എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം

08:32, 7 ഫെബ്രുവരി 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44557 (സംവാദം | സംഭാവനകൾ) (→‎നേട്ടങ്ങൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശാല ഉപജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ പാലിയോട് പ്രദേശത്ത് പേരിമ്പക്കോണം സി.എസ്.ഐ. സഭയോട് ചേർന്നാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1875 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിൽ ഇന്ന് നഴ്സറി മുതൽ 7 വരെ ക്ലാസുകൾ പ്രവർത്തിക്കുന്നു.

എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം
വിലാസം
എൽ. എം. എസ്. യു. പി. എസ്. പേരിമ്പക്കോണം
,
കോട്ടക്കൽ പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1875
വിവരങ്ങൾ
ഫോൺ9495488685,9446795451 0471-2252468
ഇമെയിൽperinbakonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44557 (സമേതം)
യുഡൈസ് കോഡ്32140900606
വിക്കിഡാറ്റQ64037255
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല പാറശാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംകുന്നത്തുകാൽ ഗ്രാമപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ124
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ264
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജാസ്മിൻ. കെ. എസ്
പി.ടി.എ. പ്രസിഡണ്ട്ഷിബു ആർ. ടി.
എം.പി.ടി.എ. പ്രസിഡണ്ട്സന്ധ്യ
അവസാനം തിരുത്തിയത്
07-02-202444557


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പാശ്ചാത്യ മിഷനറിമാരുടെ പ്രവർത്തനഫലമായി 1875-ൽ ശ്രീ.സ്റ്റീഫൻ ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ പേരിമ്പക്കോണം സി.എസ്.ഐ സഭയോടു ചേർത്തു സ്കൂൾ രൂപീകൃതമായി. പിന്നോക്ക സമുദായത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ, അവരുടെ പുരോഗതി ലക്ഷ്യമാക്കി സ്ഥാപിച്ചതാണ് ഈ സ്കൂൾ. തുടക്കത്തിൽ 1 മുതൽ 4 വരെ ക്ലാസുകൾ ആയിരുന്നു ഉണ്ടായിരുന്നത്. 04-06-1984-ൽ ഈ സ്കൂൾ അപ്ഗ്രേഡ് ചെയ്തു.ശ്രീ ജേക്കബ് ഇവാഞ്ചലിസ്റ്റിൻ്റെ നേതൃത്വത്തിൽ, 1890-ൽ ആദ്യകാല സ്കൂൾ കെട്ടിടങ്ങൾ നിർമിതമായി.

(കൂടുതൽ വായിക്കുക...)

മാനേജ്‌മെന്റ്

ദക്ഷിണേന്ത്യ സഭയുടെ, ദക്ഷിണ കേരള മഹായിടവകയും കൊല്ലം -കൊട്ടാരക്കര മഹായിടവകയും സംയുക്തമായുള്ള എൽ.എം.എസ്. കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് ഈ വിദ്യാലയത്തിന്റെ പ്രവർത്തനം നടക്കുന്നത്. നിലവിൽ മോസ്റ്റ്‌. റവ. എ. ധർമ്മരാജ് റസാലം തിരുമേനി ആണ് കോർപ്പറേറ്റ് മാനേജർ. റവ.ശ്രീവത്സൻ നിലവിൽ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നു. കാലാകാലങ്ങളിൽ നിയമിതരാകുന്ന മാനേജറുമാർ സ്ഥാപനത്തെ നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്തുവരുന്നു.

(കൂടുതൽ വായിക്കുക...)

പ്രഥമ അദ്ധ്യാപിക

01-06-2018 മുതൽ ശ്രീമതി. ജാസ്മിൻ കെ.എസ്. പ്രഥമ അധ്യാപികയായി സേവനമനുഷ്ടിക്കുന്നു.

(കൂടുതൽ വിവരങ്ങൾ...)

