സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
വിദ്യാഭ്യാസത്തിലും സംസ്കാരസന്പന്നതയിലും വളരെ ഉന്നതയിൽ നിൽക്കുന്ന ഇരിങ്ങാലക്കുട പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന സെന്റ് മേരീസ് വിദ്യാലയം തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലെ മനവലശ്ശേരി വില്ലേജിൽപ്പെട്ട ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലെ 17-ാം നന്പർ വാർഡിൽ 1922-ൽ സ്ഥാപിതമായി. ഈ വിദ്യാലയത്തിന്റെ ഫീഡിങ്ങ് ഏരിയ ,വേളൂക്കര പഞ്ചായത്ത്, പൊറത്തിശ്ശേരി, കാട്ടൂർ, മുരിയാട് പഞ്ചായത്തുകൾ എന്നിവയാണ്. നിത്യാരാധനകേന്ദ്രമായ സെന്റ് മേരീസ് ദേവാലയത്തിനും സെന്റ് തോമസ് കത്തീഡ്രലിനും മദ്ധ്യേ എല്ലാവിധ ദൈവികാനുഗ്രഹങ്ങളും ഏറ്റുവാങ്ങിക്കൊണ്ട് ഈ വിദ്യാലയം നിലകൊള്ളുന്നു.
സെന്റ് മേരീസ് എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട | |
---|---|
പ്രമാണം:School. jpg | |
വിലാസം | |
ഇരിഞ്ഞാലക്കുട ഇരിഞ്ഞാലക്കുട , ഇരിഞ്ഞാലക്കുട പി.ഒ. , 680121 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1944 |
വിവരങ്ങൾ | |
ഫോൺ | 0480 2823107 |
ഇമെയിൽ | stmaryshssirinjalakuda@yahoo.com |
വെബ്‍സൈറ്റ് | www.stmaryshss.com |
കോഡുകൾ | |
സ്കൂൾ കോഡ് | 23023 (സമേതം) |
എച്ച് എസ് എസ് കോഡ് | 23023 |
യുഡൈസ് കോഡ് | 32070700714 |
വിക്കിഡാറ്റ | Q64089590 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
ഉപജില്ല | ഇരിഞ്ഞാലക്കുട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഇരിങ്ങാലക്കുട |
താലൂക്ക് | മുകുന്ദപുരം |
ബ്ലോക്ക് പഞ്ചായത്ത് | ഇരിഞ്ഞാലക്കുട |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 1133 |
പെൺകുട്ടികൾ | 299 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിൻസി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | തോമസ് കോട്ടോളി |
എം.പി.ടി.എ. പ്രസിഡണ്ട് | സിൽവി പോൾ |
അവസാനം തിരുത്തിയത് | |
04-02-2022 | Subhashthrissur |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ചരിതൃ-സാമൂഹിക പശ്ചാത്തലം
സാമൂഹികവും സാന്പത്തികവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായി പൊതുജനജീവിതത്തിൽ
മാന്ദ്യത അനുഭവപ്പെട്ട കാലഘട്ടത്തിൽ ക്രൈസ്തവ മിഷനറിമാരുടെ ആഗമനവും കേരളസംസ്കാരത്തിൽ അവരുടെ സ്വാധീനവും നമുക്ക് കാണാൻ കഴിയും. ജാതി-മത-വർണ്ണ-വർഗ്ഗ-ലിംഗഭേദമെന്യേ എല്ലാവർക്കും വിദ്യാഭ്യാസം എത്തിക്കുക എന്ന ലക്ഷ്യം മുൻനിറുത്തിയാണ് പള്ളിക്കുടങ്ങൾ സ്ഥാപിച്ചത്. സെന്റ് മേരീസ് പള്ളിയുടെ പണി ഏറെക്കുറെ പൂർത്തിയായ കാലഘട്ടം,
