ജി.യു.പി.എസ് ചോക്കാട്/എഴുത്തുകൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എഴുത്തുകൂട്ടം

കോവിഡ് കാലം കൃത്യമായ ആസൂത്രണത്തോടു കൂടി, കൂട്ടായി പരിശ്രമിച്ചപ്പോൾ നിരവധി കൃതികളാണ് കുട്ടികളിൽ നിന്ന് ഉണ്ടായത്. വീട്ടിനകത്ത് തളച്ചിടപ്പെട്ട വിദ്യാർത്ഥികൾക്ക് കൃത്യമായ ദിശാബോധവും ഓൺലൈൻ ശിൽപ്പശാലയും നൽകിയപ്പോൾ നിരവധി കുട്ടിഎഴുത്തുകാരെ കണ്ടെത്താൻ സാധിച്ചു

ചില സൃഷ്ടികൾ ചുവടെ

ഇത്തിരിക്കുഞ്ഞൻ

നിന്റെ പ്രഭാവത്തിൽ ഞാനോർത്തില്ലല്ലോ?

മാഞ്ഞു പോവാൻ നീ മഴവില്ലല്ലോ?

പെയ്തോരാൻ നീ പേമാരിയല്ലല്ലോ?

കത്തിയമരാൻ നീ കനലുമല്ലല്ലോ?

       

അനുദിനം വളരുന്ന ഇത്തിരി കുഞ്ഞാ,

നീ കാട്ടുതീ പോലെ പടർന്നീടുന്നു

നീറുന്ന കാഴ്ചകൾ നെഞ്ചകം നീറ്റുുമ്പോൾ

ഉറ്റവരെ കാണാതെ കഴിഞ്ഞിടുന്നു

ഇത്തിരിക്കുഞ്ഞനാം നിൻ അഭാവത്തിനായ്

കാലു പിടിക്കുന്നു കാലന്റെ മുന്നിലായ്

ഇത്തിരി പോന്നൊരു ഭീകരനായ്

മനുഷ്യ കുലത്തിന് ആപത്തായ്

അതിജീവനത്തിനായ് അകമെ ഇരിക്കുവാൻ

അധികാരികൾ ആജ്ഞ നൽകീടുന്നു

അതി ജാഗ്രതയോടെ ഇന്നീക്കാലത്ത്

അകലം പാലിച്ച് നിന്നീടുന്നു


ദിൽനഷെറിൻ

5 എ


കുഞ്ഞിക്കമ്മൽ

പതിവുപോലെ സ്കൂളിൽ പോകാൻ മുടി ചീകി കെട്ടുന്നതിനിടയിലാണ് മിനി അത് ശ്രദ്ധിച്ചത്. മിന്നു മോളുടെ കാതിൽ കിടന്ന ഒരു കമ്മൽ കാണുന്നില്ല.

മറ്റേ കാതിൽ തപ്പി നോക്കി. ചെമ്പിന്റെ ആണിയുണ്ടായിരുന്ന കമ്മൽ കാതിൽ തന്നെ ഉണ്ട്...

ആകെ ഉണ്ടായിരുന്ന ഒരു തരി പൊന്നായിരുന്നു!

അതും കൊണ്ട്കളഞ്ഞോ നീ!

മിന്നു മോളോട് അമ്മ അൽപ്പം ദേഷ്യത്തോടെ ചോദിച്ചു

ഇനി കമ്മലിടാതെ നടന്നാൽ മതി.....

മിന്നുമോൾ കാതിൽ തപ്പി നോക്കി കമ്മൽ കാണുന്നില്ല ....

അവൾ അവിടെ എല്ലാം തിരഞ്ഞു ..

നേരെ മുറ്റത്തുണ്ടായിരുന്ന പനിനീർ ചാമ്പയുടെ ചുവട്ടിലേക്കോടി ... അവിടെ എല്ലാം തിരിഞ്ഞു ...

തൊടിയിലെല്ലാം ഓടി നടന്നതല്ലേ?

ഈ തരിമണലിൽ ഇത്തിരി പൊന്ന് വീണാൽ എവിടെ കാണാനാണ് ...

മോൾ ഇങ്ങുവാ സാരമില്ല ...

കരഞ്ഞ മുഖവുമായി വന്ന അവളുടെ കണ്ണുനീർ തുടച്ച് ...

മുടി രണ്ടായി പിന്നി മടക്കി കെട്ടി കാതിലെ മറ്റേ കമ്മലും ഊരി മാറ്റി അമ്മ പറഞ്ഞു ..

സ്കൂളിൽ വൈകേണ്ട.. വെക്കം പോകാൻ നോക്കു...

