യു പി എസ് പുല്ലൂറ്റ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ഉപജില്ലയിലെ പുല്ലൂറ്റ് വില്ലേജിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് യു പി എസ് പുല്ലൂറ്റ്
യു പി എസ് പുല്ലൂറ്റ് | |
---|---|
വിലാസം | |
പുല്ലൂറ്റ് പുല്ലൂറ്റ് , പുല്ലൂറ്റ് പി.ഒ. , 680663 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഇമെയിൽ | upspullut@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23444 (സമേതം) |
യുഡൈസ് കോഡ് | 32070602307 |
വിക്കിഡാറ്റ | Q64091168 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | കൊടുങ്ങല്ലൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
താലൂക്ക് | കൊടുങ്ങല്ലൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂ൪ മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി |
സ്കൂൾ തലം | 5 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 140 |
പെൺകുട്ടികൾ | 132 |
ആകെ വിദ്യാർത്ഥികൾ | 272 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വി.എൻ.ഗീത ടീച്ചർ |
പി.ടി.എ. പ്രസിഡണ്ട് | പമ്പ.സി.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ഹസീന |
അവസാനം തിരുത്തിയത് | |
01-09-2023 | Schoolwikihelpdesk |
ചരിത്രം
സ്ഥലനാമ ചരിത്രം
ഇന്ന് പുല്ലൂറ്റ് വില്ലേജ് കേരളം മുഴുവൻ അറിയപ്പെടുന്ന ഒരു പ്രദേശമാണ്. എന്നാൽ 50 കൊല്ലങ്ങൾക്കു മുൻപ് ഇത് അറിയപ്പെടാത്തതും കേരളത്തിലെ ജനങ്ങൾക്ക് തീരെ അപ്രാപ്യവുമായിരുന്നു. അതിന് ഒട്ടേറെ കാരണങ്ങൾ ഉണ്ട്.
പുല്ലൂറ്റ് വില്ലേജ് കൊടുങ്ങല്ലൂരിന്റെ ഭാഗമായിരുന്നെങ്കിലും മറ്റു പ്രദേശങ്ങളെ അപേക്ഷിച്ച് കൊല്ലങ്ങൾക്കു മുമ്പ് ഈ വില്ലേജ് തീരെ അവികസിതവും താലൂക്കിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടാൻ കഴിയാത്തതും ആയ ഒരു അവസ്ഥയിലുമായിരുന്നു. വില്ലേജിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ഒഴുകിയിരുന്ന കനോലി കനാൽ കടന്നിട്ട് വേണം താലൂക്ക് തലസ്ഥാനത്ത് എത്തിച്ചേരേണ്ടിയിരുന്നത്. പാലമില്ലാത്തതിനാൽ വാഹനഗതാഗതം അതിനൊരു പ്രധാന തടസ്സമായിരുന്നു. പുല്ലൂറ്റ് വില്ലേജിലെ നിവാസികൾ കൊടുങ്ങല്ലൂരുമായി ബന്ധപ്പെടാൻ അന്നുണ്ടായിരുന്ന മാർഗം വഞ്ചി മാത്രമായിരുന്നു. അന്ന് പുല്ലൂറ്റ് ഉണ്ടായിരുന്ന ഏക വിദ്യാലയം സർക്കാർ ആഭിമുഖ്യത്തിൽ ഉണ്ടായിരുന്ന എൽ പി സ്കൂൾ മാത്രമായിരുന്നു. നാലാം തരം കഴിഞ്ഞാൽ തുടർ വിദ്യാഭ്യാസം നൽകുവാൻ 10 കിലോമീറ്റർ അകലെയുള്ള ശ്രിങ്ങപുരം ബോയ്സ് സ്കൂളിലേക്ക് എത്തിച്ചേരാനുള്ള യാത്ര ക്ലേശവും സാമ്പത്തിക പരാധീനതയും രക്ഷിതാക്കളെ അന്ന് ഏറെ ബുദ്ധിമുട്ടിച്ചിരുന്നു
