ജി.യു.പി.എസ് ചോക്കാട്

22:28, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു പി സ്കൂൾ ചോക്കാട് .

ജി.യു.പി.എസ് ചോക്കാട്
ഗവ.യു.പി.സ്കൂൾ ചോക്കാട്
വിലാസം
ചോക്കാട്

ഗവ.യു പി സ്കൂൾ ചോക്കാട്
,
ചോക്കാട് പി.ഒ.
,
679332
,
മലപ്പുറം ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഫോൺ04931 260105
ഇമെയിൽchokkadup@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48551 (സമേതം)
യുഡൈസ് കോഡ്32050300710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,ചോക്കാട്,
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ289
പെൺകുട്ടികൾ246
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബാലഭാസ്ക്കരൻ സി
പി.ടി.എ. പ്രസിഡണ്ട്അൻവർ തറമ്മൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷാനിമോൾ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ.യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്.

ചരിത്രം

 
സ്കൂളിന്റെ പ്രവേശന കവാടം

1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപരമായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരികയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിടനിർമ്മാണങ്ങൾ തുടങ്ങുകയും ചെയ്തു.

കൂടുതൽ വായിക്കുക

അക്കാദമിക് മാസ്റ്റർ പ്ലാൻ

പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ പ്രധാന - മായ ലക്ഷ്യം ഗുണമേന്മ വിദ്യാഭ്യാസം ഉറപ്പാക്കി വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ്.ഇങ്ങനെ ഒരു സ്ഥാപനത്തിലെ മുഴുവൻ കുട്ടികളുടെയും അക്കാദമിക വളർച്ചക്കുവേണ്ടി തയ്യാറാക്കുന്ന സമഗ്രമായ അക്കാദമിക് മാസ്റ്റർ പ്ലാൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സ്ഥാപന പരമായ പ്രധാന രേഖയാണ്

ഇതിന്റെ അടിസ്ഥാനത്തിൽ SRG യോഗത്തിൽ വിവിധ വിഷയങ്ങളുടെ പ്ലാനുകൾ തയ്യാറാക്കുകയും പൊതുവായി അംഗീകരിച്ച് പി.ടി.എ അംഗീകാരത്തോടെ ഫൈനൽ റിപ്പോർട്ട് ആക്കുകയായിരുന്നു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ആക്ഷൻ പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ അക്കാദമിക വർഷം മുതൽ നടപ്പാക്കുന്നത്.

അക്കാദമിക് മാസ്റ്റർ പ്ലാൻ ഡൌൺലോഡ് ചെയ്യുക

വിഷൻ 2025

സ്കൂളിലെ  അക്കാദമിക - ഭൗതിക മേഖലകളുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള വിഷൻ 2025 രൂപീകരിക്കാൻ 2022 ജനുവരി 3 ന് ചേർന്ന സ്റ്റാഫ് കൗൺസിലിൽ ധാരണയായി. ഓരോ അധ്യാപകനും തന്റേതായ കാഴ്ചപ്പാടുകൾ രേഖപ്പെടുത്തി കൊണ്ടുവന്നു. ശ്രീ സഫീർ മുഹ്സിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതി ഇതിനെ ക്രോഡീകരിച്ചു മുൻഗണനാക്രമം നിശ്ചയിച്ചു. പിന്നീട് ചേർന്ന പിടി എ , എം ടി എ , എസ് എം സി യോഗം ഇതംഗീകരിക്കുകയും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു. അതുപ്രകാരം ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് ഭാരവാഹികളെയും MLA, MP എന്നിവരെയും നേരിൽ കണ്ട് ഫണ്ട് ലഭ്യമാക്കാനുള്ള ഇടപെടലുകൾ നടത്തുകയും ചെയ്തു. കൂട്ടത്തിൽ സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്നും കിഫ് ബിയിൽ നിന്നും സാമ്പത്തിക സമാഹരണത്തിനുള്ള ഇടപെടലുകൾ നടത്തി. 3 വർഷം കൊണ്ട് സംസ്ഥാനത്തെ മികവുറ്റ ഒരു സ്ഥാപനമാക്കി ചോക്കാട് ജി.യു പി സ്കൂളിനെ മാറ്റുക എന്നതാണ് വിഷൻ 2025 ന്റെ ലക്ഷ്യം.

കൂടുതൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂൾ ഭരണഘടന

വിദ്യാർത്ഥികളുടെ അവകാശങ്ങളും ചുമതലകളും നിർദേശക തത്വങ്ങളും ഉൾക്കൊള്ളിച്ച ചോക്കാട് ജി.യു പി സ്കൂൾ ഭരണഘടന സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ തയ്യാറാക്കി. സമഗ്രമായ ഈ ഭരണഘടന ഇന്ത്യൻ ഭരണഘടനയുടെ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്.

സ്കൂൾ ഭരണഘടന ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്കൂളിലെ വിവിധ കമ്മിറ്റികൾ

സ്കൂൾ മാനേജ്മെന്റ് കമ്മറ്റി

അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണ്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.

എസ്.എം.സി ഭാരവാഹികൾ

അദ്ധ്യാപക രക്ഷാകർത്തൃസംഘടന

 
സംവദിക്കുന്ന ചുമർ ചിത്രങ്ങൾ

അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർത്തൃസംഘടന (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണ്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.

പഠിതാക്കളുടെ സർവതോമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്.  ഒരു രക്ഷാകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നു.

പി.ടി.എ ഭാരവാഹികൾ

എം.പി.ടി.എ

 
സിഫാരി സയൻസ് പാർക്ക്

വിദ്യാർത്ഥികളുടെ പഠനത്തിലും അവരുടെ സർവ്വതോൻമുഖമായ വികസനത്തിലും അമ്മമാർക്ക് വഹിക്കാവുന്ന പങ്ക് വളരെ വലുതാണ്.അവരുടെ പ്രശ്നങ്ങൾ പെട്ടെന്ന് തിരിച്ചറിയാനും പരിഹാരം നിർദ്ദേശിക്കാനുമുള്ള അമ്മമാരുടെ കഴിവ് ചെറുതല്ല.വിദ്യാലയത്തിന്റെ അക്കാദമികവും ഭൌതികവുമായ വികസന ചർച്ചകളിലും ഇവർക്ക് നിർണ്ണായകമായ പങ്കാണ് വഹിക്കാൻ കഴിയുക.അതുകൊണ്ടുതന്നെ ഈ വിദ്യാലയം പി ടി എ കമ്മിറ്റിയ്ക്കും എസ് എം സിയ്ക്കും കൊടുക്കുന്ന അതേ പ്രാധാന്യം തന്നെ എം പി ടി എയ്ക്കും കൊടുക്കുന്നുണ്ട്.

എം.പി.ടി.എ ഭാരവാഹികൾ

ഭൗതികസൗകര്യങ്ങൾ

 
പുതിയകെട്ടിടത്തിന്റെ തറകല്ലിടൽ കർമ്മം എം.എൽ.നിർവ്വഹിക്കുന്നു

മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ: മാപ്പിള യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊ ണ്ടിരിക്കുന്ന സ്ഥാപനമാണ്. 1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപര മായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരി കയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദൻ നമ്പൂതി രിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയ ളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങ ളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിട നിർമ്മാണ ങ്ങൾ തുടങ്ങുകയും ചെയ്തു.

കൂടുതലറിയാൻ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

വിവിധ ക്ലബ്ബുകളുടെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ വളരെ ആസൂത്രിതമായി ചോക്കാട് ഗവൺമെന്റ് യു.പി.സ്കൂളിൽ വെച്ച് നടത്തിവരുന്നു.

ക്ലബ്ബുകളെ കുറിച്ച് കൂടുതലറിയാൻ

ദിനാചരണങ്ങൾ

 

നമ്മുടെ സാംസ്കാരിക തനിമയുടെ ഭാഗമായ ദിനാചരണങ്ങൾ സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ചിരിക്കാനും, ചിന്തിക്കാനും, കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു.

ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾതലത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ വ്യത്യസ്ഥമായ വിവിധയിനം പരിപാടികളും,മത്സരങ്ങളും സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം  എല്ലാ ദിനാചരണങ്ങളും  ഓൺലൈനായും, ഓഫ്‌ലൈനായും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ്  മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു.

