കാസർഗോഡ്.

ജി. എച്ച്. എസ്. എസ്. ഉദിനൂർ
വിലാസം
ഉദിനൂർ

671 349
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 06 - 1981
വിവരങ്ങൾ
ഫോൺ04672215660
ഇമെയിൽ12059udinur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12059 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി. പി സി ജയശ്രി
പ്രധാന അദ്ധ്യാപകൻശ്രീ. സി കെ രവിന്ദ്രൻ
അവസാനം തിരുത്തിയത്
27-07-2018Surendrank


പ്രോജക്ടുകൾ




സ്കൂൾ ചരിത്രം

1981 - 82 കാലത്ത് പടന്ന പഞ്ചായത്ത് വൈസ് പ്രസിഡണ്ടായിരുന്ന ശ്രീ. എം. പി. കണ്ണൻ ഉദിനൂർ ഗ്രാമത്തിന്റെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് നാട്ടുകാരുടെ ഒരു യോഗം വിളിച്ചു ചേർത്തു. ഈ യോഗത്തിൽ അമ്പതോളം പേരടങ്ങുന്ന ഒരു വെൽഫേർ കമ്മിറ്റി രൂപീകരിച്ചു. ശ്രീ. കെ. വി. രാഘവൻ മാസ്റ്റർ പ്രസിഡണ്ടും ശ്രീ. വി. കെ. ദാമോദരൻ കൺവീനറുമായ കമ്മിറ്റിയാണ് പ്രാരംഭ പ്രവർത്തനം തുടങ്ങിയത്. അന്നത്തെ ഏകാധ്യാപകൻ ശ്രീ. സുബ്രഹ്മണ്യൻ മാസ്റ്റർ എട്ടാം തരം ക്ലാസ്സോടെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു. പടന്ന പഞ്ചായത്തിന്റെയും നാട്ടുകരുടെയും ശ്രമ ഫലമായി മൂന്ന് ഏക്കർ സ്ഥലം സർക്കാറിൽ നിന്ന് സ്കൂളിന് ലഭിച്ചു.

സ്കൂൾ വിശേഷങ്ങൾക്ക് ലിങ്കുകളിൽ ക്ലിക്ക് ചെയ്യൂ

പത്രതാളുകളിൽ
ഹരിതവിദ്യാലയം റിയാലിറ്റി ഷോ
ലിറ്റിൽകൈറ്റ്സ്
സ്കൗട്സ് & ഗൈഡ്സ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
എൻ എസ്സ് എസ്സ്
വിദ്യാരംഗം
പി ടി എ
വികസന സെമിനാർ‍‍17
അനുമോദനം
ലഹരിവിരുദ്ധപ്രവർത്തനങ്ങൾ
സ്കൂളിലെ അധ്യാപകർ
കായിക നേട്ടങ്ങൾ
വിജയപ്പത്ത്
സ്കൂൾ ബ്ലോഗ്

