ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വീരണകാവ്/ലിറ്റിൽകൈറ്റ്സ്/''' പരിശീലനം '''

Schoolwiki സംരംഭത്തിൽ നിന്ന്

പരിശീലനം

ലിറ്റിൽ കൈറ്റ്സിൽ നൽകുന്ന പരിശീലനങ്ങൾ

ആർഡിനോ കിറ്റ്

ആർഡിനോ കിറ്റ് ഉപയോഗിച്ചുള്ള റോബോട്ടിക്സ്,ഇലക്ട്രോണിക്സ് പരിശീലനം ഒരു സിംഗിൾ ബോർഡ് മൈക്രോ കൺട്രോളറാണ് ആർഡിനോ. ഒറ്റ ബോർഡ് മൈക്രോകൺട്രോളറുകളും മൈക്രോകൺട്രോളർ ഉപകരണങ്ങളും രൂപകൽപ്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്യുന്ന ഓപ്പൺ സോഴ്സ് കമ്പ്യൂട്ടർ ഹാർഡ് വെയർ സോഫ്റ്റ്‌വെയർ കമ്പനിയായ ആർഡിനോ ഡിസൈൻ ചെയ്തതാണ് ഈ ഉപകരണം.പുതിയ വിദ്യാർത്ഥികൾക്കും, പ്രൊഫഷണലുകൾക്കുമായി കുറഞ്ഞ ചെലവിലും ലളിതവുമായ മാർഗത്തിലൂടെ സെൻസറുകളും ആക്ടിവേറ്റർമാരും ഉപയോഗിച്ച് പരിസ്ഥിതിയുമായി ഇടപഴകുന്ന ഉപകരണങ്ങളുണ്ടാക്കാൻ പ്രാപ്തരാക്കുക

എന്നതായിരുന്നു പ്രസ്തുത പദ്ധതിയുടെ ലക്ഷ്യം. ഇലക്ട്രോണിക്സിലും പ്രോഗ്രാമിങ്ങിലും ഒരു പശ്ചാത്തലവുമില്ലാത്ത വിദ്യാർത്ഥികളെ ലക്ഷ്യം വെച്ചുള്ള വേഗത്തിലുള്ള പ്രോട്ടോടൈപ്പിംഗിനുള്ള ഒരു എളുപ്പ ഉപകരണമായാണ് ഇത് ഡിസൈൻ ചെയ്തത് . എന്നാൽ, പിന്നീട് ഇത് പ്രോഗ്രാമിങ് , ഐ.ഒ.ടി. റോബോട്ടിക്സ് , ഇലക്ട്രോണിക്സ് മേഖലകളിൽ വ്യാപകമായി ഉപയോഗിച്ചു തുടങ്ങി. വർഷങ്ങളായി, ദൈനംദിന വസ്തുക്കൾ മുതൽ സങ്കീർണ്ണമായ ശാസ്ത്ര ഉപകരണങ്ങൾ വരെ ആയിരക്കണക്കിന് പ്രോജക്റ്റുകളുടെ തലച്ചോറായി Arduino ഉപയോഗിക്കുന്നു. ലോകമെമ്പാടുമുള്ള നിർമ്മാതാക്കളുടെ ഒരു കമ്മ്യൂണിറ്റി - വിദ്യാർത്ഥികൾ, ഹോബിയിസ്റ്റുകൾ, കലാകാരന്മാർ, പ്രോഗ്രാമർമാർ, പ്രൊഫഷണലുകൾ - ഈ ഓപ്പൺ സോഴ്‌സ് പ്ലാറ്റ്‌ഫോമിന് ചുറ്റും ഒത്തുകൂടി, അവരുടെ സംഭാവനകൾ ഈ രംഗത്ത് അവിശ്വസനീയമായ അളവിലുള്ള, അറിവുകൾ കൂട്ടിച്ചേർക്കപ്പെട്ടു. അത് തുടക്കക്കാർക്കും വിദഗ്ധർക്കും ഒരുപോലെ സഹായകമാകുന്നു.ആർഡ്വിനോ ബോർഡ് ഡിസൈനുകൾ പലതരം മൈക്രോപ്രൊസസ്സറുകളും കൺട്രോളറുകളും ഉപയോഗിക്കുന്നു. ബോർഡുകളിൽ ഡിജിറ്റൽ, അനലോഗ് ഇൻപുട്ട് / ഔട്ട്പുട്ട് പിൻസെറ്റുകൾ ഉണ്ട് . ഇതിൽ വിവിധ എക്സ്റ്റൻഷൻ ബോർഡുകളും (ഷീൽഡുകൾ) മറ്റ് സർക്യൂട്ടുകളും കണക്ട് ചെയ്യാനാകും.Arduino Borad കൾ വിവിധ തരത്തിലുണ്ട് . ഇതിൽ Arduino Uno(Rev3 ) എന്ന ബോ‍ർഡാണ് സ്കൂളുകൾക്ക് ലഭിച്ചത്.