 
ബഹുനിലകെട്ടിടത്തിനായി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകുന്നു

ആചരിച്ച പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുക്കുന്നു

 
ഭൌതിക സൌകര്യങ്ങളുയർത്തുന്നതിനായി സ്ഥലം എം.എൽ.എ ക്ക് നിവേദനം നൽകുന്നു
 
സ്കൂളിൻറെ പുതിയ കെട്ടിടത്തിനായി ജില്ലാ പഞ്ചായത്തിന് നിവേദനം നൽകുന്നു

കൂടുതൽവായിക്കാൻ

വാർത്താ ക്വിസ്

സ്കൂളിലെ എല്ലാ കുട്ടികൾക്കും ദിവസേനയുള്ള വാർത്തകൾ അറിയാൻ സൌകര്യമുണ്ടാകണമെന്നില്ല. അതുകൊണ്ട്തന്നെ  ഒരു ദിവസത്തെ പ്രധാന വാർത്തകൾ ഉൾകൊള്ളിച്ച് അഞ്ച് ചോദ്യങ്ങൾ എല്ലാ ദിവസവും സ്കൂളിന്റെ ബ്ലോഗിലൂടെയും വാട്സാപ്പിലൂടേയും കുട്ടികൾക്ക് എത്തിക്കുന്നു ഇത്തരത്തിൽ  നൽകുന്ന പ്രധാനപ്പെട്ട അറിവുകൾ തിയ്യതിയോടു കൂടി പുസ്തകത്തിൽ കുറിച്ചു വയ്ക്കാൻ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു, ജീവിതത്തിലുടനീളം, വിവിധ മത്സര പരീക്ഷകളെ നേരിടുന്ന സാഹചര്യത്തിലും, അത് പോലെ ഒരു ജോലിക്ക് ശ്രമിക്കുമ്പോഴും ഈ പൊതുവിജ്ഞാന പുസ്തകം ഒരു സഹായിയായി കൂടെയുണ്ടാവുമെന്ന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു, മാസവസാനത്തിൽ, ലഭ്യമാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തി കൂടുതൽ സ്കോറുകൾ നേടിയവരെ ആദരിക്കുകയും ചെയ്യുന്നു.

ചോദ്യാവലികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം

എഴുത്തുകൂട്ടം

 

കോവിഡ് കാലം കൃത്യമായ ആസൂത്രണത്തോടു കൂടി, കൂട്ടായി പരിശ്രമിച്ചപ്പോൾ നിരവധി കൃതികളാണ് കുട്ടികളിൽ നിന്ന് ഉണ്ടായത്. വീട്ടിനകത്ത് തളച്ചിടപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധവും ഓൺലൈൻ ശിൽപ്പശാലയും നൽകിയപ്പോൾ നിരവധി കുട്ടിഎഴുത്തുകാരെ കണ്ടെത്താൻ സാധിച്ചു

കുട്ടികളുടെ രചനകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ....

ഡിജിറ്റൽ മാഗസിനുകൾ

 

വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ മാഗസിനുകളും പ്രകാശനം നിർവ്വഹിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളും, സാഹിത്യകാരും പങ്കെടുപ്പിക്കാറുണ്ട്

പ്രധാനപ്പെട്ട ചില മാഗസിനുകൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക.

കിഡ്സ് ഫെസ്റ്റ്

ചോക്കാട് ഗവൺമെന്റ് യുപി സ്കൂളിലെ കുഞ്ഞുമക്കളുടെ സർഗവാസനകൾ വളർത്തുന്നതിനായി 2022 ഒക്ടോബർ 29, 30, 31 തീയതികളിലായി ശലഭം 2021 എന്ന പേരിൽ നടത്തിയ മേളയാണ് കിഡ്സ് ഫെസ്റ്റ് . മൂന്ന് ദിവസങ്ങളിലും സ്റ്റാർ സിംഗർ ഫെയിമുകളായ  തീർത്ഥ സുരേഷ്, സനിഗ സന്തോഷ്‌, തീർത്ഥ സത്യൻ എന്നിവർ അതിഥികളായെത്തി.

പ്രോഗ്രാം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇംഗ്സീഷ് ഫെസ്റ്റ്

 