ഭൗതികസൗകര്യങ്ങൾ
5 കെട്ടിടങ്ങളിലായി 15 ക്ലാസ്സ് റൂമുകൾ, ഓഫീസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സയൻസ് ലാബ്, എന്നിവ പ്രവർത്തിക്കുന്നു. 10 മുറികൾ ക്ലാസ്സ് റൂമുകളാണ്. വലിയ ഗ്രൗണ്ടും അതിനടുത്തായി അമ്പലവും സ്ഥിതിചെയ്യുന്നു. ആൺകുട്ടികൾക്കും പെണ്കുട്ടികൾക്കുമായി പ്രത്യേകം ബാത്ത് റൂമുകൾ ഒരുക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ ഇവിടെ വായിക്കാം
സ്കൂൾ വാർഷികാഘോഷം2022
സ്കൂൾ വാർഷികാഘോഷം Ups Pullut. ഇത്തവണ സ്കൂൾ വാർഷികത്തിന്റെ വി ശിഷ്ട്ടാതിഥി നമ്മുടെ Manikandan Kalabhavan ആയിരുന്നുട്ടോ,മിമിക്രി ആർട്ടിസ്റ്റ്, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ മേഖലയിൽ കഴിവ് തെളിയിച്ചു മുന്നേറുന്ന പ്രിയപെട്ട മണിച്ചേട്ടൻ, പിന്നെ അദ്ദേഹം ഞങ്ങളുടെ Rajana Sureshbabu വിന്റെ യും ബിജു മാഷിന്റെയും സഹപാഠി കൂട്ടിയാണ്..അദ്ദേഹത്തിന് കലാ രംഗത്ത് ഒരുപാട് അവസങ്ങൾ ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. പിന്നെ ഞങ്ങളുടെ 106കുട്ടികളെ നീന്തൽ പഠിപ്പിച്ച ഹരിലാൽ, സലീഷ്, നിവിൻ സജീവൻ, എന്നിവരെ ആദരിക്കുകയും ചെയ്തു.ഒരു വർഷക്കാലമായി വിദ്യാലയത്തിൽ നടന്നു വന്നിരുന്ന പത്ര ക്വിസിന്റെ ഫൈനൽ വിജയികൾക്കുള്ള ക്യാഷ് പ്രൈസ് മുൻ ഹെഡ്മാസ്റ്റർ താജ് മാഷും അദ്ദേഹത്തിന്റെ ഭാര്യയും മുൻ അദ്ധ്യാപികയുമായിരുന്ന രമ ടീച്ചറുംചേർന്ന് നിർവഹിച്ചു. പിന്നെ ഞങ്ങളുടെ മക്കൾ എല്ലാവരും അതി മനോഹരമായ പരിപാടികൾ കൊണ്ട് വാർഷികം മനോഹരമാക്കി.
പ്രവേശനോത്സവം
അക്ഷരമുത്തുകൾ വാരിയെടുക്കാൻ പുത്തൻ പ്രതീക്ഷയും കണ്ണിൽ ജിജ്ഞാസയുടെ പുതു വെളിച്ചവുമായി കടന്നുവന്ന കുരുന്നുകളെ വളരെ സന്തോഷത്തോടെയും ആവേശത്തോടെയും ആണ് വരവേറ്റത്. അക്ഷരമുത്തുകൾ വാരിയെടുക്കാൻ വിജ്ഞാനത്തിന്റെ ചെപ്പു നിറയ്ക്കാൻ പറന്നെത്തിയ കുരുന്നുകളെ വരവേൽക്കാൻ മധുരവുമായി മാലാഖകളെ പോലെയാണ് വിദ്യാർത്ഥികൾ വരവേറ്റത്. അധ്യാപകരും ജനപ്രതിനിധികളും പിടിഎ എം പി ടി എ മാനേജ് ossa രക്ഷിതാക്കൾ എന്നിവർചടങ്ങിൽ പങ്കെടുത്തു.പ്രവേശനോത്സവ ഗാനത്തോടെ കുട്ടികളെ വരവേൽക്കുകയും തുടർന്ന് ഒ എസ് എസ് എയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു..
