ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു
ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി | |
---|---|
വിലാസം | |
എളമ്പുലാശ്ശേരി എളമ്പുലാശ്ശേരി , എളമ്പുലാശ്ശേരി പി.ഒ. , 678595 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0466 2269049 |
ഇമെയിൽ | glpselmby@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20307 (സമേതം) |
യുഡൈസ് കോഡ് | 32060300402 |
വിക്കിഡാറ്റ | Q64690322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പുഴ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 212 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല .എ .കെ |
പി.ടി.എ. പ്രസിഡണ്ട് | ഷൗക്കത്തലി |
എം.പി.ടി.എ. പ്രസിഡണ്ട് | ശൈത്യ |
അവസാനം തിരുത്തിയത് | |
14-03-2022 | Elmbsry20307 |
ചരിത്രം
ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകളാൽ കുറിക്കാനായി ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി.
കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .
ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.കൂടുതൽ വായിക്കുക....
ഭൗതികസൗകര്യങ്ങൾ
1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.
ചിത്രങ്ങൾ കാണുക....
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.
അറബി ഭാഷ
ഈ വിദ്യാലയത്തിൽ നൂറോളം കുട്ടികൾ അറബി പഠിക്കുന്നു. മികച്ച രീതിയിൽ, ന്യൂതന ശൈലിയിൽ അറബി പഠനം നടക്കുന്നു. ദിനാചരണവുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും അറബി പ്രവർത്തനങ്ങളും ഉൾക്കൊള്ളിക്കുന്നു. ഡിസംബർ 18 അന്താരാഷ്ട്ര അറബി ഭാഷാ ദിനമാണ്. ഓരോ വർഷവും ഈ ദിനം കുട്ടികളുടെ വ്യത്യസ്തമായ അറബി കലാപരിപാടികളോടെ സമുചിതമായി കൊണ്ടാടുന്നു. ഇടക്കിടക്ക് അറബി അസംബ്ലികൾ നടത്തുന്നു. അറബി പഠിക്കുന്ന വിദ്യാർത്ഥികൾക്കായി " അലിഫ് അറബി ക്ലബ്ബ്" രൂപീകരിച്ചിട്ടുണ്ട്.. അറബി കലോത്സവങ്ങളിലും, അറബി ക്വിസ് മത്സരങ്ങളിലും കുട്ടികൾ സജീവമായി പങ്കെടുക്കുന്നു. സമ്മാനങ്ങൾ നേടുന്നു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
ഓരോ അധ്യയന വർഷാരംഭത്തിലും വിവിധ ക്ലബ്ബുകൾ രൂപീകരിക്കാറുണ്ട്. ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്,ഹരിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ് ,വിദ്യാരംഗം സാഹിത്യവേദി തുടങ്ങി ഓരോ മേഖലയുമായി ബന്ധപ്പെട്ട ക്ലബ്ബുകൾ രൂപീകരിച്ച ഓരോ അധ്യാപകർക്കായി അതിന്റെ ചുമതല വിഭജിച്ചു നൽകുകയും കുട്ടികളെ താൽപര്യത്തിനനുസരിച്ച് ഓരോ ക്ലബ്ബിലും അംഗങ്ങൾ ആക്കുകയും ചെയ്യാറുണ്ട്.
കലാമേള
കായികമേള പ്രവൃത്തിപരിചയമേള ശാസ്ത്രമേള തുടങ്ങി എല്ലാ സബ്ജില്ലാ മേളകളിലും സജീവമായി പങ്കെടുക്കാറുണ്ട് കലാമേളയിലെ എല്ലാ ഇനങ്ങളിലും പ്രത്യേക പരിശീലനം നൽകി കുട്ടികളെ പങ്കെടുപ്പിച്ച് മികച്ച ഗ്രേഡ് സ്ഥാനവും കരസ്ഥമാക്കാൻ നമുക്ക് കഴിയാറുണ്ട്. അതുപോലെ സ്കൂളിലെ കായികമേളകൾ നടത്തി അതിൽ നിന്നും മികച്ച വരെ കണ്ടെത്തി പരിശീലനം നൽകി സബ് ജില്ലാതല മത്സരത്തിൽ എല്ലാ ഇനങ്ങളിലും മുടങ്ങാതെ പങ്കെടുക്കുകയും സമ്മാനങ്ങൾ വാങ്ങിക്കുകയും ചെയ്യാറുണ്ട്. പ്രവർത്തിപരിചയമേള യിലെ നമ്മുടെ സ്കൂളിന്റെ സ്ഥാനം എടുത്തു പറയേണ്ട ഒന്നാണ്.
ഓൺ-ദ -സ്പോട് വിഭാഗത്തിൽ 10 ഇനങ്ങളിലും വിദ്യാത്ഥികളെ പങ്കെടുപ്പിച്ച് എല്ലാ ഇനത്തിലും സ്ഥാനങ്ങൾ നേടാൻ നമുക്ക് കഴിയാറുണ്ട്. വർഷങ്ങളോളമായി പ്രവർത്തിപരിചയമേളയിൽ സബ്ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നമ്മുടെ സ്കൂളിന് തന്നെയാണ് .പലതവണയായി ജില്ലാതലത്തിൽ കൂടി ആധിപത്യം സ്ഥാപിക്കാൻ നമുക്കായിട്ടുണ്ട്. കലാമേളയിൽ കലാപ്രതിഭാപ്പട്ടം, കായികമേളയിൽ സബ്ജില്ലാ ചാമ്പ്യൻഷിപ്പ് എന്നിവയും ചില വർഷങ്ങളിൽ നമുക്ക് നേടാനായത് നമ്മുടെ കുട്ടികളുടെ കഴിവുകൾ വ്യക്തമാക്കുന്നു.
