സെന്റ് മേരീസ് എൽ പി എസ് പട്ടം

11:54, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43324 (സംവാദം | സംഭാവനകൾ)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിൽ തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ പട്ടം എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് പട്ടം സെന്റ് മേരീസ്. ഈ സ്കൂളിൽ ഒന്നാം തരം മുതൽ നാലാം തരം വരെയുള്ള ക്ലാസുകൾ ഉണ്ട്.

സെന്റ് മേരീസ് എൽ പി എസ് പട്ടം
വിലാസം
സെന്റ് മേരീസ് എൽ പി എസ്,
,
പട്ടം പി.ഒ.
,
695004
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം7 - 1 - 1972
വിവരങ്ങൾ
ഫോൺ0471 2441880
ഇമെയിൽstmaryslpstvm@gmail.com
കോഡുകൾ
സ്കൂൾ കോഡ്43324 (സമേതം)
യുഡൈസ് കോഡ്32141001208
വിക്കിഡാറ്റQ64037850
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവനന്തപുരം
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺഎയ്ഡഡ് (അംഗീകൃതം)
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ668
പെൺകുട്ടികൾ418
ആകെ വിദ്യാർത്ഥികൾ1086
അദ്ധ്യാപകർ35
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ലാലി അറക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ആലീസ് മാത്യു
അവസാനം തിരുത്തിയത്
14-03-202243324


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ശ്രേഷ്ഠമായ മാതൃഭാഷയും ആംഗലേയ ഭാഷയ്ക്കും തുല്യ പ്രാധാന്യം നൽകുന്ന ഒരു വിദ്യാലയ സമുച്ചയം ലഭ്യമാകുക എന്നത് തലസ്ഥാന നഗരിയുടെ ഒരു ചിരകാല സ്വപ്നമായിരുന്നു 1965 ഓഗസ്റ്റ് ഇരുപത്തിയൊന്നാം തീയതി അനന്തപുരിയുടെ ഹൃദയഭാഗത്ത് പട്ടം സെന്റ് മേരീസ് ലോവർ പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മലങ്കര കത്തോലിക്കാ സഭ അധ്യക്ഷൻ അഭിവന്ദ്യ ബനഡിക്ട് മാർ ഗ്രിഗോറിയോസ് തിരുമേനി ആ സ്വപ്നം യാഥാർത്ഥ്യമാക്കി. പ്രഥമ പ്രധാനാധ്യാപിക റവ. സി.  ലിയോ ഡി എം ന്റെയും അധ്യാപിക റവ. സി. അനിറ്റ് ഡി എം ന്റെയും നേതൃത്വത്തിൽ ആദ്യ വർഷം തന്നെ 49 കുട്ടികൾ നഴ്സറിയിൽ ചേർന്നു. അഭിവന്ദ്യ പിതാവും പെ. ബഹു. മോൺസിഞ്ഞോർ സി. റ്റി കുരുവിള, കസ്‌പോണ്ടന്റ് റവ. ഫാ. ഇ. എസ്. ജോൺ, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ റവ. ഫാ. തോമസ് കരിയിൽ എന്നിവരും സ്കൂളിന്റെ സജീവ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ച വരാണ്.

സെൻമേരിസ് സി എം എൽ പി എസ് ഉന്നതസ്ഥാനത്ത് എത്താനുള്ള ദീർഘവീക്ഷണത്തിന്റെ  കാൽവയ്പുകൾ തുടക്കം മുതൽ തന്നെ അധികാരികൾ ശ്രദ്ധിക്കുക യുണ്ടായി ആദ്യകാല അധ്യാപകർ ബഹുമാനപ്പെട്ട മദർ ജനറ ലിന്റെയും ബഹു. ജോണച്ചന്റെയും അനുവാദത്തോടെ കുറവൻകോണം ഇൻഫന്റ് ജീസസ് നഴ്സറി സ്കൂൾ, നിർമ്മല ഭവൻ സ്കൂൾ എന്നിവിടങ്ങളിൽ പോയി അധ്യയന കാര്യങ്ങളിൽ വ്യക്തമായ അറിവ് നേടി. 1965 നഴ്സറിയിൽ ചേർന്ന 49 കുട്ടികളേയും ഉൾപ്പെടുത്തി.  1966-ൽ  തന്നെ 2 ഡിവിഷനുകളായി സ്കൂളിന്റെ ആദ്യ അധ്യായനം ആരംഭിച്ചു

