സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ സീതത്തോട് പഞ്ചായത്തിൽ പത്തിമൂന്നാം വാർഡിൽ പ്രകൃതിരമണിയമായ കക്കാട്ടാറിൻ്റെ തീരത്തു വനമേഖലയോട് അടുത്ത് ഏകദേശം ഒന്നര ഏക്കർ

ചുറ്റയളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമ്മിതമായ രണ്ടു കെട്ടിട സമുച്ചയമാണ് കോട്ടമൺപാറ യു.പി. സ്‌കൂൾ

യു.പി.എസ് കോട്ടമൺപാറ
വിലാസം
കോട്ടമൺപാറ

യു. പി. എസ് . കോട്ടമൺപാറ
,
കോട്ടമൺപാറ പി.ഒ.
,
689667
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1963
വിവരങ്ങൾ
ഇമെയിൽhmupsk65@gmail.com
കോഡുകൾ
സ്കൂൾ കോഡ്38651 (സമേതം)
യുഡൈസ് കോഡ്32120802407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്കോന്നി
ബ്ലോക്ക് പഞ്ചായത്ത്കോന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ35
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബെറ്റി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്നൈനാൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ഡീന
അവസാനം തിരുത്തിയത്
14-03-202238651ups


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. പത്തനംതിട്ട ജില്ലയിൽ കോന്നി ബ്ലോക്കിൽ സീതത്തോട് പഞ്ചായത്തിൽ പതിമൂന്നാം വാർഡിൽ പ്രകൃതിരമണിയമായ കക്കാട്ടാറിന്റെ തീരത്തു വനമേഖലയോട് അടുത്ത് ഏകദേശം ഒന്നര ഏക്കർ ചുറ്റയളവിനുള്ളിൽ കരിങ്കൽ ഭിത്തികളാൽ നിർമ്മിതമായ രണ്ടു കെട്ടിട സമുച്ചയമാണ് കോട്ടമൺപാറ യു.പി. സ്‌കൂൾ. സാധരണക്കാരായ ജനങ്ങളുടെ മക്കൾക്ക് വിദ്യാഭ്യസം നൽകുക എന്ന ലക്ഷ്യത്തോടെ ശ്രീ .എൻ ആർ രാമകൃഷ്ണൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ഏക വിദ്യാലയമാണിത് .ഇപ്പോൾ മലങ്കര കത്തോലിക്കാ സഭയുടെ പത്തനംതിട്ട രൂപതയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു . ഇവിടെ ഒന്ന് മുതൽ ഏഴു വരെ ഉള്ള ക്ലാസ്സുകൾ ഉണ്ട് . പ്രഗത്ഭരും അനുഭവപരിചയമുള്ളവരുമായ അധ്യാപകരുടെ ശിക്ഷണത്തിൽ നിരവധി വിദ്യാർത്ഥികളെ അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തുന്നതിനു ഈ വിദ്യാലയം സാക്ഷ്യം വഹിച്ചിട്ടുണ്ട് . കുട്ടികൾക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുന്നതിൽ അദ്ധ്യാപകർ, പി ടി എ, എം പി ടി എ, ജനപ്രതിനിധികൾ എന്നിവരുടെ കൂട്ടായ്മ സകൂളിന്റെ മുന്നോട്ടുള്ള പ്രവർത്തനത്തിന് ഊർജം നൽകുന്നു.മലങ്കര സഭ കോ- ഓപ്പറേറ്റീവ് മാനേജ്മെൻറ് അധീനതയിൽ ഉള്ള സ്കൂളുകളിൽ ഒന്നായ ഈ സ്കൂളിൽ മാനേജർ ,കറസ്പോണ്ടൻറ്, ലോക്കൽ മാനേജർ ഇവരുടെ സാന്നിധ്യവും സഹകരണവും നിർദ്ദേശങ്ങളും ഏറെ വിലമതിക്കത്തക്കതാണ്.

