ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി

22:45, 29 ഒക്ടോബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CKLatheef (സംവാദം | സംഭാവനകൾ)
ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി
വിലാസം
മലപ്പുറം

ഇരുമ്പുഴി പി.ഒ,
മലപ്പുറം
,
676509
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04852739963
ഇമെയിൽghssirumbuzhi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18017 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിൽ പി.എം
പ്രധാന അദ്ധ്യാപകൻഗിരിജ. എൻ.
അവസാനം തിരുത്തിയത്
29-10-2017CKLatheef


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മലപ്പുറം ജില്ലയിൽ ഏറനാട് താലൂക്കിൽ ആനക്കയം ഗ്രാമപഞ്ചായത്തിലെ 17 വാർഡിൽ തിരൂർ-മഞ്ചേരി റോഡിന്റെ സമീപത്തായി പ്രകൃതി സുന്ദരമായ ചെരക്കാപറമ്പ് കുന്നിൽ ഇരുമ്പുഴി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ സ്ഥിതി ചെയ്യുന്നു. ജി. എം. യു. പി. എസ്. ഇരുമ്പുഴി, എഫ്. എം. ഒ. യു. പി. ​​​എസ്. പടിഞ്ഞാറ്റുമുറി, ജി. യു. പി.​ എസ്. ആനക്കയം, ക്രസന്റ് യു. പി. എസ്. പെരിമ്പലം, എ.യു.പി.എസ്. മുണ്ടുപറമ്പ് എന്നീ സ്കൂളുകളിൽ നിന്നും അപ്പർ പ്രൈമറി തലം പൂർത്തിയാക്കുന്ന കുട്ടികൾ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത് ഈ സ്ഥാപനത്തെയാണ്. ആനക്കയം പഞ്ചായത്തിലെ ഇരുമ്പുഴി, വടക്കുമ്മുറി, പെരിമ്പലം, പാണായി, ആനക്കയം, മണ്ണമ്പാറ, കാട്ടുങ്ങൽ, പുളിയക്കോട്ട് പാറ, പാലക്കോട്ട് പറമ്പ്, വളാപറമ്പ് മുതലായ സ്ഥലങ്ങളിൽ നിന്നും കൂട്ടിലങ്ങാടി പഞ്ചായത്തിലെ പടിഞ്ഞാറ്റുമുറി പ്രദേശത്തുനിന്നും ആണ് മുഖ്യമായും കുട്ടികൾ പഠിക്കുന്നത്. വിദ്യാഭ്യാസപരമായി പിന്നാക്കമായിരുന്ന മലപ്പുറം ജില്ലയിലെ ഇതര പ്രദേശങ്ങൾ പോലെ തന്നെ ഇരു‌മ്പുഴിയിലെയും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ജില്ലാ ആസ്ഥാനമായ മലപ്പുറത്തും താലൂക്ക് ആസ്ഥാനമായ മഞ്ചേരിയിലുമാണ് അക്കാലത്ത് ഹൈസ്കൂൾ വിദ്യാഭ്യാസ സൗകര്യം ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സാധാരണക്കാരായ ആളുകൾ അവരുടെ കുട്ടികൾ യു. പി. പഠനത്തിനു ശേഷം സ്കൂളിലേക്ക് അയയ്ക്കുന്ന പതിവ് താരതമ്യേന കുറവായിരുന്നു. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ച ഇരുമ്പുഴി പ്രദേശത്തെ നിസ്വാർത്ഥമതികളായ ഒരു പറ്റം ആളുകൾ ഒരു ഹൈസ്കൂളിനു വേണ്ടി കഠിനാധ്വാനം ചെയ്യുകയും അവരുടെ അധ്വാനഫലമായി 1974 ൽ ഇരുമ്പുഴിയിൽ ഗവ. ഹൈസ്കൂൾ സ്ഥാപിതമാവുകയും ചെയ്തു. ആദ്യകാലത്ത് ഇരുമ്പുഴി ജി.എം.യു.പി. സ്കൂളിനോടനുബന്ധിച്ചാണ് ഹൈസ്കൂൾ ക്ലാസുകൾ നടത്തിയിരുന്നത്. ശ്രീ. കെ.പി. ശ്രീനിവാസനായിരുന്നു പ്രഥമ പ്രധാനാധ്യാപകൻ. പിന്നീട് മൂന്ന് ഏക്കർ സ്ഥലം ശ്രീ. കെ.എം. കുഞ്ഞിമുഹമ്മദ് മാസ്റ്റർ സ്കൂളിനുവേണ്ടി സൗജന്യവിലയ്ക്ക് നൽകുകയും സർക്കാർ സ്വന്തമായി കെട്ടിടം നിർമ്മിച്ച് പ്രവർത്തനം അവിടേക്ക് മാറ്റുകയും ചെയ്തു. 2004 ൽ സയൻസ്, കൊമേഴ്സ് ബാച്ചുകളുള്ള ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

