ജി യു പി എസ് കണ്ണമംഗലം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ റവന്യൂ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്ന ഗവൺമെൻറ് അപ്പർ പ്രൈമറി വിദ്യാലയം
ജി യു പി എസ് കണ്ണമംഗലം | |
---|---|
വിലാസം | |
കണ്ണമംഗലം ചെട്ടികുളങ്ങര,മാവേലിക്കര,690106 , ചെട്ടികുളങ്ങര പി.ഒ. , 690106 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1888 |
വിവരങ്ങൾ | |
ഫോൺ | 0479 2345414 |
ഇമെയിൽ | 36278alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36278 (സമേതം) |
യുഡൈസ് കോഡ് | 32110700302 |
വിക്കിഡാറ്റ | Q87479015 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലപ്പുഴ |
നിയമസഭാമണ്ഡലം | കായംകുളം |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 175 |
പെൺകുട്ടികൾ | 133 |
ആകെ വിദ്യാർത്ഥികൾ | 308 |
അദ്ധ്യാപകർ | 14 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ.ബി |
പി.ടി.എ. പ്രസിഡണ്ട് | രാധാകൃഷ്ണ പിള്ള |
എം.പി.ടി.എ. പ്രസിഡണ്ട് | ജെസ് ലിൻ മാത്യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
ചെട്ടികുളങ്ങര ഗ്രാമത്തിന്റെ വിദ്യാലയ മുത്തശ്ശിയായ കണ്ണമംഗലം ജി.യു.പി സ്കൂൾ 1888-ലാണ് സ്ഥാപിതമായത്. ചെട്ടികുളങ്ങര പഞ്ചായത്തിൽ കണ്ണമംഗലം വില്ലേജിൽ ആദ്യം ഉണ്ടായ സ്കൂളാണിത്. എല്ലാ ജാതിയിലും പെട്ട പെൺകുട്ടികൾക്കു പഠിക്കാൻ വേണ്ടിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ അസംബ്ളിയിൽ ഈ സ്കൂളിന്റെ ചരിത്രരേഖ കാണുന്നു..ആദ്യ കാലത്ത് 600-ൽ പരം കുട്ടികൾ അധ്യയനം നടത്തിയിരുന്നു.പൊതുവിദ്യാലയങ്ങളിൽ കുട്ടികൾകുറഞ്ഞതോടെ ഈ സ്കൂളിലും കാലക്രമേണ കുട്ടികളുടെ കുറവുണ്ടായി. 2016-17 അധ്യയന വർഷമായപ്പോഴേക്കും 45കുട്ടികൾ മത്രമാണ് ഈ സ്ക്കൂളിൽ ഉണ്ടായിരുന്നത്. എന്നാൽ ചിട്ടയായ പ്രവർത്തനങ്ങളിലൂടെ 2021-22-ൽ പ്രീപ്രൈമറി ഉൾപ്പെടെ 313 കുട്ടകളായും ഉയർന്ന‍് മികച്ച ഒരു വിദ്യാലയമായി മാറിക്കൊണ്ടിരിക്കുന്നു. ഈ സ്ക്കൂളിൽ നിന്നും പഠിച്ചിറങ്ങിയ ധാരാളം പേർ സമൂഹത്തിന്റെ വിവിധ മേഖലകളിൽ ഉന്നതിയിൽ എത്തിയവരുണ്ട് വിദ്യയുടെ ആദ്യ വെളിച്ചം നാടിനു നൽകിയ ഈ സരസ്വതീക്ഷേത്രത്തിൽ അറിവിന്റെ ആദ്യാക്ഷരം കുറിച്ചവർ വിവിധ മേഖലകളിൽ ജീവിത വിജയം നേടി
ഭൗതികസൗകര്യങ്ങൾ
