കുറുമ്പനാടം എച്ച് എഫ് എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ പുളിയാംക്കുന്ന് സ്ഥലത്തുള്ള ഒരു അംഗീകൃത എയ്ഡഡ് വിദ്യാലയമാണ് ഹോളി ഫാമിലി എൽ പി സ്കൂൾ.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കുറുമ്പനാടം എച്ച് എഫ് എൽ പി എസ് | |
---|---|
വിലാസം | |
കുറുമ്പനാടം കുറുമ്പനാടം പി.ഒ. , 686536 , കോട്ടയം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0481 2471098 |
ഇമെയിൽ | holyfamilylps1960@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33347 (സമേതം) |
യുഡൈസ് കോഡ് | 32100100504 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | മാടപ്പള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 41 |
പെൺകുട്ടികൾ | 25 |
ആകെ വിദ്യാർത്ഥികൾ | 66 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
വൈസ് പ്രിൻസിപ്പൽ | സുജാമോൾ മാത്യു |
പ്രധാന അദ്ധ്യാപിക | സുജാമോൾ മാത്യു |
പി.ടി.എ. പ്രസിഡണ്ട് | ബിജു അഗസ്‌റ്റിൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനി തോമസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
മാടപ്പള്ളി പഞ്ചായത്തിൽ പുളിയംകുന്നിൽ 1930ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്. മാർത്തോമാ ദാസ സംഘത്തിൻഡ് നേതൃത്വത്തിൽ സ്കൂൾ തുടങ്ങാൻ കാരണഭൂതൻ ബഹുമാനപ്പെട്ട തോട്ടശ്ശേരിൽ അച്ഛനാണ്.ഈ സ്കൂൾ തുടങ്ങുവാൻ വേണ്ടി സൗജന്യമായി സ്ഥലം നൽകിയത് നാഗപ്പറമ്പിൽ ജോസഫ് സർ ആണ് .1930 ൽ 1-ാംക്ലാസ് ആരംഭിച്ചു.സ്കൂളിലെ ആദ്യ പ്രഥമാധ്യാപകൻ ചീരഞ്ചിറ മാവേലിൽ തോമസ് സർ ആണ്. 1965മുതൽ കോർപ്പറേറ്റ് മാനേജ്മെൻറ് നേതൃത്വം.ആദ്യകാലമാനേജ്മെന്റ്കുറുമ്പനാടംസെന്റ്.ആൻറണീസ്.1976 മുതൽ കുറുമ്പനാടം അസംപ്ഷൻ ഇടവകയുടെ നേതൃത്വത്തിൽ സ്കൂളിലെ പ്രവർത്തനങ്ങൾ.2005-ൽ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജൂബിലി മെമ്മോറിയൽ ബിൽഡിംഗ് നിർമ്മിച്ചു. 2006 ൽ കമ്പ്യൂട്ടർലാബ്ഉദ്ഘാടനംചെയ്തു.9/1/2009 പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കർമ്മം നടന്നു.2009-ൽ പ്രീ പ്രൈമറിയ്ക്ക് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. അഭിവന്ദ്യ മാർ. ജോസഫ് പൗവത്തിൽ തിരുമേനി ഉൾപ്പടെ നിരവധി പ്രശസ്തരും പ്രഗത്ഭരുമായ വ്യക്തികൾക്കു ഈ കലാലയം ജന്മം നൽകിയിട്ടുണ്ട്. അറിവിനും അവബോധത്തിനും സ്വഭാവരൂപീകരണത്തിനും പ്രാധാന്യം കൊടുത്തുകൊണ്ട് വിഷയാധിഷ്ഠിതമായി മൂല്യബോധം ഊട്ടിയുറപ്പിക്കുവാൻ സഹായിക്കുന്ന പഠന പ്രവർത്തനങ്ങൾ നടത്തിവരുന്ന സ്ഥാപനമാണിത്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകൾ വികസിപ്പിക്കാൻ ആവശ്യമായ പരിശീലനങ്ങൾ ഇവിടെ നൽകി വരുന്നു.തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- ജൈവകൃഷി
സ്കൂളിന് സ്ഥലം കുറവായതിനാൽ ഉള്ള സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി PTA, MPTA യുടെയും സഹകരണത്തോടെ പച്ചക്കറികളും, ഔഷധസസ്യങ്ങളും കൃഷി ചെയ്യുന്നു. ഔഷധ സസ്യങ്ങളെ അവയുടെ ഉപയോഗങ്ങളുടെ അടിസ്ഥാനത്തിലാണ് തരം തിരിച്ച് നട്ടിരിക്കുന്നത്. അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികളെ വിവിധ ഔഷധ സസ്യങ്ങളെ പരിചയപ്പെടുത്തി പോരുന്നു. പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും പരിപാലനം നേച്ചർ ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്‌ജം
വഴികാട്ടി
ചങ്ങനാശ്ശേരി പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം.(പത്ത് കിലോമീറ്റർ)
കറുകച്ചാൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (എട്ട് കിലോമീറ്റർ)
തോട്ടയ്ക്കാട് കവലയിൽ നിന്നും ബസ് / ഓട്ടോ മാർഗ്ഗം എത്താം (നാല് കിലോമീറ്റർ)