അമൃത എസ് എച്ച് എസ് എസ് പാരിപ്പള്ളി/അംഗീകാരങ്ങൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കൊല്ലം ജില്ലയിൽ കല്ലുവാതുക്കൽ പഞ്ചായത്തിൽ പാരിപ്പള്ളി എന്ന വികസിത ഗ്രാമത്തിൽ നാഷണൽ ഹൈവേയോട് ചേർന്ന് തലയെടുപ്പോടു കൂടി പ്രവർത്തിക്കുന്ന അമൃത സംസ്‌കൃത ഹയർ സെക്കന്ററി സ്കൂൾ അക്കാദമിക രംഗത്ത് മികച്ച നേട്ടം കൈവരിച്ചു കൊണ്ടിരിക്കുന്നു .മികച്ച അധ്യാപകരുടെ മികച്ച പരിശീലനത്തിലൂടെ വിദ്യാർത്ഥികളുടെ സർവോന്മുഖമായ വികസനം സാധ്യമാക്കുന്ന അക്കാദമിക പ്രവർത്തനങ്ങൾ ഇവിടെ നടക്കുന്നു .ഭൗതിക അക്കാഡമിക സാഹചര്യങ്ങൾ ഒരുക്കി തരുന്നതിൽ മാനേജ്‌മന്റ് ആയ അമൃതാനന്ദമയി മഠം വലിയ പങ്ക് വഹിക്കുന്നുണ്ട് .കൂടാതെ രക്ഷാകർത്താക്കളുടെയും ഭരണാധികാരികളുടെയും നാട്ടുകാരുടെയും സേവനം ഇവിടെ ലഭ്യമാണ് .ICT സാദ്ധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തിയാണ് ഇവിടെ പ്രവർത്തനങ്ങൾ മുന്നോട്ടു പോണത് . ഓരോ മാസവും ക്ലാസ് ടെസ്റ്റുകൾ നടത്തി ക്ലാസ് പി ടി എ കൽ കൂടി രക്ഷിതാക്കളെ കുട്ടികളുടെ പഠനനിലവാരം അറിയിക്കുന്നു .