സ്കൂൾ പ്രവർത്തനങ്ങൾ

ലോകകപ്പ് ആവേശം
ലോകകപ്പ് ഫുട്ബോളിൽ മത്സരിക്കുന്ന 32 രാജ്യങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് ഉദിനൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി. വിവിധ രാജ്യങ്ങളുടെ ജെഴ്സിയണിഞ്ഞ് നൂറോളം ആൺകുട്ടികളും പെൺകുട്ടികളും റാലിയിൽ പങ്കെടുത്തു.സ്കൂളിൽ നിന്ന് ആരംഭിച്ച റാലി തടിയൻ കൊവ്വൽ വരെ പ്രയാണം നടത്തി നടക്കാവിൽ സമാപിച്ചു. ഹെഡ്മാസ്റ്റർ സി കെ രവീന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു.പി പി അശോകൻ, കെ പി സതീശൻ, ഡാനിയൽ റാഫേൽ ,എം വി വിജയൻ ,കെ ശ്രീലത, ടി വി പ്രീതി, സി വി രാജു, കെ വി ഇന്ദിര എന്നിവർ നേതൃത്വം നൽകി. കുട്ടി പോലീസ് ആകാൻ ഇക്കുറിയും വമ്പൻ പട
ഈ വർഷം എട്ടാം ക്ലാസ്സിലേക്ക് പ്രവേശനം നേടിയ കുട്ടികളുടെ എണ്ണത്തിലുള്ള വർദ്ദനവിൽ ജില്ലയിൽ ഒന്നാമതായ ഉദിനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ കുട്ടിപോലീസാകാൻ കുട്ടികളുടെ വൻനിര.22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപെടെ 44 പേർ അടങ്ങുന്ന ജൂനിയർ ബാച്ച് സെലക്ഷന് 149 പേരാണ് അപേക്ഷിച്ചത്.സ്ക്രീനിംഗ് ടെസ്റ്റിൽ വിജയിച്ച 119 പേർക്ക് വേണ്ടി കായികക്ഷമതാ പരീക്ഷ നടത്തി.100മീറ്റർ,400മീറ്റർ,സ്റ്റാൻഡിംഗ് ബ്രോഡ് ജംബ്,ഷോട്ട് പുട്ട്,ക്രിക്കറ്റ് ബോൾ ത്രോ,ഷട്ടിൽ റിലേ ,വെർട്ടിക്കൽ ജംബ്,പുഷ് അപ് എന്നീ എട്ടിനങ്ങളിൽ അഞ്ചിനങ്ങളിൽ വിജയിച്ച കുട്ടികൾക്കുവേണ്ടി എഴുത്തു പരീക്ഷനടത്തിയാണ് ഫൈനൽ സെലക്ഷൻ നടത്തുന്നത്.പ്രൈമറി ക്ലാസ്സുകളിൽ പാഠ്യേതരവിഷയങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റുകൾ,ഏഴാം തരത്തിൽ വാർഷിക പരീക്ഷയിലെ ഗ്രേഡ്,മെഡിക്കൽ ഫിറ്റ്സ് സർട്ടിഫിക്കറ്റ് എന്നിവ ഫൈനൽ സെലക്ഷന് പരിഗണിക്കുന്നുണ്ട്.എട്ടാം ബാച്ചിലേക്കുള്ള സെലക്ഷന് അഡീഷണൽ എസ്സ് ഐ കെ വി ചന്ദ്രബാനു,എ എസ്സ് ഐ ബാബൂ കുപ്ലേരി,ഡി ഐ മാരായ കെ വി ലതീഷ് എം ഷൈലജ,റികേഷ്,പി പി അശോകൻ, പുഷ്പ കോയ്യോൻ എന്നിവർ നേതൃത്വം നൽകി.l


 
ഫുൾ എ പ്ലസ്സ് നേടിയവർ

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. കൂടാതെ ഹൈസ്ക്കൂൾ വിഭാഗത്തിനും ഹയർസെക്കന്ററി വിഭാഗത്തിനും പ്രത്യേകം പ്രത്യേകം സയൻസ് ലാബുകളും വിശാലമായ ഒരു മൾട്ടീമീഡിയ റൂമും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട് . രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

