ജി.എച്.എസ്.എസ് ചാത്തനൂർ

19:46, 20 ഒക്ടോബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20009 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്.എസ്.എസ് ചാത്തനൂർ
വിലാസം
പാലക്കാട്

ചാത്തനൂർ പി.ഒ,
പാലക്കാട്
,
679537
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1952
വിവരങ്ങൾ
ഫോൺ04662259515
ഇമെയിൽchathanurghss@yahoo.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്20009 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമണികണ്ഠൻ മാസ്ററർ
പ്രധാന അദ്ധ്യാപകൻഗീത
അവസാനം തിരുത്തിയത്
20-10-201820009


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

സ്വതന്ത്രഭാരതം എന്ന സങ്കൽപ്പം യാഥാർത്ഥ്യമായപ്പോൾ രാജ്യത്തെമ്പാടും ഉണർവ്വിൻറ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തിൽ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിൻറെ കാറ്റ് ചാത്തന്നൂർ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു.ദേശീയ സ്വാതന്ത്ര്യലബ്ധി ആധുനിക വിദ്യാഭ്യാസ വ്യാപനത്തിന്റെ ചവിട്ടുപടിയാണ് .ഇവിടുത്തെ ഗ്രാമീണർക്ക് അക്ഷരങ്ങളുടെ കനി നുകരാൻ അവസരം ലഭിച്ചത് ഒരു ഹയർ എലിമെന്ററി സ്കൂളിൽ നിന്നായിരുന്നു. സമൂഹത്തിലെ ചില മാന്യ വ്യക്തികൾക്ക് തങ്ങളുടെ മക്കളെ ഹൈസ്കൂളിൽ ചേർത്തു പഠിപ്പിക്കാൻ ചാത്തന്നൂരിൽ ഒരു ഹൈസ്കൂൾ ഉണ്ടാകേണ്ട ആവശ്യകത ബോധ്യപ്പെടാൻ തുടങ്ങി. നിലയങ്കോട്ടുമനയ്ക്കൽ നീലകണ്ഠൻ നമ്പൂതിരിപ്പാടിനെ ചാത്തന്നൂർകാർക്കൊരിക്കലും മറക്കാൻ കഴിയില്ല. ചാത്തന്നൂർ ബോർഡ് ഹയർ എലിമെന്ററി സ്കൂളിന്റെ പ്രധാനാദ്ധ്യാപകൻ ശ്രീ കെ.എൻ. പത്മനാഭ അയ്യർ ഹൈസ്കൂൾ തുടങ്ങുന്നതിനുളള മാർഗ്ഗദർശിയായിരുന്നു. ആദ്യം മലബാർ ഡിസ്ട്രിക്റ്റ് ബോർഡിനെ സമീപിച്ചു. കെട്ടിടവും ആവശ്യമായ സ്ഥലവും ബോർഡിന് കൈമാറിയാൽ ആലോചിക്കാം ഇതായിരുന്നു മറുപടി കൂടല്ലൂർ മനയ്ക്കൽ കാവു നമ്പൂതിരിപ്പാട് അദ്ധ്യക്ഷനായും നിലയം കോട് നീല കണ്ഠൻനമ്പൂതിരി കാര്യദർശിയായും ഒരു നിർവ്വാഹക സമിതി രൂപീകരിച്ചു.കൂടല്ലൂർ മനയ്ക്കൽ ബ്രഹ്മദത്തർ നമ്പൂതിരിപ്പാട്, ഒഴുകിൽ മന സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്, കെ.ജി.നമ്പൂതിരിപ്പാട്, കെഴക്കേടത്ത് അഷ്ടമൂർത്തി നമ്പൂതിരിപ്പാട്, കരണാട്ട് നാരായണൻ ഭട്ടതിരിപ്പാട്, ടി.പി. കുഞ്ഞുണ്ണി നമ്പ്യാർ, കൈപ്പട വാസുദേവൻ, എളാട്ടുവളപ്പിൽ കേശവൻ നായർ, സുന്ദരാട്ടു ഗോവിന്ദൻ നായർ ,സി.വി.അപ്പുകുട്ടൻ നായർ ,പി.ആർ നമ്പ്യാർ എന്നിവരാണ് നിർവ്വാഹക സമിതിയിലുണ്ടായിരുന്നവർ. സ്കൂളിന് ആവശ്യമായ സ്ഥലം കൂടല്ലൂർ മനയ്ക്കൽ കാവു നമ്പൂതിരിപ്പാട് തന്റെ മരുമക്കളായ കക്കാട് മനയ്ക്കൽ ഗോദ ശർമ്മനേയും കൃഷ്ണനേയും വിളിച്ചു വരുത്തി അവരുടെ താവഴിയിലുള്ള ചേമ്പ്ര കുന്നിന്റെ തെക്കെ ചെരിവിലുള്ള 97/1 ഭാ.സർവ്വെ നമ്പറിൽ 18 ഏക്കർ 84 സെ.സ്ഥലം സ്കൂൾ സ്ഥാപിക്കുന്നതിനായി 1948 ൽ തൃത്താല സബ് റജിസ്ട്രാർ ആഫീസിൽ 700-ാം നമ്പറായി റജിസ്റ്റർ ചെയതു. കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് പ്രഭു കുടുംബങ്ങളിൽ കയറിയിറങ്ങിയും' പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ച് രണ്ടരങ്ങ് കഥകളി നടത്തിയും തുക സംഘടിപ്പിച്ചു.പണി ഏറെകുറെ പൂർത്തീകരിച്ചപ്പോൾ മദിരാശി സർക്കാർ മിഡിൽ സ്കൂൾ അനുവദിച്ച് ഉത്തരവിട്ടു.1949 ൽ ചിങ്ങ പുലരിയിൽ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചു.1952ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തുവന്നു. ആ വർഷം ഔദ്യോഗികമായി മലബാർ ഡിസ്ട്രിക് ബോർഡ് 17-ാമത്തെ ഹൈസ്കൂളായി ചാത്തന്നൂർ വിദ്യാലയം ഏറ്റെടുത്തു. ത്യാഗത്തിന്റെ ഇതിഹാസം തന്നെ ഇതിന്റെ പിന്നിലുണ്ട്. എത്രയെത്ര ഋഷി തുല്യരായ ആചാര്യന്മാർ, അവരുടെ മൊഴിമുത്തുകിൽ നിന്നു വിരിഞ്ഞ എത്രയെത്ര സൗഗന്ധിക സൂനങ്ങൾ,ഈ ക്ഷേത്രത്തിന്റെ സോപാനങ്ങളിൽ കാലെടുത്തു വയ്ക്കുന്നവർ ഭാഗ്യവാന്മാർ തന്നെ.