98 സെൻറ് സ്ഥലത്ത് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുണ്ട്. എല്ലാ ക്ലാസ് മുറികളിലും ടൈൽ പാകിയിരിക്കുന്നു. നിലവിലുള്ള 7 ക്ലാസ് മുറികളിലേക്കാവശ്യമായ ഫർണിച്ചറുകളുമുണ്ട്. സ്റ്റേജും, അസംബ്ലി പന്തലുമുണ്ട്. ലാബുകൾ സജ്ജീകരിച്ചിട്ടുണ്ട്.. 9 ലാപ്പ്ടോപ്പുകൾ ഉൾപ്പെട്ട കംപ്യൂട്ടർ ലാബിൽ ബ്രോഡ്ബാൻഡ് ഇൻ്റർനെറ്റ് സൗകര്യം ലഭ്യമാണ്. 3 എൽസിഡി പ്രൊജക്ടർ, പ്രിന്റർ എന്നിവ വിദ്യാലയത്തിൽ ഉണ്ട്. വിവിധ വിഷയങ്ങളിലുള്ള 3000 പുസ്തകങ്ങളടങ്ങിയ മികച്ച ലൈബ്രറിയുണ്ട് 2020-21 അധ്യയന വർഷം ബഹു.കായംകുളം MLA യു. പ്രതിഭയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അഞ്ച് ക്ലാസ്സ് മുറികളുള്ള ഇരുനിലക്കെട്ടിടം അനുവദിച്ചതിൽ പണി പൂർത്തിയാക്കി ക്ലാസുകൾ ആരംഭിച്ചു. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും ആവശ്യത്തിനുള്ള ടൈൽ പാകിയ വൃത്തിയുള്ള ടോയിലറ്റുകളും യൂറിനൽസും ഉണ്ട്. കുട്ടികൾക്ക് കൈ കഴുകാൻ മേൽക്കൂരയോടു കൂടിയ വാഷിംഗ് ഏരിയ സജ്ജീകരിച്ചിട്ടുണ്ട്.ഇവിടെ ഹാൻഡ് വാഷ് നിറച്ച ടാപ്പുകളും സജ്ജമാണ്.ചുറ്റു മതിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാചരണങ്ങൾ
- വർണ്ണലോകം കുട്ടികൾ വരച്ച ചിത്രങ്ങൾ
- സ്കൂൾ മാഗസിൻ
- പഠന യാത്രകൾ
- നേർക്കാഴ്ച
മാനേജ്‌മെന്റ്
ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര ഗ്രാമ പഞ്ചായത്തിന് കീഴിലാണ് ജി.യു.പി.എസ്. കണ്ണമംഗലം
കുട്ടികളുടെ എണ്ണം
ക്ലാസ്സ് | ആൺകുട്ടികൾ | പെൺകുട്ടികൾ | ആകെ കുട്ടികൾ |
---|---|---|---|
പ്രീപ്രൈമറി | 30 | 31 | 61 |
1 | 22 | 15 | 37 |
2 | 24 | 27 | 51 |
3 | 31 | 19 | 50 |
4 | 31 | 19 | 50 |
5 | 24 | 24 | 48 |
6 | 21 | 12 | 33 |
7 | 22 | 17 | 39 |
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധാന അദ്ധ്യാപകർ :
കാലയളവ് | പേര് | |
---|---|---|
1990-1991 | പി.സി.രാമദാസ് | |
1991-1992 | കെ.രാമകൃഷ്ണൻ നായർ | |
1992-1993 | അബ്ദുൾ അസീസ് | |
1993-1997 | എസ്.ഹരിഹരൻ | |
1997-1998 | എം.കെ. ജോസഫ് | |
1999-2004 | പി.അമ്മിണി | |
2005-2010 | എസ്.സുമംഗല | |
2010-2011 | രാധാമണി | |
2011-2013 | കെ രുഗ്മിണി | |
2013-2016 | കെ.സി. സരസാമണി | |
2016-2020 | കെ. സുഗുണ |
നിലവിലുള്ള ജീവനക്കാർ
പേര് | തസ്തിക |
---|---|
ശ്രീജ.ബി | പ്രധാന അദ്ധ്യാപിക |
ജെസ്സി അലക്സാണ്ടർ | പി ഡി ടീച്ചർ |
ദീപ.കെ. | എൽ.പി.എസ്.എ. |
ലേഖ എസ് | യു പി എസ് എ |
പ്രിയാനിസ് കെ | പി ഡി ടീച്ചർ |