31 .11 .1981 മുതൽ 21 .03 .1984 വരെ കെ. എം സുബ്രഹ്മണ്യൻ
22 .03 .1984 മുതൽ 31 .05 .1985 വരെ എസ്. വിജയമ്മ
01 .06 .1985 മുതൽ 22 .06 .1985 വരെ ടി. കെ. കുഞ്ഞിരാമൻ
23 .06 .1985 മുതൽ 12 .09 .1986 വരെ എസ്. രവീന്ദ്രൻ
12 .09 .1986 മുതൽ 15 .07 .1987 വരെ പി.പി. ഉണ്ണിക്കൃഷ്ണൻ നായർ
16 .07 .1987 മുതൽ 31 .05 .1989 വരെ ജോൺ മാത്യു
01 .06 .1989 മുതൽ 31 .05 .1992 വരെ വി. മുകുന്ദൻ
01 .06 .1992 മുതൽ 18 .06 .1992 വരെ എ. രാമകൃഷ്ണൻ
19. 06 .1992 മുതൽ 31 .03 .1993 വരെ ഏ. വി. കുഞ്ഞിക്കണ്ണൻ
01 .04 .1993 മുതൽ 27 .06 .1993 വരെ എ. എം. ഹരീന്ദ്രനാഥൻ
28 .06 .1993 മുതൽ 18 .06 .1994 വരെ എ. ജമീല ബീവി
19 .06 .1994 മുതൽ 16 .05 .1995 വരെ പി. എം. കെ. നമ്പൂതിരി
17 .05 .1995 മുതൽ 06 .07 .1995 വരെ സി. എം. വേണുഗോപാലൻ
07 .07 .1995 മുതൽ 25 .07 .1995 വരെ കെ. സൗമിനി
26 .07 .19൯5 മുതൽ 31 .03 .1996 വരെ പി. പി. നാരായണൻ
01 .04 .1996 മുതൽ 23 .05 .1996 വരെ കെ. സൗമിനി
24 .05 .1996 മുതൽ 24 .12 .1998 വരെ ഇ. ജി. സുഭദ്രാകുഞ്ഞി
25 .12 .1998 മുതൽ 09 .05 .1999 വരെ വി.എം. ബാലകൃഷ്ണൻ
10 .05 .1999 മുതൽ 31 .03 .2001 വരെ ടി. അബ്ദുൾ ഖാദർ
01 .04 .2001 മുതൽ 31 .05 .2001 വരെ ലീലാമ്മ ജോസഫ്
01 .06 .2001 മുതൽ 18 .03 .2002 വരെ കെ. ഉമാവതി
19 .03 .2002 മുതൽ 02 .06 .2004 വരെ ടി.വി. മുസ്തഫ
03 .06 .2004 മുതൽ 27 .06 .2004 വരെ സി. എം. വേണുഗോപാലൻ
28 .06 .2004 മുതൽ 03 .06 .2005 വരെ പി. കെ. സുലോചന
04 .06 .2005 മുതൽ 31 .07 .2005 വരെ സി. എം. വേണുഗോപാലൻ
01 .08 .2005 മുതൽ 06 .08 .2006 വരെ കെ. വസന്ത
07 .08 .2006 മുതൽ 06 .06 .2007 വരെ സി. കെ. മോഹനൻ
06 .06 .2007 മുതൽ 03 .06 .2008 വരെ എ. വേണുഗോപാലൻ
04 .06 .2008 മുതൽ 29.03.2010 വരെ കെ. എം. വിനയകുമാർ
30 .03 .2010 മുതൽ 25.05.2010 വരെ വി. സുധാകരൻ
26 .05 .2010 മുതൽ 30.05.2012 വരെ സി. എം. വേണുഗോപാലൻ
30 .06 .2012 മുതൽ 30.03.2014 വരെ കെ രവിന്ദ്രൻ
05 .06 .2014 മുതൽ 30.04.2016 വരെ എ ശശിധരൻ അടിയോടി
12 .06 .2016 മുതൽ 30.04.2017 വരെ ഇ പി വിജയകുമാർ
06 .06 .2017 മുതൽ 13.09.2017 വരെ എൻ നാരായണൻ
14 .09 .2017മുതൽ സി കെ രവിന്ദ്രൻ

വഴികാട്ടി

{{#multimaps:12.1660,75.1451 |zoom=13}}


"https://schoolwiki.in/index.php?title=ജി._എച്ച്._എസ്._എസ്._ഉദിനൂർ&oldid=430652" എന്ന താളിൽനിന്ന് ശേഖരിച്ചത്