വിമല ഹൃദയ എച്ച്.എസ്. വിരാലി
yellow
| വിമല ഹൃദയ എച്ച്.എസ്. വിരാലി | |
|---|---|
| വിലാസം | |
വിരാലി 695506 , തിരൂവനന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - 1922 |
| വിവരങ്ങൾ | |
| ഫോൺ | 0471 2213884 |
| ഇമെയിൽ | vimalahridayahsviraly@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44003 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരൂവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ലൈലപ്രകാശ്.സി.ഡി |
| അവസാനം തിരുത്തിയത് | |
| 15-08-2018 | 44003 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കുളത്തൂർ പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് വിമലഹൃദയ ഹൈസ്കൂൾ. 1922-ൽ സ്ഥാപിച്ച ഈ വിദ്യാലയം തിരുവന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. അടിച്ചുകുട്ടുപുരയിൽ 1922 മുതൽ St. Mary's LPGS, St. Joseph's School പ്രവർത്തിക്കുന്നുണ്ട്. 1858 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസൽ ഇവാഞ്ചലിക്കൽ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1860-ൽ ഇതൊരു ആംഗ്ലോ-വെർണാകുലർ സ്കൂളായി. 1864-ൽ മിഡിൽ സ്കൂളായും 1905-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോഹെച്ച്ൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.1996 -ൽ സെന്റ് ജോസഫ് ഹൈസ്കൂൾ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം വിലയ്ക്കുവാങ്ങി അതിനുശേഷം സെന്റ് ജോസഫ് ഹൈസ്കൂൾ വിമല ഹ്യദയ ഹൈസ്കൂൾ, വിരാലി എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത് പൂർവ്വാധികം തേജസ്സോടെ ഈ നാട്ടിലെ വിദ്യാജ്യോതിസ്സായി പ്രശോഭിക്കുന്നു. 1996 -ൽ കൊല്ലം ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹം സ്കുൾ ഏറ്റെടുത്തതിനുശേഷം സ്കൂളിന്റെ മുഖഛായതന്നെ മാറ്റുകയുണ്ടായി.പുതിയ മാനേജ് മെന്റിന്റെയും 2001-ൽ ചാർജ്ജെടുത്ത കരുത്തുറ്റ പ്രഥമ അധ്യാപികയായ സിസ്റ്റർ.വിൽഫ്രഡ് മേരിയുടെയും ഭരണ സാരഥ്യത്തിന്റെ കീഴിൽ ഈ സ്കൂൾ അത്ഭുത പൂർവ്വമായ നേട്ടം കൈവരിച്ചു. ഒാലഷെഡുകൾക്കുരകരം ഇന്ന് എച്ച് ആക്യതിയിലുളള ഒരു മൂന്നുനില കെട്ടിടം ഉയർന്നു.ചിട്ടയായ പഠനം, സൻമാർഗ്ഗബോധനം,അച്ചടക്കം,സ്വഭാവരൂപീകരണത്തിനു നൽകുന്ന പ്രാധാന്യം എന്നിവ മറ്റു സ്കൂളുകളിൽ നിന്നും കുട്ടികളെ ഇങ്ങോട്ട് ആകർശിക്കുന്നു.പ്രധ്യാനഅദ്ധ്യാപികയുടെ അക്ഷീണ പരിശ്രമവും സഹപ്രവർത്തകരുടെ ആത്മാർത്ഥ സഹകരണവും പി.റ്റി.എ. യുടെ നിസ്വാർത്ഥ സേവനവും ഈ സ്കൂളിനെ നാൾക്കുനാൾ പുരോഗതിയിലേക്ക് ഉയർത്തുന്നു.2010-2012 വരെ നേശമ്മാൾ ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും 2012-2014 വരെ ലീല ടീച്ചർ പ്രധ്യാനഅദ്ധ്യാപികയും. 2014 മുതൽ സിസ്റ്റർ മേരി.എം.റ്റിയും തുടരുന്നു... സ്കൂളിന്റെ മദ്ധ്യസ്ഥയായ വിമല ഹ്യദയ അമ്മയുടെ തണലിൽ എന്നും ഈ സ്കൂൾ മുന്നേറുന്നു.
