സെന്റ് തോമസ് ഇ.എം.എച്ച്.എസ്. പന്തളം
പന്തളം നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് സെന്റ് തോമസ് ഇ.എം.എച്ച് സ്കൂൾ. 1982-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സെന്റ് തോമസ് ഇ.എം.എച്ച്.എസ്. പന്തളം | |
---|---|
വിലാസം | |
കുരമ്പാല പത്തനംതിട്ട ജില്ല | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | പന്തളം |
സ്കൂൾ ഭരണ വിഭാഗം | |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
31-03-2022 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1982 ജുണിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. റവ .ഫ ഗീവർഗീസാണു വിദ്യാലയം സ്ഥാപിച്ചത്. കെ.കെ.ജോൺ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.2002-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ടി.എം.സാമുവലിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. അതുകൂടാതെ സ്കൂളിനു6 ബസുകളും ഉണ്ട്. ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുമുണ്ട്. ഏകദേശം പതിനഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ലൈബ്രറി , റീഡിങ് റൂം , സയൻസ് ലാബ് എന്നിവയും സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാലജനസഖ്യം.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
സെന്റ് തോമസ് പള്ളിക്കമ്മിറ്റിയാണു വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. റെവ. kourth cheriyan മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1982 - 87 | പി.കെ.ജോൺ |
1987 - 92 | ചന്ദ്രൻ പിള്ള |
1992 - 94 | വർഗീസ് |
1994-97 | മാത്യു |
1997 - 2000 | കുഞ്ഞൂഞ്ഞമ്മ |
2000- 01 | രാജമ്മ |
2001- 02 | മുരളീധരൻ പിള്ള |
2002 - 06 | ടി.എം.സാമുവൽ |
2006 - 2017 | പി.കെ.വർഗീസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- അയ്യപ്പൻ - ഡോൿടർ
- പ്രജീഷ് ജോൺ - ശിശു രോഗ വിദഗ്ധൻ
- മനു . എസ് .നായർ - സി.എ
വഴികാട്ടി
- SH 1 ന് തൊട്ട് പന്തളം നഗരത്തിൽ നിന്നും 3 കി.മി. അകലത്തായി നൂറനാട് റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:9.215384, 76.680965|zoom=18}}