കുറച്ച് മരം ബാക്കിയുണ്ട്. ഒരു സ്ക്കുൾ കെട്ടിടം പണിയാമെന്ന് പള്ളിയോഗം തീരുമാനിച്ചു. പള്ളിയുടെ വടക്കുഭാഗത്ത്
റോഡിനോടുചേർന്നുള്ള പള്ളിവക സ്ഥലത്ത് സ്കുൾ കെട്ടിടം പണിതു. പള്ളിയോടുചേർന്നു ഒരു പള്ളിക്കുടം ഉണ്ടാവുകയാണെങ്കിൽ ഈ പരിസരത്തുള്ള എല്ലാ കുട്ടികൾക്കും ജാതി-മത-ഭേദമെന്യേ നല്ല വിദ്യാഭ്യാസം ലഭിക്കും. അങ്ങനെ 1992-ൽ പ്രൈമറി വിദ്യാലയം സ്ഥാപിച്ചു. സർവശ്രീ.എം.ഒ.പൗലോസ് മാളിയേക്കൽ, കെ.ജെ.ലാസർ കള്ളിക്കാടൻ, ടി.എൽ.വർഗ്ഗീസ് തെക്കേക്കര തുടങ്ങിയവർ ആദ്യകാല അധ്യാപകരായിരുന്നു. അക്കാലത്ത് സ്കുൾ നടത്തിപ്പിനായി സർക്കാരിൽനിന്ന് ഒരു പൈസയും ഗ്രാന്റായി കിട്ടുകയില്ല. ഇംഗ്ലീഷ് പഠിപ്പിക്കുന്നുവെങ്കിൽ നാമ മാത്രമായ ഫീസ് പിരികാം. നിർദ്ധനാവസ്ഥ കാരണം പകുതിയിലധികം കുട്ടികളിൽ നിന്നു ഫീസ് കിട്ടിയിന്നു വരില്ല. പള്ളിവകയായതിനാൽ വളരെ കർശനമായി ഫീസ് ഈടാക്കാനും പറ്റില്ല. അധ്യാപകർക്കു പള്ളിയിൽ നിന്നുതന്നെ ശബളം കെടുക്കണം. പള്ളിയുടെ സാന്പത്തികസ്ഥിതി മോശമായിക്കൊണ്ടിരുന്നു. അധ്യാപകർക്ക് ശബളം കെടുക്കാൻ സാധിക്കാതായി. ഇതിനിടയിൽ മാളിയേക്കൽ പൗലോസ് മാസ്റ്റർ ബാങ്ക് ഉദ്യോഗസ്ഥനായി. തെക്കേക്കര വർഗ്ഗീസ് മാസ്റ്റർ ഗവ. അധ്യാപകനാവുകയും കള്ളിക്കാടൻ ലാസർ മാസ്റ്റർ വ്യവസായരംഗത്തേക്ക് നീങ്ങുകയും ചെയ്തു. സ്കൂൾ പ്രവർത്തനം നിലച്ചു. വിദ്യാഭ്യാസമേഖലയിൽ മുന്നിട്ട് നിൽക്കുന്ന കത്തോലിക്കാ സമുദായത്തിന് സ്കൂൾ അനുവദിക്കുക പ്രയാസമുള്ള സാഹചര്യത്തിൽ ശ്രീ.പി.ശങ്കരൻന്പ്യാർ താൽക്കാലിക വിദ്യാഭ്യാസ ഡയറക്ടറായി നിയമിതനായി. ഈ സമയം സെന്റ് മേരീസ് സ്കൂൾ വീണ്ടും തുടങ്ങാൻ ഇടവകയിലെ പ്രമുഖർ തീരുമാനിച്ചു. താൽക്കാലിക ഡയറക്ടർക്ക് പുതുതായി ഒന്നും അനുവദിക്കാനുള്ള അധികാരം ഇല്ലാതിരുന്നിട്ടും ഇതൊരു പ്രത്യേക കേസായി പരിഗണിച്ച് ഉണ്ടായിരുന്ന സ്കൂളിന്റെ തുടർച്ചയെന്നോണം സെന്റ്മേരിസ് മിഡിൽ സ്കൂൾ തുടങ്ങാൻ അദ്ദേഹം അനുവാദം നൽകി. ഗവൺമെന്റ് നിർദ്ദേശമനുസരിച്ച് വിദ്യാലയത്തിന്റെ പേര് സെന്റ്മേരിസ് അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി. ഇന്നത്തെ എസ്.എസ്.എൽ.സി. പോലെ അന്ന് ഏഴാം ക്ലാസിൽ പബ്ലിക് പരീക്ഷയായിരുന്നു. 1946-ൽ സെന്റ്മേരിസ് സ്കൂളിൽ നിന്ന് പരീക്ഷയെഴുതിയ 100 ശതമാനം വിദ്യാർത്ഥികളും പാസ്സായി. മാത്രമല്ല 3 ഫസ്റ്റ് ക്ലാസ്സുകളും കിട്ടി. ഈ കാലഘട്ടത്തിൽ ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിന്റെ ഒന്നായിരുന്നു ഈ വിദ്യാലയം. 