അവൾ തോളിൽ സഞ്ചിയും തുക്കി, ചുവട് മുഴുവൻ വട്ടത്തിൽ തേഞ്ഞ് തുളവീണ റബ്ബർ ചെരുപ്പും ഇട്ട് മുറ്റത്തേക്കിറങ്ങിയതും മണ്ണിൽ ഒരു തിളക്കം ....

അമ്മേ എന്റെ... ദേ കമ്മലിന്റെ ആണി കിട്ടി ..കമ്മൽ ഇവിടെ തന്നെ കാണും ....

ശരി മോളേ സ്കൂളിൽ പോകാൻ നോക്കൂ.. അമ്മ എടുത്തു വെച്ചേക്കാം.. അല്ലെങ്കിൽ തന്നെ പോയത് പോട്ടേ.....

അമ്മ അങ്ങനെ പറഞ്ഞെങ്കിലും അവളുടെ കണ്ണുകളിൽ തന്റെ കമ്മൽ പോയതിന്റെ നിരാശ നിറഞ്ഞിരുന്നു.

സ്കൂളിലോട്ട് പോകും വഴി കാട്ടുതെറ്റിയുടെ രണ്ടു ചുവന്ന പൂക്കൾ പറിച്ചു കാതിൽ കോർത്തു.

അന്ന് ക്ലാസ്സിൽ ഒന്നും ശ്രദ്ധിക്കാൻ അവൾക്ക് ആയില്ല..വൈകിട്ടു സ്കൂൾ വിട്ടു വന്നത് കമ്മലു കിട്ടിയോ അമ്മേ ...എന്ന് ചോദിച്ചു കൊണ്ടാണ്....

ഇല്ലന്നോ ഉണ്ടോന്നോ പറയാതെ മുഖത്ത് ഒരു ചിരി വരുത്തി...

മോള് കുളിച്ചിട്ടു വേഗം വരു...

അമ്മ ഒരു കൂട്ടം വാങ്ങി വെച്ചിട്ടുണ്ട്....

കുളിച്ചിട്ടു വന്ന മിന്നുവിനു വാങ്ങി വെച്ച പലഹാര പൊതിയിൽ നിന്ന് അവൾക്കു ഏറ്റവും പ്രിയപ്പെട്ട പഴം പൊരി കൊടുക്കുമ്പോൾ മറു കൈയിൽ ഒരു പൊതി ഉണ്ടായിരുന്നു ....

എന്താമ്മേ കൈയിൽ ?

എന്റെ കമ്മല്ലാണോ?

അവൾ ആ പൊതി അഴിച്ചു നോക്കാൻ മോളോട് പറഞ്ഞു.

അവൾ ഇഷ്ടഭക്ഷണം കഴിക്കാതെ കൊതിയോടെ പൊതി അഴിച്ചു നോക്കി ..

നീലയും, മഞ്ഞയും, ചുമപ്പും നിറത്തിലുള്ള മൂന്ന് പ്ലാസ്റ്റിക് മുത്തിന്റെ കമ്മലുകൾ....

ഒന്നിനു പകരം മൂന്ന് കമ്മൽ അവൾ അമ്മയെ കെട്ടി പിടിച്ച് കവിളുകളിൽ ഉമ്മ വെച്ചു.

കാതിലെ തെറ്റിപൂ ഊരി മാറ്റി അതിൽ നിന്ന് നീലകമ്മലണിഞ്ഞ് നീല കണ്ണാടിക്ക് മുന്നിൽ നിന്നു കൊണ്ട് അമ്മയോട് പറഞ്ഞു..

ഞാൻ ഇനി കമ്മൽ കളയില്ല...

സൂക്ഷിച്ചോളാം...

എന്ന് പറഞ്ഞ് മുറ്റത്തേക്ക് കളിക്കാനിറങ്ങി ഓടി....

മുറ്റത്ത് ഓടി കളിക്കുന്ന മകളോട് അവളുടെ

മുടിയിൽ ഉടക്കി കിടന്നിരുന്ന കമ്മൽ തനിക്ക് കിട്ടിയെന്നും!

അത് കൊടുത്തിട്ടാണ് വീട്ടാവശ്യത്തിനായി അരിയും മറ്റു സാധനങ്ങളും മേടിച്ചെന്നും ഞാൻ എങ്ങനെ പറയും എന്നോർത്ത് ആ അമ്മയുടെ ഹൃദയം വിതുമ്പി.....

പട്ടിണിയെക്കാൾ പ്രാധാന്യം ഒന്നും അല്ലെങ്കിലും പൊന്നിനില്ലല്ലോ?

എന്നോർത്ത് കണ്ണുനീർ സാരിതുമ്പു കൊണ്ട് തുടക്കുമ്പോൾ .....