ഇലക്ട്രോണിക്സ്

കുറഞ്ഞ അളവിൽമാത്രം പ്രകാശം പരത്തുന്നവയാണ് എൽ.ഇ.ഡി.കൾ. സെൽ, ടോർച്ച് ബൾബ്, വയറുകൾ എന്നിവ കണക്ട് ചെയ്ത് ബൾബ് പ്രകാശിപ്പിക്കുന്ന പ്രവർത്തനം പരിശീലിപ്പിക്കുന്നു.ഇതിനായി പോസിറ്റീവ് പോളുകളും നെഗറ്റീവ് പോളുകളും പരിചയപ്പെടുത്തണം.റസിസ്റ്റർ ഉപയോഗിച്ച് സർക്കീട്ടിലെ വൈദ്യുതിയെ നിയന്ത്രിക്കുന്നതും എൽ ഇ ഡിയുടെ നീളമുള്ള കാല് പോസിറ്റീവ്(ആനോഡ്)എന്നും നീളം കുറഞ്ഞ കാല് നെഗറ്റീവ്(കാഥോഡ്) ആണെന്നുമുള്ള ധാരണ വേണം.

എൽ.ഇ.ഡി

പ്രകാശം പുറപ്പെടുവിക്കുന്ന ഡയോഡാണ് ലൈറ്റ് എമിറ്റിങ്ങ ഡയോഡ് ( LED ). ഈ ബൾബിലെ നീളം കൂടിയ കാല് പോസിറ്റീവ( Anode ) പോളും നീളം കുറഞ്ഞ കാല് നെഗറ്റീവ് ( Cathode )പോളുമാണ്.ഒരു ഭാഗത്തേക്ക മാത്രം വൈദ്യുതി കടത്തിവിടുന്നവയാണ് ഡയോഡുകൾ എന്നതിനാൽ LED കൾ പവർ സോഴ്സുമായി കണക‍്ട് ചെയ്യുമ്പോൾ പവർസോഴ്സിന്റെ പോസിറ്റീവ പോളിൽ നിന്നും വരുന്ന വയർ, നീളം കൂടിയ കാലിലേക്കും നെഗറ്റീവ് പോളിൽ നിന്നും വരുന്ന വയർ, നീളം കുറഞ്ഞകാലിലേക്കുമായിരിക്കണം ബന്ധിപ്പിക്കേണ്ടത്. കൂടിയ അളവിലുള്ള വൈദ്യുതി പ്രവഹിച്ചാൽ LED കൾ കേടാവാനിടയുണ്ട് എന്നതിനാൽ ഇവ കണക‍്ട് ചെയ്ത് ഉപയോഗിക്കുമ്പോൾ ആ സർക്കീട്ടിൽ ആവശ്യമായ റസിസ്റ്റർ കൂടി ഘടിപ്പിച്ചുവേണം ഉപയോഗിക്കേണ്ടത്.

