സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ ചൊവ്വരഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം.
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ചൊവ്വര | |
---|---|
വിലാസം | |
ചൊവ്വര സെൻ്റ് ജോസഫ്സ് എൽ പി.എസ്.Chowara,ചൊവ്വര,ചൊവ്വര,695501 , ചൊവ്വര പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 13 - 10 - 1910 |
വിവരങ്ങൾ | |
ഫോൺ | 0471 2266456 |
ഇമെയിൽ | 44229stjoseph@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44229 (സമേതം) |
യുഡൈസ് കോഡ് | 32140200206 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കോട്ടുക്കൽ |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 76 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 160 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മാർട്ടിൻ എസ്.റ്റി |
പി.ടി.എ. പ്രസിഡണ്ട് | ജെനി മാർട്ടിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഡൈന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചരിത്രപ്രാധാന്യമുള്ളതും പ്രകൃതിരമണീയമായതും വിനോദസഞ്ചാരികളുടെ ഈറ്റില്ലവുമായ ഒരു പറുദീസയാണ് ചൊവ്വര - അടിമലത്തുറ ഗ്രാമം. തിരുവനന്തപുരം നഗരത്തുനിന്ന് ഏതാണ്ട് 40 കി.മീ. അകലെ അറബിക്കടലിൻ്റെ തീരത്തായി, മലയും കായലും സംഗമിക്കുന്ന അതി മനോഹര ഗ്രാമത്തിലെ ഒരേയൊരു വിദ്യാകേന്ദ്രം - അതാണ് ചൊവ്വര സെൻ്റ് ജോസഫ്സ് എൽ.പി. സ്കൂൾ. കൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
ഭൗതികസൗകര്യങ്ങൾ .... ആദ്യകാലങ്ങളിൽ ഓല മേഞ്ഞ 3 കെട്ടിടങ്ങളായിരുന്നു സ്കൂളിൽ ഉണ്ടായിരുന്നത്. ഭൗതികസൗകര്യങ്ങളുടെ അപാകത പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ഒരു പാട് മാറ്റങ്ങൾ ഇന്ന് പ്രകടമാണ്. അടച്ചുറപ്പുള്ള ആകർഷകമായ ക്ലാസ്സ് മുറികളും, ടോയ്ലറ്റുകളും, ചുറ്റുമതിലും, ഒപ്പം ഐ.ടി. ലാബും സ്ക്കൂളിൻ്റെ കെട്ടിലും മട്ടിലും മാറ്റത്തിന് വഴിയൊരുക്കി.
പാഠ്യേതര പ്രവർത്തനങ്ങൾ
- പാഠ്യേതര പ്രവർത്തനങ്ങൾ... അക്കാദമിക മികവിനൊപ്പം, കുട്ടികളുടെ കലാ-കായിക വികസനത്തിന് വഴിയൊരുക്കുന്നതും, ആരോഗ്യപരമായ വളർച്ചയ്ക്കായുള്ള മികച്ച ഉച്ച ഭക്ഷണവും, പാഠ പുസ്തകങ്ങൾ, യൂണിഫോം, സ്ക്കോളർഷിപ്പുകൾ, പഠനോപകരണങ്ങൾ തുടങ്ങിഒട്ടനവധി സ്രോതസുകൾ സർക്കാർ - സർക്കാരിതര ഏജൻസികളുടെ സഹായത്തോടെ സൗജന്യമായി വിതരണം ചെയ്യുന്നു. സ്കൂൾ ബസ് , വിവിധ ക്ലബ്ബുകളായവിദ്യാരംഗം, ഗാന്ധിദർശൻ, ഇക്കോ ക്ലബ്ബ്, ഐ.ടി. ക്ലബ്ബ്, ശാസ്ത്ര-സാമൂഹികശാസ്ത്രബ്ബുകൾ, ഗണിത ക്ലബ്ബ്, പ്രവർത്തിപരിചയ ക്ലബ്ബ് എന്നിവവിവിധോദ്ദേശ്യ പ്രവർത്തനങ്ങൾ നടപ്പിൽ വരുത്താൻ സ്കൂളിന് സഹായകമാകുന്നു. കൈയെഴുത്തു മാസികകൾ, ഇൻലൻ്റ് മാഗസിൻ, പതിപ്പുകൾ, മോഡലുകൾ, ചാർട്ടു വർക്കുകൾ എന്നിവ ഏറെ ഫലപ്രദമായ പഠന തെളിവുകളാണ്.