തനിമയും ഉണ്മയും

കൂട്ടത്തിൽ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിൻറേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്.ചേമ്പ്ര കുന്നിന്റെ ഇരു പാർശ്വങ്ങളിലുള്ള മുറ്റി തഴച്ച കാട‌് വന്യജീവികളുടെ വിഹാര രംഗമായിരുന്നത്രെ. ചില സാഹസികകഥകളും ഇളം തലമുറകൾക് പകർന്നു കൊടുത്തു. പുള്ളിപ്പുലിയെ എതിരിട്ട കഥ, പനംക‌ുരലുകളിൽ പതുങ്ങിയിരിക്കുന്ന രക്തദാഹികളായ യക്ഷികളിൽ നിന്ന് രക്ഷപ്പെട്ട കഥ, ഒടിയൻമാരേയും കുട്ടിച്ചാത്തൻമാരേയും പറ്റിച്ച കഥ അങ്ങനെ എന്തെല്ലാം വാങ്മയങ്ങൾ, നേരിൻെറ നേരിനേയും പൊയ്യിൻെറ പൊയ്മുഖവും ഇടകലർന്നങ്ങനെ കിടക്കുന്നു

ഭൗതികസൗകര്യങ്ങൾ

20 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.SITC ലതിക ടീച്ചർ ആണ്.

  • ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകൾക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് ആരണ്യകം എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഒാപ്പൺ ക്ലാസ്സിന് രൂപം നൽകാൻ പ്രേരണ നൽകിയത്.പാലക്കാട് ജില്ലയിൽ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകൾ വിരളമാണ്.




  • ഉൾപ്രദേശമായതുകൊണ്ട് തന്നെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ സ്കൂൾ ബസ്സ് അനിവാര്യമായതിനാൽ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താൽ ഒരു സ്കൂൾ ബസ്സ് കഴി‍ഞ്ഞ കൊല്ലം വാങ്ങുകയും ,ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എൽ.എ വി.ടി ബൽറാം എം.എൽ.എ ഫണ്ടിൽ നിന്ന് ഒരു ബസ്സ് കൂടി അനുവദിക്കുകയും ചെയ്തു.




പാഠ്യേതര പ്രവർത്തനങ്ങൾ

 2016-17 ലെ വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്തു.എല്ലാ ആഴ്ചയും ക്ലബ്ബ് കൂടി പരിപാടികൾ അവതരിപ്പിക്കുന്നു.

പെൺകുട്ടികൾക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക്ഊന്നൽ നൽകി കുങ്ഫു പരിശീലനം നല്കി വരുന്നു.ഇക്കൊല്ലം സംസ്ഥാനതലത്തിൽ മത്സരങ്ങളിൽ പങ്കെടുത്ത് വിദ്യാർത്ഥിനികൾ സമ്മാനങ്ങൾ കരസ്ഥമാക്കി.

വിദ്യാർത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളർത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളിൽ SPC ആരംഭിച്ചു.ശാരീരിക പരിശോധനയിൽ വിജയിച്ച 20 ആൺകുട്ടികളേയും 20പെൺകുട്ടികളേയും തിരഞ്ഞെടുത്തു.വിനോദ്,അനിത എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.