റസിസ്റ്റർ

വൈദ്യുതപ്രവാഹത്തെ ഉപയോഗിക്കുന്നത്. റസിസ്റ്ററുകളുടെ രേഖപ്പെടുത്താറുള്ളത്. സർക്യൂട്ടുകളിൽ കുറയ്ക്കാനാണ റസിസ്റ്ററുകൾ കണക‍്ട്

റസിസ്റ്ററുകൾ പ്രതിരോധശേഷി ohm സർക്കീട്ടുകളിൽ ( Ω) യൂണിറ്റിലാണ ഏതുദിശയിലും ചെയ്യാവുന്നവയാണ്. ഇവയുടെ മുകളിൽ കാണുന്ന വലയങ്ങൾ അവയുടെ റസിസ്റ്റൻസിനെ സൂചിപ്പിക്കുന്ന കളർ കോഡുകളാണ്.സാധാരണയായി 4 Band System കളർകോഡിൽ റെസിസ്റ്റർ ഇടത് വശം ചേർന്ന് 3 നിറങ്ങളും വലതുവശം ചേർന്ന് ഒരു നിറവുമാണ് കാണപ്പെടുന്നത്. ഓരോ നിറങ്ങളും സൂചിപ്പിക്കുന്നത് ഓരോ സംഖ്യകളേയാണ്. ഇടതുവശത്തെ ആദ്യത്തെ 2 നിറങ്ങൾ റസിസ്റ്ററിന്റെ വിലയുടെ ആദ്യത്തെ 2 സംഖ്യകളേയും, മൂന്നാമത്തെ നിറം അത് സൂചിപ്പിക്കുന്ന അത്രയും പൂജ്യങ്ങളുമാണ്.

പവർ സോഴ്സുകൾ

സംഭരിച്ചു കഴിവുള്ള വയ്ക്കപ്പെട്ട രാസോർജ്ജത്തെ സം‌വിധാനത്തെ വൈദ്യുതരാസ വൈദ്യുതോർജ്ജമാക്കി സെൽ എന്ന മാറ്റാൻ വിളിക്കുന്നു.

ഇതിനൊരുദാഹരണമാണ്‌ നാം ടോർച്ചുകളിൽ ഉപയോഗിക്കുന്ന 1.5 വോൾട്ടുകളുടെ സെൽ. ഒന്നോ അതിലധികമോ വൈദ്യുതരാസ സെല്ലുകളെയാണ് ബാറ്ററി എന്നു വിളിക്കുന്നത്. ഒരു ബാറ്ററിയെ നമുക്കൊരു പവർസോഴ്സായി ഉപയോഗിക്കാം. 3 V , 6 V , 9 V , 12 V .... എന്നിങ്ങനെ ബാറ്ററികൾ ലഭ്യമാണ്. വീടുകളിൽ ഉപയോഗിക്കുന്ന 230V വൈദ്യുതിയും അഡാപ്റ്ററിന്റെ ( Rectifier ) സഹായത്തോടെ നമുക്ക് DC പവർസോഴ്സായി ഉപയോഗിക്കാം. ഒരു DC പവർസോഴ്സിന് പോസറ്റീവ്, നെഗറ്റീവ എന്നിങ്ങനെ രണ്ട് കണക്റ്റിങ് ‍ടെർമിനലുകളുണ്ടാകും.