2018 ലെ സ്കൂളിന്റെ ഭരണസാരഥി
2018-19 അധ്യയന വർഷത്തെ ഈ സ്കൂളിന്റെ ഭരണസാരഥിയായി ശ്രീമതി . ലൈല പ്രകാശ് ടിച്ചർ 01..06. 2018 ചുമതലയേറ്റു. കരുണയുടെ കണിക നഷ്ടപ്പെടുന്ന ഈ കാലഘട്ടത്തിൽ കാരുണ്യം സർവധനം ആയി കരുതുന്ന ടിച്ചർ , സർവേശ്വരന്റെ അനുഗ്രഹവും അധ്യാപകരുടെ കൂട്ടായ്മയുടെയും ഫലമായി ഏറ്റവും നല്ല രീതിയിൽ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
- 3 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
- 5 മുതൽ പത്താം ക്ലാസ്സുവരെ 5 കെട്ടിടങ്ങളിലായി 46 ക്ലാസ്സു മുറികൾ.
- 22 ഹൈസ്കൂൾ ക്ലാസ്സ് മുറികൾ ഹൈടെക്.
- സുസജ്ജമായ കമ്പ്യൂട്ടർ ലാബ്
- ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
- സയൻസ് ലാബ്
- ലെെബ്രറി
- കുടിവെള്ള സൗകര്യം
- മനോഹരമായ കളിസ്ഥലം ഫുട്ബാൾ, വോളി ബാൾ,,ബാസ്ക്കറ്റ് ബാൾ സൗകര്യം
മാനേജ്മെന്റ്
ഫ്രാൻസിസ്ക്കൻ സന്യാസിനി സമൂഹത്തിന്റെ കീഴിലാണ് വിമല ഹ്യദയ ഹൈസ്കൂൾ, വിരാലി .
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
| 01-04-1995 To 31-05-1995 | വിൽസൺ.എം |
| 01-06-1995 To 30-04-1998 | രാജലക്ഷ്മി.എസ് |
| 01-05-1998 To31-03-1999 | ഗോപാലപിള്ള. സി |
| 01-04-1999 To 31-03-2001 | സാം റോബിൻസൺ.പി.എൻ |
| 01-04-2001 To 31-03-2011 | സിസ്റ്റർ ഫിലോമിന .പി.എൽ |
| 01-04-2011 To 30-04-2012 | നേശമ്മാൾ.എം |
| 01-05-2012 To 31-05-2012 | സിസ്റ്റർ മേരി.എം.ടി |
| 01-06-2012 To -31-03-2014 | ലീലഎം.കെ |
| 01-04-2014 To -31-03-2018 | സിസ്റ്റർ മേരി.എം.ടി |
| 01-04-2018 To 31-05-2018 | കൊച്ചുറാണി.എം |
| 01-06-2018 Continue | ലൈലപ്രകാശ്. സി.ഡി |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- സിൽവസ്റ്റർ പൊന്നുമുത്തൻ (പുനലൂർ രൂപതാ മെത്രാൻ)
- ജോർജ്ജ് (ഡോക്ടർ )
- ബനഡിക്ട്(അഡ്വക്കേറ്റ്, ജില്ലാ പഞ്ചായത്തംഗം)
- നേശയ്യൻ.ടി.മാത്യൂ ( ആദ്യ റാങ്ക് ജേതാവ്, സെന്റ് സേവിയേസ് കോളേജ് പ്രൊഫസർ)
- വേലപ്പൻ (കേരള കൗമുദി എഡിറ്റർ)
- സൈലം (എഞ്ചിനിയർ)
- റൈമൺഡ് (പുരാരേഖാ വകുപ്പ് ഡയറക്ടർ)
- സജ്ന (ഡോക്ടർ )
- ജിജിമോൾ (ഡോക്ടർ )
- അരവിന്ദ്ഘോഷ്(ഡോക്ടർ )
- ആദർശ് (ഡോക്ടർ )
- സന്ദീപ് (ഡോക്ടർ )
- ഗ്രീഷ്മ (ഡോക്ടർ )
- ദിവ്യ .കെ.ദേവ് (ഡോക്ടർ )
- ദീപ്തി.കെ.ദേവ് (ഡോക്ടർ )
- മെറീന (സയന്റിസ്റ്റ്)
- ചിത്ര (പി.എച്ച്.ഡി)
- മിഥുൻ (എ.ജി.ഒാഫീസ്)
ശക്തമായ പി.ടി.എ