യോഗാ ദിനം
ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ യോഗ പരിശീലനം നടത്തി ബഹുമാനപ്പെട്ട ശ്രീ അജിത ടീച്ചറുടെ( മുൻHM PULLUT GHSS)നേതൃത്വത്തിൽ യോഗ പരിശീലനവും നടത്തി. ഭാരതത്തിൽ ഉത്ഭവം കൊണ്ട യോഗ ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളെ സ്പർശിച്ച് ശരീരത്തിന്റെയും മനസ്സിന്റെയും മാറ്റം ലക്ഷ്യമെടുന്നു എല്ലാവരും യോഗ പരിശീലിക്കേണ്ടതാണെന്നും പ്രായഭേദമന്യേ എല്ലാ വിഭാഗങ്ങളിലുള്ളവർക്കും യോഗ അഭ്യസിക്കാൻ സാധിക്കുമെന്നും അധ്യാപിക യോഗാ ദിനത്തിൽ കുട്ടികളോട് പറഞ്ഞു.
വായനാദിനം
കേരള ഗ്രന്ഥശാല സംഘത്തിന്റെ ഉപജ്ഞാതാവും പ്രചാരകനുമായിരുന്ന പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 വായനാദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ വിവിധങ്ങളായ പരിപാടികളാണ് അരങ്ങേറിയത് വായനശാലയുടെ നേതൃത്വത്തിലുള്ള കുട്ടികൾക്കുള്ള ക്ലാസുകളും അതോടൊപ്പം തന്നെ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. വായനയുടെ ലോകത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്ന വിവിധ പ്രഗൽഭങ്ങളായ വ്യക്തിത്വങ്ങളെ പരിചയപ്പെടുത്തുകയും, കുട്ടികൾ വായിച്ച പുസ്തകങ്ങൾ അവരുടെ കൂട്ടുകാർക്കും മുൻപിൽ അവതരിപ്പിക്കുകയും വിവിധ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പും, വായനാദിനത്തോടനുബന്ധിച്ചുള്ള വായനാദിന ക്വിസ് സംഘടിപ്പിക്കുകയും അതിലെ വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു. വായന ദിനാചരണവുമായി ബന്ധപ്പെടുത്തി അമ്മ വായനയെ പ്രോത്സാഹിപ്പിക്കുകയും കുട്ടികളെ വായനശാലയും ആയി ബന്ധിപ്പിക്കുകയും സ്കൂൾ ലൈബ്രറിയിലെ പുസ്തക പ്രദർശനം നടത്തുകയും ചെയ്തു. സ്കൂളിനോട് ചേർന്നുള്ള വായനശാലയിലേക്ക് കുട്ടികളുമായുള്ള സന്ദർശനവും വായനശാലയിലെ ഓരോ പുസ്തകങ്ങളെ പരിചയപ്പെടുത്തുകയും എങ്ങനെയാണ് വായനശാലയിൽ അംഗത്വം എടുക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വിവരങ്ങളും ലൈബ്രറിയേറിയൻ കുട്ടികൾക്കായി പരിചയപ്പെടുത്തി. വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്നാ തത്വത്തെ മുൻനിർത്തിക്കൊണ്ട് സ്കൂളിൽ ഒരാഴ്ചകാലം വായനാദിന പരിപാടികൾ സംഘടിപ്പിച്ചു.
