അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി വില്ലേജിൽ , പാരിപ്പള്ളി ജംഗ്ഷ്നിൽ നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള ദേശിയ പാതയുടെ വലത്തു ഭാഗത്തായി അമൃതാ സംസ്ക്രത ഹയർസെക്കണ്ടറി സ്കുൾ സ്ഥിതി ചെയ്യുന്നു. പാരിപ്പള്ളിയുടെ പരിസരപ്രദേശങ്ങളായ എഴിപ്പുറം, കടമ്പാട്ടുകോണം, കോട്ടയേക്കറം, പാമ്പുറം, മീനമ്പലം, കരിമ്പാലൂർ, കല്ലുവാതുക്കൽ, ചാവർകോഡ്, ഇളംകുളം, വർക്കല, പരവൂർ എന്നീ പ്രദേശങ്ങളിൽ നിന്നും കുട്ടികൾ പഠനത്തിനായി എത്തുന്നു.
അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി | |
---|---|
വിലാസം | |
പാരിപ്പള്ളി പാരിപ്പള്ളി , പാരിപ്പള്ളി പി.ഒ. , 691574 , കൊല്ലം ജില്ല | |
സ്ഥാപിതം | 15 - 06 - 11964 |
വിവരങ്ങൾ | |
ഫോൺ | 0474 2577515 |
ഇമെയിൽ | 41010klm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 41010 (സമേതം) |
എച്ച് എസ് എസ് കോഡ് | 02037 |
യുഡൈസ് കോഡ് | 32130300401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊല്ലം |
ഉപജില്ല | ചാത്തന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചാത്തന്നൂർ |
താലൂക്ക് | കൊല്ലം |
ബ്ലോക്ക് പഞ്ചായത്ത് | ഇത്തിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 859 |
പെൺകുട്ടികൾ | 686 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 279 |
പെൺകുട്ടികൾ | 411 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രജിത കെ ജി |
പ്രധാന അദ്ധ്യാപിക | ഗിരിജാകുമാരി എസ് ജെ |
പി.ടി.എ. പ്രസിഡണ്ട് | ജയചന്ദ്രൻ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീകല സജീവ് |
അവസാനം തിരുത്തിയത് | |
09-02-2022 | Shefeek100 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1964 ൽ ശ്രീ വേലു മെമ്മേറിയൽ സംസ്ക്രത യു പി സ്കൂൾ (S.V.M.S.U.P.S) എന്ന പേരിലണ് ഈ വിദ്യാലയം സ്ഥാപിതമായത്. പലവിധ ബാലാരിഷ്ട്തകൾ അനുഭവപ്പെട്ട ഈ സ്കുളിനോടനുബദ്ധിചൂ ജവഹർ ഓർഫനേജും ഹരിജൻ വെൽ ഫയർ ഹോസ്റ്റലുമുണ്ടയിരുന്നു. സംസ്ക്രതത്തെ കുറിച്ച് സാധാരണ ജനങ്ങൾക്ക് അറിവില്ലാതിരുന്നതിനാൽ പരിസരത്തു നിന്നും കുട്ടികളെ ലഭിച്ചിരുന്നില്ല. അന്ന് സ്കുൾ നിലനിർത്തിയിരുന്നത്ത് സമൂഹത്തിന്റെ താഴേതട്ടിലുള്ള വിഭാഗങ്ങളും , ഇടുക്കി, പാലക്കാട്, അട്ടപ്പാടി, കുളത്തുപുഴ, ളാഹ, സീതത്തോട് മേഖലകളിലെ ആദിവാസി കുട്ടികളുമായിരുന്നു.. സ്കൂളിന്റെ ആദ്യകാല രക്ഷാധികാരികളായിരുന്നു ശ്രീ കരുണൻ വൈദ്യർ, ആർ. പ്രകാശം, ശ്രീ ബാലകൃഷണപിള്ള സാർ എന്നിവർ. 1982-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടുകയും S.V.M.S.H.S എന്ന പേരിൽ അറിയപ്പെട്ടുകയും ചെയ്തു. ഈ സ്ഥാപനതതിൽ പഠിച്ചിരുന്ന കുട്ടികൾക്ക് പഠനത്തോടപ്പം തൊഴിൽ പരിശീലനത്തിനായി തയ്യൽ സ്കൂൾ, ബുക്ക് ബൈന്റിങ്, പ്രിന്റിങ് പ്രസ്, തീപ്പെട്ടി കമ്പിനി എന്നിവയുണ്ടായിരുന്നു. ശ്രീ കോച്ചപ്പള്ളിൽ വി. സുകുമാരൻ മാനേജരും ഭാര്യ ശ്രീമതി സുദാന ടീച്ചർ പ്രധാനാദ്ധ്യാപികയുമായി ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്ന ഈ സ്ഥാപനത്തെ 1989 ൽ ലോകം മുഴുവൻ അറിയപ്പെടുന്ന ശ്രീ മാതാഅമൃതാനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠം എറ്റെടുത്തു. അന്നു മുതൽ ഈ സ്ഥാപനം അമൃത സംസ്കൃത ഹെസ്കൂൾ എന്നറിയപ്പെടുന്നു. 