തുടർച്ചയായി കഴിഞ്ഞ കുറേ വർഷങ്ങളായി വിമലഹൃദയ സ്കൂളിന്റ ഉയർച്ചയ്ക്കു വേണ്ടി അക്ഷീണം പ്രവർത്തിക്കുന്ന ശക്തമായ പി ടിഎ ഞങ്ങളുടെ മുഖമുദ്രയാണ്. പ.ടി.എ. പ്രസിഡന്റിന്റെ നിസ്വാർത്ഥ സേവനം ഒരിക്കലും മറവിയുടെ അഗാധതകളിൽ ആഴ്ത്തിക്കളയാൻ കഴിയില്ല്. അതുകൊണ്ട് തന്നെ ബെസ്റ്റ് പി ടിഎ അവാർഡ് ഞങ്ങൾക്ക് സ്വന്തം.. അത്രയ്ക്ക് ശക്തമായ അടിത്തറയുള്ളതാണ് ഞങ്ങളുടെ പി ടിഎ എന്ന് നിസംശയം പറയാൻ കഴിയും
കോർണർ പി.റ്റി.എ (2018-19)
2018-19 അധ്യായന വർഷത്തെ ആദ്യ കോർണർ പി.റ്റി.എ (പാവാറ,ഊരമ്പ്,കാരോട്,പിൻകുളം തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളുടെ രക്ഷകർത്താക്കൾക്ക്) 13-08-2018 തിങ്കളാഴ്ച്ച നാലുമണിക്ക് കാരോട് ചർച്ചിലെ ഒാപ്പൺ സ്പെയിസിൽ വച്ച് നടത്തുകയുണ്ടായി. 20 അധ്യാപകരും ഹെഡ്മിസ്ട്രസും പങ്കെടുത്തു. പ്രത്യേക യോഗം സംഘടിപ്പിച്ചു. യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് ശ്രീ.വർഗ്ഗീസ് അധ്യക്ഷത വഹിച്ചു. സ്വാഗതം നിത്യാസേവ്യർ പറഞ്ഞു. എസ്.എം.സി ചെയർമാൻ ശ്രീ.സിന്ധുകുമാർ ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ മുഖ്യ അതിഥി ആയിരുന്നു. ആഗസ്റ്റ് 9 വരെ സ്കൂളിൽ നടത്തിയ മികവുകൾ സ്റ്റാഫ് സെക്രട്ടറി ശ്രീമതി ശ്രീജ അവതരിപ്പിച്ചു. ഇനി നടത്തേണ്ട മാസ്റ്റർ പ്ലാൻ അനുസരിച്ചുളള പ്രവർത്തനങ്ങൾ എസ്.ആർ ജി കൺവീനർ ശ്രീമതി അനിത അവതരിപ്പിച്ചു. രക്ഷകർത്താക്കൾക്ക് സംശയങ്ങൾക്ക് ഹെഡ്മിസ്ട്രസും മറുപടി നൽകി. തുടർന്ന് സ്കൂളിൽ നടത്തുന്ന പ്രവർത്തനങ്ങളും ഹെഡ്മിസ്ട്രസും വിവരിച്ചു. കുട്ടികൾ കലാപരിപാടിയിൽ വഞ്ചിപ്പാട്ട്, റോൾപ്ലേ, ഹിന്ദി വാർത്താലാബ് സ്പീച്ച് ആക്ഷൻ സോങ് എന്നിവ അവതരിപ്പിച്ചു. 67 രക്ഷകർത്താക്കൾ പങ്കെടുത്തു. യോഗത്തിൽ ശ്രീമതി വീണ നന്ദി രേഖപ്പെടുത്തി. യോഗം 6 മണിക്ക് സമാപിച്ചു.
പാഠ്യേതര പ്രവർത്തനങ്ങൾ
മു൯ കൂട്ടി തയ്യാറാക്കിയ വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങൾ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങൾ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. കുട്ടികളുടെ സർഗ്ഗവാസന ഇതൾ വിരിക്കുവാൻ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികൾ ചേർന്നാണ് തയ്യാറാക്കിയിട്ടുള്ളത്.കുട്ടികളുടെ കഴിവുകൾ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളർത്തിക്കൊണ്ടുവരുവാനുള്ള സുവർണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു.കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോൾ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിർദ്ദേശങ്ങൾ നൽകുന്നതിനും അധ്യാപകർ വളരെ ശ്രദ്ധിക്കുന്നുണ്ട്.സ്കകൂൾ മാനേജരെ വിളിച്ച് അസംബ്ലിയിൽ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നൽകുന്ന പ്രോൽസാഹനവും അംഗീകാരവുമാണ്.
