ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ച് തുടങ്ങുന്നതിനായി 105 കുട്ടികൾ ഓൺലൈനായി രജിസ്ട്രർ ചെയ്തു. ഈ കുട്ടികൾക്ക് വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കി വിക്ടേഴ്സിൻെറ ഓൺലൈൻ ക്ലാസുകൾ നൽകി. 2022-25 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള പ്രവേശന പരീക്ഷ നടത്തുകയുണ്ടായി. ഓൺലൈൻ ആയി നടത്തിയ പരീക്ഷയിലൂടെ 41 കുട്ടികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുത്ത കുട്ടികളുടെ വാട്ട്സാപ്പ് ഗ്രൂപ്പ് തയ്യാറാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.

43072-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43072
യൂണിറ്റ് നമ്പർLK/2018/43072
അംഗങ്ങളുടെ എണ്ണം43
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ലീഡർഹിബ ഫാത്തിമ എ
ഡെപ്യൂട്ടി ലീഡർദേവിക ബി എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1സുനന്ദിനി ബി റ്റി
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2കാ‍ർത്തിക റാണി പി
അവസാനം തിരുത്തിയത്
12-03-202443072

13-09-2022 ന് പ്രിലിമിനറി ക്യാമ്പ് കോട്ടൺഹിൽ സ്കൂളിലെ ആമിന റോഷ്നി ടീച്ചറും GGHSS മണക്കാട് സ്കൂളിലെ കാർത്തികാ റാണി ടീച്ചറും ചേർന്ന് നടത്തി.

Routine Class

 
LK 2022-2025

18-01-2023 ന് പ്രൊജക്ടർ സെറ്റിംഗ് ക്ലാസോടുകൂടി routine ക്ലാസുകൾ ആരംഭിച്ചു. തുടർന്ന് ഗാഫിക് ഡിസൈനിംഗ് ക്ലാസുകളിൽ ജിമ്പ്, ഇൻൿസ്കേപ്പ് തുടങ്ങി. ആപ്ലിക്കേഷനുകൾ ജനുവരി 20,23 തീയതികളിൽ പരിചയപ്പെടുത്തി. അനിമേഷൻ സോഫ്റ്റ്‍വെയറായ റ്റുപ്പിട്യൂബ് ഡെസ്ക് ജനുവരി 25,27 തീയതികളിൽ പരിചയപ്പെടുത്തി.

മെയ് 22,23,24,25,26,27 തീയതികളിലായി മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിംഗ്, ക്യാമറ ട്രൈനിംഗ് എന്നീ ക്ലാസുകൾ നൽകി.

ജൂൺ 21, ജൂലൈ 5 എന്നീ തീയതകളിലായി അനിമേഷൻ സോഫ്റ്റവെയറായ ഓപ്പൺട്യൂൺസ് പരിചയപ്പെടുത്തി. കുുട്ടികൾ വിവിധ അനിമേഷൻ തയ്യാറാക്കി അവതരിപ്പിക്കുകയും ചെയ്തു.

ജൂലൈ 12,20 തീയതികളിൽ മൊബൈൽ ആപ്പ് ക്ലാസ് നൽകി. കുട്ടികൾക്ക് സ്വന്തമായി ഒരു ആപ്പ് ഉണ്ടാക്കാൻ കഴിഞ്ഞതിൽ അവർ വളരെയധികം സന്തോഷിച്ചു.

ആഗസ്റ്റ് 2, സെപ്റ്റംബർ 8,13 തീയതികളിലായി നിർമ്മിതബുദ്ധിയുടെ ക്ലാസുകൾ നൽകി. ടെക്നോളജിയുടെ ഏറ്റവും പുതിയ മേഖലയായ നിർമ്മിതബുദ്ധിയെ കുറിച്ച് കൂടുതൽ മനസിലാക്കാൻ കുട്ടികൾക്ക് അവസരം ലഭിച്ചു.

ഒക്ടോബർ 11 ന് ഇലക്ട്രോണിക്സ് അവതരിപ്പിച്ചു. ബ്രെഡ് ബോർഡ്, ജമ്പർവയ‍ർ, റെസിസ്റ്റർ എന്നിവ ഉപയോഗിച്ച് എൽ.ഇ.ഡി ബൾബുകൾ മിന്നിച്ച് കുട്ടികൾ പ്രവർത്തനം പൂർത്തിയാക്കി.

