എ. യു. പി. എസ്. മരോട്ടിച്ചാൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എ. യു. പി. എസ്. മരോട്ടിച്ചാൽ | |
---|---|
വിലാസം | |
മരോട്ടിച്ചാൽ, തൃശ്ശൂർ മരോട്ടിച്ചാൽ പി.ഒ. , 680014 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1955 |
വിവരങ്ങൾ | |
ഫോൺ | 0487 2688633 |
ഇമെയിൽ | aupschoolmarottichal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22452 (സമേതം) |
യുഡൈസ് കോഡ് | 32071206901 |
വിക്കിഡാറ്റ | Q64091404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പുത്തൂർ, പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 179 |
പെൺകുട്ടികൾ | 180 |
ആകെ വിദ്യാർത്ഥികൾ | 359 |
അദ്ധ്യാപകർ | 26 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അജിതകുമാരി ഇ |
പി.ടി.എ. പ്രസിഡണ്ട് | ഷിജു പി. ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്യാമ അനുരാജ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തൃശ്ശൂർ ജില്ലയിലെ കിഴക്കൻ മലയോരത്തുള്ള മരോട്ടിച്ചാൽ ഗ്രാമത്തിനെ വികസിതമാക്കുന്നതിനായി 1954-55ൽ എ യു പി എസ് മരോട്ടിച്ചാൽ സ്ഥാപിതമായി. യശ്ശ:ശ്ശരീരനായ മുക്കാപ്പുഴ കിട്ടുന്നി നായർ ആയിരുന്നു സ്ഥാപകമാനേജർ.തുടർന്ന് മച്ചിങ്ങൽ ബാലൻമാസ്റ്ററുടെ ഉടമസ്ഥതയിൽ 1966ൽ ഈ വിദ്യാലയം യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു. ബാലൻമാസ്റ്ററുടെ നേതൃത്വത്തിൽ സ്കൂളിലെ ഭൗതികസൗകര്യങ്ങൾ മാറി.ചിട്ടയായ പഠനരീതി, വിദ്യാഭ്യാസതലത്തിൽ സർക്കാർ ആവിഷ്ക്കരിക്കുന്ന നൂതനപരിപാടി നടപ്പാക്കൽ എന്നീ പ്രവർത്തനങ്ങളോടെ വിദ്യാലയം പ്രവർത്തിച്ചുവരുന്നു
ഭൗതികസൗകര്യങ്ങൾ
ഒരു ഏക്കർ സ്ഥലത്ത് 6 കെട്ടിടങ്ങൾ ,24 ക്ലാസ് റൂം, ഐ ടി പഠനത്തിന് സ്മാർട്ട് റൂം, പ്രൊജക്ട്റുകൾ, നൂതന സൗകര്യങ്ങൾ ഉൾപ്പെടുന്ന ശുചിമുറികൾ, ലൈബ്രറി, ലാബ്, നവീകരിച്ച അടുക്കള
പാഠ്യേതര പ്രവർത്തനങ്ങൾ .
യോഗ
കലാപഠനം
തനതു പ്രവർത്തനം - കവിതാ പഠനം
സ്കൗട്ട് ആന്റ് ഗൈഡ്
എൽ എസ് എസ് - യു എസ് എസ് പരിശീലനം
കായിക പരിശീലനം
കമ്പ്യൂട്ടർ പഠനം
മുൻ സാരഥികൾ
പേര് | കാലഘട്ടം |
---|---|
മച്ചിങ്ങൽ ബാലൻ മാസ്റ്റർ | 1955-1986 |
വി. തങ്കം ടീച്ചർ | 1986-1990 |
പി.എം ഗീവറുഗീസ് മാസ്റ്റർ | 1990-1992 |
പി. ഈച്ചരൻ കുട്ടി മാസ്റ്റർ | 1992 |
വി. ലീല ടീച്ചർ | 1992 -1993 |
പി. വി. ഏലിയാമ്മ ടീച്ചർ | 1993 - 1997 |
പി.വി. സരസ്വതി ടീച്ചർ | 1997 - 2001 |
എം. സതി ടീച്ചർ | 2001 - 2002 |
പി. കെ. ഭവാനി ടീച്ചർ | 2002 - 2003 |
എം.വി.പൗലോസ് മാസ്റ്റർ | 2003 |
കെ. കെ. ശാരദ ടീച്ചർ | 2003 - 2005 |
ഏലിയാമ്മ തോമസ് കെ ടീച്ചർ | 2005 |
മേരി വി ടി ടീച്ചർ | 2005 - 2006 |
വനജകുമാരി കെ ടീച്ചർ | 2006 -2022 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1955 ഇൽ സ്ഥാപിതമായ ഈ സരസ്വതി വിദ്യാലയം ഏകദേശം 67 വർഷം പിന്നിടുമ്പോൾ ഇവിടെ നിന്നും പഠിച്ചിറങ്ങിയ അനേകം പൂർവ്വ വിദ്യാർത്ഥികൾ സമൂഹത്തിന്റെ ഉന്നത മേഖലകളിൽ വിവിധ പദവികളിൽ വിരാജിക്കുന്നത് നമുക്ക് ഏറെ സന്തോഷവും അഭിമാനവും നൽകുന്നു... ഡോക്ർ .. എഞ്ചിനീയർ..പ്രൊഫസർ...
നഴ്‌സ്....ഗവണ്മെന്റ് ജോലിക്കാർ.. അധ്യാപകർ... ബിസിനസ്‌കാർ.. രാഷ്ട്രീയ നേതാക്കന്മാർ.. പള്ളി വികാരിമാർ എന്ന് വേണ്ട സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്... എന്നും സഹായഹസ്തവുമായി അവർ നമ്മളോടൊപ്പം തന്നെ ഉണ്ട് എന്നത് ഏറെ സന്തോഷകരം ആണ്..
നേട്ടങ്ങൾ ,അവാർഡുകൾ
2015-16 അധ്യയന വർഷത്തെ മികച്ച യു.പി. വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കി
2016-17 അധ്യയന വർഷത്തിൽ തൃശ്ശൂർ ഈസ്റ്റ് 'ഏർപ്പാടാക്കിയ മികച്ച സോഷ്യൽ സയൻസ് ക്ലബ്ബിനുള്ള അവാർഡ് കരസ്ഥമാക്കി
2020-21 അധ്യയന വർഷത്തിൽ മാതൃഭൂമി സീഡ് ഹരിതജ്യോതി പുരസ്കാരം നേടി
വഴികാട്ടി
തൃശ്ശൂരിൽ നിന്നും വരുമ്പോൾ പുത്തൂർ മാന്ദാമംഗലം വഴി മരോട്ടിച്ചാൽ സെൻ്ററിൽ ഇറങ്ങുക
മരോട്ടിച്ചാൽ സെൻ്ററിൽ നിന്ന് 100 m അടുത്താണ സ്കൂൾ സ്ഥിതി ചെയ്യുന്നത്