ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്

ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
പരിശീലനംപ്രസിദ്ധീകരണംസഹായംചിത്രശാല


ലിറ്റിൽ കൈറ്റ്സ്
വിദ്യാർത്ഥികളെ ഉൾക്കൊള്ളുന്ന കൈറ്റിന്റെ ഒരു സവിശേഷ സംരംഭമാണ് ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ്. സംസ്ഥാന സർക്കാരിന്റെ പൊതു വിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായ ഹൈസ്കൂൾ കുട്ടിക്കൂട്ടം പ്രോഗ്രാം ഘടനാപരമായി നവീകരിച്ച് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് ആയി.കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ (കൈറ്റ്) കുട്ടികൾക്ക് വേണ്ടി നടത്തുന്ന ലിറ്റിൽ കൈറ്റ്സ് സംരംഭം വളരെ പ്രശംസനീയമാണ്. കുട്ടികളിൽ വിവര വിനിമയ സാങ്കേതിക വിദ്യാരംഗത്ത് താത്പര്യം ജനിപ്പിക്കുന്ന ഒട്ടനവധി പ്രവർത്തനങ്ങളുമായി എത്തിയ ലിറ്റിൽ കൈറ്റ്സിൽ ഗവൺമെന്റ്, വി.എച്ച്.എസ്.എസ് വീരണകാവിൽ ഓരോ ബാച്ചിലും 40 അംഗങ്ങൾ വീതമുണ്ട്. ലിസി ടീച്ചർ, സിമി ടീച്ചർ എന്നീ അധ്യാപകർ കൈറ്റ്സ് മിസ്ട്രസ്സുമാരായി നിലവിൽ പ്രവർത്തിച്ചു വരുന്നു.

പൊതുപ്രവർത്തനങ്ങൾ

പൊതുകാര്യങ്ങൾ

കൈറ്റ്സ് പ്രോജക്റ്റ് ആഫീസ് നടത്തുന്ന യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് കൈറ്റ്സിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.30 മുതൽ 4.30 വരെ കൈറ്റ്സ്സ് മിസ്ട്രസുമാരുടെ നേതൃത്വത്തിൽ ക്ളാസ്സുകൾ നടക്കുന്നു.ആവശ്യാനുസരണം ക്ലാസുകൾ കൂടുതൽ ദിവസങ്ങളിലും ക്രമീകരിക്കാറുണ്ട്.ആവശ്യാനുസരണം ഓൺലൈൻ ക്ലാസ് നൽകി അനിമേഷൻ,പ്രോഗ്രാമിങ് മുതലായവയുടെ ആശയങ്ങൾ സ്കീൻ ഷെയറിംങ് നൽകി കാണിക്കുന്നു.ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിലാണ് ക്ലാസുകൾ നടക്കുന്നത്.ലിറ്റിൽ കൈറ്റ്സ് ആക്ടിവിറ്റി പ്ലാൻ, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ, മാർഗ്ഗരേഖ തുടങ്ങിയ വിവരങ്ങൾക്ക് ലിറ്റിൽ കൈറ്റ്സ്. കണ്ണിയിൽ ക്ലിക്ക് ചെയ്യുക...

ലിറ്റിൽ കൈറ്റ്സ് ഗവ.വി.എച്ച്.എസ്.എസ് വീരണകാവ്

ലിറ്റിൽ കൈറ്റ്സിലെ പഠനവിഷയങ്ങൾ മനസിലാക്കാനായി ക്ലിക്ക് ചെയ്യാം-പരിശീലനം

ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾക്ക് പരിശീലന സമയത്ത് സംശയനിവാരണത്തിനായി നോട്ട്സ് റഫർ ചെയ്യാനായി ക്ലിക്ക് ചെയ്യാം-പ്രാക്ടിക്കൽ സഹായി

സ്കൂൾ വിക്കിയിലെ വിവിധ പേജുകളിലേയ്ക്ക് എളുപ്പത്തിൽ സെലക്ട് ചെയ്ത് പ്രവേശിക്കാനായി ക്ലിക്ക് ചെയ്യാം-സഹായം

ചിത്രശാല