എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പിണറായി പഞ്ചായത്തിന്റെ കേന്രസ്ഥാനമായ ഓലയമ്പലത്താണ് എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ സ്ഥിതി ചെയ്യുന്നത് .ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂൾ.
എ.കെ.ജി.മെമ്മോറിയൽ എച്ച് .എസ്.എസ് .പിണാറായി | |
---|---|
വിലാസം | |
പിണറായി പിണറായി , പിണറായി പി.ഒ. , 670741 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1977 |
വിവരങ്ങൾ | |
ഫോൺ | 0490 2383010 |
ഇമെയിൽ | akgmghsspinarayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 14057 (സമേതം) |
എച്ച് എസ് എസ് കോഡ് | 13013 |
യുഡൈസ് കോഡ് | 32020400101 |
വിക്കിഡാറ്റ | Q64460653 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
ഉപജില്ല | തലശ്ശേരി നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | തലശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | തലശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 318 |
പെൺകുട്ടികൾ | 312 |
ആകെ വിദ്യാർത്ഥികൾ | 630 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 365 |
പെൺകുട്ടികൾ | 414 |
ആകെ വിദ്യാർത്ഥികൾ | 779 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ചേതന ജയദേവ് |
പ്രധാന അദ്ധ്യാപകൻ | സുരേന്ദ്രൻ കെ |
പി.ടി.എ. പ്രസിഡണ്ട് | അനിൽ കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | ജസിന പി |
അവസാനം തിരുത്തിയത് | |
28-09-2024 | 14057akgp |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
അറിവിന്റെ ലോകത്തിൽ മികവിന്റെ പര്യായമായ എ,കെ.ജി മെമ്മോറിയൽ ഗവ.ഹയർസെക്കൻററി സ്കുൾ വിജയവസന്തങ്ങൾ തീർത്ത് മുന്നേറുകയാണ്. ആരാധ്യനായ ശ്രീ എ.കെ .ജി 1968 ൽ ശിലാസ്ഥാപനം നിർവഹിച്ച ഈ സ്ഥാപനത്തിന്റെ ഉദ്ഘാടനം 1977 ൽ ശ്രീ ഇ.കെ നായനാർ നിർവഹിച്ചു. കർമ്മനിരതരായ കുറേയധികം പേരുടെ കൈ മെയ് മറന്നുള്ള പ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിച്ചത്. ഇതിന് നേതൃത്വംവഹിച്ചവരാണ് ശ്രീ പിണറായി വിജയനും പരേതനായ ശ്രീ പാണ്ട്യാല ഗോപാലൻ മാസ്റ്ററും .കഴിഞ്ഞ 32 വർഷക്കാലമായി ഈ സ്ഥാപനത്തിന്റെ സർവ്വതോമുഖമായ പുരോഗതിക്കുവേണ്ടി ആത്മാർത്ഥമായി പരിശ്രമിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ നാട്ടുകാർ. മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഭൗതികസൗകര്യങ്ങൾ
ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി തദ്ദേശഭരണസ്ഥാപനങ്ങളുടേയും നാട്ടുകാരുടേയും എം എൽ .എ , എം .പി എന്നിവരുടേയും സഹായം സ്കൂളിന് ലഭിച്ചിട്ടുണ്ട്. ബഹു.മുഖ്യമന്ത്രി, പി.ടി.എ, നാട്ടുകാർ, അദ്ധ്യാപകർ എന്നിവരുടെ ശ്രമഫലമായി ഈ വിദ്യാലയം അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയരുകയാണ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഏറെ സൗകര്യപ്രദവും സുഗമമായ പഠനാന്തരീക്ഷം ഉറപ്പുവരുത്തുന്നതുമായ ഭൗതിക സാഹചര്യങ്ങളാൽ സമ്പുഷ്ടമാണ് നമ്മുടെ വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങൾ. ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബുകൾ, ശാസ്‍ത്രപോഷിണി ലാബ്, സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കുന്ന ലൈബ്രറി, കാലാവസ്ഥാ നിരീക്ഷണ പഠനത്തിന് മുതൽക്കൂട്ടാവുന്ന വെതർ സ്റ്റേഷൻ, അലംകൃത ലൈറ്റ് സംവിധാനം ഉൾക്കൊള്ളുന്ന ഓപ്പൺ ഓഡിറ്റോറിയം, അത്യാധുനിക സൗകര്യത്തോടു കൂടിയ ഇൻഡോർ സ്റ്റേഡിയം, മികച്ച ശബ്ദ വിന്ന്യാസ സംവിധാനത്തോടെയുള്ള ഓഡിറ്റോറിയം, മോഡുലാർ കിച്ചൻ, എല്ലാ സംവിധാനങ്ങളും ഉൾക്കൊള്ളുന്ന ഡൈനിങ് ഹാൾ, സ്‍കൂഫേ എന്ന നാമധേയത്താൽ വർത്തിക്കുന്ന കാന്റീൻ, ബസ് സംവിധാനം എന്നിങ്ങനെ പകരം വയ്ക്കുവാൻ ഇല്ലാത്ത ഭൗതിക സാഹചര്യങ്ങളാൽ പരിപൂർണ്ണത കൈവരിക്കുകയാണ് നമ്മുടെ വിദ്യാലയം.
അക്കാദമികനിലവാരം
ഭൗതിക നേട്ടങ്ങളോടൊപ്പം അതിവേഗത്തിൽ കുതിക്കുകയാണ് നമ്മൾ. തുടർച്ചയായി ഒമ്പതാം തവണയും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി അക്കാദമിക മികവിൽ സ്ഥിരത കാട്ടുകയാണ് നമ്മൾ.... അക്കാദമിക നിലവാരം സ്ഥായിയായി നിലനിർത്തുന്നതിനുള്ള പ്രഭാത സായാഹ്ന ക്ലാസുകൾ നടന്നുകൊണ്ടിരിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
* ക്ലബ്ബ് പ്രവർത്തനങ്ങൾ. * നാഷണൽ സർവ്വീസ് സ്കീം * ലയം ഫൈനാട്സ് ക്ലബ് * ടൂറിസം ക്ലബ് * എസ് പി സി * ജെ.ആർ.സി * സ്കൗട്ട് ഗൈഡ് * എൻ സി സി * ലിറ്റിൽ കൈറ്റ്‍സ് * സ്കൂൾ സോഷ്യൽ സർവ്വീസ് സ്‍കീം
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
തുടങ്ങിയത് | അവസാനിച്ചത് | പേര് |
---|---|---|
ജനുവരി 2009 | ജൂൺ 2009 | ദീപിക കെ |
ജൂലൈ 2009 | മെയ് 2010 | മനോഹരൻ സി |
ജൂൺ 2010 | ഡിസംബർ 2011 | ചാക്കോച്ചൻ എ ഡി |
ജനുവരി 2011 | മാർച്ച്‍ 2011 | സുരേന്ദ്രൻ കെ വി |
ജൂൺ 2011 | മാർച്ച്‍ 2014 | ഗോപാലൻ വി |
ജൂൺ 2014 | ജനുവരി 2015 | രാജേന്ദ്രൻ പി |
ജനുവരി 2015 | മെയ് 2016 | മുസ്തഫ കെ |
മെയ്‍ 2016 | ജൂൺ2017 | അംസ ആയമ്പത്ത് |
സെപ്തംബർ 2017 | ജൂൺ 2021 | വിനോദ് കുമാർ പി വി |
ജൂലൈ 2021 | ജൂൺ 2024 | ജീവ എം പി |
ജൂൺ 2024 | തുടരുന്നു | സുരേന്ദ്രൻ കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തലശ്ശേരി ടൗണിൽ നിന്നും 10കി.മീ.അകലെ അഞ്ചരക്കണ്ടി റൂട്ടിൽ ഓലയമ്പലത്ത് എന്ന സ്ഥലത്തായി
സ്കൂൾ സ്ഥിതി ചെയ്യുന്നു.