ജി.യു.പി.എസ് ചോക്കാട്/മാഗസിനുകൾ
ദൃശ്യരൂപം
ഡിജിറ്റൽ മാഗസിനുകൾ
ചോക്കാട് GUPS ന്റെ കഴിഞ്ഞ മഹാമാരിക്കലത്തെ മറ്റൊരു കാൽവെപ്പായിരുന്നു ഡിജിറ്റൽ മാഗസിനുകളുടെ പ്രസിദ്ധീകരണങ്ങൾ .കഴിഞ്ഞ രണ്ടു വർഷക്കാലത്തും നിരന്തരമായി വിവിധങ്ങളായ പേരുകളിൽ പ്രസിദ്ധീകരണങ്ങൾ ഓൺലൈൻ പ്ലാറ്റുഫോമുകളിൽ പ്രകാശനം ചെയ്യുകയുണ്ടായി .ഇംഗ്ലീഷ് ഫെസ്റ്റ് പോലുള്ള വിശേഷാവസരങ്ങളിൽ ഇംഗ്ലീഷ് മാഗസിനും പ്രസിദ്ധീകരിക്കാനായി . ഉപജില്ലാ വിദ്യാഭാസ ഓഫീസർ മറ്റു കലാ സാഹിത്യരംഗത്തെ പ്രമുഖരെയും പങ്കെടുപ്പിച്ചുകൊണ്ട് ഇതിന്റെ പ്രകാശന ചടങ്ങുകളും ആകർഷണീയമാക്കി.
കുട്ടികളുടെ കലാ സൃഷ്ടികൾ തന്മയത്വത്തോടെ പ്രസീദ്ധീകരിച്ചതിനാലാവണം സൃഷ്ടിക്കൾക്കെല്ലാം ഒരു വശ്യ സൗന്ദര്യമുണ്ടായിരുന്നു
- സ്വാതന്ത്ര്യകിരണം സ്വാതന്ത്ര്യദിന സ്പെഷ്യൽ പതിപ്പ്
- സ്വപ്നച്ചിറക് ഡോ. APJ അബ്ദുൾകലാം അനുസ്മരണ ഡിജിറ്റൽ മാഗസിൻ
- അക്ഷരപ്പൂക്കൾ വായന ദിന സ്പെഷ്യൽ പതിപ്പ്
- DAFFODILS ENGLISH MAGAZINE
- പൊൻപുലരി ഡിജിറ്റൽ മാഗസിൻ പ്രകാശനം


