പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ

(പി.എം.എസ്.എ.എൽ.പി.എസ് പകരനെല്ലൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പ‍ുറം ജില്ലയിൽ തിര‍ൂർ വിദ്യാഭ്യാസജില്ലയിലെ ക‍ുറ്റിപ്പ‍ുറം ഉപജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ 4-ാംവാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  PMSAMLPS PAKARANELLUR . 1979 ൽ  സ്ഥാപിതമായ സ്കൂൾ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും പിറകിൽ നിന്ന വിഭാഗത്തിന് വലിയ ആശ്വാസമാണ്

പി.എം.എസ്.എ.എം.എൽ.പി.എസ് പകരനെല്ലൂർ
വിലാസം
പകരനെല്ലൂർ

P M S A M L P SCHOOL PAKARANELLUR
,
പാഴുർ പി.ഒ.
,
679571
,
മലപ്പുറം ജില്ല
സ്ഥാപിതം1979
വിവരങ്ങൾ
ഇമെയിൽpmsamlpspknlr@gmail.com
കോഡുകൾ
സ്കൂൾ കോഡ്19336 (സമേതം)
യുഡൈസ് കോഡ്32050800616
വിക്കിഡാറ്റQ64563801
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംകുറ്റിപ്പുറംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പി.ടി.എ. പ്രസിഡണ്ട്ഗാഫാർ അലി
എം.പി.ടി.എ. പ്രസിഡണ്ട്അസ്മാബി
അവസാനം തിരുത്തിയത്
15-10-202419336


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1979-ൽ കടവണ്ടി കോയ സാഹിബ് മാനേജരായി പി.എം.എസ്.എ.എം.എൽ.പി. സ്ക്കൂൾ സ്ഥാപിതമായി. മലപ്പുറം ജില്ലയിൽ കുറ്റിപ്പുറം ഗ്രാമപഞ്ചായത്തിൽ പകരനെ ല്ലൂർ ഗ്രാമത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം നിലകൊള്ളുന്നത്. സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിൽ നിന്നിരുന്ന ഈ പ്രദേശം ഗൾഫ് സ്വാധീനത്താൽ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. ആരംഭിച്ച കാലത്ത് എല്ലാ വിഭാഗം കുട്ടികളും പ്രാഥമിക വിദ്യാഭ്യാസത്തി നായി ഈ സ്ഥാപനത്തെയാണ് ആശ്രയിച്ചിരുന്നത്. ഒരു ഏക്കറോളം ഭൂ വിസ്തൃതിയിൽ, ഓടിട്ട് ഭേദപ്പെട്ട കെട്ടിടവും, കരിങ്കല്ലു ചുറ്റുമതിലും, ഏത് കാലത്തും വറ്റാത്ത കിണറും, കക്കൂസും - മൂത്രപ്പുരയും, പാചകമുറിയും എല്ലാ ക്ലാസിലും ഫാനും, ലൈറ്റും, കുടി വെള്ള സംവിധാനവും ഒന്ന് ,രണ്ടു മൂന്ന്, നാല് ക്ലാസുകളിൽ ഡസ്‌കുകളും മറ്റ് സൗകര്യ ങ്ങൾ ഉണ്ടായിരുന്നു .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

ഒന്നു മുതൽ നാല് വരെയുള്ള ക്ലാസുകളിലായി 42 ആൺകുട്ടികളും 52 പെൺകുട്ടികളും പഠിക്കുന്നു.നിലവിൽ എല്ലാ വിധ ആധുനിക സൗകര്യ ങ്ങളോടും കൂടി ആണ് സ്ഥാപനം പ്രവർത്തിക്കുന്നത്  വാഹന സൗകര്യം,സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി,വിശാല മായ കളിസ്ഥലം തുടങ്ങി എല്ലാം വിദ്യാലയത്തിൽ ഉണ്ട്‌.