1980 -ൽ ഫാ.ജോൺ വാഴപ്പിള്ളിയുടെ നേതൃത്വത്തിൽ പള്ളിക്കമ്മിറ്റിയും പി.ടി.യും ഇടവക ജനതയുമെല്ലാം കൂട്ടായി പ്രവർത്തിച്ചതിന്റെ ഫലമായി സെന്റ്മേരിസ് അപ്പർ പ്രൈമറി സ്കൂൾ ഹൈസ്കുളായി ഉയർന്നു.1987 -ൽ എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് ആദ്യബാച്ചായി എഴുതിയ 28 വിദ്യാർത്ഥികളും 100 ശതമാനംവിജയം കൈവരിച്ചു. 2010-ൽ എത്തിനിൽക്കുന്പോൾ എല്ലാ തലത്തിലും വിജയസോപാനത്തിൽ എത്തിനിൽക്കുന്ന സെന്റ് മേരിസ് വിദ്യാലത്തെയാണ് കാണുവാൻ കഴിയുന്നത്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 39 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 31 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
u.p.ക്കൂം ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. H.S.S. & HS ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലൈബ്രറി.
കേരള വിദ്യാഭ്യാസവകുപ്പ് ലൈബ്രറിനവീകണപദ്ധതി പ്രഖാഭിച്ചപോൾതന്നെഫണ്ട്സമാഹരണം പുസ്തക സാമഹരണം
എന്നിവ വിദ്യാർത്ഥികളുടെയും പോതുജനങ്ങളുടേയും സഹകരണത്തോടെ സംഘടിപ്പികുവാൻ നിർദ്ദേശിച്ചിരുന്നു. അതുപ്രകാരം എന്റെ ഒരു പുസ്തകം സ്കൂൾ ലൈബ്രറിയ്ക്ക് എന്ന ലോഗോ ഉയർത്തിപ്പിടിച്ചുള്ള പുസ്തകസാമഹരണയജ്ഞം സംഘടിപ്പിക്കപ്പെട്ടു.ആയതിന്റെ വിദ്യാഭ്യാസതല ഉദ്ഘാടനം ഈ വിദ്യാലത്തിൽ വച്ചാണ് നടന്നത്. ഏകദേശം 18000ലധികം വില വരുന്ന 100-ത്തോളം പുസ്തകങ്ങൾ വിദ്യാർത്ഥികളിൽനിന്ന് ശേഖരിച്ചു. ഈ പ്രഖ്യാപിച്ചപ്പോൾതന്നെ ഓരോ വിദ്യാർത്ഥിക്കും സാമൂഹ്യ പ്രസക്തിയുള്ള ഒരു മഹത്തായ യജ്ഞത്തിൽ ഭാഗഭാക്കുകളാകാനുള്ള അവസരം ലഭിച്ചു.ഈ വിദ്യാലയത്തിൽ സമഗ്രമായ ഒരു ലൈബ്രറി പ്രവർത്തിക്കുന്നത്തിൽ 4145 പുസ്തകങ്ങൾ ഉണ്ട്.അതിൽ എസ്.എസ്.എ ഫണ്ട് മുഖേന വാങ്ങിയ പുസ്തകങ്ങൾ മറ്റ് വിവിധ മാർഗങ്ങളിലെ ലഭ്യമായ പുസ്തകങ്ങളും ഉൾപ്പെടുന്നു. ഇന്നത്തെ സ്കൂൾ ലൈബ്രറി 1.രാവിലെ 9മണിമുതൽ വൈകീട്ട് 4.30 വരെ തുടർച്ചയായി പ്രവർത്തിക്കുന്നു. 2. ആയിരത്തോളം റഫറൻസ് ഗ്രന്ഥങ്ങൾ 3.സന്പുർണ്ണമായി കന്പ്യൂട്ടർവത്കരിച്ചിരിക്കുന്നതിനാൽ ശീഘ്രഗതിയോടെയും കാര്യക്ഷമമായും പ്രവർത്തിക്കാൻ കഴിയുന്നു. ഇത്തരത്തിൽ കേരള വിദ്യാഭ്യാസവകുപ്പ് വിഭാവനം ചെയ്തരീതിയിൽ അക്ഷരാർത്ഥത്തിൽ സ്കൂൾ ലൈബ്രറി സജ്ജീകരിക്കുവാൻ കഴിഞ്ഞു എന്നത് മഹത്തായ ഒരു നേട്ടമാണ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കൗൺസിലിങ്ങ്.