ഭൗതികസൗകര്യങ്ങൾ

വർഷങ്ങൾക്ക് മുൻപ് ഒരു ഓടിട്ട കെട്ടിടവും മൂന്നു ഓല ഷെഡ്ഡുകളുമായിട്ടാണ് ഈ സ്കൂൾ ആരംഭിച്ചത് നിലവിൽ എൽ. പി .യു .പി വിഭാഗത്തിനായി രണ്ടു കെട്ടിടങ്ങൾ ഉണ്ട് പ്രധാന കെട്ടിടത്തിനുള്ളിൽ തന്നെ ഓഫീസ് മുറിയും സ്റ്റാഫ് റൂമും പ്രവർത്തിച്ചു വരുന്നു. കുട്ടികൾക്ക് ആവിശ്യമായ ആഹാരം പാകം ചെയ്യുന്നതിനുള്ള പാചകപുരയും പ്രധാനകെട്ടിടത്തോട് ചേർന്ന് ഉണ്ട് . കുട്ടികൾക്ക് ആവിശ്യമായ കുടിവെള്ളം കുഴൽ കിണർ വഴി ലഭ്യമാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും മതിയായ ടോയ്‌ലറ്റ് സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് .കുട്ടികൾക്ക് ആവിശ്യമായ കായിക വിനോദ പരിശീലനങ്ങൾക്കായ് വിശാലമായ മൈതാനം ഉണ്ട്. കുട്ടികൾക്ക് ഐ .റ്റി .പഠനത്തിന് ആവശ്യമായ കമ്പ്യൂട്ടർ ലാബും സ്കൂളിൽ സജ്ജീകരിച്ചിട്ടുണ്ട് .കുട്ടികളുടെ ബൗദ്ധീകവും മാനസികവുമായ വികാസത്തിന് ആവശ്യമായ പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിയിൽ ക്രമീകരിച്ചിട്ടുണ്ട് .സയൻസ് ,സോഷ്യൽ ,മാത്‍സ് തുടങ്ങിയ വിഷയങ്ങളുടെ ലാബ് സൗകര്യം ഒരുക്കിയിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളിൽ കായികക്ഷമത വർധിപ്പിക്കുന്നതിനായി വിവിധ കായിക പ്രവർത്തനങ്ങൾ നടത്തി വരുന്നു. ആഴ്ചയിൽ നിശ്ചിത സമയം കായിക പരിശീലനത്തിനായി മാറ്റിവച്ചിട്ടുണ്ട് . കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായും വിവിധ സർഗ്ഗവേദികൾ ഒരുക്കി കൊടുക്കുന്നു.കൂടാതെ നൃത്ത ഇനങ്ങൾ ,ഗാനം ,കഥാകഥനം ,രചനകൾ എന്നിവയും പരിശീലിപ്പിക്കുന്നു .പ്രവർത്തിപരിചയമേളയിൽ തിളക്കമാർന്ന വിജയം കാഴ്ചവച്ച സ്കൂൾ ആണ് ഇത് . ഓരോ വർഷവും സബ് ജില്ലാ തലത്തിൽ എൽ .പി യു പി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ഷിപ്പ് കരസ്ഥമാക്കാൻ ഈ സ്കൂളിന് കഴിഞ്ഞിട്ടുണ്ട് . ജില്ലാ തല സ്റ്റേറ്റ് തല മത്സരങ്ങളിൽ പങ്കെടുക്കുവാനുള്ള അവസരം കുട്ടികൾക്ക് ലഭിച്ചിട്ടുണ്ട് .വിവിധ ഇനങ്ങളിൽ അദ്ധ്യാപകർ കുട്ടികൾക്ക് പരിശീലനം നൽകിവരുന്നു .