വിദ്യാലയത്തിലെ വിദ്യാർത്ഥികളുടെ English ഭാഷയിലുള്ള മികവ് തെളിയിക്കുന്നതിന് Hello  English World പരിപാടിയുടെ ഭാഗമായി English Fest സംഘടിപ്പിച്ചു. ലോക മാന്ത്രികനും യുണിസെഫ് അംബാസിഡറുമായ  ശ്രീ. ഗോപിനാഥ് മുതുകാട് Excellence എന്ന English Fest ഉദ്ഘാടനം ചെയ്യുകയും കുട്ടികളെ  അഭിസംബോധന ചെയ്യുകയും ചെയ്തു. കൈറ്റ് വിക്ടേഴ്സ് ഓൺ ലൈൻ ക്ലാസ് അധ്യാപകരും Hello world സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺസുമായ  നിഷ ടീച്ചറും ജീന ടീച്ചറും വിശിഷ്ടാതിഥികളായി എത്തുകയും ചെയ്തു.ഓൺലൈനായി നടത്തിയ നിശ്ചിത  പരിപാടിയിൽ നൂറിലധികം വിദ്യാർത്ഥികൾ English ഭാഷയിലുള്ള തങ്ങളുടെ സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുകയും ഇതിന്റെ ഭാഗമായി Daffodils എന്ന പേരിൽ ഒരു   ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യുകയും ചെയ്തു.

ഇംഗ്ലീഷ് ഫെസ്റ്റ്

ഡിജിറ്റൽമാഗസിൻ

സമന്വയം ഓൺലൈൻ കലോത്സവം

         കഴിഞ്ഞ 23 മാസക്കാലം വിദ്യാലയങ്ങൾ അടഞ്ഞു കിടന്നെങ്കിലും സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കാര്യത്തിൽ രക്ഷിതാക്കളും കുട്ടികളും അധ്യാപകരോടൊപ്പം വലിയ കഴിവാണ് നേടിയത് .GUPS ചോക്കാടിൽ സമന്വയം എന്ന പേരിൽ ഒരാഴ്ച്ച കാലം നീണ്ടു നിന്ന ഓൺലൈൻ കലോത്സവം വളരെ ഭംഗിയായി നടന്നു .രക്ഷിതാക്കളുടെ ആവശ്യാനുസരണം 9 ദിവസങ്ങളിലായി നടത്തിയ ഈ പരിപാടി സമൂഹത്തിനു തന്നെ ഒരു മാതൃകയായിരുന്നു .ഇത് ചോക്കാട് പ്രദേശത്തെ ഒരു സാംസ്ക്കാരിക സമന്വയമായി മാറി എന്നുതന്നെ വേണം പറയാൻ .ഇതിനെ ജനകീയമാക്കിയതിന്റെ പ്രധാന ഘടകങ്ങളിലൊന്ന് ഉദ്ഘാടന സെക്ഷനുകളിൽ ഓരോ ദിവസവും അതിഥിയായി എത്തിയത് ചോക്കാട് GUPS ൽ പഠിച്ച പൂർവ വിദ്യാർത്ഥികൾ കൂടിയായ പ്രാദേശിക കലാകാരന്മായിരുന്നു എന്നുള്ളതാണ് .

                ഈ വർഷവും സാങ്കേതിക വിദ്യയുടെ സാധ്യതകളുപയോഗിച്ചുകൊണ്ട് വളരെ ഭംഗിയായി കലോൽസവം നടന്നു .വളരെ പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ അടിസ്ഥാന വിഭാഗങ്ങളുടെ ഒരു സാംസ്ക്കാരിക സായാഹ്നമായി കലോത്സവങ്ങളെ നാട്ടുകാർ നെഞ്ചേറ്റിയെന്നുള്ളത് എടുത്തു പറയേണ്ടതാണ് .

സമന്വയം ഓൺലൈൻ കലോത്സവം വീക്ഷിക്കാം

ശബ്ധസന്ദേശങ്ങൾ

ദേശീയ അന്തർദേശീയ ദിനങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി പ്രധാനപ്പെട്ട ദിനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ശബ്ജസന്ദേശങ്ങളായി കുട്ടികൾക്ക് നൽകുന്നു

കൂടുതലറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

വീഡിയോ സന്ദേശങ്ങൾ

ദേശീയ അന്തർദേശീയ ദിനങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനായി പ്രധാനപ്പെട്ട ദിനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ വീഡിയോ രൂപത്തിൽ കുട്ടികൾ തന്നെ അവതരിപ്പിക്കുകയും എഡിറ്റ്‌ ചെയ്യുകയും ചെയ്യുന്നു.

കൂടുതൽ വായിക്കാം

പോയവാരം വാർത്ത അവതരണം

 
കഥ പറയും ചുമർചിത്രങ്ങൾ

        ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന  വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ

പരിപാടികൾ എഡിറ്റ് ചെയ്യുന്നത് അഞ്ചാം ക്ലാസിലെ അഭിരാം പ്രദീപും ആറാം ക്ലാസിലെ ഗൗതം കൃഷ്ണയുമാണ്. മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ വാർത്ത അവതരണം  നടത്തുന്നു. ഇതുവരെ നടത്തിയ പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.


പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ

 
ഭാവനയുണർത്തും ചുമർചിത്രങ്ങൾ

ദിനാചരണ പോസ്റ്ററുകൾ

സ്കൂൾ ദിനാചരണങ്ങളുമായി ബന്ധപ്പെട്ടും വ്യത്യസ്ത പരിപാടികളിലും മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചവരെ അഭിനന്ദിക്കാന്യം സ്കൂൾ തല പ്രവർത്തനങ്ങൾ സമൂഹത്തിലേക്കെത്തിക്കാനുമായി പോസ്റ്ററുകൾ തയ്യാറാക്കുന്നു. പോസ്റ്ററുകൾ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പ്രചോദനം നൽകുകയും ദിനങ്ങളെക്കുറിച്ചുള്ള അവബോധം പ്രധാനം ചെയ്യുകയും ചെയ്യുന്നു.

ദിനാചരണ ഡോക്യുമെൻ്ററികൾ

ജൂലൈ 5 ബഷീർദിനത്തോടനുബന്ധിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ ജീവിതത്തിലെ പ്രധാന താളുകൾ വിശദമാക്കുന്ന ഡോക്യുമെന്ററി  പ്രദർശനം നടത്തി. ഇതിലൂടെ ബഷീർ കഥാപാത്രങ്ങളെയും ബഷീറിന്റെ ജീവിതവും ലളിതമായി  വിദ്യാർത്ഥികളിലെത്തിക്കാൻ സാധിച്ചു.

ഡോക്യുമെന്ററി

വിദ്യാർത്ഥികളുടെ എണ്ണം

ചോക്കാട് ഗവ.യു പി സ്കൂളിൽ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെ പതിനെട്ട് ഡിവിഷനുകളിലായി 677 കുട്ടികൾ നിലവിൽ പഠിക്കുന്നുണ്ട്. ഇതിൽ 361 ആൺകുട്ടികളും 316 പെൺകുട്ടികളുമാണുള്ളത്

. ഓരോ ക്ലാസിലെ വിദ്യാർത്ഥികളുടെ എണ്ണം

മുൻ സാരഥികൾ

മുൻ പ്രധാനാധ്യാപകരും സേവന കാലയളവും
ക്രമ നമ്പർ പ്രധാനധ്യാപകൻറെ പേര് ഫോട്ടൊ കാലഘട്ടം
മുതൽ വരെ
1 ജി സുശീല 2000
2 തോമസ് മാത്യു 2000 2002
3 ഗോപിനാഥൻ VP 2002 2003
4 AM ഏറത്ത് 2003 2005
5 KP കുര്യാക്കോസ് 2005 2009
6 P ബാലഗോവിന്ദൻ
 