ഒക്ടോബർ 25, നവംബർ 1, 9,22,29, ഡിസംബർ 6 എന്നീ തീയതികളിലായി റോബോോട്ടിക്സ് അവതരിപ്പിച്ചു. റോബോട്ടിക്സ് കിറ്റിലെ ആർഡിനോ യു.എൻ.ഒ വിശദമായി അനതരിപിച്ചു. ട്രാഫിക് സിഗ്നൽ, ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ്, ഇലക്ട്രോണിക് ഡൈസ് തുടങ്ങി പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ നി‍ർവ്വഹിച്ചു.

ജനുവരി 24, ഫെബ്രുവരി 14, 23 എന്നീ തീയതികളിൽ ഡെസ്ക്ടോപ്പ് പബ്ലിഷിങ് ക്ലാസ് നൽകി. സ്ക്രൈബസ് സോഫ്റ്റ് വെയറിനൊപ്പം ഡി.ടി.പി ലോകത്തെയ്ക്ക് കുട്ടികളെ നയിക്കാൻ കഴിഞ്ഞു. കുട്ടികളുടെ കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായി മാഗസിൻ "കാർത്തിക 2k" പൂർത്തിയാക്കാൻ കഴിഞ്ഞു.

സ്കൂൾ ക്യാമ്പ്

സ്കൂൾതല ക്യാമ്പ് സെപ്റ്റംബർ 9 ന് കോട്ടൺഹിൽ സ്കൂളിലെ എൽ കെ മിസ്‍ട്രസ് ആമിന റോഷ്നി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു. ഓണം എന്ന തീമിനെ അടിസ്ഥാനമാക്കി ഒരുക്കിയ മോഡ്യൂളിൽ സ്ക്രാച്ച് ഉപയോഗിച്ച് തയ്യാറാക്കിയ മ്യൂസിക് സോഫ്റ്റവെയറിലെ ചെണ്ടമേളം, സന്ദേശങ്ങൾ ഡി‍ജിറ്റലാക്കുന്നതിന് ഓപ്പൺട്യൂൺസ് ഉപയോഗിച്ച് ജിഫ്, പ്രോമോ വീഡിയോ തയ്യാറാക്കാൽ, സ്ക്രാച്ച് ഉപയോഗിച്ച് ഓണത്തനിമയുള്ള ഗെയിം എന്നിവ ഉൾപ്പെട്ടിരുന്നു. ഓണത്തിന്റെ അന്തരീക്ഷം ക്യാമ്പിൽ സജീവമായി കൊണ്ടുവരുന്നതിൽ ആമിന ടീച്ചറും എൽ കെ മിസ്ട്രസ് സുനന്ദിനി ടീച്ചറും ജോയിന്റ് എസ് ഐ റ്റി സി രേഖ ടീച്ചറും സഹായകമായി.

സബ് ജില്ലാ ക്യാമ്പ്

സ്കൂൾതല ക്യാമ്പിൽ നൽകിയ അസൈൻമെന്റ് പ്രവർത്തനങ്ങൾ പൂ‍ർത്തിയാക്കിയവരിൽ നിന്ന് താഴെ പറയുന്ന കുട്ടികളെ സബ്ജില്ലാ ക്യാമ്പിലേയ്ക്ക് തിരഞ്ഞെടുത്തു.

അനിമേഷൻ : അമൃത എ കെ, ആഷി എസ് എസ്, അനുശ്രീ എസ് ബി, ആസിയ ബീഗം എൻ എ

പ്രോഗ്രോമിംഗ് : അഫ്സിന സാദത്ത് എസ്, അഗൻഷ, ഭഗദിയ ബിൻഡ് ഹുസൈൻ എസ് എസ്, സൗപർണ്ണിക രാജീവ്

 
സബ്ജില്ലാ പ്രോഗ്രാമിംഗ് ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ
 
സബ്ജില്ലാ അനിമേഷൻ ക്യാമ്പിൽ പങ്കെടുത്ത കുട്ടികൾ