- ഔഷധസസ്യകൃഷിയും പരിപാലനവും.
-*നേർക്കാഴ്ച---
കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെയും തൃശുർജില്ലാപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംയുക്തമായി സംഘടിപ്പിക്കപ്പെട്ട ഔഷധസസ്യ വിതരണപദ്ധതി ഈ വിദ്യാലയത്തിൽവിദ്യാർത്ഥികളുടെ അധിക ഭാഗഭാഗിത്വത്തോടെ വിജയകരമായി നടപ്പിലാക്കി. വീട്ടിൽ ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിട്ടതുകൂടാതെ വിദ്യാലയത്തിലും ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുകയും ഓരോ ക്ലാസ്സുകളും അവയുടെ പരിപാലനം പങ്കിട്ടെടുക്കുകയും ചെയ്തു.
- മാലിന്യത്തിനെതിരെ
കേരളത്തിൽ വിദ്യലയങ്ങളടക്കം മാലിന്യപ്രശ്നം രൂക്ഷമായിരികൊണ്ടിരിക്കുന്നു ഈ കാലഘട്ടത്തിൽ മാലിന്യ നിവാരണത്തിനെത്തിരായി ഈ വിദ്യാലയം മുന്നിട്ടിറങ്ങി. ശുചിത്വ കേരള പദ്ധതിയുടെ ഭാഗമായി കേരള സർക്കാരിൻന്റെ ഭാഗമായി കേരള സർക്കാരിൻന്റെ ആഹ്വാനം ചെവികോണ്ടവരായ ഈ വിദ്യലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ഒരുമിച്ച് ആവേശത്തോടെ രംഗത്തിറങ്ങുകയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി
യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശുചീകരണപ്രവർത്തനങ്ങളിൽ സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്തു. ഇതോടൊപ്പം വിദ്യലയത്തിൽ പ്ലാസ്റ്റിക്-പ്ലാസ്റ്റിക് ഇതര മാലിന്യങ്ങൾ വകതിരിച്ച് സമാഹരിക്കുവാൻ രണ്ട് വേസ്റ്റബിന്നുകൾ സ്ഥാപിച്ചു .ഇതുകൂടാതെ പൊതുജനങ്ങളേയും വിദ്യർത്ഥികളേയും ബോധവത്കരിക്കുവാനായി "ശുചിത്വ നഗരം സുന്ദര നഗരം" എന്നിങ്ങനെ രേഖപ്പെടുത്തിയിട്ടുള്ള ഒരു ബോർഡ് സ്ഥാപിക്കുകയും ചെയ്തു.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീ.എം.ഒ.പൗലോസ് മാളിയേക്കൽ
ശ്രീ.കെ.ജെ.ലാസർ കള്ളിക്കാടൻ
ശ്രീ.ടി.എൽ.വർഗ്ഗീസ് തെക്കേക്കര
2000-2005 സി.കെ.പോൾ
2005-2006 പി.കെ.ഭരതന്
2006 April 1st ടി.എ.ശാന്ത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- NH 17 തൃശ്ശൂർ-കൊടുങ്ങലുർ റുട്ടിൽ ഇരിങ്ങാലക്കുട റോഡിൽ സ്ഥിതിചെയ്യുന്നു.
{{#multimaps:10.343710004731742, 76.21827511609668|zoom=16}}