പ്രവേശനോത്സവം 2018
പ്രവേശനോത്സവം ...01-06-2018 വെളളിയാഴ്ച പ്രവേശനോത്സവം ഗംഭീരമായി ആഡിറ്റോറിയത്തിൽ നടത്തി. നവാഗതരായ കുട്ടികളെയും രക്ഷിതാക്കളെയും സ്കൂൾ കെട്ടിടത്തിന്റെ പണി നടക്കുന്നതിനാൽ എൽ എം എസ് ആഡിറ്റോറിയത്തിൽ കൊണ്ടുപോകുകയും അവിടെ വച്ച് യോഗം കൂടുകയും ചെയ്തു. യോഗത്തിൽ HM ഏവരേയും സ്വാഗതം ചെയ്തു . യോഗത്തിൽ പി.ടി.എ പ്രസിഡന്റ് അധ്യക്ഷനായി . വാർഡ് മെമ്പർ ശ്രീ. ശശീന്ദ്രൻ ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ മദർ , സി.എസ്.എെ ഫാദർ ,പി.ടി.എ വൈസ് പ്രസിഡന്റ് പത്മകുമാർ സാർ , തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. നവാഗതരെ തിലകക്കുറി അണിയിച്ചു. ലഡുവിതരണവും നടത്തി.
ഹൈടെക് ക്ലാസ്സ് മുറികളുടെഉത്ഘാടനം
വിരാലി : വിമലഹൃദയ ഹൈസ്കൂളിൽ പൊതു വിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടപ്പാക്കുന്ന ഹൈടെക് പദ്ധതിയുടെ കാര്യക്ഷമായ നടത്തിപ്പിനും വിവരവിനിമയ സാങ്കേതിക വിദ്യയിൽ കൂടുതൽ പരിശീലനം നൽകി വിദ്യാർത്ഥികളെ സജ്ജരാക്കുന്നതിനുമായി 40 വിദ്യാർത്ഥികളും അവരെ നയിക്കുന്നതിനായി കൈറ്റ് മിസ്ട്രസായി ജോളി ടീച്ചറും സൗമ്യ ടീച്ചറും അടങ്ങുന്ന ഒരു കൈറ്റസ് ഗ്രൂപ്പ് രൂപീകരിക്കുകയും എച്ച് എം. ലൈല പ്രകാശ് , പി ടി എ പ്രസി൯ന്റ് ശ്രീ സിന്ധുകുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ജൂൺ മാസത്തിൽആദരണീയനായ ശ്രീ ആൻസലൻ എം.എൽ. എ ഹൈടെക് ക്ലാസ് റൂമുകൾ ഉത്ഘാടനം ചെയ്യുകയും ചെയ്തു
ഹരിതോത്സവം 2018
ഒന്നാം ഉൽസവം - ലോക പരിസ്ഥിതി ദിനം ഹരിതോത്സവം 2018 ന്റെ ഭാഗമായി നടത്തുന്ന ഒന്നാം ഉൽസവമായ ലോക പരിസ്ഥിതി ദിനം ജൂൺ 5 ന് സമുചിതമായി ആഘോഷിച്ചു. അസംബ്ളിയിൽ പഞ്ചായത്ത് പ്രസിഡന്റ് മറ്റ് പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ സാന്നിധ്യത്തിൽ ഉൽസവം ആഘോഷിച്ചു. പി.റ്റി.എ പ്രസിഡന്റ് സിന്ധുകുമാർ സ്വാഗതമാശംസിച്ചു. ഹെഡ്മിസ്ട്രസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ബെൽസി ജയചന്ദ്രൻ സ്കൂൾ പ്രതിനിധിക്ക് വൃക്ഷതൈ നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ബി ആർ സി ട്രേയിനർ ശ്രീ.ബൈജു സാർ വാർഡ് മെമ്പർ ശശിന്ദ്രൻ , പഞ്ചായത്ത് മെമ്പർ പ്രവീൺ പീറ്റർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ശ്രീ. പത്മകുമാർ സാർ യോഗത്തിൽ പ്രതിഞ്ജ വാചകം കുട്ടികൾക്ക് ചൊല്ലി കൊടുത്തു. പ്ലാസ്റ്റിക്കിനെക്കുറിച്ചുളള ലഘുവിവരണം വായിക്കുകയും പരിസ്ഥിതി ദിനഗാനം പാടുകയും ചെയ്തികൊണ്ട് യോഗം സമാപിച്ചു. മൂന്നാം ഉൽസവം ഡോക്ടർ ദിനം - ഹരിതോത്സവത്തിലെ മൂന്നാം ഉൽസവമായ ഡോക്ടർ ദിനം 02-07-2018 ൽ സ്പെഷ്യൽ അസംബ്ളിയിൽ ആചരിച്ചു. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് ഡോക്ടർ - പേഷിയന്റ് അഭിമുഖം രണ്ട് കുട്ടികൾ അവതരിപ്പിച്ചു. അഞ്ചാം ഉത്സവം - പുനരുപയോഗ ദിനം ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്കൂൾതലത്തിലുളള ഹരിതോത്സവം 2018 ന്റെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനം ആഗസ്റ്റ് 9 ലെ പുനരുപയോഗ ദിനം ഉച്ചയ്കക്ക് 1മണിയ്കക്ക് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരുംഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളർത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിർണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകൾക്കുള്ളത്.എല്ലാ മാസവും വിവിധ ക്ല ബ്ബുകൾ കൂടി പല തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു. വിവിധക്ല ബ്ബു ക ളുടെ പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബ്. അറിവിൻറെയും വായനയുടെയും സർഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാൻ സഹായിക്കുന്ന പ്രവർത്തനങ്ങൾക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നൽ നൽകുന്നത്. താഴെ പറയുന്ന പ്രവർത്തനങ്ങൾ സാഹിത്യ ക്ല ബ്ബിൽ നടത്തിയിട്ടുണ്ട്.സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻറെ ആഭിമുഖ്യ ത്തിൽ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂൾ തലത്തിൽ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തിൽ പങ്കെടുപ്പിച്ചു.കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയിൽ 63 കുട്ടികളെ ഹൈസ്ക്കൂളിൽ പങ്കെടുപ്പിച്ചു.കേരള സർക്കാരിൻറെ സാംസ്ക്കാരിക വകുപ്പിൻ കീഴിൽ പ്രവർത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികൾക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി. സർഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങൾ എല്ലാ മാസവും നടത്തി വിജയികൾക്ക് അസംബ്ളിയിൽ സമ്മാനം നൽകി പ്രോത്സാഹിപ്പിച്ചു വരുന്നു.ദിനാചരണങ്ങൾ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളിൽ നടത്തുന്നു.
പ്ലാസ്റ്റിക് പുനരുപയോഗ ദിനാചരണം
പുനരുപയോഗ ദിനം ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ നടക്കുന്ന സ്കൂൾതലത്തിലുളള ഹരിതോത്സവം 2018 ന്റെ അഞ്ചാം ഉത്സവമായ പുനരുപയോഗ ദിനം ആഗസ്റ്റ് 9 ലെ പുനരുപയോഗ ദിനം ഉച്ചയ്കക്ക് 1മണിയ്കക്ക് അധ്യാപകരുടെ നേതൃത്വത്തിൽ ആചരിച്ചു. പ്ലാസ്റ്റിക്കിനെ പാഴ്വസ്തുവായി വലിച്ചെറിയാതെ അതിനെ എങ്ങനെ പുനരുപയോഗിക്കാം എന്ന് കുട്ടികളെ മനസ്സിലാക്കിപ്പിക്കുന്നതിനു വേണ്ടി യു പി ക്ലാസ്സുകളിലെ കുട്ടികൾക്കായി ബി.ആർ സി തലത്തിൽ പരിശീലനം സംഘടിപ്പിച്ചു.സ്കൂളിലെ അധ്യാപകർ തന്നെയാണ് അതിന് നേതൃത്വം നല്കിയത്.കുട്ടികൾ വളരെ താത്പര്യത്തോടെ അതിൽ പങ്കാളികളായി.പ്ലാസ്റ്റിക്കിനെക്കുറിച്ചുളള ലഘുവിവരണം വായിക്കുകയും പരിസ്ഥിതി ദിനഗാനം പാടുകയും ചെയ്തികൊണ്ട് യോഗം സമാപിച്ചു.