അനിത ശങ്കർ | യു പി എസ് എ |
ലക്ഷ്മി റ്റി.എസ് | ഹിന്ദി ടീച്ചർ |
അനുപം എം | എൽ.പി.എസ്.എ. |
റസീന എഫ് | ഓഫീസ് അറ്റന്റെന്റ് |
ഷീല സി. എസ്. | പി റ്റി സി എം |
സുമ | പാചകം |
സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റി
എസ്.എം.സി ചെയർമാൻ | രാധാകൃഷ്ണ പിള്ള |
---|---|
എസ് .എം .സി . അംഗങ്ങൾ | സുരേഷ്കുമാർ |
1 | B. ശ്രീകുമാർ |
2 | മനോജ് കുമാർ |
3 | പ്രശാന്ത് |
4 | ഗോപകുമാർ |
5 | രാജലക്ഷ്മി |
6 | ചന്ദ്രമതിയമ്മ |
7 | രാജേഷ് |
8 | ധനലക്ഷ്മി |
9 | അലക്സ് കളീക്കൽ |
10 | ബിനു |
11 | അശ്വതി B.നായർ |
12 | ഉണ്ണികൃഷ്ണൻ |
13 | പ്രിയ |
എം.പി.ടി.എ
എം.പി.ടി.എ പ്രസിഡണ്ട് | ജെസ് ലിൻ മാത്യു |
---|---|
എം.പി.ടി.എ അംഗങ്ങൾ | രാജി |
1 | .സൗമ്യ |
2 | സോജ |
3 | അർച്ചന |
4 | കവിത കലേഷ് |
5 | രമ്യ |
നേട്ടങ്ങൾ
- കഴിഞ്ഞ അഞ്ച് വർഷമായി കുുട്ടികളുടെ പ്രവേശനത്തിൽ കാര്യമായ വർദ്ധനവ് ഉണ്ട്. 2021- 22 അധ്യയനവർഷത്തിൽ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിൽ 252 കുട്ടികളും. പ്രീപ്രൈമറി വിഭാഗത്തിൽ 54 കുട്ടികളും ഉൾപ്പടെ 313കുട്ടികൾ പഠിക്കുന്നു.
- 2021-22 വർഷത്ത, ഗവൺമെന്റ് ഓഫ് ഇൻഡ്യ മിനിസ്ട്രി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ മനക് ഇൻസ്പെയർ അവാർഡിന് ഏഴാം ക്ലാസിലെ ശ്രീജിത്ത് തെരെഞ്ഞെടുക്കപ്പെട്ടു.
- 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ തത്സമയ പ്രവൃത്തിപരിചയ മത്സരത്തിൽ യു.പി വിഭാഗത്തിലും എൽ.പി വിഭാഗത്തിലും ഓവറോൾ കിരീടം
- 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഗണിത ശാസ്ത്ര മേളയിൽ ഓവറോൾ Second
- 2019-20 മാവേലിക്കര ഉപജില്ല സ്കൂൾ ശാസ്ത്രോത്സവത്തിൽ ഐ.ടി മേളയിൽ ഓവറോൾ Second
- 2019-20 വർഷത്തെ മാവേലിക്കര ഉപജില്ല സ്കൂൾ കലോത്സവത്തിൽ യു.പി വിഭാഗം ഓവറോൾ Second
- 2018-2019 മികച്ച പി ടി എ ക്ക് സർക്കാർ നൽകുന്ന ബഹുമതി നേടാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.
- 2020-21 അധ്യയനവർഷത്തെ LSS പരീക്ഷയിൽ നാല് കുട്ടികൾ സ്കോളർഷിപ്പിന് അർഹത നേടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി പൂർവ വിദ്യാർത്ഥികളെ വിദ്യാലയം സംഭാവന ചെയ്തിരിക്കുന്നു.സമൂഹത്തിൽ വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അനവധി പൂർവ വിദ്യാർത്ഥികളെ വിദ്യാലയം സംഭാവന ചെയ്തിരിക്കുന്നു.
