ഗവ. എൽ. പി. എസ്സ്. കിഴക്കനേല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ കിഴക്കനേലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേല
ഗവ. എൽ. പി. എസ്സ്. കിഴക്കനേല | |
---|---|
| |
വിലാസം | |
കിഴക്കനേല ഗവ. എൽ പി എസ് കിഴക്കനേല ,കിഴക്കനേല , കിഴക്കനേല പി.ഒ. , 691574 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഇമെയിൽ | glpskizhakkanela@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42405 (സമേതം) |
യുഡൈസ് കോഡ് | 32140501108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | കിളിമാനൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | കിളിമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,നാവായിക്കുളം,, |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 122 |
പെൺകുട്ടികൾ | 117 |
ആകെ വിദ്യാർത്ഥികൾ | 239 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയപ്രഭ പി |
പി.ടി.എ. പ്രസിഡണ്ട് | സജീവ് കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസി എസ് |
അവസാനം തിരുത്തിയത് | |
03-02-2024 | Rachana teacher |
ചരിത്രം
തിരുവനതപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ കിഴക്കനേലയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്ഗവ. എൽ. പി. എസ്സ്. കിഴക്കനേല വര്ഷങ്ങള്ക്കു മുൻപ് കുടിപ്പള്ളിക്കൂടമായാണ് ഈ വിദ്യാലയം ആരംഭിച്ചത് .ശ്രീ ശങ്കുപിള്ള ആയിരുന്നു ആദ്യ മാനേജർ .സ്കൂൾ ആരംഭിച്ച വർഷവും തീയതിയും കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല .1913 മുതലുള്ള അഡ്മിഷൻ രജിസ്റ്റർ വിദ്യാലയത്തിലുണ്ട് .ആദ്യ ഹെഡ് മാസ്റ്റർ ശ്രീമാൻ പണ്ടാരംകൂടി കുഞ്ഞൻപിള്ള ആണെന്ന് പറയപ്പെടുന്നു .ശ്രീ ശങ്കുപിള്ളയുടെ മകൻ അച്യുതൻ പിള്ളയുടെ ജ്യേഷ്ഠ സഹോദരനായ പുതുവീട്ടിൽ മാധവൻ പിള്ളൈ ആയിരത്തി തൊള്ളായിരത്തി പതിമൂന്നിനും ആയിരത്തി തൊള്ളായിരത്തി മുപ്പതിനും ഇടയ്ക്കു ഒരു ചക്രം വിലക്ക് സ്കൂൾ സർക്കാരിന് വിട്ടുകൊടുത്തു അന്നുമുതൽ കിഴക്കനേല സ്കൂൾ ഗവ.എൽ പി എസ കിഴക്കനേല ആയി മാറി.തുടർന്നുള്ള ആദ്യ ഹെഡ്മാസ്റ്റർ ശ്രീമാൻ വേലുക്കുറുപ് ആയിരുന്നു ആദ്യ പി ടി എ പ്രസിഡന്റ് ആനന്ദ വിലാസത്തിൽ ആനന്ദക്കുറുപ് ആണ് .ശ്രീമതി കമലാക്ഷി 'അമ്മ ടീച്ചറും പി ടി എ യും നിരന്തരം പരിശ്രമിച്ചതിന്റെ ഫലമായി ഒരു കെട്ടിടം നിർമിക്കുകയും 1977 ഓഗസ്റ്റ് 7 നു അതിന്റെ ഉൽഘാടനം നിർവഹിക്കുകയും ചെയ്തു
ഭൗതികസൗകര്യങ്ങള്
അമ്പതു സെൻറ് സ്ഥലത്തു സ്ഥിതി ചെയുന്ന ഈ വിദ്യാലയത്തിന് ഇപ്പോൾ ക്ലാസ് മുറികളായി തിരിച്ചിട്ടുള്ള ഓടിട്ട രണ്ടു കെട്ടിടവും രണ്ടു ക്ലാസ് മുറികളുള്ള ഒരു കോൺക്രീറ്റ് ഹാളും ഒരു ക്ലാസ് റൂം മാത്രമുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു സി ആർ സി കെട്ടിടവും ഉണ്ട്.കക്കൂസ്, പാചകപ്പുര ,മൂത്രപ്പുര, കുടിവെള്ള സൗകര്യം ,സ്റ്റേജ് ,ചുറ്റുമതിൽ,ഗേറ്റ് എന്നിവയെല്ലാം ഈ വിദ്യാലയത്തിനുണ്ട് .പ്രവർത്തന ക്ഷമമായ ഒരു കമ്പ്യൂട്ടറും ഇന്റർനെറ്റ് സംവിധാനവും സ്കൂളിൽ ലഭ്യമാണ് .കൂടാതെ എൽ സി ഡി പ്രോജെക്ടറും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍, ...).
- കലാ-കായിക മേളകൾ
- ഫീൽഡ് ട്രിപ്പ്
മാനേജ്മെന്റ്
പ്രധാന അധ്യാപകർ
ചിത്രശാല
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps: 8.809713268482627, 76.77830660203158 | zoom=18 }}