2018 വിജയാഘോഷം
2018-19 അധ്യയന വർഷത്തെ Merit Evening പരിരാടി 29/6/2018 വെള്ളിയാഴ്ച 1.30-ന് S R Auditorium Uchakkada-യിൽ വച്ച് നടത്തുകയുണ്ടായി.ഈ വർഷത്തെ 10-ാം ക്ലാസിലെ കുട്ടികളും ക്ലാസ്സ് ടീച്ചേഴ്സും പങ്കെടുത്തു. PTA President അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.MLA Ansalan ഉദ്ഘാടന കർമ്മം നിർവഹിച്ചു.അതേ യോഗത്തിൽ തന്നെ Clubകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് Smt.Belsy Jayachandren ഉദ്ഘാടനം ചെയ്തു.Headmistress Smt.Laila Prakash സ്വാഗതമാശംസിച്ചു. യോഗത്തിൽ വിദ്യാഭ്യാസ സ്ൻറിംഗ്committee Chairperson Smt.Raja Ally, Ward Member Sri.Saseendren,മുൻ HM Sr.Anijamary, മുൻ HM Smt.Kochurani, Sri.Padmakumar,Vice President Sri.Varghese, Pozhiyoor SI.BRC Trainer Sri.Baiju തുടങ്ങിയവർ ആശംസകളർപ്പിച്ചു. 9A+ ഉം 10A+ ലഭിച്ച കുട്ടികൾക്ക്Memmeranto cash ward ഉം നൽകുകയുണ്ടായി.
അന്നേ ദിവസംതന്നെ വിവിധ Clubകളുടെ സംയുക്ത ഉദ്ഘാടനം 10A Room ൽ നിർവഹിച്ചു.
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.ഇവിടെ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
-
ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിയൻ നൽകുന്ന അവാർഡ്
-
വിമല ഹൃദയ ഹൈസ്കൂളിലെ സ്നേഹവീട്
-
വിമല ഹൃദയ ഹൈസ്കൂളിലെ സ്നേഹവീട് ശ്രീ. രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യുന്നു
-
എസ്.പി.സി, പ്രത്യേക അവാർഡ്
-
വിമല ഹൃദയ ഹൈസ്കൂളിലെ സ്നേഹവീട് ശ്രീ. രമേശ് ചെന്നിത്തല ഉത്ഘാടനം ചെയ്യുന്നു]]
-
മികവ്
സ്വാതന്ത്യ ദിനാഘോഷം(2018)
സ്വാതന്ത്യദിനം സമുചിതമായ രീതിയിൽ തന്നെ സ്കൂളിൽ ആഘോഷിക്കുകയുണ്ടായി. പ്രഥമാധ്യാപിക ശ്രീമതി ലൈല പതാക ഉയർത്തി. തദവസരത്തിൽ വാർഡ് മെമ്പർ ശ്രീ ശശീന്ദ്രൻ , പിറ്റിഎ പ്രസിഡന്റ്, മദർ ,അധ്യാപകർ , എസ് പി സി കേഡറ്റ്സ്, സ്കൗട്ട് ആന്റ് ഗൈഡ്സ് , ജെ ആർ സി അംഗങ്ങൾ, മറ്റ് വിദ്യാർത്ഥികൾ എന്നിവർ ഹാജരായിരുന്നു.
'സ്കൂൾതല പ്രവർത്തനം ഫോട്ടോ ആൽബം(2018)
-
പ്രവേശനോത്സവം 2018
-
ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിയൻ നൽകുന്ന അവാർഡ്
-
ബാന്റ്
-
വായനാദിനം
-
വിമല ഹൃദയ ഹൈസ്കൂളിലെ അധ്യാപക വിദ്യാർത്ഥികളുടെയും എസ്.പി.സിയുടെയും കൈത്താങ്ങ്
-
ബഷീർ അനുസ്മരണം
-
മദ്യവിരുദ്ധ റാലി
-
ബഷീർ ദിനം
-
സീഡ് ക്ലബ്
-
ജൈവവൈവിധ്യം.
-
ശ്രീ. സെൽവരാജ് എം എൽ എ സല്യൂട്ട് സ്ലീകരിക്കുന്നു
-
കൈറ്റ്സ്
വഴികാട്ടി
{{#multimaps: 8.3168276,77.0882527 | width=600px| zoom=15}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|