ഗവ. എൽ പി എസ് ആറാമട/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ആറാമട സ്കൂൾ ഓർമ്മകൾ

തിരുമല തൃക്കണ്ണാപുരം റോഡിൽ ആറാമട പാർക്കിന് സമീപം പള്ളിയും അതിൻ്റെ കൂടെ എൽ. എം എസ് എൽ പി എസും പ്രവർത്തനം ആരംഭിച്ചു. ആദ്യം ഒന്ന്, രണ്ട് ക്ലാസ്സുകൾ മാത്രം ആണ് ഉണ്ടായിരുന്നത്. പ്രഥമ അധ്യാപകൻ സോളമൻ സാർ ആയിരുന്നു. പ്രഥമ വിദ്യാർത്ഥി ശ്രീ മാനുവലിൻ്റെ മകൻ കുട്ടനായിരുന്നു ! നിർബന്ധിത വിദ്യാഭ്യാസം നടപ്പിൽ വരുത്തുന്നതിൻ്റെ ഭാഗമായി സർ. സി.പി രാമസ്വാമി അയ്യരുടെ നേതൃത്വത്തിലുള്ള തിരുവിതാംകൂർ ഗവ മെൻ്റ് പ്രൈവറ്റ് പ്രൈമറി സ്കൂളുകൾ ഏറ്റെടുക്കുന്ന പ്രവർത്തനം സ്വീകരിച്ചപ്പോൾ ഈ സ്കൂളും 15 സെൻ്റ് സ്ഥലവും സർക്കാർ ഏറ്റെടുത്തു 1947 ൽ ഈ സ്കൂൾ ഗവ മെൻ് പ്രൈമറി സ്കൂൾ ആയി . രാവിലെ ഒരു ലോംഗ് ബെല്ലിൽ തുടങ്ങി വൈകിട്ട് മറ്റൊരു ലോംഗ് ബെല്ലിൽ അവസാനിക്കുന്ന ഒരു ദിവസത്തെ ക്ളാസും പ്രഥമ അധ്യാപിക അംബിക കുമാരി ഓരോ പിരീഡ് ആയി തിരിച്ചു ഓരോ അധ്യാപകരെയും ചുമതലപ്പെടുത്തി. ക്ലാസ് ആരംഭിച്ചു.......

പി. എസ് . ജയലക്ഷ്മി

വാർഡ് കൗൺസിലർ