എസ് എ എൽ പി എസ് കാക്കാമൂല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
s
എസ് എ എൽ പി എസ് കാക്കാമൂല | |
---|---|
വിലാസം | |
കാക്കാമൂല എസ്.എ.എൽ.പി.എസ്. കാക്കാമൂല , കാക്കാമൂല , കല്ലിയൂർ പി.ഒ. , 695042 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 04 - 01 - 1907 |
വിവരങ്ങൾ | |
ഇമെയിൽ | salpskakkamoola@gmail.com |
വെബ്സൈറ്റ് | www.salps |
കോഡുകൾ | |
സ്കൂൾ കോഡ് | 43222 (സമേതം) |
യുഡൈസ് കോഡ് | 32141100401 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | കല്ലിയൂർ പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പി.ടി.എ. പ്രസിഡണ്ട് | വിജോമോൾ. |
എം.പി.ടി.എ. പ്രസിഡണ്ട് | അനിത |
അവസാനം തിരുത്തിയത് | |
05-02-2022 | PRIYA |
ചരിത്രം
എസ്. എ. എൽ. പി. എസ്., കാക്കാമുല തീണ്ടലും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കാലഘട്ടത്തിൽ 1904-ൽ കാക്കാമൂലയിൽ എത്തിയ മിഷണറിമാർ ഞാറവിളയിൽ പുല്ലുമേഞ്ഞ ഒരു പ്രാർത്ഥനാലയം സ്ഥാപിച്ചു. തുടർന്ന് പള്ളത്തുകാക്കൽ ജോസഫ് ദാനമായി നൽകിയ സ്ഥലത്ത് രക്ഷാസൈന്യം 1915 ൽ ദേവാലയം പണിയുകയും ഒപ്പം 1918 ൽ ഈ വിദ്യാലയം വെള്ളായണി കായലിനു സമീപം കാക്കാമൂലയിൽ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് 5 വരെയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 4 വരെ സ്റ്റാൻഡേർഡുകളേയുള്ളൂ. ആദ്യത്തെ പ്രഥമാധ്യാപകൻ വിളയിൽ ശ്രീ എ.കെ. ജയിംസാണ്.
ഇദ്ദേഹം 1954-ൽ ഡി.ഇ.ഒ ആയി പെൻഷൻ പറ്റി. ആദ്യ വിദ്യാർത്ഥി ആരാണെന്ന വിവരം ലഭ്യമല്ല. ജെ.ആർ. സത്യനാഥ് (റിട്ട.ഡെ. കളക്ടർ), അഗ്രികൾച്ചർ കോളേജ് പ്രൊഫസർ ഡി വിൽസൺ, എസ്.ബി.ടി. മാനേജർ ഗൗസ് ജാൻ, പി.ഡബ്ല്യൂ.ഡി. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന ശ്രീ. ബിർള എന്നിവർ പൂർവവിദ്യാർഥികളാണ്. ഇപ്പോൾ പ്രഥമാധ്യാപിക ശ്രീമതി.ജോയമ്മ.കെ.എൽ. ഉൾപ്പെടെ 4 അധ്യാപകരും 79 വിദ്യാർഥികളും (40 ആൺ 39പെൺ) ഉണ്ട്. ഇവരിൽ 20 പട്ടികജാതി വിഭാഗക്കാരും ഉൾപ്പെടുന്നു.
എസ്.എ. എൽ.പി.എസ്. കാക്കാമുല, കല്ലിയൂർ പി.ഒ, തിരുവനന്തപുരം.- 695042
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കാക്കാമൂല ജംഗ്ഷനിൽ നിന്നും പെരിങ്ങമല റൂട്ടിലേക്ക് പോകുന്ന റോഡിന്റെ ഏകദേശം 500 മീറ്റർ ദൂരം എത്തുമ്പോൾ വലതുവശത്ത് മൈൽക്കുറ്റിയും അതോടൊപ്പം ചേർന്നുള്ള ചർച്ചിന്റെ ആർച്ചും ഉള്ള റോഡിന്റെ താഴോട്ട് 55 മീറ്റർ ദൂരം വരുന്ന സ്ഥലത്താണ് കാക്കാമൂല സാൽവേഷൻ ആർമി ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. |
{{#multimaps: 8.4283763,76.9933499 | zoom=12 }}