ബ്രെഡ്ബോർഡും, ജമ്പർ വയറുകളും

സ്ഥിരമായ സാധാരണയായി വയറുകളും ആവശ്യങ്ങൾക്കുള്ള നിർമ്മിക്കുമ്പോൾ സോൾഡറിങ് ചെയ്താണ് ഇലക്ട്രോണിക്ക് കംമ്പോണന്റുകളും,

ബന്ധിപ്പിക്കുന്നത്. ഉപയോഗിക്കുമ്പോൾ ഉപകരണവും, സർക്കീട്ടുകൾ എന്നാൽ സർക്കീട്ടുകൾ താത്കാലികമായ തയാറാക്കാൻ കണക്ഷനുകൾക്കായി

ആവശ്യങ്ങൾക്ക ബ്രഡ്ബോർഡ് ജമ്പർ എന്ന വയറുകളുമാണ് പ്രയോജനപ്പെടുത്തുന്നത്.ഇരുവശത്തും കണക്ടറുകളോ പിന്നുകളോ ക്രമീകരിച്ചിരിക്കുന്ന

ഇലക്ട്രിക്ക വയറുകളാണ് ജമ്പർ വയറുകൾ. സോൾഡർ ചെയ്യാതെ തന്നെ ഇവ കണക്ട് ചെയ്യാൻ സാധിക്കും. ഇരു വശത്തും ക്രമീകരിച്ചിരിക്കുന്ന socket/pin കളെ അടിസ്ഥാനമാക്കി ഇവയെ Male to Male Jumper wire , Male to Female Jumper wire , Female to Female Jumper wire എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.

ബ്രഡ്ബോർഡ്

ഇലക‍്ട്രോണിക് സർക്കീട്ടുകൾ തയാറാക്കുമ്പോൾ വയറുകളും ഘടകങ്ങളും സോൾഡറിങ നടത്താതെ പരസ്പരം കൂട്ടിച്ചേർക്കാൻ

ബ്രഡ്ബോർഡുകൾ ഉപയോഗിക്കുന്നു. ഇവയിലെ ദ്വാരങ്ങളുടെ അടിവശങ്ങൾ തമ്മിൽ മെറ്റൽ ക്ലിപ്പുകൾ കൊണ്ട് പ്രത്യേക ക്രമത്തിൽ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ട്. ബോർഡിന്റെ രണ്ട വശങ്ങളിലുള്ള ദ്വാരങ്ങൾ തമ്മിൽ സമാന്തരമായും ( A ) നടുവിലുള്ള ദ്വാരങ്ങൾ തമ്മിൽ (5 എണ്ണം) നെടുകെയും ( B ) ബന്ധിപ്പിച്ചിരിക്കുന്നു.

റോബോട്ടിക്സ്

സാധാരണ ചുറ്റുപാടിൽനിന്നും കാണുന്ന യന്ത്രങ്ങളെ വിവരങ്ങൾ അപേക്ഷിച്ച ശേഖരിക്കാനും റോബോട്ടുകൾക്ക [ Input ], അവയെ വിശകലനംചെയ്യാനും [ Process ], അതിനനുസരിച്ച് പ്രതികരിക്കാനും [ Output ] കഴിയും.ഒരു റോബോട്ടിൽ സാധാരണയായി, Wireless Communication വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സെൻസർ സിസ്റ്റം, Sensor • ചലിക്കുന്ന ഭാഗങ്ങൾ, പവർ സപ്ലൈ ഈ ഘടകങ്ങളെയെല്ലാം Control System നിയന്ത്രിക്കുന്ന Controller IC കൾ

എന്നിവയുണ്ടായിരിക്കും

Control Unit ൽനിന്നുള്ള നിർദേശങ്ങൾക്കനുസരിച്ച ആവശ്യമായ രീതിയിൽ Effector കളെ ചലിപ്പിച്ചാണ റോബോട്ടുകളെക്കൊണ്ട് പ്രവൃത്തി ചെയ്യിപ്പിക്കുന്നത്.

റോബോട്ടുകളുടെ ചലനം സാധ്യമാക്കുന്ന Actuator കൾ ഊർജ്ജത്തെ അനുയോജ്യമായ ചലനമാക്കി മാറ്റുന്നു. ഈ ചലനമുപയോഗിച്ചാണ് Effector പ്രവൃത്തി ചെയ്യുന്നത്. Actuator ൽ വൈദ്യുത മോട്ടോറുകൾ, ഹൈഡ്രോളിക സംവിധാനങ്ങൾ തുടങ്ങിയവ ഊർജ്ജസ്രോതസായി ഉപയോഗിക്കുന്നു.