ദിനാചരണങ്ങൾ
പ്രാധാന്യമുള്ള ഓരോ ദിനങ്ങളും ഓരോ ക്ലാസ്സിലും കുട്ടികൾക്ക് യോജിച്ച തരത്തിൽ പ്രവർത്തനങ്ങൾ നൽകി വൈവിധ്യമാർന്ന പരിപാടികൾ ഉൾക്കൊള്ളിച്ച് സമുചിതമായി തന്നെ നടത്താറുണ്ട്. പരിസ്ഥിതി ദിനം,ചാന്ദ്രദിനം,വായനാദിനം , സ്വാതന്ത്ര്യ ദിനം,ശിശുദിനം,കേരള പിറവിദിനം,ക്രിസ്തുമസ്, ഓണം, റിപബ്ലിക് ദിനം, തുടങ്ങി പ്രാധാന്യമുള്ള എല്ലാ ദിനങ്ങളും വളരെ നന്നായി പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാകുന്നു.
ശില്പശാലകൾ ,ക്യാമ്പുകൾ
പലതരത്തിലുള്ള ശില്പശാലകൾ ക്യാമ്പുകൾ (രചനാശില്പശാലകൾ, ചിത്രരചനാ ക്യാമ്പുകൾ,സയൻസ് ക്യാമ്പുകൾ, സഹവാസ ക്യാമ്പുകൾ) തുടങ്ങിയവ കുട്ടികളെ പങ്കെടുപ്പിച്ച് നടത്താറുണ്ട്. ഓരോ ശില്പശാലകൾക്കും നേതൃത്വം നൽകാൻ ഓരോന്നിലും കഴിവുതെളിയിച്ച പ്രഗത്ഭരായ വ്യക്തികള ക്ഷണിക്കാറുണ്ട്. കുട്ടികളുടെ വിവിധങ്ങളായ കഴിവുകളെ വികസിപ്പിക്കാൻ ഇത്തരം പരിപാടികൾകൊണ്ട് കഴിയാറുണ്ട്.
മാസികകൾ
കുട്ടികളുടെ മികച്ച രചനകൾ ഉൾക്കൊള്ളിച്ച് ചുമർ പത്രികകൾ , കൈയ്യെഴുത്തു മാസികകൾ , പത്രം, മാഗസിൻസ് എന്നിവ ഇറക്കാറുണ്ട്. മലയാളം, ഇംഗ്ലീഷ് , അറബി തുടങ്ങിയവയ്ക്ക് ഒക്കെ പ്രാധാന്യം കൊടുത്ത് പ്രത്യേക മാസികകൾക്കും രൂപം നൽകിയിട്ടുണ്ട്.
കൗൺസിലിംഗ് ക്ലാസ്സുകൾ
പല സമയത്തും പലതരത്തിലുള്ള കൗൺസിലിംഗ് ക്ലാസ്സുകൾ കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നു. കുട്ടികളുടെ പെരുമാറ്റ പ്രശ്നങ്ങൾ, പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, കോവിഡ് കാല പ്രശ്നങ്ങൾ തുടങ്ങി രക്ഷിതാക്കൾക്ക് ആവശ്യമായ മേഖലകളിലൊക്കെ പ്രഗത്ഭരുടെ വിവിധ ക്ലാസുകൾ ഉപകാരപ്രദമായ രീതിയിൽ നടത്തുന്നു.
പഠനയാത്ര
എല്ലാവർഷവും മുടങ്ങാതെ പഠന യാത്രകൾ സംഘടിപ്പിക്കുന്നു. പഠനവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ, ഉല്ലാസം നൽകാൻ കഴിയുന്ന സ്ഥലങ്ങൾ, ചരിത്ര സ്ഥലങ്ങൾ എന്നിങ്ങനെ വൈവിധ്യമാർന്ന അനുഭവങ്ങൾ നൽകാൻ കഴിയുന്ന തരത്തിൽ ഓരോ വർഷവും ഒരോ സ്ഥലങ്ങളിലേയ്ക്ക് യാത്രകളാക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നു. (മലമ്പുഴ, തൃശ്ശൂർ, പീച്ചി, എറണാകുളം, കൊച്ചി, കോഴിക്കോട് തുടങ്ങി പല സ്ഥലങ്ങളും ഓരോ വർഷങ്ങളിലുമുള്ള വിദ്യാർത്ഥികൾക്ക് സന്ദർശിക്കാൻ കഴിഞ്ഞിട്ടുണ്ട് .
ഗണിതോത്സവം
കുട്ടികൾക്ക് ഗണിതത്തിലുള്ള താൽപര്യം,കഴിവ് എന്നിവ വർദ്ധിപ്പിക്കുന്നതിന് ഗണിതോത്സവം നടത്തി. എല്ലാ കുട്ടികളുടേയും പങ്കാളിത്തം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട് .