ഓടി കളിക്കുന്നതനിടയിലും അമ്മ കാണാതെ മുറ്റത്തെ ഓരോ മണൽ തരികൾക്കിടയിലും മിന്നുമോൾ തന്റെ കമ്മൽ തിരയുകയായിരുന്നു.......

ദിൽഷാ ഫാത്തിമ

7 എ

കൃഷ്ണ തുളസി

എന്റെ കൃഷ്ണ തുളസി

നിൻ മേനിയിൽ തുളുമ്പുമാ -

ഗന്ധവും


നിൻ മെയ്യിൽ

തഴുകുമാ-

സൗന്ദര്യവും


കരിം പച്ച നിറമാം

നിൻ ഇല

കതിരിന്റെ

ഒരു

കതിർ ഞാനും

നുള്ളിടട്ടെ


നിൻ സൗരഭ്യത്തെ

തഴുകി കിടട്ടെ

അനേക നരനാരീ മണികൾക്കും

പ്രിയമാണു നിൻ സൗഹൃദം


അനേക ജന്മാന്തരങ്ങൾക്കും

ഔഷധമാകീടും

നിൻ പാനിയും


എൻ ജന്മം അത്രയും

കാത്തു വെച്ചു ഞാൻ

നിന്നെ എൻ അരികിലെ

തുളസി തറയിൽ

ഹേ കൃഷ്ണത്തുളസി

നിന്നിൽ നിന്നുതിർന്നു

വീഴുന്ന

കതിർമണി കൈതകളെയും

പരിപാലിക്കാം ഞാൻ

അവയും ഇനി വരും

ജന്മങ്ങൾക്കും ഔഷധമാകിടുമെങ്കിൽ...


രാഖിൽ 3- B

അമ്മ എന്ന ദൈവം

വൃദ്ധസദനത്തിൽ അമ്മയെ കൊണ്ടുവിട്ടു മടങ്ങുന്ന വഴി വാട്സാപ്പിൽ ഒരു മെസ്സേജ് . കാർ സൈഡാക്കി ഫോൺ ഓപ്പൺ ചെയ്തപ്പോൾ ഗ്രൂപ്പിൽ ഒരുപാട് മെസ്സേജുകൾ . തുറന്നു നോക്കി അപ്പോൾ വാട്സാപ്പിൽ എല്ലാം അമ്മമാരുടെ കൂടെ നിന്നു ഫോട്ടോസ്... കൂടെ ഹാപ്പി മദേർസ് ഡേ എന്ന അടിക്കുറിപ്പും . കൂട്ടത്തിലുള്ള ഉസ്മാന്റെ അടിക്കുറിപ്പ് കണ്ട് കണ്ണുനിറഞ്ഞു . '"ഉമ്മാന്റെ കാലിന്റെ അടിയിലാണ് സ്വർഗ്ഗം " അവന്റെ കണ്ണു നിറഞ്ഞു . കാർ ഉടൻ തിരിച്ചു വൃദ്ധസദനത്തിലേക്ക് . അവിടെ ഒരു കട്ടിലിൽ സങ്കടങ്ങൾ ഒതുക്കിയിരിക്കുന്ന ഉമ്മയെ അവൻ വാരിപ്പുണർന്നു. അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ടു നിറഞ്ഞു .അമ്മയുമായി പുറത്തിറങ്ങി നല്ല പൂന്തോട്ടം ഉള്ള മുറ്റത്ത് വെച്ച് അമ്മയുമായി കുറച്ച് സെൽഫി എടുത്തു. അമ്മയുടെ കൈകൾ നെഞ്ചോടു ചേർത്ത് അവൻ പറഞ്ഞു , "എല്ലാ മാസവും വരാൻ കഴിയില്ലെങ്കിലും ഞാൻ വിളിച്ചോളാം " .കാറിൽ കയറി വൃദ്ധസദനത്തിൽ ഗേറ്റ് കഴിഞ്ഞ ഉടൻ അതിലെ നല്ല ഒരു ഫോട്ടോയെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്റ്റാറ്റസും ഇട്ടു .എന്നിട്ട് ഒരു കുറിപ്പും . "അമ്മയാണ് എന്റെ ദൈവം" സത്യസന്ധമായ  വരികൾ തന്നെ,  ആപത്തിലും ആവശ്യത്തിലും മാത്രം വിളിക്കുന്ന രണ്ടു പേരുകൾ ......

അമ്മ .....ദൈവം


അനീന T

5 A

വമ്പനാന കുറുമ്പനാന

ഹമ്പമ്പോ വരുന്നുണ്ടേ .....

വലിയ ഒരു പാറ വരുന്നുണ്ടേ.....

ഉരുണ്ടു ഉരുണ്ടു വരുന്നുണ്ടേ .....