റോബോട്ടുകളുടെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുക, ഏകോപിപ്പിക്കുക എന്നീ ജോലികൾ ചെയ്യുന്നത അതിലുള്ള Controller IC കളാണ്. ഇത്തരം

ഇല്ക്ട്രോണിക് ഘടകങ്ങളെയാണ് റോബോട്ടുകളുടെ തലച്ചോർ എന്ന് വിളിക്കുന്നത്. Microcontroller‍ ഇത്തരത്തിലുള്ളവയാണ്

ഒരു റോബോട്ടിക് ഉപകരണം തയാറാക്കുന്നതിനായി പ്രധാനമായും മൂന്ന ഘട്ടങ്ങളുണ്ട്. a ) ഉപകരണങ്ങളുടെ രൂപകല്പന (ഡിസൈനിങ്) b ) നിർമ്മാണം

c ) കോഡിങ് എന്നിവയാണവ.

ഹൈടെക് ഉപകരണ സജ്ജീകരണം

കമ്പ്യൂട്ടർ പ്രൊജക്ടറുമായിI കണക‍്ട് ചെയ്യാൻ VGA ( Video Graphics Array ) കേബിളുകളോ, HDMI ( High - Definition Multimedia Interface ) കേബിളുകളോ

ഉപയോഗിക്കാം.

ഒരു കമ്പ്യൂട്ടറും ഒരു പ്രൊജക്ടറും തമ്മിൽ ആദ്യം കണക്ട ചെയ്യുമ്പോൾ കമ്പ്യൂട്ടർ സ്ക്രീനിനുള്ള ദൃശ്യം വിവിധ കാരണങ്ങളാൽ പ്രൊജക്ടർ സ്ക്രീനിൽ ലഭിക്കണമെന്നില്ല.ചുവടെ നൽകിയ രീതിയിൽ ചില ക്രമീകരണങ്ങൾ കമ്പ്യൂട്ടറിൽ വരുത്തുക

ലാപ്‍ടോപ്പിലുള്ള സിസ്റ്റം സെറ്റിംഗ്സ് എടുക്കുക.

അതിൽ Devices ലുള്ള Displays ൽ Display Mode , തുറന്ന് Mirror Apply ൽ ക്ലിക്ക ചെയ്യുക. ശേഷം, മാറ്റം വരുത്തിയ ക്രമീകരണങ്ങൾ സേവ് ചെയ്യുക ( Keep Changes )

ഒരു പ്രൊജക്ടർ സ്ക്രീനിൽ വന്ന ദൃശ്യത്തിന് വ്യക്തത ലഭിക്കാനായി പ്രൊജക്ടർ ലെൻസിനോട് അടുത്തുള്ള Focus , Zoom എന്നിവ ഉപയോഗിച്ച് ഇത

ശരിയായി ക്രമീകരിക്കുക.

പ്രൊജക്ടർ വച്ചിരിക്കുന്ന പ്രതലത്തിന്റെ ഏറ്റക്കുറച്ചിൽ കാരണമോ ദൃശ്യം പതിയുന്ന സ്ക്രീൻ/ചുമർ നേരെയാവാത്തിനാലോ സ്ക്രീൻ ചിലപ്പോൾ ചരിഞ്ഞും മറ്റും കാണും.പ്രോജക്ടറിന്റെ കീ സ്റ്റോൺ ഉപയോഗിച്ച് ഈ പ്രശ്നം പരിഹരിക്കാം.