2023 ജൂൺ 1 മുതൽ പുതിയ കെട്ടിടത്തിൽ ആണ് സ്കൂൾ പ്രവർത്തിക്കുന്നത്. 2 നിലകളിൽ ആയി 8 ക്ലാസ് റൂം,ലൈബ്രറി,ടോയ്‌ലറ്റ് , 3 നഴ്സറി ക്ലാസ് റൂം, സ്റ്റാഫ് റൂം എന്നിവ പ്രവർത്തിക്കുന്നു. കൂടാതെ  പിഎം പോഷൻ വഴി ലഭിച്ച ഫണ്ട് ഉപയോഗപ്പെടുത്തി.നിർമിച്ച കിച്ചൺ,സ്റ്റോർ  ഉണ്ട്‌..ആവശ്യത്തിന് മൂത്ര പുരകൾ,കുടി വെള്ള സ്രോതസ്,പച്ചക്കറി തോട്ടം ,പൂന്തോട്ടം ,ശലഭോദ്യാനം എന്നിവയും 1 ഏക്കറിൽ ആയി നില കൊള്ളുന്ന സ്കൂളിൽ ഉണ്ട്‌..

പാഠ്യേതര പ്രവർത്തനങ്ങൾ

ഫയർ ആൻഡ് റെസ്ക്യൂ ടീം ബോധവൽക്കരണ ക്ലാസ്

------------------------------------------------------------

രക്ഷിതാക്കൾക്ക് വേണ്ടി പിടിഎയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ടീമിന് ഒരു ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു അടുക്കളയിൽ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടറിൽ നിന്നും ഉണ്ടായേക്കാവുന്ന അപകടങ്ങളിൽ അപകടങ്ങളിൽ മിക്കതും വളരെ നിഷ്പ്രയാസം ചെറുക്കുന്നതിനുള്ള മാർഗങ്ങൾ ആഴമുള്ള ഇടങ്ങളിൽ ആരെങ്കിലും അപകടത്തിൽപ്പെട്ട അവരെ രക്ഷപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ഉപയോഗിക്കുന്ന രീതി സിപിആർ കൊടുക്കുന്ന രീതി ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയ ഒരാളെ രക്ഷപ്പെടുത്തുന്നത് തുടങ്ങിയ വ്യത്യസ്ത മാന അറിവുകളും സമൂഹത്തിലെ ഓരോ വ്യക്തികളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ രക്ഷിതാക്കൾക്ക് അവരുടെ അറിവിലേക്ക് എത്തിക്കാൻ ഈ ഒരു ഫയർ ആൻഡ് റെസ്ക്യൂ ടീമിൻറെ ക്ലാസിലൂടെ കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ ഭൂരിഭാഗം രക്ഷിതാക്കളും അധ്യാപകരും നാട്ടുകാരും വിദ്യാർത്ഥികളും ഈ പരിപാടിയിൽ പങ്കാളികളായി.


ചിത്ര ശാല

ചിത്രങ്ങൾക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

മുൻ സാരഥികൾ

ക്രമ

നമ്പർ

പ്രധാനാധ്യാപകന്റെ പേര് കാല ഘട്ടം
1 നിത T. P 2023 ---
2 ജോൺസൺ . C . K 2023
3
4

പ്രശസ്തരായ പൂർവ വിദ്യാർഥികൾ

വഴികാട്ടി

1 .കുറ്റിപ്പുറം വഴി വരുമ്പോൾ ചെമ്പിക്കൽ നിന്ന് റെയിൽവേ ഗേറ്റ് കടന്നു പാഴുർ വഴി അമ്പലപ്പടി (രുധിര മഹാകാളൻ ക്ഷേത്രം )എത്തുക.

അവിടെ നിന്ന് 600 മീറ്റർ പോയാൽ പകരനെല്ലൂർ അങ്ങാടി എത്തും .ഇടതു തിരിഞ്ഞു 60 മീറ്റർ ചെന്നാൽ satwa  ഓഡിറ്റോറിയം ഓപ്പോസിറ്റ് ആയി  സ്കൂൾ സ്ഥിതി ചെയുന്നു