 
ഹൈസ്കൂൾ കെട്ടിടം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചിലധികം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

സ്കൂൾ കെട്ടിടങ്ങൾക്ക് പുറമെ ഹയർ സെക്കണ്ടറിക്കും ഹൈസ്കൂൾ വിഭാഗത്തിനും വെവ്വേറെ ഓപ്പൺ ഓഡിറ്റോറിയവും ഒരു സ്മാർട്ട് ഓഡിറ്റോറിയവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജെ.ആർ.സി

വിദ്യാർഥികളിൽ കരുണയും സേവനമനോഭാവവും വ‍ളർത്തുന്നതിന് വേണ്ടി ലോകാരോഗ്യസംഘടനയുടെ കീഴിൽ നടന്നുവരുന്ന Junior Red Cross (J.R.C.) സ്കൂൾ യൂണിറ്റ് നല്ല രൂപത്തിൽ നടന്നുവരുന്നു. വിവിധ പ്രവ‍ർത്തനങ്ങൾ ഈ വർഷവും ജെ.ആർ.സിക്ക് കീഴിൽ നടന്നു. 2015-16 അദ്യയനവർഷത്തിലാണ് ഇത് രൂപീകരിക്കപ്പെട്ടത്. മലപ്പുറം എം.എൽ.എ. പി. ഉബൈദുള്ള സാഹിബ് ആണ് സ്കൂൾ യുണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചത്. എട്ടാം ക്ലാസിലെ 25 കുട്ടികളുമായി ആരംഭിച്ച ജെ.ആർ.സിയിൽ ഇപ്പോൾ എട്ടിലും ഒമ്പതിലും പത്തിലുമായി 75 അംഗങ്ങളുണ്ട്. ഇതിന്റെ സി.ലെവൽ പരീക്ഷ പാസാകുകയും ക്യാമ്പ് സർട്ടിഫിക്കറ്റ് നേടുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് എസ്.എസ്.എൽ.സി പരീക്ഷയിൽ ഗ്രേസ് മാർക്കിന് അർഹതയുണ്ടായിരിക്കും. ഈ വർഷം പത്താം തരത്തിൽ പഠിക്കുന്ന 17 ജെ.ആർ.സി. കുട്ടികൾ സി.ലെവൽ പരീക്ഷ പാസായി ഗ്രേസ് മാർക്കിന് അർഹത നേടി.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർഥികളിലെ സർഗവാസനകളെ പ്രോത്സാഹിപ്പിക്കാനും വളർത്താനും ഉദ്ദേശിച്ച് സജീവമായി പ്രവ‍ർത്തിക്കുന്ന വേദിയാണ് വിദ്യാരംഗം കലാസാഹിത്യവേദി. ഓരോ ക്ലാസിൽനിന്നും രണ്ട് വീതം പ്രതിനിധികളെ ചേർത്ത്. അവരിൽനിന്ന് ക്ലാസ് കൺവീനറെയും സ്റ്റുഡൻസ് ജനറൽ കൺവീനറെയും തെരഞ്ഞെടുക്കുന്നു. മലയാളം അധ്യാപകരുടെ ഒരു പ്രതിനിധിയായിരിക്കും കൺവീനർ

ക്ലബ്ബ് പ്രവർത്തനങ്ങൾ

പാഠ്യപാഠ്യാനുബന്ധപ്രവർത്തനങ്ങൾക്കായി താഴെ പറയുന്ന ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ക്ലബ്ബുകളുടെ ഔപചാരികമായ ഉദ്ഘാടനം വിവിധ പരിപാടികളോടെ വിപുലമായി സ്കൂൾ ഓഡിറ്റോറിയത്തിൽ വിപുലയമായി കൊണ്ടാടാറുണ്ട്.