ലാപ്‍ടോപ്പിലുള്ളതു പോലെയല്ലാതെ സ്ക്രീനിൽ ദൃശ്യമാകുന്നത് തലകീഴായാണ് എങ്കിൽ പ്രൊജക്ടറിലോ/റിമോട്ട് കൺട്രോളിലോ ഉള്ള Menu ബട്ടൺ പ്രസ് ചെയ്യുക. • SYSTEM SETUP : Basic തെരെഞ്ഞെടുക്കുക • Projector Installation അനുയോജ്യമായത് തിരഞ്ഞെടുക്കുക. (മുൻപിലുള്ള ടേബിളിലാണ് പ്രൊജക്ടർ വച്ചിരിക്കുന്നതെങ്കിൽ Front Table തിരഞ്ഞെടുക്കുക.)

ശബ്ദ ക്രമീകരണം

ലാപ്ടോപ്പിലെ തന്നെ സ്പീക്കർ ഉപയോഗിച്ചാൽ സാധിക്കില്ല. അപ്പോൾ എക്സ്റ്റേണൽ എല്ലാവർക്കും കേൾക്കാൻ സപീക്കറുമായി കണക്ട് ചെയ്യേണ്ടതുണ്ട്.

എക്സ്റ്റേണൽ സ്പീക്കറിന്റെ ഓഡിയോ ജാക്ക് ലാപ്ടോപ്പിലെ ഓഡിയോ ഔട്ട പോർട്ടിൽ (ചില ലാപ്ടോപ്പുകളിൽ ഒരു ഓഡിയോ പോർട്ട് മാത്രമേ കാണുകയുള്ളു) കണക്ട് ചെയ്യുക. ചില സ്പീക്കറുകൾക്ക് USB കണക്ടറും ഉണ്ടാകും.സ്പീക്കർ കണക്ട് ചെയ്തതിനു ശേഷം ഇത് ശരിയായി വർക്ക് ചെയ്യുന്നുണ്ടോ എന്ന

പരിശോധിക്കാം. അതിനായി കമ്പ്യൂട്ടർ Desktop ലെ Top Panelൽ ഉള്ള സൗണ്ട (സ്പീക്കർ) ഐക്കണിൽ ക്ലിക്ക് ചെയ്ത് Sound Settings എടുക്കുക.തുറന്ന

വരുന്ന പ്രയോജനപ്പെടുത്തി ജാലകത്തിൽ കമ്പ്യൂട്ടറിന്റെ താഴെ സൂചിപ്പിച്ചിരിക്കുന്ന ഔട്ട്പുട്ട സംവിധാനങ്ങൾ ശബ്ദസംവിധാനം കൃത്യമാക്കി

ക്രമീകരിക്കാവുന്നതാണ്.

1. Output Volume :Volume കൂട്ടുന്നതിനും കുറയ്ക്കുന്നതിനും Mute ആക്കുന്നതിനും സഹായിക്കുന്നു.

2. Output കമ്പ്യൂട്ടറിന പുറത്തേക്കുള്ള ശബ്ദക്രമീകരണങ്ങൾക്കായി പ്രയോജനപ്പെടുത്താം.

Input :- കമ്പ്യൂട്ടർ അകത്തേക്ക് സ്വീകരിക്കുന്ന ശബ്ദക്രമീകരണങ്ങൾക്കായി.

3. Choose a device for sound output ശബ്ദം കേൾക്കുന്നതിനായി ഉപയോഗിക്കുന്ന ഉപകരണങ്ങൾ തിരഞ്ഞെടുക്കുന്നതിനായി.

(ശ്രദ്ധിക്കുക- HDMI കേബിൾ കണക്ട് ചെയ്തിട്ടുണ്ടെങ്കിൽ അതുപയോഗിച്ച കണക്ട ചെയ്ത Output ഉപകരണം തെരെഞ്ഞെടുക്കപ്പെടുന്നതാണ്.