ആരോഗ്യ അസംബ്ലി
സ്കൂളിൽ ആരോഗ്യ അസംബ്ലിനടത്തി.ആരോഗ്യ സംഘടനയുടെ ഭാഗമായി കുട്ടികൾ ആരോഗ്യ ശീലത്തെ കുറിച്ചും ശുചിത്വത്തെക്കുറിച്ചും എങ്ങനെ ഒരു വ്യക്തി ആരോഗ്യവാൻ ആയിരിക്കണം അതിനുവേണ്ട മുൻകരുതലുകൾ എന്തൊക്കെയാണ് എന്തൊക്കെയാണ് ആരോഗ്യ ശീലങ്ങൾ പിന്നിത്തുടേണ്ടത് എന്നതിനെ ആസ്പദമാക്കിയുള്ള ലഘു പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ആരോഗ്യസംഖ്യയോട് അനുബന്ധിച്ച് അന്നത്തെ ദിവസം ക്യാമ്പസ് വൃത്തിയാക്കുകയും ചെയ്തു
അമ്മവായന
വായനപക്ഷാചരണവുമായി ബന്ധപെട്ട് പുല്ലുറ്റ് ഗ്രാമീണ കലാവേദി വായനശാല അമ്മവായന സംഘടിപ്പിച്ചു. പുല്ലുറ്റ് യു പി സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പി ടി എ പ്രസിഡന്റ് സി ആർ പമ്പ അധ്യക്ഷത വഹിച്ചു. കരൂപ്പടന്ന ജി എഛ് എസ് എസ് അധ്യാപിക കെ കെ സ്മിത ടീച്ചർ അമ്മവായന സംബന്ധിച്ചുള്ള ക്ലാസ്സ് നയിച്ചു.സ്കൂൾ എഛ് എം ഗീത ടീച്ചർ സ്വാഗതവും എം ബി സജിത ടീച്ചർ നന്ദിയും പറഞ്ഞു. രാഖി ടീച്ചർ, തോംസൺ അക്കികാവ്, ഹസീന,വി വി തിലകൻ എന്നിവർ ആശംസ പ്രസംഗം നടത്തി. ഹഫ്‌സത് ടീച്ചർ, പി സി പീതാംബരൻ, എം രാജീവ്, കെ ബി ബൈജു, അജിത ബൈജു എന്നിവർ നേതൃത്വം നൽകി...
ഗണിത ശാസ്ത്ര സാമൂഹ്യ പ്രവർത്തിപരിചയമേള
ശാസ്ത്ര സാമൂഹ്യ ഗണിതശാസ്ത്ര പ്രവർത്തി പരിചയം മേളയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട എച്ച് എം ശ്രീമതി.വി.എൻ. ഗീത ടീച്ചറും പിടിഎ പ്രസിഡണ്ട് എം പിടിഎ പ്രസിഡണ്ട് എന്നിവർ ചേർന്ന് നിർവഹിച്ചു. മത്സരങ്ങൾക്ക് ശേഷം കുട്ടികൾ നിർമ്മിച്ച വസ്തുക്കളുടെ പ്രദർശനവും സംഘടിപ്പിച്ചു. പിടിഎ പ്രതിനിധികളും രക്ഷിതാക്കളും കുട്ടികളും അധ്യാപകരും മേളയിൽ സന്നിഹിതരായിരുന്നു.വ്യത്യസ്തമായ ചാർട്ടുകളും വർക്കിംഗ് മോഡൽസ് സ്റ്റിൽ മോഡൽസ് പരീക്ഷണങ്ങൾ പരീക്ഷണക്കുറിപ്പുകൾ നമ്പർ ചാർട്ടുകൾ പഴയകാല ഉപകരണങ്ങളുടെ ശേഖരണങ്ങൾ വെജിറ്റബിൾ പ്രിന്റിംഗ് കൊത്തുപണികൾ ബാഡ്മിന്റൺ നെറ്റ് തുന്നലുകൾ ഫേബ്രിക് പെയിന്റുകൾആഭരണം നിർമ്മാണം എന്നിങ്ങനെ വ്യത്യസ്തമായ പ്രവർത്തനങ്ങളാണ് കുട്ടികൾ കാഴ്ചവെച്ചത്.