2009 2017
7 അബ്ദുറഹ്മാൻ KC
 
2017 2018
8 ലീല സി സി
 
2018 2019
9 സൂസമ്മ തോമസ്
 
2019 2020
10 ഖാസിം
 
2021 2021
11 ബാലഭാസ്കരൻ സി
 
2021 തുടരുന്നു

നിലവിൽ സേവനം ചെയ്യുന്ന ജീവനക്കാർ

എൽ.പി, യു.പി അധ്യാപകർ

ക്രമ നമ്പർ അധ്യാപകരുടെ പേരുകൾ തസ്തിക ഫോട്ടോ
01 ബാലഭാസ്ക്കരൻ സി ഹെഡ്മാസ്റ്റർ
 
02 അബ്ദുൽ ഗഫൂർ എരട്ടപ്പിലാൻ യു.പി അറബിക്
 
03 അജിത ലക്ഷ്മി പി.എ യു.പി.എസ്.ടി
 
04 ദീപ്തി എ.എസ് എൽ.പി.എസ്.ടി
 
05 ധന്യ പി.ജെ എൽ.പി.എസ്.ടി
 
06 ഫാത്തിമ സുഹ്റ കെ.ടി എൽ.പി.എസ്.ടി
 
07 ഹരിദാസൻ കെ.കെ യു.പി.എസ്.ടി
 
08 ജോസഫ് മാത്യൂ പി.ടി ടീച്ചർ
 
09 നസീമ പി എൽ.പി.എസ്.ടി
 
10 സബിത കെ യു.പി.എസ്.ടി
 
11 സബ്ന മോൾ കെ.പി യു.പി.എസ്.ടി
 
12 സഫീർ മുഹ്സിൻ കെ.പി എൽ.പി അറബിക്
 
13 സീനത്ത് എം എൽ.പി അറബിക്
 
14 സുധിന കെ.പി യു.പി.എസ്.ടി
 
15 സുനീറ എൻ പി.ടി ടീച്ചർ
 
16 സ്മിത കെ എൽ.പി.എസ്.ടി
 
17 വൽസല എം.എം എൽ.പി.എസ്.ടി
 

പ്രീ പ്രൈമറി ജീവനക്കാർ

ക്രമ നമ്പർ ജീവനക്കാരുടെ പേരുകൾ തസ്തിക ഫോട്ടൊ
01 മുബീന പി.സി പ്രീപ്രൈമറി ടീച്ചർ
 
02 ബിജി ജോസഫ് പ്രീപ്രൈമറി ടീച്ചർ
 
03 സുനിത കെ.കെ പ്രീപ്രൈമറി ടീച്ചർ
 
04 ജസീല ഐ പ്രീപ്രൈമറി ആയ
 

അധ്യാപകരല്ലാത്ത ജീവനക്കാർ

ക്രമ നമ്പർ ജീവനക്കാരുടെ പേരുകൾ തസ്തിക ഫോട്ടൊ
01 സുബാഷ് എൻ ഓഫീസ് അസിസ്റ്റന്റ്
 
02 ഉണ്ണികൃഷ്ണൻ കെ പി.ടി.സി.എം
 

പാചകത്തൊഴിലാളികൾ

ക്രമ നമ്പർ ജീവനക്കാരുടെ പേരുകൾ ഫോട്ടൊ
01 ശോഭന എസ്
02 ശശിധരൻ എസ്

നേട്ടങ്ങൾ

എൽ.എസ്.എസ്

2020-21 അധ്യയന വർഷത്തിൽ എട്ട് വിദ്യാർത്ഥികൾ എൽ.എസ്.എസ് നേടി

2019-20 അധ്യയന വർഷത്തിൽ എട്ട് വിദ്യാർത്ഥികൾ എൽ.എസ്.എസ് നേടി

എൽ.എസ്.എസ് വിജയികളുടെ ലിസ്റ്റ്

യു.എസ്.എസ്

2020-211 അധ്യയന വർഷത്തിൽ ഒരു വിദ്യാർത്ഥി യു.എസ്.എസ് നേടി

2019- 20 അധ്യയന വർഷത്തിൽ മൂന്ന് വിദ്യാർത്ഥികൾ യു.എസ്.എസ് നേടി

യു.എസ്.എസ് വിജയികളുടെ ലിസ്റ്റ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര് ഫോട്ടൊ വിവരണം
01 പത്മശ്രീ റഹ്മത്ത്
 
ലക്ഷദ്വീപിലെ ആദ്യ വനിതാ ഡോക്ടർ,പത്മശ്രീ ജേതാവ്
02 ശ്രീ TK ഹംസ
 
മുൻ മന്ത്രി, MP
03 പ്രകാശൻ ചോക്കാട് സിനിമാ സംവിധായകൻ, ഇസ്ര
04 മുസ്തഫ മാസ്റ്റർ
 
നാടക രംഗത്തെ കുലപതി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നിലമ്പൂരിൽ നിന്ന് കാളികാവ് റൂട്ടിൽ 14 കിലോമീറ്റർ
  • കാളികാവിൽ നിന്ന് പൂക്കോട്ടുംപാടം റൂട്ടിൽ 8 കിലോമീറ്റർ
  • വണ്ടൂരിൽ നിന്നും കൂരാട് വഴി ചോക്കാട് 16 കിലോമീറ്റർ
  • ചോക്കാട് അങ്ങാടിയിൽനിന്നും 0.7 കിലോമീറ്റർ അകലം സ്കൂൾ സ്ഥിതിചെയ്യുന്നു.
  • https://goo.gl/maps/jVURCiUYSxs2cHc36
"https://schoolwiki.in/index.php?title=ജി.യു.പി.എസ്_ചോക്കാട്&oldid=2537961" എന്ന താളിൽനിന്ന് ശേഖരിച്ചത്