സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ.എൽ.പി.എസ്.കരിച്ചാറ
ഗവ.എൽ.പി.എസ്. കരിച്ചാറ
വിലാസം
കരിച്ചാറ

ഗവ.എൽ.പി.എസ്.കരിച്ചാറ,കരിച്ചാറ
,
പള്ളിപ്പുറം പി.ഒ.
,
695316
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0471 2757088
ഇമെയിൽglpskarichara@gmail.com
കോഡുകൾ
സ്കൂൾ കോഡ്43409 (സമേതം)
യുഡൈസ് കോഡ്32140300205
വിക്കിഡാറ്റQ64037126
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അണ്ടൂർക്കോണം
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ87
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനസീഹ ബീഗം എസ്
പി.ടി.എ. പ്രസിഡണ്ട്രജിത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഷിബില
അവസാനം തിരുത്തിയത്
06-03-2024Suragi BS


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിൽ അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ മൈതാനി വാർഡിലാണ് ഗവ.എൽ.പി.എസ്. കരിച്ചാറ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം കണിയാപുരം എ ഇ ഒ യുടെയും ബി ആർ സി യുടെയും കീഴിലാണ് വരുന്നത്. 1859 ൽ സ്ഥാപിതമായ ഈ വിദ്യാലയം ആദ്യം ഒരു നായർ തറവാടിൻറെ ഭാഗമായിരുന്നു. പിന്നീട് സർക്കാർ ഏറ്റെടുത്തു. 80% ൽ അധികം പട്ടികജാതിയിൽപ്പെട്ട കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. കൂടുതൽ രക്ഷിതാക്കളും കയർമേഖലയിൽ പണിയെടുക്കുന്നവരും കൂലിത്തൊഴിലാളികളുമാണ്. സർക്കാർ തലത്തിൽ പിന്നോക്കക്കാരെ ഉയർത്തിക്കൊണ്ടുവരുവാനായി വിവിധ നടപടികൾ സ്വീകരിച്ചിട്ടുണ്ടെങ്കിലും ബഹുഭൂരിപക്ഷം വരുന്ന ഇവിടത്തെ ആളുകൾ അത് വേണ്ട വിധത്തിൽ പ്രയോജനപ്പെടുത്തിയിട്ടില്ല എന്നത് ഖേദകരമായ ഒരു വസ്തുതയാണ്. ഈ ഒരു സാമൂഹിക അവസ്ഥ മാറ്റാനുള്ള കഠിനപ്രയ്തനമാണ് ഇപ്പോൾ നമ്മുടെ സ്കൂൾ ഏറ്റെടുത്തിരിക്കുന്നത്.

അപ്പോളോകോളനി, മൈതാനി, കണ്ടൽ, കരിച്ചാറ, ശ്രീപാദം കോളനി എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളാണ് ഈ സ്കൂളിൽ എത്തുന്നത്. നാലാംക്ലാസ്സ് പൂർത്തിയാക്കുന്ന കുട്ടികൾ ഗവ.യൂ.പി.എസ്. കണിയാപുരം, സെൻറ് അഗസ്റ്റിൻ സ്കൂൾ മുരുക്കുംപുഴ, കണിയാപുരം മുസ്ലീം ഗേൾസ്-ബോയ്സ് സ്കൂളിലും ചേരുന്നു. അണ്ടൂർക്കോണം ഗ്രാമപഞ്ചായത്ത്, എസ് എസ് എ എന്നിവിടങ്ങളിൽ നിന്ന് അനുവദിക്കുന്ന ഫണ്ട് ഉപയോഗപ്പെടുത്തി സ്കൂളിൻറെ ഭൌമാന്തരീക്ഷവും അക്കാദമികവുമായ കാര്യങ്ങളും വളരെ അധികം മെച്ചപ്പെടുത്താനായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • 1 മുതൽ 4 വരെ ക്ലാസ്സ് റൂമുകൾ
  • ഹൈടെക് ക്ലാസ്സ്റൂമുകൾ
  • ആവശ്യത്തിനുള്ള ടോയ്‍ലറ്റ്
  • കുടിവെള്ള സൗകര്യം
  • പാർക്ക്
  • അത്യാവശ്യം ഫർണീച്ചറുകൾ ഉണ്ടെങ്കിലും അപര്യാപ്തത നിലവിലുണ്ട്.
  • വാഹനസൗകര്യം
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ക്ലബ് പ്രവർത്തനങ്ങൾ
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിലെ മുൻ പ്രഥമാധ്യാപകരുടെ പട്ടിക

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കണിയാപുരം - ചിറയിൻകീഴ് റോഡിൽ അലും മൂട് ജംഗ്ഷനിൽ നിന്നും 3.5 km എത്തുമ്പോൾ മൈതാനി ജംഗ്ഷൻ എത്തും. അവിടെ നിന്നും ഇടത്തോട്ട് കരിച്ചാറ റോഡിൽ പ്രവേശിച്ച് റെയിൽവേ ക്രോസ് കടന്ന് 300 മീറ്റർ പിന്നിടുമ്പോൾ സ്കൂളിലെത്താം

{{#multimaps:8.59940,76.84552 |zoom=18}}

പുറംകണ്ണികൾ

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്.കരിച്ചാറ&oldid=2159828" എന്ന താളിൽനിന്ന് ശേഖരിച്ചത്