സ്വാതന്ത്ര്യദിനാഘോഷം 2023-2024
വിദ്യാലയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം 🇮🇳🇮🇳.പുല്ലുറ്റ് TDP യോഗം യൂ. പി സ്കൂളിൽ സ്വാതന്ത്ര്യത്തിന്റെ 76ആം വാർഷികം 76 ത്രിവർണ്ണ പതാകകൾ ഉയർത്തി കൊണ്ട് വർണ്ണാഭമായി ആഘോഷിച്ചു. പ്രധാനഅധ്യാപിക എൻ വി ഗീത ടീച്ചർ സ്വാതന്ത്ര്യദിന സന്ദേശം കൈമാറി. മാനേജർ സി കെ രാമനാഥൻ, PTA പ്രസിഡന്റ് എ കെ നിസാം, PTA വൈസ് പ്രസിഡന്റ്VA ഫസലുദീൻ MPTA പ്രസിഡന്റ് ഹസീന ,OSSA സെക്രട്ടറി KK ശ്രീതാജ് മാസ്റ്റർ, പ്രസിഡന്റ് VN സജീവൻ എന്നിവർ ആശംസകൾ അറിയിച്ചു, സീനിയർ അധ്യാപിക Sചിത്ര ടീച്ചർ നന്ദി പറഞ്ഞു TDP യോഗം മാനേജ്‌മെന്റ് അംഗങ്ങൾ OSA അംഗങ്ങൾ, PTA, MPTAഅംഗങ്ങൾ ജനപ്രതിനിധികൾ പൂർവ്വ അധ്യാപകർ, നാട്ടുകാർ,SMC അംഗങ്ങൾ, വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.കുട്ടികൾ പഠി ക്കട്ടെ സ്വതന്ത്രരായി പറക്കട്ടെ എന്ന സന്ദേശത്തോടെ 76 ഹൈഡ്രജൻ ബലൂണുകൾ വിദ്യാർത്ഥികൾ ആകാശത്തിലേക്ക് ഉയർത്തി സ്വാതന്ത്ര്യത്തിന്റെ മധുരം നുകർന്നു.
പൊന്നോണം വരവായി
യുപിഎസ് പുല്ലൂറ്റ് സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി ആഘോഷിച്ചു. പൂക്കള മത്സരവും സമൃദ്ധമായ ഓണസദ്യയും ഓണക്കളികളും കൊണ്ട് സമ്പന്നമായിരുന്നു ഓണം. ബഹുമാനപ്പെട്ട എംഎൽഎ.V R.സുനിൽകുമാർ ഓണാശംസകൾ അറിയിച്ചു. പ്രധാന അധ്യാപിക എൻ വി ഗീത ടീച്ചർ, സ്കൂൾ മാനേജർ സി കെ രാമനാഥൻ, പിടിഎ പ്രസിഡണ്ട് നിസാം, വൈസ് പ്രസിഡണ്ട് ഫസലുദ്ദീൻ, ടി എസ് സജീവൻ മാസ്റ്റർ, എം പി ടി എ പ്രസിഡണ്ട് ഹസീന, പൂർവ്വ അധ്യാപകർ, ഒ എസ് എസ് എ പ്രതിനിധികൾ, രക്ഷിതാക്കൾ, നാട്ടുകാർ, അധ്യാപകർ എന്നിവർ ഓണാഘോഷത്തിൽ പങ്കാളികളായി
മുൻ സാരഥികൾ
ക്രമ നമ്പർ | പേര് | സ്ഥാനം | വർഷം |
---|---|---|---|
1 | ഈശ്വരമംഗലത്തു പത്മനാഭൻ | മാനേജർ | |
2 | ഭാസ്കരൻ | മാനേജർ | |
3 | ജനാർദ്ദനൻ | മാനേജർ | |
4 | V. K. അരവിന്ദൻ | മാനേജർ | |
5 | M. M. കുമാരൻ | മാനേജർ | |