ഇംഗ്ലീഷ് ഫെസ്റ്റ്
ഓരോ വർഷവും ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് അനായാസേന കൈകാര്യം ചെയ്യുന്നതിനും താൽപര്യം വർദ്ധിപ്പിക്കുന്നതിനും കഴിവ് ലഭ്യമാക്കും വിധം ക്ലാസ്സ് റൂം പ്രവർത്തനങ്ങളെ ആവിഷ്ക്കാര രൂപങ്ങളായി അവതരിപ്പിക്കാനുള്ള അവസരങ്ങളാണ് ഇംഗ്ലീഷ് ഫെസ്റ്റിലൂടെ കിട്ടുന്നത്. പൊതുവേദികളിൽ അവതരിപ്പിക്കപ്പെടുന്ന ഈ ഫെസ്റ്റുകൾക്ക് സമൂഹത്തിന്റെ നല്ല അംഗീകാരം ലറിക്കാറുണ്ട്.
പഠനോത്സവം
സമൂഹത്തിലേക്ക് ഇറങ്ങിച്ചെന്ന് എല്ലാവർക്കും കാണാനാവും വിധം പൊതുസ്ഥലങ്ങളിൽ നടത്തിയ പഠനോത്സവത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. എല്ലാ കുട്ടികളേയും ഉൾപ്പെടുത്തി വൈവിധ്യമാർന്ന പരിപാടികൾ അവതരിപ്പിച്ച് നടത്താൻ കഴിഞ്ഞതും ചെർപ്പുളശ്ശരി B.R.C യുടെ കീഴിൽ നടന്നവയിൽ ഏറ്റവും മികച്ചതായതും നമ്മുടെ സ്ക്കൂളിന് ലഭിച്ച ഒരു നേട്ടമാണ്.
വായനാ വസന്തം
കുട്ടികളുടെ വായനയെ പരിപോഷിപ്പിക്കുന്നതിനായി 'വായനാ വസന്തം' എന്ന പരിപാടി ഏറ്റെടുത്തു വിപുലമായി നടത്തുന്നു. അതിന്റെ ആദ്യ ഘട്ടമായി എല്ലാ കുട്ടികളുടേയും വീട്ടിൽ ഒരു ലൈബ്രറി സജ്ജീകരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. എല്ലാ കുട്ടികളും പുസ്തകങ്ങളുടെ എണ്ണം കൂട്ടി ലൈബ്രറി വികസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കുറച്ചു പേർക്ക് പുസ്തകങ്ങൾ സ്കൂളിൽ നിന്നും നൽകി. 3, 4 ക്ലാസ്സുകളിലെ കുട്ടികൾക്ക് ഒരു രചന ശില്ല ശാല നടത്തി. കഥ, കവിതാ രചനകളിലേക്ക് ചെറിയ കുട്ടികളെ എങ്ങനെ എത്തിക്കാം എന്ന തരത്തിലുള്ള ക്ലാസ്സ് കുട്ടികൾക്ക് സഹായകമായി. ആ ശില്ല ശാലയിൽ നിന്നും കുട്ടികൾ രൂപം കൊടുത്ത സൃഷ്ടികൾ മാസികാ രൂപത്തിൽ ആക്കാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു. വായനാ ചങ്ങാത്തത്തിന്റെ ഭാഗമായി കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് താൽപര്യം ഉണ്ടാക്കാനുള്ള പലവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു.
സ്കൂൾ പത്രം
സ്കൂൾ വാർഷികത്തോടനുബന്ധിച്ച് മിക്ക വർഷങ്ങളിലും സ്കൂൾ പത്രം ഇറക്കാറുണ്ട്. കുട്ടികളുടെ രചനകളും ചിത്രങ്ങളും സാഹിത്യസൃഷ്ടികളും എല്ലാം ഇതിൽ ഉൾപ്പെടുത്താറുണ്ട്. ഒരു അധ്യയന വർഷത്തിൽ സ്കൂളിൽ നടന്ന എല്ലാ പ്രവർത്തനങ്ങളും പത്രത്തിൽ വാർത്തയായി പ്രസിദ്ധീകരിക്കാറുണ്ട്.
മുൻ സാരഥികൾ (1952 മുതൽ........)