  • എസ്.എസ് ക്ലബ്
  • ഹെൽത്ത് ക്ലബ്ബ്
  • നാച്ചൊറൽ ക്ലബ്ബ്
  • ഒറേറ്ററി ക്ലബ്ബ്
  • ഗാന്ധിദർശൻ ക്ലബ്ബ്
  • മലയാളം ക്ലബ്ബ്
  • ഹിന്ദി ക്ലബ്ബ്
  • അറബി ക്ലബ്ബ്
  • ഉർദു ക്ലബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്
  • ഐ.ടി ക്ലബ്ബ് (ഹായ് സ്കൂൾ കുട്ടിക്കൂട്ടം)

എന്നിവയാണ് പ്രധാനപ്പെട്ട ക്ലബ്ബുകൾ ഇവയുടെ വിശദമായ നടപ്പു അധ്യായന വർഷത്തിലെ പ്രവർത്തന സംഗ്രഹം സൈഡ് ബാറിൽ ചേർത്തിരിക്കുന്നു. കൂടാതെ കഴിഞ്ഞ വർഷങ്ങളിലെ വിശദമായ പ്രവർത്തനറിപ്പോർട്ട് ചിത്രസഹിതം സ്കൂൾ ബ്ലോഗിലും ലഭ്യമാണ്. ഇവിടെ ക്ലിക്ക് ചെയ്ത് അത് വായിക്കാവുന്നതാണ്.

പഠനശാക്തീകരണ പദ്ധതികൾ

ഒ.ആർ.സി.

മലപ്പുറം ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 5 സ്കൂളുകളിലൊന്നാണ്. ജി.എച്ച്.എസ് ഇരുമ്പുഴി. വളരെ നല്ല നിലയിൽ ഒ.ആർ.സി പ്രവർത്തനങ്ങൾ ഇവിടെ നടന്നുവരുന്നു. കഴിഞ്ഞ വർഷങ്ങളിൽ നിർദ്ദേശിക്കപ്പെട്ട മുഴുവൻ പ്രവാർത്തനങ്ങളും ഈ സ്കൂളിൽ നടന്നു. വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം.

അമൃതം പദ്ധതി

എട്ടാം ക്ലാസിൽ പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് അടിസ്ഥാന ശേഷി നേടിക്കൊടുക്കാനുള്ള പരസപര പഠനസാഹായ പദ്ധതിയാണ് അമൃതം പദ്ധതി. ക്ലാസിലെ തന്നെ സമർഥരായ വിദ്യാർഥികളുടെ മെൻ്റർ ഗ്രൂപ്പുകളിലൂടെയാണിത് നടന്നുവരുന്നത്. എല്ലാ ഭാഷകളിലും എഴുത്തും വായനയും. കണക്കിലെ അടിസ്ഥാന ക്രിയകളും ചെയ്യാൻ പ്രാപ്തിനേടുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. അതിലൂടെ കുട്ടികൾക്ക് അധ്യാപകരുടെ ക്ലാസുകൾ ശ്രദ്ധിക്കാനും ഉൾകൊള്ളാനും കഴിയും.

വിദ്യാഭ്യാസ വകുപ്പ് തന്നെ 2017-18 വർഷം മുതൽ 8ാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി ശ്രദ്ധ എന്ന പേരിൽ ഒരു പദ്ധതി തയ്യാറാക്കിയിരിക്കുന്നു. അതുകൊണ്ട് ഇനിമുതൽ ഈ പദ്ധതി ശ്രദ്ധ എന്ന പേരിലായിരിക്കും അറിയപ്പെടുക.