കറുകറുത്തൊരു വമ്പനാന ...

        

കൊമ്പു കുലുക്കി വരുന്നുണ്ടേ...

ചിഹ്നം വിളിച്ചു വരുന്നുണ്ടേ ....

തൂണുകൾ പോലെ കാലുകൾ നാലുണ്ടേ.....

വേരുകൾ പോലെ കൊമ്പുകൾ രണ്ടുണ്ടേ....

മുറം പോലെ രണ്ടു ചെവിയുണ്ടേ ....

എങ്കിലും കണ്ണുകൾ രണ്ടും ചെറുതല്ലോ ......

കറുകറുത്തൊരു വമ്പനാന

ചങ്ങല കുലുക്കി വരുന്നുണ്ടേ...

വാലിൽ തൂങ്ങി കുട്ടികൾ പലരും

ആർപ്പുവിളിച്ചു വരുന്നുണ്ടേ ......

വാലിൽ തൂങ്ങി കുട്ടികൾ പലരും

ഹമ്പമ്പോ വരുന്നുണ്ടേ .....

വമ്പനാന കുറുമ്പനാന വരുന്നുണ്ടേ ....


അദ്വൈദ്. പി.സുധീഷ്

അമ്മ

മറക്കില്ലമേ നിൻ മടിത്തട്ടിൽ കിടന്നതും

മയക്കം വരുവോളം നീ തന്ന താരാട്ടും

നന്മതൻ പാത എനിക്കായ് ഒരുക്കിയതും

നേരിന്റെ വെളിച്ചം കണ്ണിൽ പകർന്നതും....


ഉരുള ചോറിനായി വയറു വിശന്നതും

ഞാനുണ്ട ചോറത്രയും നിന്റെ വിയർപ്പാണെന്നതും....

കാലത്തിനൊപ്പം വളർന്നു ഞാനമ്മേ

വെട്ടിപ്പിടിച്ചും കുത്തിനോവിച്ചും ജീവിച്ചു ഞാൻ

മറന്നു ഞാൻ ആ മടിത്തട്ടിലെ സ്നേഹവും

താരാട്ടും കരുണാർദ്രമാം നിന്റെ മിഴികളും


ഇന്നെന്റെ കൂടെ നീയില്ല നിന്റെ കൈകളില്ല

ജോലിത്തിരക്കുണ്ട് ഓടിനടന്നിടണം

ഉരുളയൂട്ടി വളർത്തിയ നിനക്കായ്‌

മൂന്നുരുള നൽകുവാൻ എനിക്കന്ന് നേരമില്ലമ്മേ...


Fidha fathima. K

7 B                          

കുഞ്ഞിപൂമ്പാറ്റ

പൂമ്പാറ്റേ പൂമ്പാറ്റേ....

കുഞ്ഞിപൂമ്പാറ്റേ.....

തേൻ കുടിക്കാൻ പോകുന്നോ?

പൂവും തേടി പോവുന്നോ?

നിന്നെ കാണാൻ എന്തൊരു ചന്തം

നിന്നുടെ കൂടെ കൂട്ടാമോ?


എന്നുടെ കൂടെ പോരാമോ

എന്നുടെ കൂടെ കളിക്കാമോ

പൂമ്പാറ്റേ പൂമ്പാറ്റേ.....

കുഞ്ഞി പൂമ്പാറ്റേ.....


Avanya Pradeep

2 A

P T ഇല്ലാത്ത ടൈം ടേബിൾ

അതിരാവിലെ ഉമ്മച്ചിന്റെ വിളിക്കേട്ടാണ് ഞാൻ ഉണർന്നത് . "മോളേ.... മദ്രസാ ഓൺലൈൻ ക്ലാസ് തുടങ്ങാറായി വേഗം എഴുന്നേറ്റ് വാ". നല്ല മഴ എണീക്കാൻ തോന്നുന്നില്ല പക്ഷെ എണീറ്റില്ലെങ്കിൽ ഈ സ്വരത്തിൽ ആവില്ല ഉമ്മിച്ചിന്റെ അടുത്ത വിളി.എണീറ്റ് പ്രാഥമിക കർമ്മങ്ങൾ കഴിഞ്ഞ് ചായ കുടിച്ച് TV യുടെ മുന്നിൽ ഇരുന്നു. ഒരു മണിക്കൂർ മദ്രസ പാഠങ്ങൾ പഠിച്ചു.അതു കഴിഞ്ഞ് ഉമ്മാ നോട് പറഞ്ഞു" ഉമ്മച്ചീ... കഴിഞ്ഞു". അടുക്കളയിൽ നിന്ന് ഉടൻ മറുപടി വന്നു" എന്നാൽ അതിലെ വർക്കുകൾ ചെയ്യൂ". "ശരീ ഉമ്മച്ചീ...". ഫോണെടുത്ത് വർക്കുകൾ ചെയ്തു.