സ്പീക്കറിൽ Source ആയി കൂടി ശബ്ദം ലഭിക്കണമെന്നുണ്ടെങ്കിൽ Headphones / Speakers - Built - in Audio സെലക്ട ചെയ്യുക)

4. Test Speakers :- Output Sound പരിശോധിക്കുന്നതിനായി ഉപയോഗിക്കാം.

ഇന്റർനെറ്റ് കണക്ടിവിറ്റി

വൈഫൈ ഉപയോഗിച്ച് കമ്പ്യൂട്ടറിൽ ഇന്റർനെറ്റ് നമുക്ക് എങ്ങനെ കണക്ട് ചെയ്യാമെന്ന് നോക്കാം.ഇതിനായി, ലാപ്ടോപ്പിൽ Top Panel ൽ നെറ്റ് വർക്ക

മാനേജർ ആപ്‍ലെറ്റ് ( NM Applet ) തുറക്കുക.ഇതിന്റെ ഡ്രോപ്പ്‍ ഡൗൺ മെനുവിൽ നിന്ന നാം കണക്ട് ചെയ്യാനുദ്ദേശിക്കുന്ന വൈഫൈ യുടെ പേര

സെലക്ട് ചെയ്യുക.തുടർന്ന് വരുന്ന വിൻഡോയിൽ Password നൽകി കണക്ടചെയ്യുക. ഇന്റർനെറ്റ് ലഭ്യമായോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തുക

വയേർഡ് കണക്ഷന് നെറ്റ്‍വർക്ക് കേബിളുകൾ (എതർനെറ്റ് / യു.റ്റി.പി കേബിളുകൾ) ആവശ്യമാണ്.എതർനെറ്റ് കേബിളുകൾ ഉപയോഗിച്ച് ക്ലാസിലോ ലാബിലോ ലഭ്യമായ നെറ്റ്‍വർക്ക പോർട്ടുകളും ലാപ്‍ടോപുമായി ബന്ധിപ്പിക്കുക.തുടർന്ന് Connection Established ആയോ എന്ന് NM അപ്‍ലെറ്റ് പരിശോധിക്കുക


ആനിമേഷൻ

അനിമേഷൻ രംഗത്ത് മികവുറ്റ പ്രതിഭകളെ വാർത്തെടുക്കാനായിട്ടാണ് ലിറ്റിൽ കൈറ്റ്സ് പരിശ്രമിക്കുന്നത്.ദ്വിമാന,ത്രിമാന തലങ്ങളിലെ ആനിമേഷനുകൾ പരിശീലിപ്പിക്കുന്നു.റ്റ്യുപ്പി ട്യൂബ്,സിൻഫിഗ് മുതലായ സോഫ്‍റ്റ്‍വെയറുകളാണ് കൈറ്റ്സിലെ കുഞ്ഞുങ്ങൾ ആനിമേഷനായി ഉപയോഗിക്കുന്ന സോഫ്‍റ്റ്വെയറുകൾ.ഉബുണ്ടു 18.04 ൽ ആപ്ലിക്കേഷനിൽ നിന്നും സിൻഫിഗ് സ്റ്റുഡിയോയോ റ്റുപ്പി ട്യൂബ് ഡെസ്ക്കോ റ്റുഡി ആനിമേഷനായി ഉപയോഗിക്കാം.ബ്ലൻഡർ ഉപയോഗിച്ച് ത്രിഡി ആനിമേഷനുകൾ ചെയ്യാം.ഇതിൽ താല്പര്യമുള്ള കുട്ടികൾക്ക് കൂടുതൽ സമയം അവരുടെ ഇഷ്ടമനുസരിച്ച് പരിശീലിക്കാനായി സൗകര്യം നൽകിയിട്ടുണ്ട്.

ആനിമേഷനിലെ മികവുള്ള കുട്ടികളെ മറ്റു കൈറ്റ്സുകാർക്കും താല്പര്യമുള്ള കുഞ്ഞുങ്ങൾക്കും പരിശീലനം നൽകാനായി ഉപയോഗപ്പെടുത്തുന്നു.