കൂടുതൽ വായിക്കുക.[1]

ഭൗതികസൗകര്യങ്ങൾ

  • ടോയ്‌ലറ്റ് സൌകര്യം.
  • കുടിവെള്ളം
  • മലിന ജല പിറ്റ്‌
  • ശാസ്ത്ര ലാബ്
  • ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സ്മാർട്ട് ക്ലാസ്
  • പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ നാല് നിലകളിലായി 31 ക്ലാസ് മുറികൾ ഉണ്ട്.
  • ഇന്റർനെറ്റ് സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

  • .ആർട്സ്
  • സ്പോർട്സ്
  • യോഗ
  • ദിനാചരണം
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • ക്ളാസ്സ് തല ലൈബ്രറി
  • സ്കൂൾ മാഗസിൻ

മാനേജ്മെന്റ്

സിസ്റ്റേഴ്സിന്റെ സ്ഥലമാറ്റ നിർണയത്തിൽ അതതു കാലങ്ങളിൽ ശക്തരായ പ്രധാന അധ്യാപികമാരെ സ്കൂളിനായി നൽകുന്നതിൽ ബഹു. മദർ പ്രൊവിൻഷ്യൽമാർ  ശ്രദ്ധിക്കുന്നുണ്ട്. ബഹു. കരിയിലച്ചന്റെ കാലം മുതൽ ഇന്നുവരെയും എൽപി സ്കൂളും ഹൈസ്കൂളും  തമ്മിൽ വളരെ സൗഹൃദ പൂർവ്വമായ സമീപനമാണ് പുലർത്തുന്നത്.

ലോക്കൽ മാനേജേഴ്സ് ഈ സ്ഥാപനത്തിന്റെ നട്ടെല്ലായി പ്രവർത്തിച്ചു എന്നത് ഈ വിദ്യാലയത്തിന്റെ അഭിമാനർഹമായ വസ്തുതയാണ് ആദ്യകാല ലോക്കൽ മാനേജരായ റവ. ഫാദർ ഡാനിയേൽ കടകംപള്ളി നീണ്ട 12 വർഷക്കാലം വിദ്യാലയത്തിലെ ഓരോ പടവും കെട്ടിപ്പടുക്കാൻ ദീർഘമായി യത്നിച്ചു. ഇപ്പോൾ ബത്തേരി അതിഭദ്രാസന ത്തിന്റെ അധ്യക്ഷനായിരിക്കുന്ന  മോസ്റ്റ് റവ. തോമസ് മാർ ജോസഫ് തിരുമേനി 1991 മുതൽ 96 വരെ ഈ വിദ്യാലയത്തിലെ ലോക്കൽ മാനേജർ ആയിരുന്നത് നമുക്ക് സന്തോഷവും അഭിമാനവും തരുന്ന വസ്തുതയാണ്. സഭ കോർ എപ്പിസ്കോപ്പ പദവി നൽകി ആദരിച്ച്  നാം എല്ലാം നന്ദിയോടെ ഓർക്കുന്നു റവ. ഫാദർ ജോർജ് ജേക്കബ് നീണ്ട പത്ത് വർഷം നമ്മുടെ വിദ്യാലയത്തിന് രക്ഷാധികാരിയായി ഇരുന്നുകൊണ്ട് പുതിയ കെട്ടിട സമുച്ചയങ്ങൾ  അതിന്റെ  തനിമയോടെ തന്നെ പടുത്തുയർത്തി. വിദ്യാലയത്തെ കത്തീഡ്രൽ ദേവാലയത്തോട് ചേർത്തുനിർത്തി ആത്മീയമായി വളർത്തുന്നതിൽ റവ. ഫാദർ ഗീവർഗീസ് നെടിയത്ത്  വഹിച്ച പങ്ക് ശ്ലാഘനീയമാണ്‌.  നമ്മുടെ ലോക്കൽ മാനേജർ ആയിരുന്ന റവ. ഫാദർ  ജെയിംസ് പാറവിളയെ  മലങ്കര കത്തോലിക്കാ സഭ കോർ എപ്പിസ്‌കോപ്പ പദവി നൽകി ആദരിച്ചതും വിദ്യാലയത്തിലെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്.