- ഡോ.റേച്ചൽ ഡാനിയേൽ (SSLC 3-ാം റാംങ്ക് ജേതാവ് - 1985)
ക്രമനമ്പർ | പേര് | മേഖല |
---|---|---|
1 | ഡോ.എസ് പരമേശ്വരൻ നമ്പൂതിരി | സയന്റിസ്റ്റ് Born in 1962 to the parents Shri. M. Sankaran Namboothiri and Smt. Gowri Antherjanam of Valavakkottu Vengattoor Illom, Earazha North, Chettikulangara, Mavelikara had his lower and upper primary education at Govt. UPS, Kannamangalam, Chettikulangara during the period 1967 – 1974. His high school education was at St. Johns High School, Mattom, Mavelikara during 1974 – 1977. He studied his Pre-Degree, Bachelors and Postgraduate degrees in Physics from Bishop Moore College, Mavelikara (1977 – 1984). For his doctorate degree in Physics he joined the Department of Physics, University of Kerala, Kariavattom Campus, Trivandrum in 1985 and completed his research work in Space Physics in 1990 under the guidance of Prof. P. Balarama Rao. His employment career started in July 1990 by joining as a Postdoctoral fellow at Institute of Space and Atmospheric Studies, University of Saskatchewan, Saskatoon, Canada and worked there till the end of 1993. Continuing his foreign research career he served as Research Associate, JSPS Fellow, COE Researcher, Senior Researcher, Principal Scientist etc during the period 1994 – 2009 at various institutions in Japan. These institutions include Radio Atmospheric Science Center, Kyoto University, Kyoto; National Institute for Environmental Studies, Tsukuba; Communications Research Laboratory, Tokyo; National Institute of Information and Communication Technology, Tokyo; Kashima Space Center, NICT, Kashima etc. Once he returned to India after 2 decades of foreign research career he joined as a Professor at School of Electrical and Electronics Engineering, SASTRA University, Thanjavur, Tamilnadu and served there for a period of one and a half years. In December 2011 he became the Prof. and Head, Dept. of Electronics and Communication Engineering, Sree Narayana Gurukulam College of Engineering, Kolencherry, Ernakulam and served there till July 2019. He has published several research papers in various International Journals and presented papers in National and International conferences. He is married to Ushadevi P. Namboothiri in 1988 and has 2 children; Draupathi Namboothiri and Sankaran P. Namboothiri, both are engineering graduates and working at Toronto, Canada. Currently Dr. Namboothiri is having his retired life at Valavakkottu Vengattoor Illom, Sanathanapuram, Alappuzha. |
2 | ഡോ.റേച്ചൽ ഡാനിയേൽ | പ്രമുഖ ഹൃദ്രോഗ വിദഗ്ദ്ധ |
3 | പ്ലാക്കുടി ഉണ്ണികൃഷ്ണൻ നമ്പൂതിരി | ചെട്ടികുളങ്ങര ദേവീക്ഷേത്രം തന്ത്രി. |
4 | ഡോ.ജേക്കബ് ജോർജ് | മുൻ പ്രൊഫ. - മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് - പത്തനാപുരം |
5 | സുരേഷ് വർഗീസ് | എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ |
6 | പ്രൊഫ.കെ. വർഗീസ് - | സെന്റ് സ്റ്റീഫൻസ് കോളേജ് - പത്തനാപുരം |
പ്രീ പ്രൈമറി
S M C-യുടെ നേതൃത്വത്തിൽ LKG ,UKG ക്ലാസ്സുൾ ഉൾപ്പെടുന്ന പ്രീ പ്രൈമറി ക്ലാസുകളും നമ്മുടെ സ്കൂളിൽ ഉണ്ട് . 2013-ൽ ഒരു കുട്ടി മാത്രമുണ്ടായുരുന്ന പ്രീ പ്രൈമറിയിൽ ഇപ്പോൾ 61 കുട്ടികൾ അധ്യയനം നടത്തുന്നു
വഴികാട്ടി
- തിരുവല്ല - കായംകുളം സംസ്ഥാന ഹൈവേയിൽ മാവേലിക്കരയ്കും കായംകുളത്തിനും ഇടയിലായ് തട്ടാരമ്പലം ജംഗ്ഷന് തെക്ക്ഭാഗത്തായി സ്ഥിതിചെയ്യുന്നു.
- മാവലിക്കരയിൽ നിന്ന് 4 കി.മി പടിഞ്ഞാറോട്ട് യാത്ര ചെയ്ത് തട്ടാരമ്പലം ജംഗ്ഷനിൽ വന്ന് ഇടത്തോട്ട് തിരിഞ്ഞ് പനച്ചമൂട് ജംഗ്ഷനിൽ ഇടത് വശത്ത് സ്കൂൾ കാണാം
- കായംകുളത്തുനിന്ന് 8 കി.മി വടക്കോട്ട് യാത്ര ചെയ്ത് ചെട്ടികുളങ്ങര അമ്പലം കഴിഞ്ഞ് പനച്ചമൂട് ജംഗ്ഷനിലാണ് സ്കൂൾ.(വലത് വശത്ത്).