അപ്പോഴേക്കും ഉച്ചക്ക് ഒരു മണിയായി."ഉമ്മാ.. വർക്ക് തീർന്നു...".        " ന്നാ.. മോളു പോയി ചോറുണ്ടോ രണ്ടു മണിക്ക് TV യിൽ ക്ലാസ്സ് തുടങ്ങും" ഉമ്മവീടിന്റെ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു .ഉമ്മ അവിടെ വിറകിനോട് കത്തിയുമായി ഗുസ്തിയിലാണ്. നല്ല പച്ച വിറകാണേ.. വിശക്കുന്നില്ല.എങ്കിലും കുറച്ചു ചോറുണ്ടു. സ്കൂളിൽ ആവുമ്പോൾ രാവിലത്തെ ഇൻറർബെല്ലിന് കൂട്ടുകാരുമൊത്തുള്ള കളി കാരണം ഉച്ചക്ക് നല്ല വിശപ്പായിരിക്കും.അങ്ങനെ ചോറുണ്ട് വീണ്ടും TV വിയുടെ മുന്നിൽ .കൂട്ടുകാരേ.. എന്ന് വിളിച്ച് കണക്കു ടീച്ചർ ക്ലാസ്സ് തുടങ്ങി. നല്ല രസമുള്ള ക്ലാസ്സ് . വടിയില്ല, അടിയില്ല, കണ്ണുരുട്ടി പേടിപ്പിക്കലില്ല ടീച്ചർ ചിരിച്ചു കൊണ്ട് ഓരോ സംശയങ്ങളും തീർക്കുന്നു.ഞാനാലോചിച്ചു.അപ്പോൾ ഇങ്ങനെയും കണക്കിന്റെ ക്ലാസ് എടുക്കാം ല്ലേ..?ടീച്ചറുടെ പുഞ്ചിരിയും രസമുള്ള വാക്കുകളും ക്ലാസ് നന്നായി മനസ്സിൽ പതിഞ്ഞു. സംശയങ്ങൾ എല്ലാം നന്നായി മനസ്സിലായി. അര മണിക്കൂർ പോയതറിഞ്ഞില്ല. അപ്പോഴാണ് ഉമ്മച്ചി വന്ന് പറഞ്ഞത് "ക്ലാസിലെ വർക്കുകൾ രാത്രി ചെയ്യാം, നാളെ രക്തദാന ദിനമാണ്. സുഹ്റ ടീച്ചർ അതിനെ കുറിച്ച് ഒരു വിവരണം നൽകാൻ നിന്നോട് പറഞ്ഞിട്ടുണ്ട്.

അത് കാണാതെ പഠിച്ച് നല്ല ഭംഗിയായി വീഡിയോ എടുത്ത് അയക്കണം, മോളു പോയി ശരിക്കും പഠിക്ക്".ഓ...ക്കെ എന്നു പറഞ്ഞ് ഞാൻ പഠിക്കാൻ തുടങ്ങി. കാണാതെ പഠിച്ചാൽ പോരല്ലോ നല്ല ഭംഗിയായി അവതരിപ്പിക്കുകയും വേണ്ടേ?. പിന്നെ അതിനുള്ള ശ്രമമായി. അവസാനം വൈകുന്നേരത്തോടെ ആ ശ്രമം വിജയം കണ്ടെത്തി.ഇനി ക്ലാസിലെ വർക്കുകൾ തുടങ്ങാം..ഉമ്മച്ചിയും ഹാപ്പി, ടീച്ചറും ഹാപ്പി, ഞാനും ഹാപ്പി എന്നാലും എന്റെ മനസ്സിൽ ഒരു ചോദ്യം ഉയർന്നു വന്നു "ഈ ടൈം ടേബിളിൽ എവിടെയാ PT"      

ANEENA T

5A

എന്റെ സ്വന്തം

കഥ പറയാനെന്നമ്മൂമ്മ

ഉമ്മതരാനെൻ പൊന്നമ്മ

കവിതകൾചൊല്ലി തന്നീടാൻ കരിവളയിട്ടൊരു ചേട്ടത്തി

കാര്യo നോക്കാ നെന്നച്ഛൻ

മേൽ നോട്ടത്തിന് മുത്തച്ഛൻ

കുറുത്ത കണ്ണടയിട്ടു  നടക്കും

ഗമയിൽ എന്നുടെ വല്യേട്ടൻ

കടയിൽ പോകാൻ കൊച്ചേട്ടൻ

മുറ്റമടിക്കാൻ കൊച്ചേച്ചി

ഞാനെൻ വീട്ടിൽ അഞ്ചാമൻ

എന്റെ കുടുംബമിതാണല്ലോ

കുടുംബമൊന്നായ് ചേരുമ്പോൾ

സന്തോഷത്തിൽ  പൊടിപൂരം.