മുൻ സാരഥികൾ

സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ
ക്രമനമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 സിസ്റ്റർ തെരേസിറ്റ ഡി എം 1968-1969
2 സിസ്റ്റർ മേരി എൽസിയ ഡി എം 1969-1971, 1979-80
3 സിസ്റ്റർ ലിമ ഡി എം 1971-1973
4 സിസ്റ്റർ ബെസേലിയ ഡി എം 1973-1974
5 സിസ്റ്റർ ആൻസെലം  ഡി എം 1974-1976
6 സിസ്റ്റർ റോസ്‌ലിൻ ഡി എം 1976-1977
7 സിസ്റ്റർ ഫിലിപ്പ് നേരി ഡി എം 1977-1979
8 സിസ്റ്റർ സുശീല ഡി എം 1980-1982
9 സിസ്റ്റർ ജോസ്‌ലിൻ ഡി എം 1982-1984
10 സിസ്റ്റർ അമൽ ജോസഫ് ഡി എം 1984-1985
11 സിസ്റ്റർ പാറ്റ്സി ഡി എം 1985-1987
12 സിസ്റ്റർ ട്രീസ ജോസഫ് ഡി എം 1987-1991
13 സിസ്റ്റർ പ്രീമ ഡി എം 1991-1994
14 സിസ്റ്റർ വിമല തെക്കുപുറം ഡി എം 1994-1995
15 സിസ്റ്റർ ഗ്രേസ് മരിയ ഡി എം 1995-1998
16 സിസ്റ്റർ ക്ലയർ ജോൺ ഡി എം 1998-2001
17 സിസ്റ്റർ മരിയറ്റ് ഡി എം 2001-2005
18 സിസ്റ്റർ റെജിൻ മേരി ഡി എം 2005-2008
19 സിസ്റ്റർ ജ്യോതി തെരേസ് ഡി എം 2008-2012
20 സിസ്റ്റർ തെരേസിന ഡി എം 2012-2015
21 സിസ്റ്റർ ഷിബി ഡാനിയേൽ ഡി എം 2015-2016
22 സിസ്റ്റർ ലാലി അറക്കൽ ഡി എം 2016-


പ്രശംസ

  • ഒന്ന്മുതൽ നാല് വരെ ക്ളാസുകളിൽ ലൈബ്രറി.
  • മുഴുവൻ കുട്ടികൾക്കും എഴുതാനും വായിക്കാനും കഴിവ്.
  • ഒന്നാം ക്ളാസ്സ് മുതൽ ഹിന്ദി പഠനം.
  • കുട്ടികൾക്ക് സ്മാർട്ട് ക്ലാസ് പഠനം.
  • പ്രഗത്ഭരായ അധ്യാപകർ.