1991-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിക്കുകയും അന്നുമുതൽ അമൃത സംസ്ക്രത ഹയർസെക്കഡറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുകയും ചെയ്യുന്നു. പടിപടിയായുള്ള വളർച്ചയുടെ ഫലമായി UP വിഭാഗത്തിൽ 30 ഡിവിഷനും , HS വിഭാഗത്തിൽ 33 ഡിവിഷനും , ഹയർസെക്കഡറി വിഭാഗത്തിൽ സയൻസ്, കോമേഴ്സ് വിഭാഗങ്ങളിലായി 500 കുട്ടികളുമുണ്ട്. സ്കൂളിനോടനുബന്ധിച്ചുള്ള അമൃതനികേതൻ, അമൃത ബാലമന്ദിരം, ജവഹർ ഓർഫനേജ് എന്നിവിടങ്ങളിൽ നിരാലംബരായ കുട്ടികളും 14 ജില്ലകളിലും പെടുന്ന പട്ടികജാതി, പട്ടികവർഗ്ഗത്തിലെ കുട്ടികളും കൊല്ലം കരുനാഗപള്ളിയിലെ സുനാമി ബാധിത പ്രദേശങ്ങളായ അഴീക്കൽ, ആലപ്പാട്, ചെറിയഴീക്കൽ, സ്രായിക്കാട്, പറയകടവ് മുതലായ സ്ഥലങ്ങളിലെ കുട്ടികളും ഗുജറാത്തിലെ ഭുകമ്പബാധിത പ്രദേശങ്ങളിലെ നിരാലംബരായ കുട്ടികളുമുളപ്പെടെ 500 പേര് താമസിച്ചു പഠിയ്ക്കുന്നു. ഹയർസെക്കഡറി വിഭാഗത്തിൽ കൊല്ലം തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള മെച്ചപ്പെട്ട നിലവാരനുള്ള കുട്ടികളാണ് പഠിയ്ക്കുന്നത്. ഭൗതിക സാഹചര്യങ്ങളിലുണ്ടായ വളർച്ചയും അദ്ധ്യാപകരുടേയും മാനേജുമെന്റിന്റേയും പി ടി എ യുടേയും സം യുക്ത ശ്രമത്തിന്റെ ഫലമായി കൊല്ലം ജില്ലയിലെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സ്ഥാപനമായി ഉയർന്നിട്ടുണ്ട്. പാരിപ്പള്ളിയിലെ സംസ്കാര, റോട്ടറി എന്നി സാംസ്കാരിക സംഘടനകൾ പലതവണ Best School അവാർഡ് നല്കി അമൃത സ്കൂളിനെ ആദരിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 80 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
* 'സ്കൗട്ട് & ഗൈഡ്സ്. * സംസ്കൃത സാംസ്കാരിക വേദി
- ഏസ് പി സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നൻമ
- എൻ എസ് എസ്
- ലിറ്റിൽ കെെയ്റ്റ്സ്
മാനേജ്മെന്റ്
ലോകം മുഴുവന് അറിയപ്പെടുന്ന സദ്ഗുരു ശ്രീ മാതാഅമൃതഅനന്ദമയീ ദേവിയുടെ അധീനതയിലുള്ള മഠമാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 30 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. സ്വാമിജി ശ്രീ തുരീയാമൃതാനന്ദ പുരി ഡയറക്ടറായും ശ്രീ ബ്രഹ്മചാരി സുനില് കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സുവർണ്ണ കുമാരി അമ്മയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീകുമാരിയുമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : സുദാന, ബാലകൃഷ്ൺ പിള്ള, ദേവകി അമ്മ, രാജം എൻ. എസ്, ഓമനഅമ്മ. പി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രങ്ങൾ
-
SEED
-
YOUTH FESTIVAL
-
-
-
-
-
-
-
-
-
-
വഴികാട്ടി
- NH 47 ന് പാരിപ്പള്ളി നഗരത്തിൽ നിന്നും 200 മി. അകലത്തായി തിരുവനന്തപുരം റോഡിൽ സ്ഥിതിചെയ്യുന്നു.
- കൊല്ലം നഗരത്തിൽ നിന്നും 25 കി.മി. അകല
{{#multimaps:8.80998,76.75917 |zoom=18}}