നവപ്രഭ പദ്ധതി

ഒമ്പതാം ക്ലാസിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളെ ശാക്തികരിക്കുന്നതിനായി ഗവ. തലത്തിൽ തന്നെയുള്ള സംവിധാനമാണ് നവപ്രഭ. കഴിഞ്ഞ വർഷം ഒട്ടേറെ പ്രവർത്തനങ്ങൾ ഇതുമായി ബന്ധപ്പെട്ട് നടന്നു. കൂട്ടികളെ കണ്ടെത്താൻ പ്രത്യേക ടെസ്റ്റ് നടത്തി. തെരഞ്ഞെടുത്ത കൂട്ടികൾക്ക് വിവിധ വിഷയങ്ങളിൽ പ്രത്യേക പരിശീലനം. സൌജന്യ ടൂർ എന്നിവ നടന്നു. ഈ വർഷവും ഈ പദ്ധതിക്കാവശ്യമായ മുന്നൊരുക്കം ചെയ്തുവരുന്നു.

വിജയഭേരി

സ്കൂളിൻ്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ ഉന്നതവിജയം നേടുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പദ്ധതിയാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ നടത്തുന്ന വിജയഭേരി. ഇക്കഴിഞ്ഞ വർഷങ്ങളിൽ ഇതിൻ്റെ കീഴിൽ വിവിധ പരിപാടികൾ നടത്തി. വിശദാംശങ്ങൾ ഇവിടെ വായിക്കാം.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്ര.ന. പേര് മുതൽ വരെ
1 കെ.പി.ശ്രീനിവാസൻ 28/08/1974 16/06/1976
2 എൻ.കെ. രാഘവൻ 16/06/1976 24/05/1978
3 വി. നാരായണൻ നായർ 07/06/1978 03/06/1980
4 വി.കെ.സി. നാരായണൻ 01/08/1980 10/10/1980
5 വി.കെ. ശ്രീധരൻ ഉണ്ണി 10/10/1980 27/07/1981
6 കെ. ഇന്ദിര 27/07/1981 30/05/1982
7 ഗ്രേസി മാത്യു 12/08/1982 28/08/1982
8 കെ.ഇ. ഏലിയാമ്മ 24/10/1984 07/06/1985
9 വി.സി. രുദ്രാണി 07/06/1985 31/03/1986
10 പി.ആർ. രാജമ്മ 29/05/1986 09/06/1987
11 ജോർജ് കെ. മത്തായി 27/07/1987 27/05/1989
12 പി.വാണികാന്തൻ 01/06/1989 31/03/1990
13 എൻ.പി.പത്മനാഭൻ നായർ 23/05/1990 25/06/1991
14 പി. അന്നമ്മ 25/06/1991 31/05/1991
15 കെ.സി. വിക്ടോറിയാമ്മ 26/06/1993 19/07/1993
16 പി.ജി. റോസാമ്മ 20/07/1993 22/11/1993
17 കെ.ടി. കല്ല്യാണിക്കുട്ടി 31/01/1994 22/05/1995
18 രാധ കണ്ണേരി 29/07/1995 20/05/1996
19 പി. മുഹമ്മദ് ഹസ്സൻ 31/05/1996 12/05/1997
20 പി. അസൈനാർ 12/05/1997 01/06/1998
21 വി. ചന്ദ്രമതി 04/06/1998 31/03/1999
22 പി. അസൈനാർ 20/05/1999 31/03/2000
23 എ. സരോജിനി 05/05/2000 01/06/2002
24 വി.പി. രത്നകുമാരി 01/06/2002 05/06/2004
25 കെ. യൂസുഫ് 05/06/2004 07/06/2004
26 കെ. കൃഷ്ണകുമാരി 07/06/2006 04/06/2008
27 കെ. ഗോപാലകൃഷ്ണൻ 04/06/2008 22/05/2010
28 പി. വേണുഗോപാലൻ 22/05/2010 31/03/2013
29 കെ. രാധാമണി അമ്മ 04/06/2013 31/03/2015
30 എ.പി. കരുണാകരൻ 03/06/2015 31/03/2017
31 എൻ. ഗിരിജ 01/06/2017 ഇന്നുവരെ

വഴികാട്ടി

{{#multimaps: 11.081145, 76.105926 | zoom=12 }}

  • മലപ്പുറം നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി മഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.

ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി / കുട്ടിക്കൂട്ടം