ക്രമ നമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം |
---|---|---|
1 | ഗോപാലൻ മാസ്റ്റർ | |
2 | K. കുട്ടികൃഷ്ണൻ മാസ്റ്റർ | |
3 | K. P. ശങ്കരൻ മാസ്റ്റർ | |
4 | K.കുട്ട ഗുപ്തൻ മാസ്റ്റർ | |
5 | P. കൃഷ്ണൻ മാസ്റ്റർ | |
6 | A. നാരായണ ഗുപ്തൻ മാസ്റ്റർ | 1967 - 1992 |
7 | K. ശിവരാമൻ മാസ്റ്റർ | 1992 - 1994 |
8 | P.ഹരിശങ്കരൻ മാസ്റ്റർ | 28.10.94 - 5.6.1995 |
9 | V.N. ജാനകി ടീച്ചർ | 30.6.1995 - 6.8.1995 |
10 | K. കുഞ്ഞി ലക്ഷ്മി ടീച്ചർ | 6.10.1995 - 10.7.1996 |
11 | A. ഉമ്മർ മാസ്റ്റർ. | 19.7.1996 - 9.8.1996 |
12 | N. തങ്കമ്മ ടീച്ചർ. | 22.8. 1996 - 8.5.1998 |
13 | U.രവീന്ദ്രൻ മാസ്റ്റർ | 8.5.1998 - 30.6.1998 |
14 | K. M. രാമൻ മാസ്റ്റർ | 9.7.1998 - 30.4.2003 |
15 | M.C. അന്നമ്മ ടീച്ചർ | 24 .5.2003 - 19.5.2004 |
16 | V. G. വിജയകുമാരൻ മാസ്റ്റർ | 2.6.2004 - 5.7.2004 |
17 | A. താഹിറ ടീച്ചർ | 19.7.2004 -4.4.2005 |
18 | K. K. പ്രേമകുമാരി ടീച്ചർ | 22.4.2005-7.6.2006. |
19 | M. സുമംഗല ടീച്ചർ | 7.6.2006-3.6.2015 |
20 | C.വിജയലക്ഷ്മി ടീച്ചർ | 12.6.2015-3l.3.2018 |
21 | T.അംബിക ടീച്ചർ | 10.5.2018-1.3.2019 |
22 | C.M. അയിഷ ബീവി | 11.3.2019-1.6.2019 |
23 | O. M. അജിത കുമാരി | 1.6.2019- 31.3.2020 |
24 | A.K. ശ്രീകല ടീച്ചർ. | 30.11.2021 . മുതൽ.. |
നേട്ടങ്ങൾ
കലാ സാംസ്കാരിക രംഗം
വിദ്യാഭ്യാസ സാംസ്കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി വളർച്ചയുടെ പാതയിൽ 100 നാഴികക്കല്ലും പിന്നിട്ടിരിക്കുന്നു ഈ വിദ്യാലയം.കലാ സാംസ്ക്കാരിക രംഗത്ത് നമ്മുടെ വിദ്യാലയം മികച്ച പ്രകടനം എല്ലാ കാലത്തും കാഴ്ചവച്ചിട്ടുണ്ട്. കലാരംഗത്ത് സംസ്ഥാനതലത്തിൽ വരെ പങ്കെടുത്ത് കലാതിലകം ആയ വിദ്യാർത്ഥിനികൾ ഇവിടെ ഉണ്ടായിട്ടുണ്ട്. കുമാരി രഞ്ജിത .. അക്ഷരശ്ലോകം,കാവ്യാലാപാനം, ഓട്ടൻതുള്ളൽ, തുടങ്ങിയവയിൽ സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്ത് കലാതിലകമായ കുട്ടിയാണ്.ഭരതനാട്യത്തിൽ യൂണിവേഴ്സ്റ്റി റാങ്ക് ഹോൾഡർ ശ്രീമതി വർഷാ ഉദയകുമാർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥിയാണ് ' .
മേളകൾ
ശാസ്ത്രമേള ,സാമൂഹ്യശാസ്ത്രമേള ,കായികമേള, കലാമേള, പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽ.പി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട്. കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട്. കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ,ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.
ശാസ്ത്രമേള സാമൂഹ്യശാസ്ത്രമേള കായികമേള കലാമേള പ്രവൃത്തിപരിചയമേള തുടങ്ങി ഒരു എൽപി വിദ്യാലയത്തിലെ കുട്ടികൾക്ക് പങ്കെടുക്കാവുന്ന എല്ലാ മേഖലകളിലും നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുത്ത സമ്മേളനം നേടാറുണ്ട് കായികമേളയിൽ ഓവറോൾ ചാമ്പ്യൻമാർ ആയിട്ടുണ്ട് കലാമേളയിൽ നമ്മുടെ സ്കൂളിലെ കലാതിലകപ്പട്ടം ഓവറോൾ ചാമ്പ്യൻഷിപ്പ് എന്നിവയും ലഭിച്ചിട്ടുണ്ട്.
പ്രവൃത്തിപരിചയമേള
ശാസ്ത്ര, സാമൂഹ്യശാസ്ത്ര മേഖല കളിൽ സബ്ജില്ലാ തലത്തിൽ നമ്മൾ മികച്ച പ്രകടനം എല്ലാവർഷവും കാഴ്ചവച്ചിട്ടുണ്ട്. പ്രവൃത്തിപരിചയ മേളയിൽ സബ്ജില്ലയിലും, ജില്ലയിലും നമ്മുടെ വിദ്യാലയം ദശകങ്ങളായി ഒന്നാം സ്ഥാനത്താണ്.
20 വർഷത്തിലേറെയായി പ്രവൃത്തി പരിചയ മേളയിൽ ഒന്നാം സ്ഥാനം നമ്മുടെ വിജയം നിലനിർത്തി വരുന്നു .ഇനങ്ങളിൽ ആയുള്ള നിർമ്മാണ മത്സരം ,പ്രദർശന മത്സരം എന്നിവയിൽ വിദ്യാലയം സബ് ജില്ലാ തലത്തിലും ജില്ലാ തലത്തിലും ഒന്നാം സ്ഥാനം നിലനിർത്തി പോരുന്നു.
പാഠ്യ പ്രവർത്തനങ്ങൾ
എൽ. എസ്. എസ്. പരീക്ഷകളിൽ തുടർച്ചയായി എല്ലാവർഷവും നമ്മുടെ കുട്ടികൾ മികച്ച രീതിയിൽ തന്നെ വിജയം കരസ്ഥമാക്കാറുണ്ട്. 2020-ൽ 4 വിദ്യാർത്ഥികൾക്ക് എൽ. എസ്. എസ്. ലഭിച്ചിട്ടുണ്ട്. SSA യുടെ പരിപാടികളായ മലയാളത്തിളക്കം, Hello English ഇവ നല്ല രീതിയിൽ സംഘടിപ്പിക്കാറുണ്ട്.