മുൻ സാരഥികൾ

ശ്രീ. രാജ ഗോപാലൻ

ശ്രീമതി .സരസമ്മ

ശ്രീ. പി .എൻ .വിജയൻ

ശ്രീമതി .ലക്ഷ്മിക്കുട്ടിയമ്മ

ശ്രീ .റ്റി .കെ .മനോഹരൻ

ശ്രീമതി .ശോശാമ്മ

ശ്രീമതി .ലളിതമ്മ

ശ്രീമതി.ചന്ദ്രമതി

ശ്രീമതി .ലീലാമ്മ

എം .സി ,ശ്രീ .വിൽ‌സൺ തുണ്ടിയത്ത്

ശ്രീ .ബാബു .എ .എം

,ശ്രീമതി .മേഴ്‌സി .കെ .ജെ

,ശ്രീമതി .ഡെയ്‌സിമോൾ

ശ്രീ .മത്തായി .കെ.ജെ

ശ്രീമതി .സിസിലി ഏബ്രഹാം

മികവുകൾ

   വായനക്കും എഴുത്തിനും പ്രാധാന്യം നൽകുന്ന പ്രവർത്തനങ്ങൾ മികവു പ്രവർത്തനങ്ങളായി നടത്തി വരുന്നു. അതോടൊപ്പം കൃഷിയോടും ആഭിമുഖ്യം വളർത്തുന്ന കാർഷിക പ്രവർത്തനങ്ങളിലും കുട്ടികളെ പങ്കാളികൾ ആക്കുന്നു.  
      സ്കൂളിൽ ലഭ്യമാകുന്ന ദിന പത്രങ്ങൾ സ്കൂൾ അസംബ്ലിയിലും ഒഴിവു സമയങ്ങളിലും വായിക്കുവാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നു.ഓരോ ക്ലാസ് മുറികളിലും വായനാ  മൂല ക്രമീകരിച്ചിട്ടുണ്ട്. കുട്ടികളുടെ വായനാ ശീലം വളർത്തുന്നതിന് ഒരു പരിധി വരെ കഴിഞ്ഞിട്ടുണ്ട്. ലൈബ്രറി പുസ്തകങ്ങൾ ക്ലാസുകളിൽ നൽകുകയും അതിനോട് അനുബന്ധിച്ചുള്ള പ്രവർത്തനങ്ങൾ നല്കിവരുകയും ചെയ്യുന്നു. 
     സ്കൂൾ പറമ്പിൽ കൃഷി ചെയ്യുന്ന വിവിധ ഇനം വിഷരഹിത  പച്ചക്കറികൾ  ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തി വരുന്നു .
     ശലഭങ്ങളെ ആകർഷിക്കുന്നതിനും കുട്ടികൾക്ക് കൗതുകം ഉണർത്തുന്നതിനും സ്കൂൾ  പരിസരത്തും ജൈവവൈവിധ്യ ഉദ്യാനം ഒരുക്കിയിട്ടുണ്ട്. സ്കൂൾ പരിസരം മോടി കൂട്ടാൻ വിവിധ അലങ്കാര സസ്യങ്ങളും ഔഷധ സസ്യങ്ങളും ക്രമീകരിച്ചിട്ടുണ്ട്. 
     ആഴ്ചയിൽ ഒരു ദിവസം ക്ലാസ് തലത്തിൽ പൊതുവിജ്‍ഞാന ക്ലാസ് നൽകി വരുന്നു. 
     മലയാളം, ഇംഗ്ലീഷ് വായനക്ക് പ്രാധാന്യം നൽകുന്നുണ്ട്.

ദിനാചരണങ്ങൾ

1. പരിസ്ഥിതി ദിനം

2. ചാന്ദ്ര ദിനം

3. സ്വാതന്ത്ര്യ ദിനം

4. വായനാ ദിനം

5. അധ്യാപകദിനം

6. ഗാന്ധിജയന്തി

7. ശിശുദിനം

8. റിപ്പബ്ലിക് ദിനം

9. മലയാള ഭാഷ ദിനം

10. ഓസോൺ ദിനം

        സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട്  എസ് .ആർ .ജി . കൂടുകയും ദിനാചരണ കലണ്ടർ തയാറാക്കുകയും ചെയ്യുന്നു .തുടർന്ന്  ദിനങ്ങളുമായി ബന്ധപ്പെട്ട വ്യക്തികൾ സംഭവങ്ങൾ ഇവ കുട്ടികൾ മനസ്സിലാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ നടന്നു വരുന്നു .

