ഗവ. എൽ പി എസ് ആറാമട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ആറാമട | |
---|---|
വിലാസം | |
ആറാമട ഗവ എൽ പി എസ് ആറാമട , ആറാമട , ആറാമട പി.ഒ. , 695032 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1897 |
വിവരങ്ങൾ | |
ഇമെയിൽ | aramadagovtlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43201 (സമേതം) |
യുഡൈസ് കോഡ് | 32141102805 |
വിക്കിഡാറ്റ | Q64035681 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | നേമം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 48 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ് ജയൻ |
പി.ടി.എ. പ്രസിഡണ്ട് | രാജി |
എം.പി.ടി.എ. പ്രസിഡണ്ട് | സുബി |
അവസാനം തിരുത്തിയത് | |
08-02-2024 | PRIYA |
ചരിത്രം
സ്കൂൾ ചരിത്രം വിശകലനം ചെയ്താൽ ആറാമട എൽ.പി.എസ്സ് ഒരു വിദ്യാലയ മുത്തശ്ശി തന്നെയാണ്. സ്കൂൾതല രേഖകൾ പരിശോധിച്ചതിൽ നിന്ന് ഈ സ്കൂളിന് 150 വർഷത്തിലേറെ പഴക്കമുണ്ടെന്ന് കാണുന്നു. സ്കൂൾ ആദ്യം ഒരു ഒാലമേഞ്ഞ ഷെഡ്ഡായിരുന്നുവെന്നും ചരിത്രത്തിൽ നിന്നും കണ്ടെത്താം. പള്ളിക്കൂടങ്ങൾ ആരാധനാസ്ഥലങ്ങളായി ഉപയോഗിക്കുവാൻ പാടില്ല എന്നുള്ള നയം അന്ന് സർ ക്കാർ ശക്തമായി നടപ്പിലാക്കിയതിനെ തുടർന്ന് എൽ.എം.എസ്. മാനേജ്മെൻറ് ഇന്നുള്ള രീതിയിൽ കരിങ്കൽ കെട്ടിടം പണിതു. കരിങ്കൽ ഭിത്തിയോടു കൂടിയ ഒറ്റബിൽഡിംഗാണ് സ്കൂളിന് ഉള്ളത്. 42 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നിർബന്ധിത പ്രാഥമിക വിദ്യാഭ്യാസം എന്ന നയത്തിൻറെ അടിസ്ഥാനത്തിൽ ഈ പള്ളിക്കൂടം പിന്നീട് സർക്കാർ ഏറ്റെടുത്തതായി സ്കൂൾ ചരിത്രത്തിൽ നിന്നും മനസ്സിലാക്കുന്നതിന് കഴിയുന്നു.
ഭൗതികസൗകര്യങ്ങൾ
42 1/2 സെൻറ് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കരിങ്കൽ ഭിത്തികളോടു കൂടിയ പ്രധാന കെട്ടിടത്തിൽ പ്രൈമറി ക്ലാസുകളും അതിനോട് ചേർന്ന് രണ്ട് മുറികൾ ഉള്ള കെട്ടിടത്തിൽ പ്രീപ്രൈമറി ക്ലാസുകളും പ്രവർത്തിക്കുന്നു. സ്കൂളിന് വൃത്തിയുള്ള ഒരു അടുക്കളയുണ്ട്. ശുദ്ധജല ലഭ്യത, ആവശ്യത്തിനുള്ള ശുചിമുറികൾ എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. കുടിവെള്ള ശുചീകരണത്തിനായി വാട്ടർ പ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുമല പാപ്പനംകോട് റൂട്ടിൽ തൃക്കണ്ണാപുരം ജംഗ്ഷനിൽ റേഡിയോ ക്ലബ്ബിന് തൊട്ടുപുറകിൽ
{{#multimaps: 8.4798644,76.9991338 | zoom=12 }}