S S A പഠനോത്സവം പരിപാടി വിപുലമായി നടത്താറുണ്ട്. 2019 -20 ലെ സബ് ജില്ലയിലെ പഠനോത്സവ പരിപാടി സംഘടിപ്പിച്ചതിൽ ഒന്നാം സ്ഥാനം ഈ വിദ്യാലയത്തിനാണ്. വിദ്യാർത്ഥികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾ മികവുറ്റത്താക്കാൻ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ലൈബ്രറി, English ക്ലബ്ബ്, വിദ്യാരംഗം സാഹിത്യ വേദി, അലിഫ് അറബി ക്ലബ്ബ്, പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഹരിത ക്ലബ്ബ് എന്നിവ പ്രവർത്തിച്ചു വരുന്നു.
അധ്യാപക രക്ഷാകർതൃ സമിതി
വളരെ സജീവമായി പ്രവർത്തിക്കുന്ന PTA യേയും, M .P.T. A യും S.M.C യും S.R.G യും ഈ വിദ്യാലയത്തിനുണ്ട്. 2018 - 19 വിദ്യാലയത്തിൽ ശ്രീമതി വിജയലക്ഷ്മി (Hm) ടീച്ചറുടേയും ശ്രീമതി ലീല ടീച്ചറുടേയും യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ പൂർവ്വവിദ്യാർത്ഥി-അധ്യാപക സംഗമവും, വാർഷികവും അവിസ്മരണീയ സംഭവമാണ്. ഇതിനോട നുബന്ധിച്ച് സ്ക്കൂൾ വികസനത്തിന് പൂർവ വിദ്യാർത്ഥികളും അധ്യാപകരും വിലയേറിയ സംഭാവനകൾ നൽകുകയുണ്ടായി. അതിന്റെ ഭാഗമായി 8 class മുറികളും വരാന്തകളും - മുറ്റവും ടൈൽ പതിച്ച് മനോഹരമാക്കാൻ സാധിച്ചു.
ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് നല്ല സൗകര്യമുള്ള അടുക്കള നമ്മുക്കുണ്ട്. വിദ്യാർത്ഥികൾക്ക് സ്വാദിഷ്ഠവും, പോഷക സമൃദ്ധവുമായ ഉച്ചഭക്ഷണം നൽകി വരുന്നു കഴിഞ്ഞ 37 വർഷമായി. ഉച്ച ഭക്ഷണം പാകം ചെയ്തു വരുന്ന ശ്രീമതി സരോജിനി അമ്മയുടെ കൈപ്പുണ്യവും . സേവന സന്നദ്ധതയും എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.
2019 -20 ൽ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ ഹരിത മുകുളം അവാർഡ് നമ്മുടെ വിദ്യാലയത്തിനു ലഭിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് ഓൺലൈൻ പഠനം മികവാർന്ന രീതിയിൽ സംഘടിപ്പിക്കാൻ വിദ്യാലയത്തിനു കഴിഞ്ഞിട്ടുണ്ട്. എല്ലാ വർഷവും കുട്ടികളുടെ ഗൃഹങ്ങൾ സന്ദർശിച്ച് അവരുടെ സാഹചര്യങ്ങൾ മനസ്സിലാക്കാനും, പഠന കാര്യങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുന്നതിനും ശ്രദ്ധിക്കാറുണ്ട്. 2019 -20 വരെ എല്ലാ വർഷവും കൃത്യമായി വാർഷികാഘോഷം വൈകുന്നേരങ്ങളിൽത്തന്നെ സംഘടിപ്പിക്കാറുണ്ട്. അത് ഈ ഗ്രാമത്തിന്റെ തന്നെ ഉത്സവമാക്കി മാറ്റാൻ രക്ഷിതാക്കളും അധ്യാപകരും ഒത്തൊരുമയോടെ ശ്രമിക്കാറുണ്ട്.
2015 മുതൽ PTA യുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച പ്രീപ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു. നിലവിൽ 2 ടീച്ചർ മാരും ഒരു ആയയും 75 കുട്ടികളും നഴ്സറിയിൽ ഉണ്ട്. 1 മുതൽ 4 വരെ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സു കളുമുണ്ട്. 2021-22 വർഷത്തിൽ 1 മുതൽ 4 വരെ 212 കുട്ടികൾ പഠിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി അറുപതോളം കുട്ടികളുടെ വർധന ഉണ്ടായിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു.
1 . P. ഹരിഗോവിന്ദൻ (A.I.T.P.F ദേശീയ ട്രെഷറർ , K.P.S.T.A മുൻ സംസ്ഥാന പ്രസിഡന്റ് )
2 . M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM)
3 . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്‌കാര ജേതാവ് )
ജില്ലാ സ്റ്റേറ്റ് തലത്തിൽ കലാതിലകമായവരും ഇവിടെ നിന്നും പഠിച്ചു പോയി പിന്നീട് റാങ്ക് ഹോൾഡർ ആയവരും ഉണ്ട്.