അദ്ധ്യാപകർ

   ശ്രീമതി .ബെറ്റി ജോസഫ് (എച്ച് .എം)
അനു  ഏബ്രഹാം
സോഫി ആനി മാത്യൂസ് 
സെലീന റ്റി എസ്സ്  (ഹിന്ദി ക്ലബ്ബിങ്) 
കൂടാതെ  രണ്ട് ദിവസവേതന അധ്യാപകരും ജോലിചെയ്തു വരുന്നു .

ക്ലബുകൾ

*വിദ്യാരംഗം ക്ലബ്

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

   വിവിധ ക്ലബ്ബുകൾ സ്കൂൾ തലത്തിൽ സജീവമായി പ്രവൃത്തിച്ചുവരുന്നുണ്ട് .അതിൽ പ്രധാനപ്പെട്ടവ  ഇംഗ്ലീഷ് ,സയൻസ് ,സോഷ്യൽ ,മാത്‍സ് ,ഹെൽത്ത് ക്ലബ് തുടങ്ങിയവയാണ് .ഓരോ ക്ലബ്ബുകളുടെയും ചുമതല വിവിധ അധ്യാപകർ വഹിക്കുന്നു .സമയം കണ്ടെത്തി ക്ലബ് പ്രവർത്തനങ്ങൾ നടത്തി വരുന്നു .

സ്കൂൾ ഫോട്ടോകൾ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

പല മേഖലകളിലും പ്രാഗൽഭ്യം തെളിയിച്ച പൂർവ്വ വിദ്യാർത്ഥി സമ്പത്തുള്ള ഒരു സ്കൂൾ ആണിത്.വിദ്യഭ്യാസ,രാഷ്ട്രീയ,സാമുദായിക മേഖലകളിൽ പ്രാവിണ്യം തെളിയിച്ച പലരും ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളായിരുന്നു.

     ഡോ. ഷേർലി (പ്രിൻസിപ്പൽ എസ്. എൻ. കോളേജ് )
    ശ്രീ .മോഹൻദാസ്( റിട്ട. പ്രിൻസിപ്പൽ റ്റി .റ്റി .റ്റി .എം  വടശ്ശേരിക്കര )
    ശ്രീ .മാത്യു കല്ലേത്ത്‌(മുൻ  ബ്ലോക്ക് പഞ്ചായത്ത് അംഗം )
റെവ .ഫാദർ ഡോ .മാത്യു സി. ജി (ചാർതംകുഴിയിൽ) 


   സിസ്റ്റർ.ഡമഫീൻ എസ് .ഐ .സി ( മദർ പ്രൊവിൻഷ്യൽ )

വഴികാട്ടി

1.പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ   (പത്തനംതിട്ട - മൈലപ്ര -വടശ്ശേരിക്കര -മണിയാർ - ചിറ്റാർ -സീതത്തോട്-ആങ്ങമൂഴി -കോട്ടമൺപാറ)

2.പത്തനംതിട്ട ഭാഗത്തു നിന്നും വരുന്നവർ (പത്തനംതിട്ട -മൈലപ്ര -മണ്ണാറക്കുളഞ്ഞി -വടശ്ശേരിക്കര -പെരുനാട് -പുതുക്കട-ചിറ്റാർ -സീതത്തോട് -കോട്ടമൺപാറ) {{#multimaps:9.3410195,76.9784502|zoom=10}} |}

"https://schoolwiki.in/index.php?title=യു.പി.എസ്_കോട്ടമൺപാറ&oldid=1776722" എന്ന താളിൽനിന്ന് ശേഖരിച്ചത്