വഴികാട്ടി

{{#multimaps:8.526167079266635, 76.93716571685053| zoom=12 }}

  1. ആദ്യനാളുകളിൽ സ്കൂളിനായി പ്രത്യേക കെട്ടിടങ്ങളൊന്നു മില്ലായിരുന്നു. അന്ന് ഗോഡൗൺ ആയിക്കിടന്ന മുറികൾ സ്കൂൾ വാച്ച്മാൻ ശ്രീ ചെല്ലപ്പന്റെ  നേതൃത്വത്തിൽ മനോഹരമായ നഴ്സറി ക്ലാസുകളാക്കി മാറ്റി. ക്ലാസ് മുറികൾക്ക് അവശ്യംവേണ്ട ഉപകരണങ്ങൾ ബഹു ജോൺ അച്ഛന്റെ സഹായത്തോടെ സംഘടിപ്പിച്ചു. ആദ്യകാലം മുതൽ ഇന്നോളം വരെയും മേരി മക്കൾ സന്യാസിനി സമൂഹത്തിലെ സിസ്റ്റേഴ്സ് ആണ് ഇവിടെ പ്രധാന അധ്യാപികമാരായി സേവനമനുഷ്ഠിക്കുന്നത്. ദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായി,  ആത്മീയ മൂല്യങ്ങൾ അടിയുറച്ച്, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുവാൻ കാലാകാലങ്ങളിൽ കടന്നുവന്ന പ്രഥമാധ്യാപകർക്കും മറ്റ് അധ്യാപക- അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്.ഓരോ വർഷം കഴിയുന്തോറും കുട്ടികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരുന്നു 1968 കുട്ടികളുടെ എണ്ണം 245 ഉയർന്നു.  ആ വർഷം തന്നെ മൂന്നാം ക്ലാസും തൊട്ടടുത്തവർഷം നാലാം ക്ലാസും ആരംഭിക്കുവാൻ സാധിച്ചു 1969 70 അധ്യയനവർഷത്തിൽ കുട്ടികളുടെ എണ്ണം 300 ആയി ഉയർന്നു 1972- ൽ  കേരള വിദ്യാഭ്യാസ വകുപ്പിൽ നിന്നും ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകൾക്ക് സ്ഥിരമായി അംഗീകാരം ലഭിച്ചു. പോങ്ങുംമൂട് സെന്റ് എഫ്രേം  സ്കൂളിലെ ഹെഡ്മിസ്ട്രസ് ബഹു. സി. ഷന്താൾ ഡി. എം. ന്റെ സഹായത്തോടെ റെക്കോർഡ് എല്ലാം എ. ഇ. ഒ  ഓഫീസിൽ സമർപ്പിച്ചു. അഭിവന്ദ്യ പിതാവിനോടുള്ള ആദരവ്,  സിസ്റ്റേഴ്സിന്റെയും അധ്യാപകരുടെയും നല്ല അധ്യാപനം എന്നിവ കണക്കിലെടുത്ത് അന്നത്തെ എ. ഇ. ഒ. ആയിരുന്ന ശ്രീ കുര്യൻസാർ  സ്കൂളിന് അംഗീകാരം നൽകി. എൽപി സ്കൂളിന് അംഗീകാരം കിട്ടിയതോടെ നഴ്സറിയിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടായി. ആദ്യകാല ഇംഗ്ലീഷ് അധ്യാപിക ആയിരുന്ന മിസ് ലോറ ടീച്ചർ ദീർഘനാൾ ഈ വിദ്യാലയത്തിൽ സ്തുത്യർഹമാം  വിധം സേവനമനുഷ്ഠിച്ചു. നഴ്സറി മുതൽ ഈ വിദ്യാലയത്തിൽ പഠിച്ച ഇവിടെ തന്നെ 22 വർഷമായി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ലീന ടീച്ചർ ഈ വിദ്യാലയത്തിന് ഒരു അനുകരണീയ മാതൃകയാണ്. ആദ്യകാലം മുതൽ സേവനമനുഷ്ഠിച്ചിരുന്ന  വരുന്ന ശ്രീമതി എൽസി ജോൺ ശ്രീമതി അന്നമ്മ എന്നിവർ ഈ സ്ഥാപനത്തിന് ഒരു മുതൽക്കൂട്ടാണ്.സിസ്റ്റേഴ്സിന്റെ സ്ഥലമാറ്റ നിർണയത്തിൽ അതതു കാലങ്ങളിൽ ശക്തരായ പ്രധാന അധ്യാപികമാരെ സ്കൂളിനായി നൽകുന്നതിൽ ബഹു. മദർ പ്രൊവിൻഷ്യൽമാർ ശ്രദ്ധിക്കുന്നുണ്ട്. ബഹു. കരിയിലച്ചന്റെ കാലം മുതൽ ഇന്നുവരെയും എൽപി സ്കൂളും ഹൈസ്കൂളും  തമ്മിൽ വളരെ സൗഹൃദ പൂർവ്വമായ സമീപനമാണ് പുലർത്തുന്നത്.