ഷിഫിൻ ഷഹാൻ.

6A


ഒരു കുഞ്ഞുമഴ


ഈ കൊറോണ കാലത്ത് എനിക്ക് നഷ്ടമായ എന്റെ സ്കൂൾ. കോറോണക്ക് മുൻപുള്ള എന്റെ

സ്കൂളിലെ  മഴക്കാല ദിവസങ്ങൾ ഓർമയിൽ ഇങ്ങനെ തെളിയുന്നു.ഒരുദിവസം....

പെട്ടെന്ന് മാനത്ത്‌ വെള്ളിമിന്നൽ, കൂട്ടുകൂടി പടക്കമായി ഇടിവെട്ടും. മാനം പൊട്ടിയൊലിച്ച്‌ മണ്ണിലേക്ക്‌. ശീമക്കൊന്നപ്പൂക്കൾ മഴത്തുള്ളികളുടെ ഭാരത്താൽ തലകൂമ്പി നിന്നു. വരിയായി ഓടിന്റെ നിരപ്പില്ലാത്ത വരിയിലൂടെ വെള്ളച്ചാൽ. മഴ കനക്കുമ്പോൾ മടക്കുകുടയുടെ ഉള്ളിലൂടെ ഓരോരോ തുള്ളികൾ തലയിലേക്ക് തണുപ്പുമായി ഒഴുകിയിറങ്ങുന്നു. പതിവുപോലെ മഴക്കിപ്പൊഴും തെറ്റിയിട്ടില്ല, സ്കൂൾ വിടുന്ന സമയത്തുതന്നെ പെയ്യും. ചെറിയ ക്ലാസ്സിലെ കുട്ടികളെ കൊണ്ട് പോവാൻ അവരുടെ മാതാപിതാക്കൾ വരും. അവരുടെ കൂടെ ഞാനും കൂടും.

വഴിയിലെ കാഴ്ചകൾ കണ്ട് തോട്ടിലെ പരൽ മീനുകൾ മഴത്തുള്ളികൾക്ക് അനുസരിച്ച് തെന്നി കളിക്കുന്നുണ്ട് .തവളകൾ മഴയെ പേടിച്ചിട്ടാണോ അറിയില്ല അലമുറയിട്ട് കരയുന്നുണ്ട്.വഴിയരികിലെ ചേമ്പിലകൾ മഴയോട് എത്ര വേണേലും പെയ്തോളു ഞങ്ങൾക്ക് നനയില്ല എന്ന് വെല്ലുവിളിച്ചു തലയുയർത്തി നിൽക്കുന്നു.വയലിൽ പൂവാലിപ്പശുവിനെയും കറുമ്പി എരുമയേയും മഴ തെല്ലും ബാധിച്ചിട്ടില്ല, ഒന്നുമറിയാത്ത പോലെ നിന്നു തിന്നുന്നു. മണ്ണിട്ട വഴിയിലെ കുഴികളിൽ വെള്ളം തളം കെട്ടുമ്പോൾ മണ്ണിന്റെ ചുവപ്പുനിറം. ശക്തിയായി തുള്ളികൾ വെള്ളത്തിൽ വീഴുമ്പോൾ കുമിളകളുണ്ടാവുന്നു. പക്ഷേ ഒന്നു കണ്ണുചിമ്മിത്തുറക്കുമ്പോഴേക്കും അവ പൊട്ടിയിട്ടുണ്ടാവും. വഴിയിലുള്ള എല്ലാ വെള്ളക്കെട്ടിലും കാലുകഴുകിക്കൊണ്ടു ഞാൻ നടന്നു. മഴ ഒന്നു ശമിച്ചപ്പോൾ ആ വെള്ളത്തിൽ മുഖം നോക്കുന്ന മാനം.

മാനത്തിനോട് റ്റാറ്റാ പറഞ്ഞു ഞാൻ വീട്ടിലേക്കും മഴ മനസ്സിലേക്കും.