സൈബർ സുരക്ഷ

സൈബർ ലോകമെന്നത് അറിവിന്റെ വാതായനങ്ങൾ തുറക്കുന്നതോടൊപ്പം തന്നെ ചതിക്കുഴികളുടെ ഒരു വലിയ ലോകവും കുട്ടികൾക്കിടയിൽ സൃഷ്ടിക്കുന്നുവെന്ന തിരിച്ചറിവിൽ ലിറ്റിൽ കൈറ്റ്സിലെ കുഞ്ഞുങ്ങളെ സൈബർ നിയമങ്ങളും സൈബർ ലോകത്തെ ഫിഷിംഗ് പോലുള്ള ചൂഷണങ്ങളും മനസ്സിലാക്കി കൊടുക്കുകയും തുടർന്ന് അവരെ സത്യമേവ ജയതേ എന്ന പ്രോഗ്രാമിന്റെ മൊഡ്യൂൾ പരിചയപ്പെടുത്തി പരിശീലിപ്പിച്ച് യു.പിതല കുഞ്ഞുങ്ങൾക്ക് സൈബർ സുരക്ഷയെകുറിച്ചുള്ള ആശയങ്ങൾ എത്തിക്കുകയും ചെയ്തു.

മലയാളം കമ്പ്യൂട്ടിംഗ്

മാതൃഭാഷ പെറ്റമ്മയാണെന്നത് ഓർമ്മപ്പെടുത്തികൊണ്ട് മലയാള അക്ഷരങ്ങൾ കീബോർഡിൽ പരിചയപ്പെടുത്തി,അക്ഷരങ്ങൾ തിരിച്ചറിഞ്ഞ് ടൈപ്പിംഗിന്റെ ബാലപാഠങ്ങൾ എല്ലാ കുട്ടികൾക്കും നൽകുകയും മികവുള്ള താല്പര്യമുള്ള കുഞ്ഞുങ്ങൾക്ക് കൂടുതൽ പരിശീലിക്കാനുള്ള അവസരം നൽകി വരുന്നു.മലയാളം കമ്പ്യൂട്ടിങ്ങിനായി ആപ്ലിക്കേഷനിൽ നിന്നും ഓഫീസ് ലിബർ ഓഫീസ് റൈറ്റർ എന്ന ക്രമത്തിലെടുക്കാം.

ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ്

ഹാർഡ്‌വെയർ, ഇലക്ട്രോണിക്സ് മേഖലകളിലെ ആശയങ്ങൾ പരിചയപ്പെടുത്താനായി പൂർവ്വവിദ്യാർത്ഥികളുടെ സേവനം സ്വീകരിച്ചുവരുന്നു.കൊവിഡായതിനാൽ നിലവിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് നിലവിൽ പരിമിതികളുണ്ട്.

പ്രോഗ്രാമിങ്

പ്രോഗ്രാമിങ്ങിന്റെ ബാലപാഠങ്ങൾ മനസ്സിലാക്കി പ്രോഗ്രാമിങ്ങിന്റെ അനന്തവിഹായസ്സിൽ പറന്നുയരാൻ കുഞ്ഞു കൈറ്റ്സുകൾക്ക് ചിറകുകൾ നൽകുന്ന വലിയ ഒരു യജ്ഞമാണ് പ്രോഗ്രാമിങ്ങിലെ പരിശീലനം.പ്രധാനമായും സ്ക്രാച്ചും പൈത്തണുമൊക്കെയാണ് ഇതിനായി കൊച്ചുമിടുക്കർ പരിശീലിക്കുന്നത്.

ഫോട്ടോഗ്രഫി&ഫോട്ടോഎഡിറ്റിംഗ്

ഫോട്ടോഗ്രഫി പരിശീലിപ്പിക്കാനായി പൂർവ്വവിദ്യാ‍ത്ഥികളുടെയും നിലവിലെ സീനിയേഴ്സിനെയുമാണ് പ്രയോജനപ്പെടുത്തുന്നത്.ഡി.എസ്.എൽ.ആർ ക്യാമറയുടെ ഉപയോഗവും പരിശീലനവും നടത്തി