മാനേജ്മെന്റ്
മാനേജുമെൻ്റ്.... അടിമലത്തുറ ഇടവക പള്ളിയുടെ വികാരിയാണ് സ്കൂൾ മാനേജർമാരായി അഭിവന്ദ്യ മെത്രാൻ മാർ കാലാകാലങ്ങളിൽ നിയമിച്ചുവരുന്നത്. അദ്ദേഹത്തെ ഭരണപരമായും മറ്റും സഹായിക്കാൻ കഴിവുള്ള ഏതാനും കൗൺസിൽ അംഗങ്ങൾ സ്കൂൾ മാനേജുമെൻ്റ് കമ്മിറ്റിയായി പ്രവർത്തിച്ചു വരുന്നു. സ്ക്കൂളിൻ്റെ വളർച്ചക്കും പുരോഗതിക്കുമായുള്ള മാനേജുമെൻ്റിൻ്റെ ശ്രമങ്ങൾ വളരെ വലുതാണ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | കാലഘട്ടം |
---|---|
ശ്രീ.യാനിസ് വാദ്ധ്യാർ | 1949 മുതൽ 1965 വരെ |
ശ്രീ.സദാനന്ദൻ .എൻ | 1965 മുതൽ 1994 വരെ |
ശ്രീമതി.സാവിത്രി . ബി | 1994 മുതൽ 1999 വരെ |
കുമാരി പി. മിനി | ടീച്ചർ ഇൻ ചാർജ്- 1999 മുതൽ 2006 വരെ |
സിസ്റ്റർ പി.എം. റോസമ്മ | 2007 |
ശ്രീമതി.ബല്ലർമി ജെ | ടീച്ചർ -ഇൻ ചാർജ്- 2008 |
സിസ്റ്റർ ഒ.പി. ത്രേസ് | 2009 മുതൽ 2015 വരെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ | മേഖല |
---|---|
ജോസഫ് .എസ് | കായികം |
ബെർണഡിൻ M ലൂയിസ് | കർമ്മലീത്ത സഭാ വൈദിക മേലധ്യക്ഷൻ |
ജോർജ് ഡി.സിൽവ | റിട്ടയേർഡ് അധ്യാപകൻ |
യേശുദാസ് | |കായികം |
നിസാമുദീൻ | പോലീസ് മേധാവിDYSP |
ഡോ. നിഷ പിലേസ് | മെഡിക്കൽ |
അഡ്വ. റോൾഡക്സ് | വക്കീൽ |
നെബുൾസൺ | ബാങ്ക് ഉദ്യോഗസ്ഥൻ |
സിൽവദാസ് | |
ജോ൪ജ്,ഫാ.ആ൯ഡ്രൂസ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരത്തു നിന്നും വരുന്ന ആൾ വിഴിഞ്ഞം പൂവാർ ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.
അവിടെ നിന്നും ഏകദേശം 500 മീറ്റർ.
2. ബാലരാമപുരത് നിന്നും വരുന്ന ആൾ ചപ്പാത്തു ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.
3. പൂവാറിൽ നിന്നും വരുന്ന ആൾ ചപ്പാത്തു ബസിൽ കയറി ചപ്പാത്തു ജംഗ്ഷനിൽ ഇറങ്ങി അടിമലത്തുറ റോഡിൽ തിരിയുക.
,