ്പള്ളിക്കൂടമായി ആരംഭിച്ച ഈ സ്കൂൾ പിന്നീട് 1 മുതൽ 4 വരെ ക്ളാസ്സുകൾ ഉൾപ്പെടുത്തിക്കൊണ്ട് പുന്നത്തുറ സെൻ്റ് ജോസഫ്സ് എൽ പി സ്കൂളായി വികസിച്ചു. ഈ നാടിൻറെ അഭിവൃദ്ധിക്കും പുരോഗതിക്കും ഈ സ്കൂളിന്റെ പങ്ക് വളരെ വലുതാണ്. കാലപ്പഴക്കത്താൽ ജീര്ണാവസ്ഥയിൽ ആയിരുന്ന ഈ സ്കൂൾ കെട്ടിടം ശതാബ്ദിആഘോഷങ്ങളവേളയിൽ പൊളിച്ചു മാറ്റുകയും 2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെടുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

2014 ജനുവരി 5 നു പുതിയ സ്കൂൾ കെട്ടിടത്തിന്റെ ഉത്‌ഘാടന കർമ്മം നിർവഹിക്കപ്പെട്ടു . ആധുനിക രീതിയിൽ നിർമ്മിച്ചിട്ടുള്ള ഈ സ്കൂളിൽ പ്രീപൈമറി ക്‌ളാസ്സുകളും പ്രവർത്തിച്ചു വരുന്നു. ആവശ്യത്തിന് ക്ലാസ്സ് മുറികളും പാചകപ്പുരയും ടോയ്‌ലെറ്റുകളും സ്കൂളിനുണ്ട്. ആധുനിക സജ്ജീകരണങ്ങൾ ഉള്ള കമ്പ്യൂട്ടർ ലാബും 2 ഡിജിറ്റൽ ക്ളാസ്സ്മുറികളും ഇവിടെ ഉണ്ട്. കൂടാതെ കുട്ടികൾക്ക് കളിസ്ഥലവും പച്ചക്കറി കൃഷിക്കായുള്ള സ്ഥലസൗകര്യം സ്കൂളിനോട് ചേർന്ന് തന്നെ ഉണ്ട്. സ്കൂളിന് മുൻപിലെ വിവിധ ഫലവൃക്ഷങ്ങളും ചെടികളും ചേർ്ന്ന പൂന്തോട്ടം സ്കൂളിന് ഭംഗി കൂട്ടുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ശ്രീ. എം എം ജോസഫ്

Sr. വത്സമ്മ തോമസ്

ശ്രീമതി ഷേർളി ജോസഫ്

ശ്രീമതി റോസമ്മ ജോസഫ്

ശ്രീമതി ബീന ജോസഫ്

നേട്ടങ്ങൾ

വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി വ്യക്തികളെ വാർത്തെടുക്കുവാൻ ഈ സ്ക്കൂളിനു കഴി‍‍ഞ്ഞിട്ടുണ്ട്.അക്കാദമിക തലത്തിലും മികച്ച നേട്ടം കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. എല്ലാവർഷവും എൽ എസ് എസ് പരീക്ഷയിൽ പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിക്കുന്നു.കലാ കായിക പ്രവർത്തിപരിചയ മേളകളിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു.

 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
 
സ്കൂൾ വാർഷികം
 
സ്കൂൾ വാർഷികം
 
സ്കൂൾ വാർഷികം
 
സ്കൂൾ വാർഷികം

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ - അയർക്കുന്നം റോ‍‍ഡിൽ കല്ലിട്ടുനട ജംഗ്ഷനിൽ നിന്നും കുരിശുപള്ളി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്താം ഏറ്റുമാനൂർ -കിടങ്ങൂർ ഹൈവേ റോഡിൽ നിന്നും 3 കിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്താം