അദ്ധ്യാപകർ

അധ്യാപകരുടെ മികച്ച സേവനം സ്കൂളിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു. നിലവിൽ 15 അധ്യാപകരാണ് ഈ വിദ്യാലയത്തിൽ സേവനം അനുഷ്ഠിക്കുന്നത്. ശ്രീമതി. ജാസ്മിൻ കെ.എസ്, ശ്രീ.സനു. ഡി.എസ്, ശ്രീമതി. സിന്ധു, കുമാരി.ഹൃദി എച്ച്.ജെ, ശ്രീമതി. താര എസ്.ഡി, ശ്രീ. പ്രബിൻ ഐ.ബോസ്, ശ്രീ. ആനി ആൻ്റണി എന്നിവർ യു.പി. വിഭാഗത്തിലും ശ്രീമതി.ഷിജില ഡി.എസ്, ശ്രീ.മധു ജെ.എസ്, ശ്രീമതി. അനീഷ വി.കെ, ശ്രീ.അനൂപ്, ശ്രീമതി. ബീന ഡി.എസ്, ശ്രീമതി.രമ്യ ജെ.എസ്, ശ്രീമതി. സോഫിയ ആർ. ശ്രീ.ബോസ് എം.എസ് എന്നിവർ എൽ.പി.വിഭാഗത്തിലും ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

(അധ്യാപകരുടെ കൂടുതൽ വിവരങ്ങൾ...)

ഭൗതിക സൗകരൃങ്ങൾ

ഒരു ഏക്കർ വിസ്‌തൃതിയുള്ള ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 കെട്ടിടങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്കൂൾ. പ്രീ -കെ ജി മുതൽ ഏഴാം ക്ലാസ്സ്‌ വരെ കുട്ടികൾക്കായി 17 ക്ലാസ്സ്മുറികൾ, ലൈബ്രറി , ലാബ് , സ്റ്റാഫ് റൂം, മൾട്ടീമീഡിയ റൂം ഓഫീസ് റൂം, സ്റ്റാഫ് റൂം എന്നിവയുണ്ട്. ഇതിനു പുറമെ അടുക്കള, ആൺകുട്ടികൾക്കും പെൺ കുട്ടികൾക്കും പ്രത്യേകം ശൗചാലയങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. സ്കൂളിന് പൊതുവായ ഒരു ലൈബ്രറിയും ഓരോ ക്ലാസ്സിനും ക്ലാസ്സ്‌ ലൈബ്രറിയും ഉണ്ട്. സുസജ്ജമായ ലാബ് കുട്ടികളുടെ പഠനത്തെ ഏറെ സഹായിക്കുന്നു. അസംബ്ലി ഗ്രൗണ്ടിനോട് ചേർന്ന് ഒരു ജൈവ വൈവിദ്ധ്യ തോട്ടവും, കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.

(കൂടുതൽ വായിക്കുക...)