DILSHA FATHIMA

7A

നീയെത്ര മനോഹരം

പച്ചപ്പുല്ല് നിറഞ്ഞ പാടങ്ങൾ,

പഴങ്ങൾ നിറഞ്ഞ മരങ്ങൾ,

പൂത്തുലഞ്ഞ് നിൽക്കും ചെടികൾ,

പൂന്തേൻ നുകരും പൂമ്പാറ്റകൾ,

നിറഞ്ഞൊഴുകും പുഴകൾ,

അതിൽ നീന്തിത്തുടിക്കും മീനുകൾ,

മരത്തിൽ കലപില കൂട്ടും കിളികൾ,

കാറ്റിൽ നൃത്തമാടും ഇലകൾ,

ആഹാ....എന്തു ഭംഗി

പ്രകൃതി നീയെത്ര മനോഹരം

                                                             AHNAF  C                                                                                                             4A


കാലം

അധ്യാപകരുടെ വടിയും അടിയും കലാലയത്തിൽ പടികളുമെല്ലാം മടിയും പേടിയുമായൊരു കാലം

മടികൂടാതെ പറഞ്ഞീടാം ഞാൻ

കളിയും ചിരിയും നിറഞ്ഞു- കവിഞ്ഞൊരാ

തിരുമുറ്റത്തെ ആ പടവുകൾ താണ്ടാൻ

തുടിച്ചിടുന്നൂ കൊതിച്ചിടുന്നൂ

എൻ മനമാകെ നിറഞ്ഞിടുന്നൂ


ആ സുവർണ്ണനാളുകളൊക്കെയും

മടങ്ങി വരുന്നൊരു കാലമതുണ്ടോ

കാത്തിരിക്കുമീ കുഞ്ഞു മക്കളെ

പ്രാർത്ഥന കേൾക്കാൻ ദൈവമതുണ്ടേൽ

മിഴിനീർ നിറഞ്ഞൊരാ കൺതടമുയർത്തീ

പ്രാർത്ഥിപ്പൂ ഈ കുരുന്നു മക്കൾ


HANNA YASMIN

5A


അമൃതം

ജീവിത വിജയം നേടാനായി വായന വ്രതം ആക്കി ഇടുകനാം അറിവാണ് അമൃതം എന്നറിയുക നാം വായന വ്രതമാക്കിടുക നാം ജ്ഞാനം  തന്നെ ജീവിതലക്ഷ്യം

വായനതന്നെ സാധന

വായിച്ച അറിവ് നേടുക പിന്നെ വായിച്ചവർക്ക് പകർന്നീടുക

അറിവില്ലെങ്കിൽ നാമില്ല

വായിക്കാതെ വളരല്ലേ

വായന നല്കും ആനന്ദം

വായിച്ചാലേ അറിയൂ നാം

അറിവുള്ള ഒരാളായി വളരുക നാം

തിരിച്ചറിവുള്ളവരായി മാറുക നാം

വായന നല്കും വാക്കിൻ

ശക്തി

വാചാലത അറിയുക നാം

അറിവില്ലെങ്കിൽ നാം ഇല്ല

വായിക്കാതെ വളരല്ലേ

വളരുംതോറും പടരും വായന

പടരുംതോറും വളരുമതാ ഇരുൾനിറഞ്ഞൊരു ജീവിതവീഥിയിൽ വഴി കാണിക്കും വായന അറിവതെന്നറിയുക നാം

വായന വ്രതമാക്കീടുക നാം അറിവിന്മുന്നിൽ ആരുടെതലയും താഴ്ന്നീടുമെന്നും അറിയുക നാം


MUHAMMED HISHAN

5A

കൊറോണക്കാലത്തെ ഓണം

ലോകമൊട്ടാകെ ഭീതി വിതച്ചു കൊണ്ട് കൊറോണ വാഴുകയാണ് മലയാളനാടും നാട്ടുകാരും കോവിഡിന്റെ ഭീതിയിൽ നിന്നും ഒഴിവായിട്ടില്ല എന്നാലും സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സഹകരണത്തോടെയുള്ള പ്രവർത്തനം ഒരു പരിധിവരെ കോവിഡിനെ പടരുന്നതെനി രെ പ്രതിരോധിക്കുന്നു. എല്ലാ ആഘോഷങ്ങളെയും നമ്മുടെ ജീവിതത്തെയും കൊറോണ തല്ലി കെടുത്തുന്നു. സ്കൂളിലെ ഓണാഘോഷങ്ങളും , പാടുകൾ,ഓണ സദ്യ, പൂക്കളം എന്നിവയും ഒരു ഓർമയാവുന്നു. മലയാളിയുടെ ദേശീയോത്സവമായ ഓണം ഇത്തവണയും വീട്ടിലിരുന്ന് തന്നെ കൊണ്ടാടേണ്ട സ്ഥിതിയാണ്. നല്ലോണം പൊന്നോണം വീട്ടിലിന്നോണം എന്ന സർക്കാരിന്റെ നിർദേശവും ഉണ്ട് മാവേലിയെ വരവേൽക്കാൻ പൂക്കളം ഒരുക്കി നമ്മൾ ഒരുങ്ങിക്കഴിഞ്ഞു. വലിയ ആൾക്കൂട്ടമില്ലെങ്കിലും പൊന്നോണ ത്തിന്റെ പ്രതീതി അവിടവിടെ ദൃശ്യമാണ്. അടുത്ത ഓണം നമുക്ക് ഒന്നിച്ച് ആഘോഷിക്കാം എന്ന പ്രതീക്ഷയോടെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ ...