ആഘോഷങ്ങൾ
പ്രവേശനോത്സവം.
വിദ്യാലയത്തിൽ വളരെ ഗംഭീരം ആയിട്ടാണ് പ്രവേശന ഉത്സവം ആഘോഷിക്കുന്നത് .ഓരോ വർഷവും വൈവിധ്യമാർന്ന പരിപാടികളാണ് സംഘടിപ്പിക്കാറുള്ളത് . പഞ്ചവാദ്യം ,ഘോഷയാത്ര, മുത്തുക്കുടകൾ എന്നിങ്ങനെ വ്യത്യസ്ത പുലർത്തിയാണ് നവാഗതരെ വരവേൽക്കുന്നത്. നവാഗതർക്ക് സൗജന്യ പഠനോപകരണ വിതരണവും കുട്ടികൾക്ക് പായസം ,മധുരപലഹാരം വിതരണം എന്നിവ നടത്താറുണ്ട്. ജനപ്രതിനിധികളും പിടിഎ ഭാരവാഹികളും പങ്കെടുക്കുന്ന പൊതുയോഗം പ്രവേശനോത്സവ ദിനത്തിലെ ഒരു പ്രധാന പരിപാടിയാണ് .പഞ്ചായത്ത് പ്രവേശനോത്സവം നമ്മുടെ വിദ്യാലയത്തിൽ ആണ് നടത്താറുള്ളത്.
ഓണാഘോഷം
ഓണാഘോഷം നമ്മുടെ ഓണാഘോഷം മാതൃകാപരമായി പി ടി എ എം പി ടിയെ രക്ഷിതാക്കൾ എന്നിവരുമായി സഹകരിച്ചാണ് ആഘോഷിക്കാറുള്ളത് പ്രദേശത്തെ രക്ഷിതാക്കൾ സഹകരിച്ച് ഓണ വിഭവങ്ങൾ തയ്യാറാക്കി വിദ്യാലയത്തെ എത്തിച്ചാണ് കുട്ടികൾക്ക് ഓണസദ്യ നൽകാറുള്ളത്.പൂക്കളമത്സരം ഓണ പരിപാടികൾ വിവിധ മത്സരങ്ങൾ എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടുന്നു.
ക്രിസ്തുമസ് ആഘോഷം
ക്രിസ്തുമസ് ആഘോഷം എല്ലാവർഷവും ഡിസംബറിൽ വിദ്യാലയം ക്രിസ്മസ് അവധിക്ക് അടയ്ക്കുന്ന ദിവസമാണ് നടത്താറുള്ളത് പുൽക്കൂട് കെട്ടൽ ക്രിസ്മസ് അപ്പൂപ്പൻ കരോൾ കേക്ക് മുറിക്കൽ എന്നീ പരിപാടികളോടെയാണ് ഈ ഉത്സവം ആഘോഷിക്കാറുള്ളത്.
ദേശീയ ദിനാഘോഷങ്ങൾ
ദേശീയ ദിനാഘോഷങ്ങൾ സ്വാതന്ത്ര്യ ദിനം ഗാന്ധിജയന്തി ശിശുദിനം റിപ്പബ്ലിക് ദിനം എന്ന് ദേശീയ ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെയാണ് എല്ലാവർഷവും ആഘോഷിക്കുന്നത് സ്വാതന്ത്ര്യദിനത്തിന് കുട്ടികളുടെ കലാപരിപാടികളും പായസ വിതരണവും നമ്മുടെ വിദ്യാലയത്തിൽ സ്ഥിരം പരിപാടിയാണ് എല്ലാ ആഘോഷങ്ങളും കുട്ടികൾക്ക് വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങൾ നൽകിക്കൊണ്ടാണ് ആഘോഷിക്കാറുള്ളത്
വാർഷികാഘോഷം
എല്ലാവർഷവും വിദ്യാലയത്തിന് പിറന്നാൾ അതിഗംഭീരമായിത്തന്നെ ആഘോഷിക്കാറുണ്ട് 2002 -2003 വർഷത്തിൽ വാർഷികാഘോഷവേളയിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് വിദ്യാലയത്തിൽ നടത്തപ്പെട്ടത്. രാത്രിയിൽ നടത്തപ്പെടുന്ന വാർഷികം പൊതുസമ്മേളനം ,കുട്ടികളുടെ കലാപരിപാടികൾ, സമ്മാനദാനം എന്നീ പരിപാടികൾ എല്ലാവർഷവും ഗംഭീരമായി നടത്താറുണ്ട്. വിജയലക്ഷ്മി ടീച്ചർ, ലീല ടീച്ചർ എന്നിവർക്ക് വേണ്ടി നടത്തിയ യാത്രയയപ്പും അനുബന്ധ പരിപാടികളോടെ ഗംഭീരമാക്കി .
സ്കൂൾ പ്രവർത്തനങ്ങൾ
ശാസ്ത്രമേള വിജയികൾ
2019 - 20 അധ്യായന വർഷത്തിൽ സബ്ബ്ജില്ലാ ശാസ്ത്രോത്സവം, ബാലകലോത്സവം എന്നിവയിൽ വിജയിച്ച പ്രതിഭക AEO. പ്രകാശ് നാരായണൻമാസ്റ്ററുടെ നേതൃത്വത്തിൽ ആദരിച്ചു.