പാഠ്യേതര പ്രവർത്തനങ്ങൾ

അംഗീകാരങ്ങൾ

എൽ.എം.എസ്സ്. യു.പി.എസ്സ് പേരിമ്പക്കോണം സ്കൂളിലെ ചുണക്കുട്ടികൾ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു. സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പത്താമത് ജൈവ കോൺഫറൻസിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം നേടാൻ സാധിച്ചത് അഭിനന്ദനീയർഹമായ നേട്ടമാണ്. വിവിധ മേളകളിൽ സ്കൂളിലെ കൊച്ചു മിടുക്കർ മികച്ച വിജയങ്ങൾ കരസ്ഥമാക്കി. വായനയെ പ്രോത്സാഹിപ്പിച്ചു കൊണ്ട് അറിവിന്റെ നിസീമമായ ലോകത്തേക്ക് കുട്ടികളെ കൈ പിടിച്ചുയർത്തുന്നതിന് ക്ലാസ്സ് ലൈബ്രറികളുടെ നവീകരണവും ക്ലാസ്സ് മുറികളിൽ സജീകരിച്ച വായനാമൂലകളുടെ ശരിയായ ഉപയോഗവും സഹായിക്കുകയുണ്ടായി. പൊതു വിജ്ഞാനത്തിന്റെ മേഖലയിലും പേരിമ്പക്കോണം സ്കൂളിലെ കുട്ടികൾ ബഹുദൂരം മുന്നേറിക്കഴിഞ്ഞു. വർഷം നടന്ന എൽ.എസ്.എസ്. യു.എസ്.എസ് മത്സര പരീക്ഷകളിലും മറ്റ് ക്വിസ്സ് മത്സരങ്ങളിലും വിജയം നേടുന്നതിന് നമ്മുടെ സ്കൂളിലെ കൊച്ചു മിടുക്കർക്കായി . കൂടാതെ കലോത്സവങ്ങളിൽ വിജയങ്ങൾ കരസ്ഥമാക്കിയ നമ്മുടെ മിടുക്കരായ കുഞ്ഞുങ്ങൾ ഈ സ്കൂളിന്റെ യശസ്സുയർത്തി.

(കൂടുതൽ വായിക്കുക...)

ഉപതാളുകൾ

(അദ്ധ്യാപകർ...)

ദിനാചരണങ്ങൾ

കുട്ടികളിൽ ജനാധിപത്യബോധവും സാംസ്കാരിക മൂല്യവും വളർത്തുന്നതിന് വിദ്യാലയങ്ങളിലെ വിവിധ ദിനാചരങ്ങൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. ഓരോ ദിനാചരണ ആഘോഷവും, ലോകത്തെ വിവിധ സാംസ്കാരിക പൈതൃകങ്ങൾ തിരിച്ചറിയുന്നതിനും കുട്ടികൾ അവയെ ബഹുമാനിക്കുന്നതിലൂടെ വിദ്യാഭ്യാസത്തിൻറെ അടിസ്ഥാന മൂല്യങ്ങൾ നേടുവാനും കഴിയുന്നു.

2021-2022 അധ്യയന വർഷത്തിൽ പരിസ്ഥിതി ദിനം, വായനദിനം, ബഹിരാകാശ ദിനം, ലോക ലഹരി വിരുദ്ധ ദിനം, ഹിരോഷിമ ദിനം, സ്വാതന്ത്ര്യ ദിനം, ഓണം, അധ്യാപക ദിനം, ശ്രീകൃഷ്ണ ജയന്തി, ഓസോൺ ദിനം, ഗാന്ധിജയന്തി, ലോക തപാൽ ദിനം, ലോക ഭക്ഷ്യ ദിനം, കേരളപ്പിറവി, ശിശുദിനം, ക്രിസ്തുമസ്സ് ആഘോഷം, പുതുവത്സരദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദിനാഘോഷങ്ങൾ സമുചിതമായി ഓൺലൈൻ പ്ലാറ്റഫോമിലൂടെ ആഘോഷിക്കുകയുണ്ടായി.

(കൂടുതൽ വായിക്കുക...)

ചിത്രശാല

2021-2022 അധ്യയന വർഷത്തിൽ നിരവധി പ്രവർത്തനങ്ങൾ സ്കൂളിൽ നടക്കുകയുണ്ടായി. സ്കൂൾ പ്രവർത്തങ്ങളുടെ വിപുലമായ ചിത്ര ശേഖരം ഒരുക്കിയിരിക്കുന്നു.

