സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു പി എസ് കുമാരപുരം
വിലാസം
ഗവ.യു.പി.എസ് കുമാരപുരം,
,
മെഡിക്കൽ കോളേജ് പി.ഒ.
,
695011
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ0471 2449658
ഇമെയിൽmodelupskumarapuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43332 (സമേതം)
യുഡൈസ് കോഡ്32141002001
വിക്കിഡാറ്റQ64037845
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്കഴക്കൂട്ടം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ93
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേണു കുമാരൻ നായർ .വി
പി.ടി.എ. പ്രസിഡണ്ട്തങ്കമണി
എം.പി.ടി.എ. പ്രസിഡണ്ട്ബിന്ദു മോൾ
അവസാനം തിരുത്തിയത്
07-02-2022Sreejaashok


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവന്തപുരം നഗരത്തിന്റെ ഹൃദയ ഭാഗത്തായി 51 സെന്റ് വിസ്‌തൃതിയുള്ള കോമ്പൗണ്ടിൽ ഇരുനിലമന്ദിരത്തിൽ തല ഉയർത്തി നിൽക്കുന്ന ഗവണ്മെന്റ് മോഡൽ യു .പി .എസ് കുമാരപുരം 1917-ൽ ആണ് ആരംഭിച്ചത് .തിരുവനന്തപുരം നോർത്ത് ബ്ലോക്കിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്‌കൂളാണ് കുമാരപുരം യു .പി.എസ്

ഇപ്പോഴത്തെ മെഡിക്കൽകോളേജ് ഹൈസ്കൂളിന് എതിരെ മൺഭിത്തിയോട് കൂടിയ ഓലക്കെട്ടിടത്തിലായിരുന്നു ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് .തുടക്കത്തിൽ മുക്കുരു സാർ എന്ന് വിളിക്കപ്പെട്ടിരുന്ന പദ്മനാഭപിള്ള സാർ ആയിരുന്നു പ്രഥമാധ്യാപകൻ .ഒന്നുമുതൽ നാലാംക്ലാസ്സ്‌ വരെ ആയിരുന്നു അന്നുണ്ടായിരുന്നത് .ആ പ്രദേശത്തുള്ള കുട്ടികളൊക്കെ ഈ സ്കൂളിലായിരുന്നു പഠിച്ചിരുന്നത് .കുട്ടികൾക്ക് ഇരുന്നു പഠിക്കുവാനുള്ള സൗകര്യങ്ങൾ കുറവായിരുന്നു .ഒരു ക്ലാസ് തന്നെ മൂന്നും നാലും ഡിവിഷനായി തിരിച്ചിരുന്നു .ഒരിക്കൽ മഴയത്തു സ്കൂൾഭിത്തി തകർന്നുപോയി .ഈ സമയത്തു സ്കൂളിന്റെ പ്രവർത്തനം മുടങ്ങാതിരിക്കുവാൻ ശ്രീ ചിത്തിര തിരുനാൾ മഹാരാജാവ് അന്ന് അന്നദാനം നടത്തി വന്ന കഞ്ഞിപ്പുരയിൽ പ്രവർത്തനം തുടരാൻ അനുമതി നൽകി .അന്ന് മുതൽ ഈ സ്കൂൾ കഞ്ഞിപ്പുരസ്കൂൾ എന്ന് അറിയപ്പെട്ടിരുന്നു .

1955-ൽ മുക്കുരു എന്ന ഉദാരമതി നൽകിയ സ്ഥലത്തു പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു .പാലൂർ കുട്ടൻപിള്ള സാർ ആയിരുന്നു ഹെഡ്‌മാസ്റ്റർ .പിന്നീട് നഴ്‌സറിയും ഒന്നുമുതൽ നാലുവരെ ഉള്ള എൽ .പി സ്കൂൾ ആയും ശേഷം ഒന്നുമുതൽ ഏഴുവരെയുള്ള യു .പി സ്കൂൾ ആയും സ്കൂൾ ഉയർന്നു .ഒരു ഘട്ടത്തിൽ സ്കൂളിൽ മുഴുവൻ കുട്ടികളെയും ഇരുത്താൻ സൗകര്യമില്ലാത്തതുകൊണ്ട് മെഡിക്കൽകോളേജ് ഹൈസ്കൂളിന് പിറകിലുള്ള ഒരു കെട്ടിടത്തിലേക്ക് ആറും ഏഴും ക്ലാസുകൾ മാറ്റി.ഇപ്പോൾ സ്കൂളിന്റെ മുന്നിലുള്ള രണ്ടുനില കെട്ടിടത്തിന്റെ കല്ലിടൽ 1976 ജൂലൈ ഏഴിന് അന്നത്തെ പൊതുമരാമത്തു മന്ത്രി ശ്രീ കെ .പങ്കജാക്ഷൻ നടത്തുകയും കെട്ടിടത്തിന്റെ ഉദ്ഘടനം 1977 ജൂൺ പതിനഞ്ചിനു അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി .എച് മുഹമ്മദ്‌കോയ നിർവഹിക്കുകയും ചെയ്തു .ഈ കെട്ടിടത്തിലാണ് ഇപ്പോൾ സ്കൂളിന്റെ പ്രവർത്തനം നടക്കുന്നത്.

ഭൗതികസൗകര്യങ്ങൾ

    ലൈബ്രറി ,ഐ .ടി ലാബ് ,സയൻസ് ലാബ് ,ഗണിതലാബ് ,ശിശുസൗഹൃദ ക്ലാസ്റൂമുകൾ

പാഠ്യേതര പ്രവർതതനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ
  • ഹെൽത്ത് ക്ലബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

2000-2003 സാറാമ്മ എ ഫിലിപ്പ്
2003-2007 രാജേന്ദ്രൻ പിള്ള
2007-2008 നസീർ പി .എ
2008-2011 ബേബി ഗിരിജ 
2011-2015 സലിം. എസ്
2015-2017 സീനത്ത്  ബീഗം
2017-2020 ജഗൻ എ .വി
2020-2022 വേണുകുമാരൻ നായർ .വി 


പ്രശംസ

വഴികാട്ടി

{{#multimaps: 8.5135869,76.9278563 | zoom=18 }}

"https://schoolwiki.in/index.php?title=ഗവ._യു_പി_എസ്_കുമാരപുരം&oldid=1609560" എന്ന താളിൽനിന്ന് ശേഖരിച്ചത്