2019 20 ലെ ശാസ്ത്രമേളയുടെ പ്ലാസ്റ്റിക് ബദലുകൾ എന്ന ആശയത്തെ മുൻനിർത്തി ജി എൽ പി എസ് എളമ്പുലാശ്ശേരി പ്രദർശിപ്പിച്ച പ്ലാസ്റ്റിക് ബദൽ വസ്തുക്കളുടെ ശേഖരണം.
പ്രതിഭയോടൊപ്പം
പ്രതിഭയോടൊപ്പം ശിശു ദിനത്തോടനുബന്ധിച്ചുള്ള പ്രതിഭകളെ ആദരിക്കൽ ഇന്ന് ഭാഗമായി കുട്ടികൾ തിമില വിദ്വാനും കഥകളി ആചാര്യനുമായ ശ്രീ സദനം മണികണ്ഠൻ ആദരിച്ചു ശ്രീ സദനം മണികണ്ഠനെ ആദരിച്ചു.
പ്ലാസ്റ്റിക്കിനോട് വിട
2020 ജനുവരി മാസത്തിൽ ജി. എൽ. പി .എസ് .എളമ്പുലാശ്ശേരിയിലെ കുട്ടികൾ പ്ലാസ്റ്റിക്കിനോട് വിട പറഞ്ഞു. പ്ലാസ്റ്റിക് കിറ്റുകട് വിട പറഞ്ഞു വാർഡ് മെമ്പർ ശ്രീ സുന്ദരൻ, സ്കൂൾ ലീഡർ തുണിസഞ്ചി നൽകി ഉദ്ഘാടനം ചെയ്തു.
മാതൃഭൂമി സീഡ് പുരസ്കാരം
2019- 20 അധ്യയനവർഷത്തെ മാതൃഭൂമി സീഡ് പുരസ്കാരം എച്ച് ഇൻചാർജ് ഹരിദാസൻ മാഷ് ഏറ്റുവാങ്ങുന്നു
കോവിഡ്ക്കാല ഓൺലൈൻ പഠനം
കോവിഡ് ക്കാല ഓൺലൈൻ പഠനം വളരെ നല്ല രീതിയിൽ തന്നെ നടന്നു ഗൂഗിൾ ക്ലാസുകൾ വാട്സപ്പ് വീഡിയോകൾ എന്നീ നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് അധ്യാപകർ വിക്ടേഴ്സ് ക്ലാസ് നൊപ്പം പഠനാന്തരീക്ഷം കൂടുതൽ സജീവമാക്കി. രക്ഷിതാക്കളുമായി നിരന്തരം സമ്പർക്കം പുലർത്തൽ മാസത്തിലൊരിക്കൽ നോട്ട് കറക്ഷൻ, പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വീടുകൾ സന്ദർശിച്ചു വേണ്ട പിന്തുണ നൽകൽ എന്നീ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി രക്ഷാ കർതൃ സമിതി യോഗം കുട്ടികളുടെ പഠന മെച്ചപ്പെടുത്താനുള്ള ചർച്ചകൾ എന്നിവ നടത്തി.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നടത്തി കൊണ്ടുള്ള ഗൂഗിൾ മീറ്റ് ക്ലാസുകളും നടന്നിരുന്നു.
പോഷകാഹാരം കുട്ടികളിൽ എന്ന വിഷയവുമായി ബന്ധപ്പെട്ട് രക്ഷാകർതൃ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. noon meal ഓഫീസർ ചെർപ്പുളശ്ശേരി ശ്രീ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു എളമ്പുലാശ്ശേരി പി എച്ച് എസ് എസിലെ സിസ്റ്റർ ആൻസി ആന്റണി രക്ഷിതാക്കളോട് സംസാരിച്ചു. കുട്ടികളിലെ പോഷകാഹാര കുറവ് നികത്താൻ വേണ്ട നിർദ്ദേശങ്ങൾ നൽകി ക്ലാസെടുത്തു.
വീട്ടിലിരുന്ന് ഓൺലൈൻ പഠനം നടത്തുന്ന സമയങ്ങളിലും വിവിധ ദിനാചരണങ്ങൾ ഓൺലൈനായി ഗൂഗിൾ മീറ്റ് ആയി സംഘടിപ്പിച്ചു.എല്ലാ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പു വരുത്തി. കുട്ടികളുടെ കഴിവുകൾ തെളിയിക്കാനായി വിവിധ അവസരങ്ങൾ നൽകുകയും ചെയ്തു.
ഭക്ഷ്യക്കിറ്റ് വിതരണം
കോവിഡ് കാലത്ത് കുട്ടികൾക്കായുള്ള ഭക്ഷ്യക്കിറ്റ് വിതരണം ഒക്ടോബർ മാസത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ചെയർമാനും സ്കൂൾ പിടിഎ എക്സിക്യൂട്ടീവ് അംഗവുമായ ശ്രീ ഷൗക്കത്തിന് കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.
2021 നവംബർ മാസത്തിലെ കിറ്റ് വിതരണം ഉദ്ഘാടനം നൂൺ മീൽ ഓഫീസർ ഉണ്ണികൃഷ്ണൻ സാർ ഉദ്ഘാടനം ചെയ്തു.
അറബി ഭാഷ ദിനാചരണം .