ചാത്തന്നൂർ ജി.എച്ച്.എസ്.എസ് ലെ എസ്.പി.സി പദ്ധതിയുടെ ആദ്യ ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 31-3.2018 ന് നടന്നു. ബഹുമാനപ്പെട്ട ഷൊർണ്ണൂർ ഡി.വൈ.എസ്.പി.മുരളീധരൻ. എൻ പാസിങ്ങ് ഔട്ട് പരേഡ് സല്യൂട്ട് സ്വീകരിക്കുകയും, ബഹു: തിര മിററക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസാദ് കേഡറ്റുകൾക്കുള്ള മെഡൽ ദാനം നിർവ്വഹിക്കുകയും ചെയ്തു. എസ്.പി.സിയുടെ ഫ്രന്റസ്എറ്റ് ഹോം പദ്ധതിയുടെ ഭാഗമായി സീനിയർ, ജൂനിയർ കേഡറ്റുകൾ കൂറ്റനാട് പ്രതീക്ഷാ വൃദ്ധസദനം സന്ദർശിക്കുകയും അവരോടൊപ്പം ഒരു ദിവസം ചിലവഴിക്കുകയും ചെയ്തു.

എന്റെ മരം പദ്ധതിയുടെ ഭാഗമായി ഈ വർഷവും 101 വൃക്ഷത്തൈകൾ സ്കൂൾ പരിസരത്ത് നട്ട് പരിപാലിക്കുന്നു ചാത്തന്നൂർ സ്കൂളിൽ എസ്.പി.സി ആരംഭിച്ച ജൈവ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് ഹെഡ്മിസ്ട്രസ് ഗീത ടീച്ചർ നിർവ്വഹിക്കുകയുണ്ടായി.

സ്ക്കൂൾ കുട്ടികളിൽ അച്ചടക്ക ബോധം വളർത്തുന്നതോടൊപ്പം ശാരീരികവും മാനസികവുമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പരിശീലനം ആഴ്ചയിൽ രണ്ട് ദിവസം കുട്ടികൾക്ക് നൽകി വരുന്നു. എസ്.പി .സിയുടെ നേതൃത്വത്തിൽ പോലീസ് ഡിപ്പാർട്ട്മെന്റ് ട്രാഫിക്ക് ബോധവൽക്കരണ ക്ലാസുകളും, എക്‌സൈസ് അധികൃതർ ലഹരി വിരുദ്ധ ക്യാമ്പുകളും സ്കൂളിൽ നടത്തി.


കുട്ടിക്കൂട്ടം ഈ വർഷം മുതൽ ലിറ്റൽ കൈറ്റ്സ് ക്ലബ്ബ് (LK 2018/20009)എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു . 40 കുട്ടികൾ ക്ലബ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു .ഹൈടെക്‌ ക്ലാസ് റൂം കൈകാര്യം ചെയ്‌യുന്നതിലുള്ള പരിശീലനവും അനിമേഷൻ സിനിമകൾ തയ്യാറാക്കാനുള്ള പരിശീലനവും നൽകി വരുന്നു.ശ്രീജ, ദിവ്യ 'എന്നീ അധ്യാപകർ നേതൃത്വം നൽകി വരുന്നു.

എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ കുട്ടികൾ എന്ന ക്രമത്തിൽ ഉച്ചയ്ക്ക് ഒരു മണി മുതൽ ഒന്നര വരെ സ്കൂൾ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ ധന്യ ടീച്ചർ ഇതിന് നേതൃത്വം നൽകി വരുന്നു

  • സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 
ശിവരാമൻ മാസ്റ്റർ
രവീന്ദ്രൻ മാസ്റ്റർ
അംബുജാക്ഷി ടീച്ചർ
പരമേശ്വരൻ മാസ്റ്റർ
ചന്ദ്രൻ മാസ്റ്റർ
കൃഷ്ണനുണ്ണി മാസ്റ്റർ
ചന്ദ്രിക ടീച്ചർ
ഇന്ദിര ടീച്ചർ
വിജയലക്ഷ്മി ടീച്ചർ
അബ്ദുൾറഹ്മാൻ മാസ്റ്റർ
പാത്തുമ്മു ടീച്ചർ
പ്രസീത ടീച്ചർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കലാമണ്ഡലം ഗീതാനന്ദൻ
  2. "എം.എസ് കുമാർ"
  3. കലാമണ്ഡലം വാസുദേവൻ
  4. തേവനാശാൻ

വഴികാട്ടി

{{#multimaps:10.7483571, 76.1540834,18zoom=15%|width=750px}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • പട്ടാമ്പിയിൽ നിന്ന് കറുകപ്പുത്തൂർ വഴി കുന്ദംകുളം/വടക്കാ‍ഞ്ചരി യിലേക്ക് പോകുന്ന ബസ്സിൽ കയറി സ്കൂളിനു മുന്നിൽ ഇറങ്ങാം


"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ&oldid=556588" എന്ന താളിൽനിന്ന് ശേഖരിച്ചത്