6 | C. K. രാമനാഥൻ | മാനേജർ | |
7 | ശങ്കരൻ നമ്പൂതിരി മാസ്റ്റർ | പ്രധാനഅധ്യാപകൻ | |
8 | A. S. വിലാസിനി ടീച്ചർ | പ്രധാനഅദ്ധ്യാപിക | |
9 | A. A. ആനി ടീച്ചർ | പ്രധാനഅദ്ധ്യാപിക | |
10 | K. M. വസന്ത ടീച്ചർ | പ്രധാനഅദ്ധ്യാപിക | |
11 | M. K. പ്രസന്ന ടീച്ചർ | പ്രധാനഅദ്ധ്യാപിക | |
12 | K. K. ശ്രീ താജ് മാസ്റ്റർ | പ്രധാനഅധ്യാപകൻ | |
13 | P. M. ഷൈലജ ടീച്ചർ | പ്രധാനഅദ്ധ്യാപിക | |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
മുൻ മന്ത്രി V. K. രാജൻ, കവി സച്ചിദാനന്ദൻ, രാഷ്ട്രീയ പ്രമുഖൻ k. വേണു, സാഹിത്യകാരൻ V. T. നന്ദകുമാർ, സാഹിത്യകാരി ലളിത നന്ദകുമാർ, പ്രശസ്ത സിനിമ താരം നസ്ലിൻ (തണ്ണീർ മത്തൻ ദിനങ്ങൾ ) തുടങ്ങിയവർ സ്കൂൾ ന്ടെ അഭിമാന പാത്രങ്ങൾ ആണ്.
നേട്ടങ്ങൾ - അവാർഡുകൾ
കലോത്സവങ്ങളിൽ ഉപജില്ലാ തലത്തിൽ വിവിധ വർഷങ്ങളിലായി മികവ് കൈവരിച്ചിട്ടുണ്ട്. സംസ്‌കൃതം കലോത്സവം, അറബി കലോത്സവം എന്നിവയിൽ ഒന്നാം സ്ഥാനം. റവന്യൂ ജില്ല സോഷ്യൽ സയൻസ് മത്സരങ്ങളിൽ ഒന്നാം സ്ഥാനം. സംസ്ഥാന തലത്തിൽ മത്സരങ്ങളിൽ മികച്ച പ്രകടങ്ങൾ.. വർക്ക് എക്സ്പീരിയൻസ് മത്സരങ്ങളിൽ ജില്ലാ തലത്തിലും ഉപജില്ലാ തലത്തിലും സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് . ക്വിസ് മത്സരങ്ങളിൽ നിരവധി നേട്ടങ്ങൾ.. ബാഡ്മിന്ടനിൽ മികച്ച പ്രകടങ്ങൾ കാഴ്ച വച്ചിട്ടുണ്ട്. എന്നിങ്ങനെ വിവിധങ്ങളായ നേട്ടങ്ങൾ കൈവരിക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.. കുട്ടികളുടെ കഴിവുകൾ തിരിച്ചറിഞ്ഞുകൊണ്ട് കഴിവിന്റെ മികവുകളിലേക്കു കൈപിടിച്ചു കൊണ്ടെത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
വഴികാട്ടി
തൃശ്ശൂർ-കൊടുങ്ങല്ലൂർ റൂട്ട്. കൊടുങ്ങല്ലൂരിൽ നിന്നും 5 കിലോമീറ്റർ അകലെയായി നാരായണമംഗലം ജംഗ്ഷന് സമീപം. കെടിഎം കോളേജിൽ നിന്നും രണ്ടര കിലോമീറ്റർ മാറി വാട്ടർ അതോറിറ്റിക്ക് സമീപം.
അവലംബം
https://en.wikipedia.org/wiki/V._K._Rajan