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

മുൻ സാരഥികൾ

മുൻ സാരഥികൾ
ക്രമ നമ്പർ പ്രഥമ അദ്ധ്യാപകർ കാലഘട്ടം
1 ശ്രീ. സി. സത്യനേശൻ 1940-1942
2 ശ്രീ. എ.ജോയൽ 1942-
3 ശ്രീ. കെ.അരത്തൻ പിള്ള -1954
4 ശ്രീ. എസ്.ഇസ്രായേൽ 1954-1955
5 ശ്രീ. ജെ.വൈ.മനോഹരം 1955-1956
6 ശ്രീ. ബി. മാനുവൽ 1956-1957
7 ശ്രീ. എം.ഐസക് 1957-1958
8 ശ്രീ. പി.നാരായണപിള്ള 1958-1959
9 ശ്രീ. ജെ.വൈ.മനോഹരം 1959-1960
10 ശ്രീ. ഡി. ജോഷ്വാ 1960-1961
11 ശ്രീ. ജെ. സെഖര്യാ 1961-
12 ശ്രീ. സി. യേശുദാസൻ 1985-1988
13 ശ്രീ. എ. ഡേവി 1988-1996
14 ശ്രീ. സി. നേശമണി 1996-2000
15 ശ്രീ. പി.ദാസയ്യൻ 2000-2004
16 ശ്രീ. ഡി.എം.വരദകുമാർ 2004-2005
17 ശ്രീ. എച്ച്.വി.ആശാലത 2005-2006
18 ശ്രീ. വി.ജെ.ജസ്റ്റിൻ രാജ് 2006-2010
19 ശ്രീ. ഇ.ഷീലകുമാരി 2010-2011
20 ശ്രീ. ബി. വസന്ത 2011-2016
21 ശ്രീ. ഹെലൻ സുമതി ശൈലയം 2016-2018
22 ശ്രീ. കെ.എസ്.ജാസ്മിൻ 2018-

പത്രവാർത്തകളിലൂടെ...

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക....

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
ക്രമ നമ്പർ പേര് പ്രവർത്തന മേഖല
1 ഡോ.വിജയദാസ് ഗവ.ഡോക്ടർ
2 ഡോ.ഡോ.രമേഷ് കുമാർ എച്ച്.എസ്.എസ്.ടി (ഗവ. വി.എച്ച്.എസ്.എസ് പാറശ്ശാല)
3 ശ്രീമതി രാജി വിക്ടേഴ്സ് ടി.വി ചാനൽ ഫെയിം, എൽ.പി.എസ്.ടി (ഗവ.എച്ച്.എസ്.മൈലച്ചൽ)
4 ശ്രീ.ഷാൽ സോമൻ ചൈൽഡ് കൗൺസിലർ (സി.ർ.സി, തിരുവനന്തപുരം )
5 ശ്രീ.നോബിൾ മില്ലർ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (സി.എസ്.ഐ.എസ്.കെ.ഡി, തിരുവനന്തപുരം)
6 ശ്രീ.പാലിയോട് ശ്രീകണ്ഠൻ നായർ മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ (പെരുങ്കടവിള)
7 ശ്രീമതി.ശാലിനി ബി.എസ്.എൻ.എൽ, എഫ്.ടി,ടി,എച്ച്. കണക്ഷൻസ് മാനേജർ (തിരുവനന്തപുരം)
8 അഡ്വ.രതീഷ് ജഡ്ജി (ആലപ്പുഴ)
9 ശ്രീ. സുരേഷ് കുമാർ എക്‌സൈസ്,സി.ഐ (മലപ്പുറം)
10 ശ്രീ.സതീഷ് ഭഗവത് ആർട്ടിസ്റ്റ്

അധിക വിവരങ്ങൾ

വഴികാട്ടി

  • പാറശ്ശാല റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12.5 കിലോമീറ്റർ)
  • നെയ്യാറ്റിൻകര റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (10.4 കിലോമീറ്റർ)
  • മലയോര ഹൈവേയിലെ കാരക്കോണം ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (6.4 കിലോമീറ്റർ)
  • നാഷണൽ ഹൈവെ 544 ൽ പാറശ്ശാല ബസ്റ്റോപ്പിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (12.5 കിലോമീറ്റർ)

{{#multimaps:8.425249326690283, 77.1481902748604|zoom=12}}

പുറംകണ്ണികൾ