സെന്റ് മേരീസ് എൽ പി എസ് തീക്കോയി

14:51, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Judit Mathew (സംവാദം | സംഭാവനകൾ)


കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയായ തീക്കോയിയിൽ വിജ്ഞാനപ്രഭതൂകുന്ന പൊൻതാരകം -സെന്റ് മേരീസ് എൽ.പി.സ്കൂൾ .....

സെന്റ് മേരീസ് എൽ പി എസ് തീക്കോയി
വിലാസം
തീക്കോയി

തീക്കോയിപി.ഒ,
,
686580
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ281449
ഇമെയിൽstmaryslpsteekoy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32224 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌\English
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ റോസെറ്റ്
അവസാനം തിരുത്തിയത്
15-04-2020Judit Mathew


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ മണ്ണിനോടുമല്ലടിക്കുന്ന കുടിയേറ്റസമൂഹത്തിന്റെ വിയർപ്പുകണങ്ങൾ ഫലമണിയിച്ചുനിൽക്കുന്ന പ്രകൃതി രമണീയമായ സുന്ദരഗ്രാമമാണ് തീക്കോയി.വിദ്യാസമ്പാദനത്തിനുള്ള ഇന്നാട്ടുകാരുടെ ചിരകാലസ്വപ്നം സാഷാത്കരിക്കപ്പെട്ടതാണ് വിജ്ഞാനത്തിന്റെ ദീപശികയായി നിൽക്കുന്ന സെന്റ്.മേരീസ് എൽ .പി.സ്കൂൾ ജാതിമത വിവേചനമില്ലാതെ സാഹോദര്യത്തിന്റെ നിറവിൽ സമൂഹത്തിന്റെ എല്ലാത്തുറകളിലുമുള്ളവർക്ക് വിദ്യ നൽകി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1927 ൽ ഒന്നും രണ്ടും മൂന്നും ക്ലാസോടുകൂടിയ ഒരു പ്രൈമറി സ്കൂൾ ബഹു സെബാസ്റ്റ്യൻ പുറക്കരയിൽ അച്ഛന്റെ നേതുത്വത്തിൽ ആരംഭിച്ചു.1930 ൽ നാല്ക്ലാസുകളോടുകൂടിയ സമ്പൂർണ പ്രൈമറി സ്കൂളായി.1939 മുതൽ ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിൻറെ നേതൃത്വത്തിൽ ഈസ്കൂൾ പുരോഗതിയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിക്കുന്നു . അത്യദ്ധ്യാനികളായ പൂർവികരുടെ ഭഗീരഥ പ്രയത്‌നത്തിന്റെയും ദേശസ്നേഹത്തിന്റെയുംവിജ്ഞാനദാഹത്തിന്റെയും പ്രതികമായിനിലകൊള്ളുന്ന ഈ സ്കൂളിൽ എപ്പോൾ 13 ഡിവിഷനുകളിലായി 319 കുട്ടികൾ പഠിക്കുന്നു.മെച്ചപ്പെട്ട അധ്യയനത്തിലൂടെ കാലാകാലങ്ങളിൽ സമൂഹത്തിന്റെ വിവിധ തുറകളിൽ ഉന്നതസേവനമനുഷ്ഠിക്കുന്ന സുമനസുകൾക്ക് രൂപംനൽകാൻ ഈ സ്കൂളിന് സാധിച്ചുവെന്നത് തികച്ചും അഭിമാനകരമാണ്.

ഭൗതികസൗകര്യങ്ങൾ

  • ക്ലീൻ ആൻഡ് സേഫ് ക്യാമ്പസ്
  • ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
  • ഇന്റർനെറ്റ് സൗകര്യം
  • കമ്പ്യൂട്ടർ
  • ലൈബ്രറി
  • കളിസ്ഥലം
  • കിച്ചൻ കം സ്റ്റോർ
  • ചുറ്റുമതിൽ ,ഗേറ്റ്
  • വൈദുതീകരിച്ചക്ലാസ്സ്മുറികൾ
  • ഓഡിറ്റോറിവും ,സ്റ്റേജ്
  • പ്രൊജക്ടർ
  • ഹാൻഡ് വാഷിംഗ് ഏരിയ
  • സെപറേറ്റ് ടോയ്‌ലറ്റ്

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ശ്രീ.വാസുപ്പണിക്കർ(1927 -1941 )
  2. സിസ്.ആഗ്നസ് (1941 -1960 )
  3. സിസ്.സെലറ്റീന (1960 -68 )
  4. സിസ്.എലിസബത്(1968 -78 )
  5. സിസ്.സേവേറിയൂസ്(1978 -84 )
  6. സിസ്. സബിനൂസ്(1984 -95 )
  7. സിസ്. കാർമൽ ജോസ് (1995 -2003 )
  8. സിസ്. ലിൻസ് മേരി(2003 -2008 )
  9. സിസ്. സിൽവി (2008 -2012 )

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

സെന്റ് മേരീസ് എൽ പി എസ് തീക്കോയി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017 -ൻറെ  ഉത്‌ഘാടനം ജനുവരി 27വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഹെഡ്മിസ്ട്രസ് സിസ്.റോസ്സറ്റ് ,വാർഡ് മെമ്പർ ശ്രീ.പയസ്കവളമ്മാക്കൽ,സി .ആർ .സി കോർഡിനേറ്റർ സാറ ബീബി എന്നിവർ പ്രഭാഷണങ്ങൾ നടത്തി.സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി ഹെഡ്മിസ്ട്രസ് പ്രഖ്യാപിച്ചു .എന്തൊക്കെ കാര്യങ്ങൾ ഗ്രീൻപ്രോട്ടോക്കോളിൽ ഉൾപ്പെടുന്നുവെന്നു സിസ്റ്റർ വിശദീകരിച്ചു .കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി .ശ്രീ പയസ് കവളമ്മാക്കൽ ഗ്രീൻപോട്ടോക്കോളിനെക്കുറിച്ചും മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചും സംസാരിച്ചു . ശ്രീമതി ലില്ലിക്കുട്ടി ജോസഫ് നന്ദി പ്രകാശിപ്പിച്ചു .കുട്ടികളും രക്ഷിതാക്കളും അദ്ധാപകരും പങ്കെടുത്ത യോഗം സമംഗളം അവസാനിച്ചു.