സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിലെ തിരുവനന്തപുരം  സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ വരുന്ന എയ്ഡഡ് വിദ്യാലയമാണ് ബി എൻ വി എൽ പി എസ് പുഞ്ചക്കരി.

ബി എൻ വി എൽ പി എസ് പുഞ്ചക്കരി
വിലാസം
പുഞ്ചക്കരി

ബി എൻ വി എൽ പി എസ് പുഞ്ചക്കരി , പുഞ്ചക്കരി
,
തിരുവല്ലം പി.ഒ.
,
695027
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1957
വിവരങ്ങൾ
ഫോൺ04712080855
ഇമെയിൽbnvlpscool@gmail.com
കോഡുകൾ
സ്കൂൾ കോഡ്43220 (സമേതം)
യുഡൈസ് കോഡ്32141101302
വിക്കിഡാറ്റQ64036629
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനേമം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം കോർപ്പറേഷൻ
വാർഡ്57
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ64
പെൺകുട്ടികൾ72
ആകെ വിദ്യാർത്ഥികൾ136
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശാലിനി വി എസ്
പി.ടി.എ. പ്രസിഡണ്ട്ദിവ്യ എം.വി
എം.പി.ടി.എ. പ്രസിഡണ്ട്വിജിത്ര
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

'1957-ൽ തിരുവല്ലം വടയാറ്റുകോട്ടയ്ക്കകം തെക്കേകട്ടക്കാൽ വീട്ടിൽ ശ്രീ എ‍ ൻ കൃഷ്ണപിളള അദ്ദേഹത്തിൻെറ പിതാവായ ബി നാരായണപിളള യുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെപ്രവർത്തനത്തിന് തുടക്കം കുറിച്ചു. പുഞ്ചക്കരിയിലെയും സമീപ പ്രദേശങ്ങളിലെയും ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ടവരുടെ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം ലഭ്യമാക്കണമെന്ന ഉദ്ദേശത്തോടെ തുടങ്ങിയ സംരംഭമാണിത്. 1957-ൽ താൽക്കാലിക കെട്ടിടത്തിൽ ഒന്നും രണ്ടും മലയാളം മീഡിയം ക്ലാസ്സുകളുടെ പ്രവർത്തനം ആരംഭിച്ചു. ആദ്യത്തെ അധ്യയന വർഷം ഒന്നാം ക്ലാസ്സിൽ 100 കുട്ടികളും രണ്ടാം ക്ലാസ്സിൽ 27 കുട്ടികളും പ്രവേശനം നേടി. 1961-ൽ സ്കൂളിന് സ്ഥിരമായി കെട്ടിടം പണിതു. കരുമം പി ചെല്ലപ്പൻ പിള്ള ആയിരുന്നു ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. സ്കൂളിൽ പ്രവേശനം ലഭിച്ച ആദ്യത്തെ വിദ്യാർത്ഥി പുഞ്ചക്കരി ചരുവിള പുത്തൻ വീട്ടിൽ ഡി. മോഹൻദാസ് ആണ്. 1996-1997 അധ്യയന വർഷം മുതൽ പ്രീ പ്രൈമറി വിഭാഗം പ്രവർത്തനം തുടങ്ങി. അധികവായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

• സ്മാർട്സ് ക്ലാസ് റൂം • ലൈബ്രറി • മൾട്ടിമീഡിയ റൂം • ജൈവവൈവിധ്യ ഉദ്യാനം • ക്ലാസ് ലൈബ്രറികൾ • സ്കൂൾ ഗ്രൗണ്ട് • സ്കൂൾ ബസ് • ശൗചാലയങ്ങൾ • ഓഡിറ്റോറിയം

പാഠ്യേതര പ്രവർത്തനങ്ങൾ

  • കബ്ബ്
  • ഹെൽത്ത് ക്ലബ്ബ്.
  • കൃഷി ക്ലബ്ബ്.
  • റീഡേഴ്സ് ക്ലബ്ബ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • പ്രവൃത്തിപരിചയ ക്ലബ്ബ്
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • ആർട്സ് ക്ലബ്

മാനേജ്‍മെന്റ്

സ്കൂൾ മാനേജർ - 1957 ൽ തിരുവല്ലം വടയാറ്റു കോട്ടയ്ക്കകം തെക്കേ കട്ടയ്ക്കാൽ വീട്ടിൽ ശ്രീ. എൻ കൃഷ്ണപിള്ള അദ്ദേഹത്തിന്റെ പിതാവായ ബി. നാരായണ പിള്ളയുടെ നാമധേയത്തിൽ പുഞ്ചക്കരി ബി എൻ വി എൽ പി സ്കൂളിന്റെ പ്രവർത്തനത്തിന് തുടക്കം കുറിച്ചു.

മുൻ സാരഥികൾ

ക്രമനമ്പർ പേര് വർഷം
1 പി. ചെല്ലപ്പൻ പിള്ള (1957 - 30/03/1962)
2 നാരായണൻ ആശാരി വി (20/06/1962 - 06/06/1963)
3 എ ആർ ലീലാഭായി (07/06/1963 - 07/09/1966)
4 പി കൃഷ്ണൻ കുട്ടി നാടാർ (01/06/1967 - 31/03/1990)
5 ജി ഗംഗാധരൻ നായർ (01/04/1990 - 31/03/1991)
6 ജി രാജശേഖരൻ നായർ (01/04/1991 - 31/03/1995)
7 ജെ ബിജുമോൻ (03/07/1995 - 30/06/2019)
8 വി എസ് ശാലിനി 2019 മുതൽ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ക്രമനമ്പർ പേര് പദവി
1 ആര്യ പി എസ് സി ഓഫീസ്
2 രാജീവ്‌ ആർമി
3 ആനന്ദ് ആർമി
4 വിസ്മയ നേവി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവല്ലത് നിന്നും മൂന്നുകിലോമീറ്റർ ആട്ടോറിക്ഷയിൽ സഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം
  • കൈമനത്തു നിന്നും അ‍ഞ്ചുകിലോമീറ്റർ ആട്ടോറിക്ഷയിൽ സ‍ഞ്ചരിച്ച് സ്കൂളിൽ എത്തിച്ചേരാം
  • കിഴക്കേകോട്ടയിൽ നിന്നും മൂന്നു മണിക്കൂർ ഇടവിട്ട് പു‍ഞ്ചക്കരിയിലേക്ക് കെ എസ് ആർ ടി സി ബസ് ലഭ്യമാണ്.