ഷിബിൽ പി

4B

My Birthday Memories

My    birthday comes on 6th July.  Those days were very special to me. When I woke up early in the  morning, I felt the   moment around was very pleasing. All the birds were singing to me. All the flowers bloomed and opened their faces. They smiled and blessed me.The whole nature wished me that it was the happiest day. My parents blessed me with their sweetest kisses. My mother cooked my favorite dishes. My friends presented their gifts covered with colorful papers and ribbons. We celebrated the very special day in light of candles with lots and lots of happiness, love and fun.

Riza                  

6A


My school

I miss my school

Where we spent

Most of the day

And feel happy

I miss my friends

With whom I have

So much fun and laugh

I miss the moments

Of sharing our lunch


I miss my teachers

Who love punish and forgive

I miss the assembly, play ground

And showering trees


I miss you my sweet bag

With lots and lots of hope

I'm waiting

To return the beautiful

Days again


RIFA FATHIMA T

6 A

TRAVELOGUE

         There is no one who does not like to travel. Interesting moments, sweet memories and beautiful views makes the travel an indescribable experience..

  I am Muhammed Nashwan... I am in Jeddah, Saudi Arabia. Last month's trip with my family to Albaha, Saudi Arabia was an unforgettable experience. We went on a tourist bus. There were a lot of families with us. I got a lot of friends from that trip. It was a one day tour, but we went through a lot of enjoyment .It was night when we left. A night trip with Saudi Arabia is awesome fun. In Saudi Arabia there are street    lights and decorative bulbs every where, so it is as bright as day and night.

         Albaha is a place with good coolness and  natural beauty like our ootty. In the morning we also reached at the beautiful beach of KUMFUDHA. There are many beautiful gardens and parks. After breakfast we played in the park for a while. We continued our journey again. After the palm groves and desert we reached the pass before reaching  Albaha. The journey through the pass built between the rocky mountains was very beautiful. There were also 24 tunnels in the pass.

The journey through the tunnel in the pass was an unforgettable             experience.

         Occasionally there were monkeys in the pass. We got in the bus to see the monkeys and fed them. So we climbed the pass and reached     Al baha.

               The first place we visited after arriving ,there was a historic marble fort. It was amazing to see that four story fort built only of marble stones 500 years ago..

Climbing to the top of the fort was   a bit of adventure. Although  with a   little difficulty, we climbed to the top of the fort.  From the top of the fort, one could see the farms, of the     village. It was noon when we got out of the fort. Our lunch was MANDHI,    a Saudi Arabian food.

  After lunch we continued our journey again.... We started to feel cold too. Al baha is a nice cool place. The forest, palm groves, gardens and parks make it a beautiful place.

          After enjoying the cold in Al baha for a while, we returned to Jeddah. In fact, that journey still lingers in my mind as an unforgettable experience...

Muhammed Nashwan

                 4A


THE FRIEND

     There were two friends in a garden. Rose and Hibiscus flower .They were good friends. The rose flower was very beautiful. There for everyone looked at the rose flower. So the hibiscus flower became very sad.      "No one didn’t look at me, I am very bad the hibiscus flower thought.” 

        One day two children came to the garden. The first child ran to the rose flower and smelled it. It’s smell is good. He plucked the rose flower. The second children went to the saffron flower. It is a medicined flower  and its benefits will give money. He said and plucked the saffron flower. “I am not beautiful, so no one pluck me.”The hibiscus flower thought. It felt very happy.

    


  Hina Fathima

3A

Nature

Nature is so beautiful

Which keeps wonders

It is the greatest gift

Which need our care

Nature is the first lesson

From which we have to start

Everything is exciting and wonderful

Which should be cared forever  


MUHAMMED MUBARIS

4 A

The king of the jungle

once upon a time there was some animals living in a forest .All animals are happy to live under the rule of the king lion .King Lion was kind and he solved the problems of other animals. One day Minister said that many people are coming in our forest and people started to cut down trees and attack all animals. The king and other animals thought about how to drive humans out of the jungle.

          Animals decided to chase the humans together . When animals Attacked together  people ran away in fear and escaped .one man could not escape .The king said to the man,  "why do you come to our place and attack us? Forest is the habitat of diverse living beings and protecting the forest is  essential for the survival  of life."  The lion gave him good advice and the animals let him go.

All living things have the right to live on earth and no one should destroy it.


ABHIRAM PRADHAP

4 A