2019 -20 അധ്യയനവർഷത്തിൽ വിപുലമായ പരിപാടികളോടെ അറബി ഭാഷാ ദിനാചരണം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾക്ക് ആമിന ടീച്ചർ നേതൃത്വം നൽകി. കോവിഡ് കാല ഓൺലൈൻ പഠനം നടന്നിരുന്ന കാലത്തും അറബി ഭാഷാ ദിനാചരണം ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.
പ്രവേശനോത്സവം 2021- 22
തിരികെ സ്കൂളിലേക്ക്....
കോവിഡാനന്തര ഓൺലൈൻ പഠനത്തിനുശേഷം 2021- 22 അധ്യയനവർഷത്തിൽ നവംബർ ഒന്നാം തീയതി സ്കൂളിൽ പ്രവേശനോത്സവം നടത്തി. തിരികെ സ്കൂളിലേക്ക് എന്ന പ്രവേശനോത്സവ പരിപാടി ,ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് വൈസ് പ്രസിഡണ്ട്,ശ്രീമതി ടീച്ചർ, പിടിഎ പ്രസിഡണ്ട് ഷൗക്കത്തലി എന്നിവരുടെ നേതൃത്വത്തിൽ ഉഷ്മാവ് ടെസ്റ്റ് ചെയ്തുകൊണ്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഉമ്മർ കുന്നത്ത് നിർവഹിച്ചു.
രണ്ടാം ബാച്ചിനെ പ്രവേശനോത്സവം കരിമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി ടീച്ചർ നിർവ്വഹിച്ചു. ചെർപ്പുളശ്ശേരി ബി .പി .സി .പ്രിയേഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കരിമ്പുഴ ഗ്രാമപഞ്ചായത്ത് വക ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ ഉദ്ഘാടനം പിടിഎ. പ്രസിഡന്റ് ഷൗക്കത്തലി നിർവഹിച്ചു.
പച്ചത്തുരുത്ത്
കരിമ്പുഴ ഗ്രാമപഞ്ചായത്ത് ഫലവൃക്ഷ ഔഷധത്തോട്ട പദ്ധതിയുടെ ഉദ്ഘാടനം ജി എൽ പി എസ് എ മുല്ലശ്ശേരിയിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ ഉമ്മർ കുന്നത്ത് ഫലവൃക്ഷ തൈകൾ നട്ടു കൊണ്ട് നിർവഹിച്ചു.
2019 20 അധ്യയനവർഷത്തിൽ വിപുലമായ പരിപാടികളോടെ അറബി ഭാഷാ ദിനാചരണം നടത്തി കുട്ടികളുടെ വിവിധ പരിപാടികൾക്ക് ആമിന ടീച്ചർ നേതൃത്വം നൽകി. കോവിഡ് കാല ഓൺലൈൻ പഠനം നടന്നിരുന്ന കാലത്തും അറബി ഭാഷാ ദിനാചരണം ഓൺലൈൻ ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിച്ചു.
പ്രീപ്രൈമറി പ്രവേശനോത്സവം
2021- 22 ലെ പ്രീപ്രൈമറി പ്രവേശനോത്സവം 23 ..2 .2022 ബുധനാഴ്ച പിടിഎ. പ്രസിഡണ്ട് ശ്രീ ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. ആദ്യമായി സ്കൂളിൽ എത്തുന്ന കുഞ്ഞു മക്കൾക്ക് നിറപ്പകിട്ടാർന്ന ബലൂണുകളും ക്രയോൺസും നൽകി ആദ്യദിവസം ഉത്സവമാക്കി മാറ്റി.
സ്പെഷ്യൽ കെയർ സെന്റർ
കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന പ്രത്യേക പരിപാടിയായ സ്പെഷ്യൽ കെയർ സെന്റർ സമഗ്ര ശിക്ഷാ കേരളം ബി. ആർ. ചെർപ്പുളശ്ശേരി യുടെ സ്പെഷ്യൽ കെയർ സെന്റർ ആയി ജി. എൽ. പി. എസ്. എളമ്പുലാശ്ശേരി.
പ്രത്യേക പരിഗണന അർഹിക്കുന്നഈ പ്രദേശത്തെകുട്ടികളെ സ്കൂളിൽ വരുത്തിക്കൊണ്ട് അവർക്ക് പ്രത്യേക പഠനസാമഗ്രികൾ ഉപയോഗിച്ചുള്ള പഠനം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ഈ സെന്റർ ഇവിടെ ആരംഭിച്ചിട്ടുള്ളത്. ആഴ്ചയിൽ ഒരു ദിവസം ഇത്തരം കുട്ടികളെ സ്കൂളിലേക്ക് വരുത്തുകയും സ്പെഷ്യൽ ടീച്ചർ അവർക്ക് ക്ലാസ് എടുക്കുകയും ചെയ്യുന്നു.
വഴികാട്ടി
{{#multimaps:10.922614824995225, 76.46171228726003|zoom=12}}
- മാതൃക-1 NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.
- മാതൃക 2 മണ്ണാർക്കാട് ടൗണിൽ നിന്ന് 14 കി.മി. അകലം* NH 213 ലെ ആര്യമ്പാവുനിന്നും 6 കി.മിറ്ററും SH-45ൽ തിരുവാഴിയോടുനിന്നു് 7കി.മീറ്ററും അകലത്തായി ഒറ്റപ്പാലം-മണ്ണാർക്കാട് റോഡിൽ സ്ഥിതിചെയ്യുന്നു.